Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നീതി ഒരിക്കലും പ്രതികാരമല്ല, പ്രതികാരമായാൽ നീതിയുടെ അർഥം തന്നെ മാറിപ്പോവും; നീതി തൽക്ഷണം ഉണ്ടാകില്ല; ഉടനടി ലഭിക്കണമെന്ന് ആവശ്യപ്പെടനും ആകില്ല; ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ സുപ്രീകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ വാക്കുകൾ ഇങ്ങനെ; ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശനം പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് എത്താനിരിക്കവേ; സജ്ജനാർ ഐപിഎസിന് പണി കിട്ടുമോ?

നീതി ഒരിക്കലും പ്രതികാരമല്ല, പ്രതികാരമായാൽ നീതിയുടെ അർഥം തന്നെ മാറിപ്പോവും; നീതി തൽക്ഷണം ഉണ്ടാകില്ല; ഉടനടി ലഭിക്കണമെന്ന് ആവശ്യപ്പെടനും ആകില്ല; ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ സുപ്രീകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ വാക്കുകൾ ഇങ്ങനെ; ചീഫ് ജസ്റ്റിസിന്റെ നിർണായക പരാമർശനം പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് എത്താനിരിക്കവേ; സജ്ജനാർ ഐപിഎസിന് പണി കിട്ടുമോ?

മറുനാടൻ ഡെസ്‌ക്‌

ജോധ്പൂർ: തെലുങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കത്തിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ പൊലീസ് നടപടിക്കെതിരെ രണ്ടഭിപ്രായമാണ് ഉയരുന്നത്. എതിർത്തും അനുകൂലിച്ചു കൊണ്ടും ആളുകൾ രംഗത്തിറങ്ങുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ അഭിപ്രായപ്പെട്ടു കൊണ്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ രംഗത്തുവന്നു. നീതി എന്നാൽ പ്രതികാരമല്ലെന്നായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ വാക്കുകൾ.

പ്രതികാരമായാൽ നീതിയുടെ സ്വഭാവം നഷ്ടമാകും. നീതി തൽക്ഷണം ഉണ്ടാകില്ല. നീതി ഉടനടി ലഭിക്കണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ജോധ്പൂരിൽ രാജസ്ഥാൻ ഹൈക്കോടതി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബോബ്ഡെ. തെലങ്കാനയിൽ പ്രതികളെ വെടിവെച്ച് കൊന്ന പൊലീസുകാർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ഹരജി സുപ്രീംകോടതിയുടെ പരിഗണനക്ക് എത്താനിരിക്കെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം എന്ന പ്രത്യേകതയുമുണ്ട്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തിങ്കളാഴ്‌ച്ച രാത്രി ഒമ്പത് മണി വരെ മൃതദേഹം സംസ്‌ക്കരിക്കരുത് എന്നതാണ് നിർദ്ദേശം.

ഹൈദരാബാദിലെ ഏറ്റുമുട്ടൽ കൊലയുടെ പശ്ചാത്തലത്തിൽ ലൈംഗിക പീഡന അതിക്രമങ്ങളിൽ, ഹൈദരാബാദ് മോഡൽ ശിക്ഷ വേണമെന്ന അഭിപ്രായം ശക്തമായി ഉരുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. കോടതികളിൽ നീതി നടപ്പാക്കുന്നതിലെ കാലതാമസമാണ് ജനങ്ങൾ ഹൈദരാബാദ് പൊലീസിന്റെ നടപടിയെ പുകഴ്‌ത്തുന്നതിന് കാരണമെന്നും വിമർശനം ഉയർന്നിരുന്നു. ഹൈദരാബാദിൽ ബലാത്സംഗ കേസ് പ്രതികളെ വെടിവച്ചുകൊന്ന പൊലീസുകാർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച സുപ്രീം കോടതി മാർഗ നിർദ്ദേശങ്ങൾക്കു വിരുദ്ധമായാണ് പൊലീസ് പ്രവർത്തിച്ചതെന്ന് അഭിഭാഷകരായ ജിഎസ് മണിയും പ്രദീപ് കുമാർ യാദവും ഹർജിയിൽ ആരോപിക്കുന്നു.

ഇന്നലെ പുലർച്ചെയാണ്, വെറ്റററി ഡോക്ടറെ ബലാത്സംഗ ചെയ്തു തീകൊളുത്തി കൊന്ന കേസിലെ പൊലീസ് വെടിവച്ചുകൊന്നത്. തെളിവെടുപ്പിനു കൊണ്ടുവന്നപ്പോൾ ആയുധം പിടിച്ചുവാങ്ങി ഇവർ പൊലീസിനെ ആക്രമിക്കുകയായിരുന്നെന്നാണ് സൈബറാബാദ് കമ്മിഷണർ അറിയിച്ചത്. എന്നാൽ ഏറ്റുമുട്ടലുകൾ സംബന്ധിച്ച് 2014ൽ സുപ്രീം കോടതി പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണ് പൊലീസിന്റെ പ്രവൃത്തിയെന്ന് ഹർജിയിൽ പറയുന്നു.

സജ്ജനാർ ഐപിഎസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ നിർദ്ദേശിക്കണം എന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിൽ അഭിപ്രായപ്പെട്ടത്. സജ്ജനാറിനെ ഉൾപ്പെടെ വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും അടിയന്തരമായി സസ്‌പെന്റ് ചെയ്യണം എന്ന ആവശ്യവും പൊതുതാൽപ്പര്യ വിഷയമായി ഹർജിയിൽ ഉന്നയിക്കുനന്ു. റേപ്പിസ്റ്റുകളെ കൊന്ന് ഹീറോകളെ ആയി മാറിയിരിക്കുകയാണ് പ്രതിസ്ഥാനത്തുള്ള പൊലീസുകാർ. സൈബറാബാദ് പൊലീസ് കമ്മീഷണർ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹത്തിന്റെ ശരീര ഭാഷയിൽ നിന്നും അദ്ദേഹത്തിനോ പൊലീസ് ടീമിനോ 4 പ്രതികളെ കൊന്നതിൽ യാതൊരുവിധ പരിഭവവും ഇല്ലാ എന്നത് വ്യക്തമാണ്.

വലിയ എന്തോ കാര്യം നേടിയതുപോലെയുള്ള ഒരു ശരീര ഭാഷയായിരുന്നു കമ്മീഷണറുടേതെന്നും ഹർജിയിൽ പറയുന്നു. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ ടീമിനും പൊതുജനങ്ങളുടെ വലിയരീതിയിലുള്ള കയ്യടിയും, ആദരവാണ് ലഭിക്കുന്നതും പത്രസമ്മേളന ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പൊതുജനങ്ങൾ കമ്മീഷണർക്ക് പുഷ്പഹാരങ്ങൾ സമർപ്പിക്കുന്നതും, പുഷ്പവൃഷ്ടി നടത്തുന്നതും കാണാമായിരുന്നു. ഇത്തരം പ്രവൃത്തികൾ അനുവദിക്കുകയാണെങ്കിൽ പിന്നെ നമ്മൾ പരിഷ്‌കൃത സമൂഹമാണെന്നോ, നിയമവാഴ്ചയുള്ള നാടാണെന്നോ പറയാനാകില്ലെന്നും ഹർജ്ജിയിൽ ചൂണ്ടികാണിക്കുന്നു.

പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരായതിനാൽ, തെളിവുകൾ നശിപ്പിക്കാനും, സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാൽ കമ്മീഷന്റെ ഉൾപ്പെടെ വ്യാജ ഏറ്റുമുട്ടലിൽ പങ്കെടുത്ത എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും സ്വതന്ത്രമായ ഒരു സിബിഐ, സിഐഡി,എസ്‌ഐടി അന്വേഷണം തീരുന്നതുവരെ ജോലിയിൽ നിന്നും അടിയന്തരമായി മാറ്റി നിർത്തണമെന്നും ഹർജ്ജിയിൽ ആവശ്യപ്പെടുന്നു.

പെൺകുട്ടി റേപ്പ് ചെയ്യപ്പെട്ട കൊല്ലപ്പെടുന്നതിനും എത്രയോ മുൻപ് മകളെ കാണാനില്ല എന്ന് പറഞ്ഞു പിതാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് അന്വേഷിക്കുകയോ, യാതൊരു നടപടിയും എടുക്കുകയോ ചെയ്തില്ല എന്നുമാത്രമല്ല 'നിങ്ങളുടെ മകൾ ആരുടെയെങ്കിലും കൂടെ പോയതായിരിക്കും' എന്ന അങ്ങേയറ്റത്തെ ഹീനമായ അപമാനകരമായ മറുപടിയായിരുന്നു പൊലീസ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിന് നൽകിയത്. എന്നാൽ തുടർന്ന് മീഡിയയിലൂടെ ഉൾപ്പെടെ വ്യാപകമായ പൊതുജന പ്രതിഷേധം ഉയർന്നുവന്നപ്പോൾ ജനശ്രദ്ധ മാറ്റാൻവേണ്ടി പൊലീസ് 24 മണിക്കൂറിനുള്ളിൽ 4 പ്രതികളെ അറസ്റ്റ് ചെയ്തു എന്ന് പ്രഖ്യാപിക്കുകയും അവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യിപ്പിക്കുകയും തുടർന്ന കസ്റ്റഡിയിൽ മേടിച്ച് വെളുപ്പാൻകാലത്തുകൊണ്ടുപോയി നിയമ പ്രക്രിയയിലൊന്നുമില്ലാതെ പൊലീസ് വധശിക്ഷ നടപ്പിലാകുകയുമായിരുന്നു എന്നും ഹർജ്ജിയിൽ ചൂണ്ടിക്കാട്ടുന്നു.

അഭിഭാഷകനായ എം എൽ ശർമയും പൊലീസുകാർക്കെതിരെയും, പൊലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലിനെ പിന്തുണച്ച ജയാ ബച്ചനെതിരെയും, ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജ്ജി നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP