Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയുടെ കറുത്ത ദിനങ്ങൾ തുടങ്ങുക ജൂണിൽ; ദിവസേന ആറായിരം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ അടുത്ത മാസം രാജ്യത്തെ സ്ഥിതി വിശേഷം അതീവ ഗുരുതരമാകും: ഇന്ത്യയെ വിഴുങ്ങിക്കൊണ്ട് ജൂലൈയിൽ കോവിഡ് അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറും: കോവിഡ് പ്രതിരോധം കൈവിട്ടു പോകുമ്പോൾ എങ്ങും ആശങ്ക മാത്രം

ഇന്ത്യയുടെ കറുത്ത ദിനങ്ങൾ തുടങ്ങുക ജൂണിൽ; ദിവസേന ആറായിരം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ച് തുടങ്ങിയതോടെ അടുത്ത മാസം രാജ്യത്തെ സ്ഥിതി വിശേഷം അതീവ ഗുരുതരമാകും: ഇന്ത്യയെ വിഴുങ്ങിക്കൊണ്ട് ജൂലൈയിൽ കോവിഡ് അതിന്റെ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറും: കോവിഡ് പ്രതിരോധം കൈവിട്ടു പോകുമ്പോൾ എങ്ങും ആശങ്ക മാത്രം

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോവിഡ് ഇന്ത്യയിൽ പടർന്നു പിടിക്കുമ്പോൾ എങ്ങും കടുത്ത ആശങ്ക. രാജ്യത്ത് ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. എന്നാൽ ഏപ്രിൽ മെയ് മാസങ്ങളേക്കാളും ഗുരുതരമായ സ്ഥിതി വിശേഷമായിരിക്കും ജൂണിൽ ഉണ്ടാവുക. ജൂലൈയിൽ കോവിഡ് അതിന്റേ ഏറ്റവും മോശം അവസ്ഥയിലേക്ക് മാറുകയും രോഗം പിടിപിടെുന്നതിൽ 30 ശതമാനം പേരുടെയും നില അതീവ ഗുരുതമായി മാറുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു. അതായത് നിലവിൽ ദിവസവും 100ൽ പിടിച്ചു കെട്ടിനിർത്തുന്ന മരണ സംഖ്യ അടുത്ത മാസത്തോടെ ഉയർന്നു തുടങ്ങുകയും ദിനംപ്രതി നിരവധി ആളുകൾ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

കഴിഞ്ഞ മൂന്നു ദിവസങ്ങളിലും ആറായിരത്തിലധികം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ സാഹചര്യത്തിലാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തൽ. വെള്ളിയാഴ്ച 6,654 പേർക്കും ശനിയാഴ്ച 6,767 പേർക്കും ഞായറാഴ്ച 6,414 പേരിലുമാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. 1,44,950 കൊറോണ രോഗികളാണ് നിലവിൽ ഇന്ത്യയിലുള്‌ലത്. ജൂൺ ആവുന്നതോടെ രോഗികളുടെ എണ്ണവും മരണ നിരക്കും കുതിച്ചുയരും.

രണ്ടു മാസമായി തുടരുന്ന കർശന ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെയും പ്രവാസികളുടെയും അതിഥിതൊഴിലാളികളുടെയും മടക്കം ഊർജിതമായതോടെയുമാണു രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലോക്ഡൗൺ ഇളവുകൾ വന്നതോടെ കൊറോണ കേസുകൾ വർദ്ധിച്ചതായി കാണാം. പരിശോധനയുടെ എണ്ണം വർധിച്ചതും വ്യവസായിക പ്രവർത്തനങ്ങൾ കൂടിയതും രോഗികളുടെ എണ്ണം വർധിപ്പിക്കുന്നുണ്ടെന്ന് ബിഹാറിലെ കെയർ ഇന്ത്യ ടീം ലീഡും പകർച്ചവ്യാധി ചികിത്സാ വിദഗ്ധനുമായ തന്മയി മഹാപത്ര പറഞ്ഞു. കണ്ടെയ്ന്മെന്റ് സോണുകളിൽ കർശന നിയന്ത്രണം പുലർത്തുന്നതിനു പുറമേ റാൻഡം ടെസ്റ്റിങ് വർധിപ്പിച്ച് ലക്ഷണങ്ങളില്ലാത്ത രോഗവ്യാപനം കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനമുള്ള പത്താമത്തെ രാജ്യമാണ് ഇന്ത്യ. ഏറ്റവും മോശമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളു. ഇപ്പോഴത്തെ രീതിയിൽ തുടർന്നാൽ ജൂണിലായിരിക്കും ഗുരുതരമായ സ്ഥിതിവിശേഷം ഉണ്ടാകുക. ജൂലൈയിൽ ഏറ്റവും ഉയർന്ന അവസ്ഥയായിരിക്കുമെന്നും മഹാപത്ര പറഞ്ഞു. ഇന്ത്യയിലെ പല ഹോട്‌സ്‌പോട്ടുകളിലും താമസിക്കുന്നത് ലക്ഷക്കണക്കിന് ജനങ്ങളാണെന്നതും സ്ഥിതി വിശേഷം കൂടുതൽ ഗൗരവാക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലെ സ്ഥിതി വിശേഷം സൂചിപ്പിക്കുന്നത് ലോക്ഡൗൺ ഇളവുകൾ നടപ്പിലാക്കുന്നത് രാജ്യത്തിന് അത്ര ഗുണകരമാവില്ലെന്ന് തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയിൽ മാത്രമല്ല മറ്റു പല രാജ്യങ്ങളിലും ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്നതിനു പിന്നാലെ രോഗികളുടെ എണ്ണം കുതിച്ചുയരുന്ന അവസ്ഥയുണ്ടായിരുന്നു. ഇറാനിൽ മാർച്ചിലായിരുന്നു ഏറ്റവും കൂടുതൽ കേസുകൾ. ഏപ്രിലിൽ ഏറെപ്പേർക്കു രോഗം ഭേദമായതോടെ എണ്ണം കുറഞ്ഞു. ഏപ്രിൽ അവസാനത്തോടെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തി വിവിധ മേഖലകൾ തുറന്നതോടെ കാര്യങ്ങൾ കൈവിട്ടു. തൊട്ടടുത്ത മാസമാണ് ഇതു കൃത്യമായി പ്രതിഫലിച്ചത്. ഏപ്രിലിൽ പ്രതിദിനം ആയിരത്തിലേറെ കേസുകൾ എന്നത് മെയ്‌ ആയതോടെ ഇരട്ടിയായി. ഇപ്പോൾ രണ്ടാം കോവിഡ് തരംഗമാണ് ഇറാനിൽ. ചില യൂറോപ്യൻ രാജ്യങ്ങളിലും നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു പിന്നാലെ സമാനമായ സാഹചര്യമാണ് ഉണ്ടായത്. ചൈനയിലും ദക്ഷിണ കൊറിയയിലും ഇളവുകൾക്കു പിന്നാലെ വീണ്ടും രോഗം റിപ്പോർട്ട് ചെയ്തത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP