Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2014ലെ തെരഞ്ഞെടുപ്പിൽ എരുവേശിയിലെ ബൂത്തിൽ നടന്നതും വ്യാപക കള്ളവോട്ട്; ജോസഫ് കൊട്ടുകാപള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഉദ്യോഗസ്ഥർ; കോടതിയെ സമീപിച്ചപ്പോൾ കേസെടുത്തു; ഉദ്യോഗസ്ഥരെ പ്രതികളാക്കി കോടതി കുറ്റപത്രം സമർപ്പിച്ചെങ്കിലും എങ്ങുമെത്താതെ കേസ്; നിരാശനാകാതെ കള്ളവോട്ടുകാർക്കെതിരെ പോരാട്ടം തുടർന്ന് ജോസഫ്

2014ലെ തെരഞ്ഞെടുപ്പിൽ എരുവേശിയിലെ ബൂത്തിൽ നടന്നതും വ്യാപക കള്ളവോട്ട്; ജോസഫ് കൊട്ടുകാപള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകിയെങ്കിലും കേസെടുക്കാതെ ഉദ്യോഗസ്ഥർ; കോടതിയെ സമീപിച്ചപ്പോൾ കേസെടുത്തു; ഉദ്യോഗസ്ഥരെ പ്രതികളാക്കി കോടതി  കുറ്റപത്രം സമർപ്പിച്ചെങ്കിലും എങ്ങുമെത്താതെ കേസ്; നിരാശനാകാതെ കള്ളവോട്ടുകാർക്കെതിരെ പോരാട്ടം തുടർന്ന് ജോസഫ്

രഞ്ജിത്ത് ബാബു

കണ്ണൂർ: ജനാധിപത്യ സംവിധാനത്തിൽ കള്ളവോട്ടിന്റെ സ്വാധീനം വിധിയെഴുത്തുപോലും വിപരീതമാകുമെന്നതിനാൽ എരുവേശിയിലെ ജോസഫ് കൊട്ടുകാ പള്ളി മനംനൊന്ത് കഴിയുന്നത് ദശകങ്ങളോളമായി. ലോകത്തെ ഏറ്റവും മികച്ച ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ, തന്റെ ഗ്രാമത്തിൽ നടക്കുന്ന അനീതിയെ കണ്ടു കൊണ്ടിരിക്കാൻ ജോസഫിനായില്ല. 2009 ലെ തെരഞ്ഞെടുപ്പിലും ഏരുവേശിയിൽ വ്യാപകമായ കള്ളവോട്ട് നടന്നു. ജോസഫ് പറയുന്നു. സിപിഎം. ഉള്ളിടത്തോളം കാലം കള്ളവോട്ട് നടക്കുകയും ചെയ്യും.

കള്ളവോട്ട് ചെയ്ത് ആരും അധികാരത്തിൽ വരരുതെന്നാണ് തന്റെ പോരാട്ടത്തിന്റെ ലക്ഷ്യം. ഇക്കാലയളവിൽ പലരും എന്നെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നിയമത്തിന്റെ ഏതറ്റം വരേയും പോകുമെന്ന് ജോസഫ് കൊട്ടുകാപ്പള്ളി ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. 1952 ലെ ആദ്യ ലോകസഭാ തെരഞ്ഞെടുപ്പിൽ പോലും ഇവിടെ കള്ള വോട്ട് നടന്നിട്ടുണ്ട്. 1980 ൽ സിപിഎം. ഉം കോൺഗ്രസ്സ് (യു) വും ചേർന്ന് വൻ തോതിൽ കള്ള വോട്ട് ചെയ്താണ് ഭൂരിപക്ഷം നേടിയതെന്ന് ജോസഫ് ആരോപിക്കുന്നു.

2009 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ എരുവേശിയിൽ വ്യാപകമായി കള്ള വോട്ട് നടന്നു. എന്നാൽ അന്ന് തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ എരുവേശി പഞ്ചായത്തിലെ 109 ാം നമ്പർ ബൂത്തിൽ 159 കള്ള വോട്ടുകൾ സിപിഎം. രേഖപ്പെടുത്തുകയുണ്ടായി. എന്നാൽ ഇതിൽ 58 പേരുടെ വിവരങ്ങൾ ശേഖരിക്കാൻ മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കൂടിയായ ജോസഫ് കൊട്ടുകാപള്ളിക്ക് കഴിഞ്ഞു. തെളിവുകൾ ലഭിച്ചതോടെയാണ് ജോസഫ് പോരിനിറങ്ങിയത്.

കള്ള വോട്ടുകാര്യം തെരഞ്ഞെടുപ്പ് കാലത്തും ജയാപരാജയങ്ങൾ നടക്കുന്ന വേളയിലും മാത്രം രാഷ്ട്രീയ പാർട്ടികൾ ഉയർത്തിക്കാട്ടുന്ന വിഷയമായി അവസാനിക്കാറാണ് പതിവ്. എന്നാൽ 2014 ഏപ്രിൽ 10 ാം തീയ്യതി നടന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ എരുവേശി കെ.കെ. എൻ. എം. എ.യു. പി.സ്‌ക്കൂളിലെ 109 ാം നമ്പർ ബൂത്തിൽ കള്ള വോട്ട് നടന്നതായി ജോസഫ് കൊട്ടുകാ പള്ളി കുടിയാന്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഈ തെരഞ്ഞെടുപ്പിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് ഉദ്യോഗസ്ഥർ കേസിൽ പ്രതികളായി. എന്നാൽ ഉദ്യോഗസ്ഥരെ മാത്രമല്ല കള്ള വോട്ട് ചെയ്തവരെക്കൂടി ഈ കേസിൽ പ്രതിപ്പട്ടികയിൽ ചേർക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് ജോസഫ്. ഉദ്യോഗസ്ഥരായ പ്രതികൾക്ക് കേസിന്റെ കുറ്റ പത്രം അടുത്ത മാസം വായിച്ചു കേൾപ്പിക്കും. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ വിദേശത്തുള്ള 37 പേരുടേയും കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന 17 പേരുടേയും നാല് സൈനികരുടേയും വോട്ടുകൾ 109 ാം നമ്പർ ബൂത്തിൽ ചെയ്യപ്പെട്ടിരുന്നു.

25 പേർ അടങ്ങുന്ന സിപിഎം. കാരാണ് ഇത്രയും വോട്ടുകൾ രേഖപ്പെടുത്തിയതെന്ന് ജോസഫ് പരാതിയിൽ പറഞ്ഞിരുന്നു. എന്നാൽ കുടിയാൻ മല പൊലീസ് ഇത് സംബന്ധിച്ച് കേസെടുക്കാൻ തയ്യാറായിരുന്നില്ല. അതേ തുടർന്ന് തളിപ്പറമ്പ് കോടതിയെ സമീപിക്കുകയും കോടതി നിർദേശ പ്രകാരം കേസെടുക്കുകയുമായിരുന്നു. അന്വേഷണം യഥാക്രമം നടക്കാത്തതിനെ തുടർന്നുള്ള പരാതിയിൽ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ബൂത്തിൽ വോട്ടർമാർ വോട്ട് ചെയ്യുന്ന സമയത്ത് ഒപ്പിടുന്ന രജിസ്ട്രർ കോടതി നിർദേശ പ്രകാരം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പൊലീസിന് കൈമാറുകയും ചെയ്തു.

ഇതിന്റെ പരിശോധനയിൽ നാട്ടിലില്ലാത്ത 58 പേർ വോട്ട് ചെയ്തതായി തെളിയുകയും ചെയ്തു. ആരാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാകാത്തതിനാൽ തെരഞ്ഞെടുപ്പ് നിയന്ത്രിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കി കോടതി കുറ്റ പത്രം സമർപ്പിക്കുകയും ചെയ്തു. 2014 ലെ തെരഞ്ഞെടുപ്പിൽ ബൂത്തുകളിൽ സി.സി. ടി.വി. ക്യാമറകളില്ലാത്തത് കള്ള വോട്ട് ചെയ്യുന്നവരുടെ ചിത്രങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാലാണ് പോളിങ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്. യഥാർത്ഥ കള്ള വോട്ട് ചെയ്തവർക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് ജോസഫ് ആവർത്തിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP