Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

താമസിക്കുന്നത് 54 പേർ; അതിൽ 53 പേരും ആധാരം രജിസ്റ്റർ ചെയത് അസോസിയേഷനിൽ അംഗങ്ങളായി; പൊതുആവശ്യ ഫണ്ടിലേക്ക് മാസവരി നൽകാത്ത മാധ്യമ പ്രവർത്തകന് കുടിവെള്ളം നിഷേധിച്ചത് പ്രശ്‌നങ്ങളുടെ തുടക്കം; തർക്കം കയ്യാങ്കളിയിൽ എത്തിയപ്പോൾ പരിക്കേറ്റത് ക്യാമറാന്; മഹാരാഷ്ട്രാ പത്രമായ സകാലിന്റെ ലേഖകനെതിരെ പൊലീസ് കേസ്; തന്റെ പരാതി പരിഗണിക്കുന്നില്ലെന്നും എല്ലാം ഏകപക്ഷീയമെന്നും അജയ് കുമാർ; തിരുവനന്തപുരത്തെ പത്രക്കാർക്കിടയിലെ തല്ലിൽ വെള്ളംകുടിക്കുന്നത് പൊലീസും

താമസിക്കുന്നത് 54 പേർ; അതിൽ 53 പേരും ആധാരം രജിസ്റ്റർ ചെയത് അസോസിയേഷനിൽ അംഗങ്ങളായി; പൊതുആവശ്യ ഫണ്ടിലേക്ക് മാസവരി നൽകാത്ത മാധ്യമ പ്രവർത്തകന് കുടിവെള്ളം നിഷേധിച്ചത് പ്രശ്‌നങ്ങളുടെ തുടക്കം; തർക്കം കയ്യാങ്കളിയിൽ എത്തിയപ്പോൾ പരിക്കേറ്റത് ക്യാമറാന്; മഹാരാഷ്ട്രാ പത്രമായ സകാലിന്റെ ലേഖകനെതിരെ പൊലീസ് കേസ്; തന്റെ പരാതി പരിഗണിക്കുന്നില്ലെന്നും എല്ലാം ഏകപക്ഷീയമെന്നും അജയ് കുമാർ; തിരുവനന്തപുരത്തെ പത്രക്കാർക്കിടയിലെ തല്ലിൽ വെള്ളംകുടിക്കുന്നത് പൊലീസും

എം മനോജ് കുമാർ

തിരുവനന്തപുരം: ജേർണലിസ്റ്റ് കോളനിയിലെ മാധ്യമപ്രവർത്തകർ തമ്മിലുള്ള പ്രശ്‌നം പരസ്പരമുള്ള ആക്രമണത്തിലേക്കും പൊലീസ് കേസിലേക്കും നീങ്ങുന്നു. മുൻപേ തുടങ്ങിയ പരസ്പരമുള്ള ചെറിയ പ്രശ്‌നങ്ങൾ ഇന്നലെ അക്രമത്തിലേക്ക് നീങ്ങിയപ്പോൾ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോളനിയിലെ അജയ കുമാറിന് വെള്ളം കിട്ടാത്തതാണ് ഇതിന് കാരണം.

മാധ്യമ പ്രവർത്തകർക്കായി സബ്‌സിഡി നിരക്കിൽ ഹൗസിങ് ബോർഡ് നിർമ്മിച്ചതാണ് ഈ ഫ്‌ളാറ്റുകൾ. ഇത് പിന്നീട് കുറഞ്ഞ നിരക്കിൽ എസ് ബി ഐയിൽ നിന്ന് ലോണെടുത്ത് മാധ്യമ പ്രവർത്തകർ ഹൗസിങ് ബോർഡുമായുള്ള കരാർ അവസാനിപ്പിച്ചു. ഇവിടെയുള്ള 54 പേരിൽ 53 പേരും സ്വന്തം നിലയിൽ സ്ഥലം ആധാരം നടത്തി. എന്നാൽ സകാൽ പത്രത്തിലെ അജയ് കുമാർ മാത്രം ഇതിന് തയ്യാറായില്ല. അസോസിയേഷനുമായും സഹകരിക്കുന്നില്ല. ഇതോടെയാണ് ഈ വീട്ടിലേക്കുള്ള വെള്ളം വിച്ഛേദിച്ചത്. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ആണ് ഇപ്പോൾ പരസ്പരമുള്ള ആക്രമണത്തിലേക്കും പൊലീസ് കേസിലേക്കും നീങ്ങുന്നത്. ജേർണലിസ്റ്റ് കോളനിയിലെ വിനോദ് ആക്രമിക്കപ്പെട്ടതിനെ തുടർന്നാണ് മാധ്യമപ്രവർത്തകനായ അജയ്കുമാറിനും മകനുമെതിരെ ഇന്നലെ പേരൂർക്കട പൊലീസ് കേസെടുത്തത്.

അജയകുമാറും സംഘവും വിനോദിനെ ആക്രമിക്കുകയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. വിനോദിന് പരുക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അജയകുമാറിന്റെ പരാതിയിൽ കേസ് എടുക്കാതിരിക്കുന്നത്. പേരൂർക്കട സിഐ സൈജുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ തന്നെ വീടുകയറി ആക്രമിച്ച സംഭവത്തിൽ താൻ നൽകിയ പരാതി പൊലീസ് മുഖവിലയ്ക്ക് എടുത്തില്ലെന്നു അജയ്കുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്നാൽ അജയകുമാറിന്റെ വാദങ്ങൾ പേരൂർക്കട പൊലീസ് തള്ളിക്കളയുകയാണ്. അജയകുമാറും സംഘവും വിനോദിനെ ആക്രമിക്കുകയാണ് ഉണ്ടായത്. വിനോദിന് പരുക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് അജയകുമാറിന്റെ പരാതിയിൽ കേസ് എടുക്കാതിരിക്കുന്നത്. പേരൂർക്കട സിഐ സൈജുനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.

തനിക്ക് കഴിഞ്ഞ മാസം 22 ആം തീയതി മുതൽ ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നിയമവിരുദ്ധമായി കുടിവെള്ള കണക്ഷൻ റദ്ദ് ചെയ്തിരിക്കുകയാണ്. ഇതിനായി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും കണക്ഷൻ പുനഃസ്ഥാപിക്കാൻ മുഖ്യമന്ത്രി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. പൊലീസിന് ഈ കാര്യത്തിൽ നിർദ്ദേശം നൽകിയിട്ടും പൊലീസ് ഇടപെടുന്നില്ലെന്നും കുടിവെള്ള കണക്ഷൻ പുനഃസ്ഥാപിക്കാത്ത പ്രശ്‌നത്തിലാണ് ഇന്നലെ ആക്രമണം നടന്നതെന്നുമാണ് അജയകുമാർ പറഞ്ഞത്. എന്നാൽ ഫ്‌ളാറ്റ് നിയമപ്രകാരം അസോസിയേഷൻ രൂപീകരിച്ചിട്ടുണ്ടെന്നും 54 ഫ്‌ളാറ്റ് ഉടമകൾ ഉള്ളപ്പോൾ 53 പേരും അസോസിയേഷനോട് സഹകരിക്കുന്നുണ്ടെന്നും ഇതിൽ അജയകുമാർ മാത്രമാണ് സഹകരിക്കാത്തതെന്നുമാണ് കോളനി അസോസിയേഷൻ നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഇത് തന്നെയാണ് പ്രശ്‌ന കാരണമായി പൊലീസും പറയുന്നത്. കുടിവെള്ള കണക്ഷനുള്ള പണം, കോമൺ ഫെസിലിറ്റിക്കായുള്ള പണം ഇതെല്ലാം അജയകുമാർ നൽകേണ്ടതുണ്ട്. ഫ്‌ളാറ്റ് നിയമങ്ങൾ അനുസരിച്ചുള്ള കാര്യമാണ് ഞങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഞങ്ങൾ കുടിവെള്ള കണക്ഷൻ കട്ട് ചെയ്തത്. അജയകുമാർ ഒഴികെ എല്ലാവരും സഹകരിക്കുമ്പോൾ അജയകുമാർ മാത്രം സഹകരിക്കാതിരിക്കുന്നത് ശരിയല്ല-അസോസിയേഷൻ നേതാക്കൾ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. വളരെ മുൻപ് തുടങ്ങിയ പ്രശ്‌നങ്ങൾ ആണ് മാധ്യമപ്രവർത്തകർക്കായി ഹൗസിങ് ബോർഡ് നിർമ്മിച്ചു നൽകിയ ജേർണലിസ്റ്റ് കോളനിയിൽ നടക്കുന്നത്. പ്രധാനമായും അജയകുമാറും അസോസിയേഷനും തമ്മിലാണ് പ്രശ്‌നങ്ങൾ നടക്കുന്നത്.

വളരെ പ്രീ പ്ലാൻഡ് ആയ ആക്രമണമാണ് അസോസിയേഷൻ നേതാക്കൾ തനിക്കെതിരെ നടത്തുന്നതെന്നാണ് അജയകുമാർ ആരോപിക്കുന്നത്. അസോസിയേഷന് നൽകാനുള്ള പണം നൽകിയെങ്കിലും അത് സ്വീകരിച്ചിട്ടില്ല.. കുടിശികക്കാരനാണ് എന്ന് വരുത്താൻ കാശ് സ്വീകരിക്കാതിരിക്കുകയാണ് അസോസിയേഷൻ ചെയ്യുന്നതെന്ന് അജയകുമാർ പറഞ്ഞു.

കുട്ടികളുടെ പാർക്ക് അസോസിയേഷൻ കാർ ഷെഡുകൾ ആക്കി മാറ്റിയതിൽ തങ്ങൾ ഉതിർത്ത എതിർപ്പുകൾ ആണ് അസോസിയേഷനെ തനിക്കെതിരെ തിരിച്ചത്. ഒരു മാധ്യമ പ്രവർത്തകൻ തന്നെ ഈ കാര്യത്തിൽ ഹൈക്കോടതിയിൽ പോയിട്ടുണ്ട്. ഇതിൽ തനിക്ക് വലിയൊരു പങ്കുണ്ട് എന്ന് മനസിലാക്കിയാണ് തന്നെ ബുദ്ധിമുട്ടിക്കാൻ ശ്രമം നടക്കുന്നത്. അതിന്റെ ഭാഗമായാണ് കുടിവെള്ള കണക്ഷൻ കട്ട് ചെയ്തിരിക്കുന്നത്. കുട്ടികളുടെ പാർക്ക് ഇരുന്ന സ്ഥലം കാർ ഷെഡ് ആക്കി മാറ്റിയപ്പോൾ അവിടെ നിന്ന് മരം മുറിച്ച പ്രശ്‌നവും നിലനിൽക്കുന്നുണ്ട്. ഈ കേസ് മുൻസിഫ് കോടതിയിൽ നിലനിൽക്കുകയാണ്-അജയ് കുമാർ പറയുന്നു.

ഈ പ്രശ്‌നത്തിൽ ബാലവാകാശകമ്മീഷനും ഇടപെട്ടിട്ടുണ്ട്. . ഈയിടെ ഞാനും ഭാര്യയും സിറ്റി പൊലീസ് കമ്മീഷണറെ ചെന്ന് കണ്ടു. ഈ പ്രശ്‌നം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. കമ്മീഷണർ ഈ പ്രശ്‌നം ഡിസിആർബി ഡിവൈഎസ്‌പിക്ക് വിട്ടു. ഡിവൈഎസ്‌പി പറഞ്ഞത് എനിക്ക് എക്‌സിക്യൂട്ട് ചെയ്യാൻ അനുവാദമില്ല. അനുവാദമുണ്ടെങ്കിൽ വെള്ളം കട്ട് ചെയ്തവരെ അറസ്റ്റ് ചെയ്യുമായിരുന്നു. ഈ റിപ്പോർട്ട് ഡിവൈഎസ്‌പിയോട് നൽകേണ്ടതില്ല എന്നാണ് കമ്മീഷണർ പറഞ്ഞത് എന്നാണ് എനിക്ക് മനസിലായത്. പക്ഷെ ഡിവൈഎസ്‌പി റിപ്പോർട്ട് നൽകിയിട്ടുണ്ട്. പക്ഷെ നടപടിയില്ല. എന്തായാലും കുടിവെള്ള പ്രശ്‌നത്തിൽ വലിയ മനുഷ്യാവകാശ ലംഘനമാണ് സംഭവിക്കുന്നത് കുടിക്കാൻ പോലും വെള്ളമില്ല. ഭാര്യയുടെ വീട്ടിൽ പോയാണ് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നത്. മുൻപ് വെള്ളം കട്ട് ചെയ്തപ്പോൾ ഹൈക്കോടതി ഉത്തരവ് പ്രകാരം കണക്ഷൻ പുനഃസ്ഥാപിക്കപെട്ടതാണ്. ആ കണക്ഷൻ ആണ് ഇപ്പോൾ കട്ട് ചെയ്തിരിക്കുന്നത്-അജയകുമാർ പറയുന്നു.

ഇതേ പ്രശ്‌നം തന്നെയാണ് ഇപ്പോൾ തമ്മിൽ തമ്മിലുള്ള മാധ്യപ്രവർത്തക സംഘർഷത്തിനും പൊലീസ് കേസിലും എത്തിനിൽക്കുന്നത്. എന്നാൽ അജയകുമാറിന്റെ വാദങ്ങൾ മുഴുവൻ ജേർണലിസ്റ്റ് കോളനി അസോസിയേഷൻ നിഷേധിക്കുകയാണ്. അക്കമിട്ട് എല്ലാ ആരോപണങ്ങളും ഖണ്ഡിച്ചാണ് അസോസിയേഷൻ നേതാക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. 54 ഉടമകൾ ഉള്ളതിൽ 53 പേരും സഹകരിക്കുന്നുണ്ട്. സഹകരിക്കാത്തത് അജയൻ മാത്രമാണ്. ഫ്‌ളാറ്റ് നിയമം അനുസരിച്ചാണ് അസോസിയേഷൻ രൂപീകരിച്ചത്. 53 പേരും പ്രമാണം രജിസ്റ്റർ ചെയ്തപ്പോൾ അജയ് കുമാർ മാത്രം അത് ചെയ്തില്ല. ഫ്‌ളാറ്റിലെ കോമൺ ഫെസിലിറ്റീസ് ഇനത്തിൽ വാടകയും നൽകുന്നില്ല. ഇതിൽ വെള്ളത്തിനുള്ള നിരക്കും ഉൾപ്പെടും. അത് നൽകാതെ എങ്ങനെയാണ് വെള്ളം കൊടുക്കുക. കാശ് അടയ്ക്കാതിരുന്നാൽ വാട്ടർ അഥോറിറ്റിയും വെള്ള കണക്ഷൻ കട്ട് ചെയ്യില്ലേ എന്നാണ് അസോസിയേഷൻ ഭാരവാഹികൾ ചോദിക്കുന്നത്.

ഏതായാലും തലസ്ഥാനത്തെ പൊലീസിന് ഈ വിഷയം തലവേദനയാണ്. കേരള കൗമുദിയിലെ പ്രധാന മാധ്യമ പ്രവർത്തകനും അജയ്ക്ക് പിന്തുണയുമായുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP