Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കോടി തൈ നടുമെന്ന പേരിൽ ഒരു കോടിയുടെ പരസ്യത്തിന്റെ ആവശ്യമെന്താണ്; സാഹിത്യകാരന്മാർ ആവശ്യമില്ലാത്ത സാഹിത്യ രചനകൾ നിർത്തിയാൽ ഒരു കാട് തന്നെ നിലനിൽക്കും; ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിയും സംസ്ഥാന സർക്കാറിനെ വിമർശിച്ചും നടൻ ജോയ് മാത്യു

ഒരു കോടി തൈ നടുമെന്ന പേരിൽ ഒരു കോടിയുടെ പരസ്യത്തിന്റെ ആവശ്യമെന്താണ്; സാഹിത്യകാരന്മാർ ആവശ്യമില്ലാത്ത സാഹിത്യ രചനകൾ നിർത്തിയാൽ ഒരു കാട് തന്നെ നിലനിൽക്കും; ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിയും സംസ്ഥാന സർക്കാറിനെ വിമർശിച്ചും നടൻ ജോയ് മാത്യു

കെ വി നിരഞ്ജൻ

കോഴിക്കൊട്: ലോക പരിസ്ഥിതി ദിനത്തിൽ കോൺഗ്രസിനെ പുകഴ്‌ത്തിയും സർക്കാറിനെ രൂക്ഷമായി വിമർശിച്ചും നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്. ഇടുങ്ങിയ മനസ്സുമായി കായികമായി ശത്രുക്കളെ അമർച്ചചെയ്യന്ന രാഷ്ട്രീയപാർട്ടികൾക്കിടയിൽ ഹരിതരാഷ്ട്രീയം മുൻനിർത്തിയുള്ള ക്രിയാത്മകവും സർഗാത്മവുമായ കോൺഗ്രസ് അണികളുടെ പ്രവർത്തനം സ്വാഗതാർഹമാണന്ന് ജോയ്മാത്യു അഭിപ്രായപ്പെട്ടു. ഒരു കോടി തൈ നടുമെന്ന പേരിൽ ഒരു കോടിയുടെ പരസ്യത്തിന്റെ ആവശ്യമെന്താണന്ന് അദ്ദേഹം ചോദിച്ചു .

പരസ്യങ്ങൾക്കു വേണ്ടി ഇത്രയും ദുരുപയോഗം ചെയ്യന്നത് സർക്കാരിന്റെ പിടിപ്പുകേടാണന്നും അദ്ദഹേം പരിഹസിച്ചു. അതേസമയം ആർഭാടമില്ലാതെ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതിദിനാചരണ പ്രവർത്തനങ്ങളും പദ്ധതികളും മാതൃകാപരമാണന്നും ജോയ്മാത്യൂ അഭിപ്രായപ്പെട്ടു. ലോകപരിസ്ഥിതി ദിനത്തിൽ കോഴിക്കൊട് ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഗ്രീൻ ഡിസിസി പ്രഖ്യാപന ചടങ്ങിലാണ് ജോയ് മാത്യുവിന്റെ ഈ പരാമർശം. സാഹിത്യകാരന്മാരെയും ജോയ് മാത്യു വിമർശിച്ചു. സാഹിത്യകാരന്മാർ ആവശ്യമില്ലാത്ത സാഹിത്യ രചനകൾ നിർത്തിയാൽ ഒരു കാട് തന്നെ നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

നിലനിൽക്കുന്ന ഇന്നത്തെ സമൂഹത്തിൽ സാഹിത്യകാരന്മാർക്ക് ഒന്നും ചെയ്യൻ കഴിഞ്ഞിട്ടില്ല. പതിനായിരം കോപ്പി പുസ്തകമടിക്കാൻ രണ്ടു മരങ്ങൾ വേണം. ആവശ്യമില്ലാത്ത സാഹിത്യസഷ്ടികളുടെ പേരിൽ കൊല്ലത്തിൽ 7,000ത്തിലധികം മരങ്ങളാണ് നശിപ്പിക്കപ്പെടുന്നത്. പുതിയ യുഗത്തിൽ എഴുത്തിന് ഡിജിറ്റൽ സാങ്കതേിക വിദ്യകളുണ്ട്. അവയുടെ സാധ്യകകൾ ഉൾക്കോണ്ട് നിലവിലെ രീതിയിൽ നിന്നും മാറി ചിന്തിക്കാൻ സാഹിത്യകാരന്മാർ ശ്രമിക്കണമെന്നും അദ്ദഹേം ആവശ്യപ്പെട്ടു. മുഖം നോക്കാതെ പ്രതികരിക്കുന്നതിനാൽ ഒരു പാട് ശത്രുക്കൾ സമ്പാദ്യമായി ഉണ്ട്. പക്ഷേ കോഴിക്കൊട്ടുകാരനായിരിക്കുന്നതുകൊണ്ടാണ് എല്ലാം വെട്ടിതുറന്നു പറയാൻ മനസാന്നിധ്യമുണ്ടാവാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചർത്തേു.

സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയുടെ സഹോദരനും പരിസ്ഥിതി പ്രവർത്തകനുമായ എം എ ജോൺസനും ചടങ്ങിൽ കോൺഗ്രസിനെ പുകഴ്‌ത്തി.പരിസ്ഥിതി രാഷ്ട്രീയത്തിൽ കേരളം ഒന്നാമത് എത്തിയത് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്തായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഇന്ദിരാഗാന്ധി ഇല്ലായിരുന്നുവെങ്കിൽ സൈലന്റ്വാലി നമുക്ക് ലഭിക്കുമായിരുന്നില്ലന്നെും അദ്ദേഹം കൂട്ടിച്ചർത്തേു.

പരിസ്ഥിതി പ്രവർത്തകരായ ഡോ. എ അച്ച്യുതൻ, എം എ ജോൺസൺ, മുൻ ഡിസിസി പ്രസിഡന്റ് കെ സി അബു എന്നിവർ ഡിസിസി അങ്കണത്തിൽ വൃക്ഷതൈനട്ട് ഗ്രീൻ ഡിസിസി പ്രഖ്യാപനത്തിനു തുടക്കം കുറിച്ചു. 20,000ത്തിലധികം തൈകൾ ഡിസിസിയുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക്മണ്ഡലം തലത്തിൽ വിതരണം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP