1 usd = 71.12 inr 1 gbp = 93.50 inr 1 eur = 78.65 inr 1 aed = 19.36 inr 1 sar = 18.97 inr 1 kwd = 234.27 inr

Dec / 2019
09
Monday

'സംശയരോഗിക'ളായ കുടുംബക്കാർക്കു സമാധാനം കിട്ടിയില്ലെങ്കിലും വിദഗ്ദ്ധമായി കാര്യങ്ങൾ തീർപ്പാക്കിയ ക്രൈം ബ്രാഞ്ചിനെ എങ്ങനെ കുറ്റം പറയും? ഇത്രയും വലിയ ഒരു കേസും അതിലുൾപ്പെട്ടവന്മാരെയും മുന്നിൽക്കണ്ടിട്ടും ഇത്ര കഷ്ടപ്പെട്ട് 'നാത്തൂൻപോരും' 'വ്യക്തിഹത്യ' യും ആക്കിത്തീർക്കാൻ നിങ്ങൾ ചിലർ ശ്രമിക്കുന്നത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും ചോദ്യങ്ങളുമായി പ്രിയ വേണുഗോപാൽ; സ്റ്റീഫൻ ദേവസ്യയോട് സംശയങ്ങൾ ഉയർത്തി ജസ്റ്റീസ് ഫോർ ബാലു കൂട്ടായ്മയും

June 28, 2019 | 10:00 PM IST | Permalink'സംശയരോഗിക'ളായ കുടുംബക്കാർക്കു സമാധാനം കിട്ടിയില്ലെങ്കിലും വിദഗ്ദ്ധമായി കാര്യങ്ങൾ തീർപ്പാക്കിയ ക്രൈം ബ്രാഞ്ചിനെ എങ്ങനെ കുറ്റം പറയും? ഇത്രയും വലിയ ഒരു കേസും അതിലുൾപ്പെട്ടവന്മാരെയും മുന്നിൽക്കണ്ടിട്ടും ഇത്ര കഷ്ടപ്പെട്ട് 'നാത്തൂൻപോരും' 'വ്യക്തിഹത്യ' യും ആക്കിത്തീർക്കാൻ നിങ്ങൾ ചിലർ ശ്രമിക്കുന്നത് എന്തിന്? ബാലഭാസ്‌കറിന്റെ മരണത്തിൽ വീണ്ടും ചോദ്യങ്ങളുമായി പ്രിയ വേണുഗോപാൽ; സ്റ്റീഫൻ ദേവസ്യയോട് സംശയങ്ങൾ ഉയർത്തി ജസ്റ്റീസ് ഫോർ ബാലു കൂട്ടായ്മയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിനിടെയായ അപകടം സ്വാഭാവികമെന്ന് പറയുമ്പോഴും ബന്ധുക്കൾക്ക് സംശയം തീരുന്നില്ല. അതിനിടെ പ്രിയാ വേണുഗോപാൽ വീണ്ടും ഫെയ്‌സ് ബുക്ക് പോസ്റ്റുമായി രംഗത്തെത്തി. കുടുംബത്തെ അധിക്ഷേപിക്കുന്നവർക്കുള്ള മറുപടിയായാണ് അവർ കാര്യങ്ങൾ കുറിക്കുന്നത്. ലക്ഷ്മിയും ബാലുവിന്റെ കുടുംബവുമായുള്ള പോരായി പ്രശ്‌നത്തെ കാണാനുള്ള ശ്രമാണ് നടക്കുന്നത്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തേയും പരിഹസിക്കുന്നു. ഇതിനൊപ്പം സംഗീതജ്ഞനായ സ്റ്റീഫൻ ദേവസിയോട് ജസ്റ്റീസ് ഫോർ ബാലഭാസ്‌കർ എന്ന കൂട്ടായ്മയും ചില ചോദ്യങ്ങൾ ഉയർത്തുന്നു.

ബാലഭാസ്‌കറിന്റെ മരണത്തിനു കാരണമായ വാഹന അപകടത്തിൽ ദുരൂഹത ഇല്ലെന്ന പ്രാഥമിക റിപ്പോർട്ടാണ് ക്രൈം ബ്രാഞ്ച് തയ്യാറാക്കിയത്. ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത് എന്ന കണ്ടെത്തലും റിപ്പോർട്ടിലുണ്ട്. ഇത് തന്നെ ദുരൂഹമാണ്. കാർ ഓടിച്ചത് ബാലഭാസ്‌കറെന്നാണ് അർജുൻ മൊഴി നൽകിയത്. എന്നിട്ടും ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഇവയാണ്. ബാലഭാസ്‌കറിന്റേത് അപകടമരണം തന്നെയാണ്. അപകടം മനഃപൂർവം സൃഷ്ടിച്ചതല്ല. അമിതവേഗവും റോഡിന്റെ ചരിവും അപകടത്തിലേക്ക് നയിച്ചു. ഡ്രൈവർ അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. ഈ നിഗമനങ്ങളിലേക്ക് എത്താൻ കാരണമായ ശാസ്ത്രീയ തെളിവുകളും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.

ബാലഭാസ്‌കറിന്റെ പിതാവ് സികെ ഉണ്ണി ഉന്നയിച്ച സംശയങ്ങളാണ് ക്രൈം ബ്രാഞ്ച് പ്രധാനമായും അന്വേഷിച്ചത്. അപകടത്തിൽ അസ്വാഭാവികത ഉണ്ടായിരുന്നോ , ഡ്രൈവർ അർജുൻ എന്തിനാണ് മൊഴി മാറ്റിയത്, പൂന്തോട്ടം ആയുർവേദ ആശുപത്രി ഉടമകളും പ്രകാശ് തമ്പി, വിഷ്ണു എന്നിവരും ബാലഭാസ്‌കറിനെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നോ, അവർക്ക് അപകടത്തിൽ പങ്കുണ്ടോ എന്നിവയായിരുന്നു സി.കെ ഉണ്ണി ഉന്നയിച്ച സംശയങ്ങൾ. അർജുൻ തന്നെയാണ് വാഹനം ഓടിച്ചിരുന്നതെന്ന് അന്വേഷണ സംഘം ശാസ്ത്രീയമായി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഫോറൻസിക് ,ഡിഎൻഎ പരിശോധനകളുടെ അന്തിമ ഫലം വരുന്നതോടെ ഇത് സംശയാതീതമായി വ്യക്തമാകും. ആരോപണ വിധേയർ,ദൃക്‌സാക്ഷികൾ എന്നിവരുടെ ഫോൺ രേഖകളും മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പൂർത്തിയായി.

ബാലഭാസ്‌കർ തമ്പിയെയും വിഷ്ണുവിനെയും സാമ്പത്തികമായി പലപ്പോഴും സഹായിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. ബാലഭാസ്‌കറിന്റെ പേര് പറഞ്ഞാണ് സ്വർണക്കടത്തിന് കസ്റ്റംസ് ഓഫീസറെ ഇരുവരും പരിചയപ്പെട്ടതെന്നും കണ്ടെത്തി. ഡിആർഐ അറസ്റ്റ് ചെയ്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ പരിമിതിയുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം പറയുന്നു. എന്നാൽ അർജുന്റെ മൊഴി തെറ്റാണെന്ന് പറഞ്ഞിട്ടും അപകടത്തിൽ ദുരൂഹതയില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ഇതാണ് കുടുംബത്തിന്റെ പ്രതിഷേധത്തിന് കാരണം.

പ്രിയാ വേണുഗോപാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

തമ്പിക്ക് ജാമ്യം കിട്ടി. മറ്റെയാളും താമസിയാതെ ഇറങ്ങുമായിരിക്കും. അർജുനനെ ഇനി ചോദ്യം ചെയ്തില്ലെങ്കിലും പ്രശ്‌നമില്ല. സോബിയുടെ മൊഴിയും പരിശോധിക്കേണ്ട. അജി കള്ളം പറഞ്ഞാലും അവർ വിശ്വസിക്കും. പൊലീസ് ആദ്യമേ കള്ളക്കളികൾക്കു കൂട്ട് നിന്നതും അവരുടെ നിഷ്‌കളങ്കത ആവാം. 'സംശയരോഗിക'ളായ കുടുംബക്കാർക്കു ഇനി ഒരു കാലത്തും സമാധാനം കിട്ടിയില്ലെങ്കിലും ഇത്ര വിദഗ്ദ്ധമായി കാര്യങ്ങൾ തീർപ്പാക്കിയ ക്രൈം ബ്രാഞ്ചിനെ എങ്ങനെ കുറ്റം പറയും??

ബാലുച്ചേട്ടന്റെ സുഹൃത്ത് എന്നവകാശപ്പെടുന്ന ഒരു Juliya Bijoy ഉന്നയിച്ച സംശയങ്ങളും അതിനുള്ള മറുപടികളും വീണ്ടും ഇതേ ചോദ്യങ്ങളുമായി വന്ന് ഗുരുതരമായ ഒരു കേസിനെക്കുറിച്ചുള്ള, അതിനെ എങ്ങനെയെങ്കിലും നിലനിർത്താനുള്ള ശ്രമത്തിന്റെ ഭാഗമായുള്ള ചർച്ചകളെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കായി സമർപ്പിക്കുന്നു. ഇനിയങ്ങോട്ട് ഇത്തരക്കാർക്ക് മറുപടി കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല.

'കഷ്ടം! ലക്ഷ്മിയെ സംശയിക്കുന്നു എന്ന് ഞങ്ങൾ ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ലക്ഷ്മിയുടെ കൂടെ ഉള്ളവരെ സംശയിക്കണം, അവരിൽ നിന്നും ലക്ഷ്മിക്ക് പോലും ആപത്തെന്നല്ലേ അച്ഛൻ കൊടുത്ത പരാതിയിലുമുള്ളത് ? എന്നിട്ടും അവരുടെ കൂടെത്തന്നെ നിൽക്കാനും ഞങ്ങളെ ഒഴിവാക്കാനും എന്തിന് ശ്രമിച്ചു എന്നതല്ലേ ഞങ്ങളുടെ ചോദ്യം? ലക്ഷ്മിക്ക് അറിയാമല്ലോ കുടുംബത്തെ.

ബാലുച്ചേട്ടന്റെ അച്ഛൻ പലകാര്യങ്ങളും എല്ലായിടത്തും പറഞ്ഞിട്ടുണ്ട്. എഡിറ്റ് ചെയ്തവരോട് ചോദിക്കുക ബാക്കി. ഇതുവരെ പല ഇന്റർവ്യൂസിലായി പറഞ്ഞ എല്ലാം ചേർത്തു വായിക്കുമ്പോൾ കഥ മനസ്സിലാകും. അച്ഛൻ പറഞ്ഞ കാര്യങ്ങളും ബാലുച്ചേട്ടൻ അച്ഛനോട് പറഞ്ഞ കാര്യങ്ങളും തന്നെയാണ് ഞങ്ങളൊക്കെ ആദ്യം മുതൽക്കേ പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനം. ലക്ഷ്മി വായ തുറക്കണം എന്ന് തന്നെയേ ഞങ്ങളും പറഞ്ഞുള്ളൂ. ഞങ്ങൾക്ക് വേണ്ടി പറയാതിരിക്കാനും ആർക്കൊക്കെയോ വേണ്ടി പറയാനും ഫേസ്‌ബുക് തുറക്കാനും ശ്രമിക്കണ്ടായിരുന്നു.

ആക്‌സിഡന്റ് സമയത്തു തടിയുള്ള ആളെ കണ്ടെന്നു പറഞ്ഞത് ഞാനല്ല, സോബിയാണ്. അത് തമ്പിയായിക്കൂടെ എന്നത് ന്യായമായ സംശയം, അതിനു ആർക്കാണ് വിഷമം? അതെന്റെ ഭർത്താവായിക്കൂടെന്നു ലക്ഷ്മിക്ക് പറയണമെങ്കിൽ അതിനർത്ഥം തമ്പി ആവരുത് അത് എന്ന് ലക്ഷ്മിക്ക് നിര്ബന്ധമുണ്ടെന്നാണോ? ഒരുകാര്യം പറയട്ടെ, നിങ്ങൾ ചില സുഹൃത്തുക്കൾ കൂടെ നിന്ന് ലക്ഷ്മിയെ കൂടുതൽ കുഴിയിലേക്ക് ചാടിക്കുകയാണ്. എന്റെ പോസ്റ്റുകളിൽ ഒരു വാക്കു പോലും ഇതുവരെ തിരുത്തേണ്ടതായിട്ടുണ്ടെന്നു ഞാൻ കരുതുന്നില്ല. ഏതു ചോദ്യത്തിനും മറുപടി നൽകാനും തയ്യാർ. പക്ഷെ നിങ്ങളൊക്കെ വാദിച്ചതും ന്യായീകരിച്ചും ലക്ഷ്മിയെ കുടുക്കിലാക്കിക്കൊണ്ടിരിക്കുകയാണ്, ലക്ഷ്മിക്ക് ചോദ്യങ്ങളുണ്ടെങ്കിൽ നേരിട്ടാവാമല്ലോ.

ഒരുമിച്ചൊരു പ്രസ് മീറ്റ് ആകാമെന്ന് ലക്ഷ്മിയോട് പറയൂ, സംശയങ്ങളെല്ലാം മാറ്റാം, പിന്നെ തമ്പിയോട് ചോദിക്കാനുള്ളതെല്ലാം ഒരുമിച്ചു ചോദിക്കുകയും ചെയ്യാം, എന്താ? കല്യാണം കഴിഞ്ഞൊരു തവണയെങ്കിലും ബാലുവിന്റെ കുടുംബത്തിൽ നിന്ന് മോശമായ എന്തെങ്കിലും ലക്ഷ്മി കണ്ടിട്ടുണ്ടോ എന്ന് പറയട്ടെ.

ഇനി ചില പേർസണൽ കാര്യങ്ങൾ.

ശരിയാണ്, ബാലുച്ചേട്ടന്റെ വീട്ടിൽ ഞാൻ പോയിട്ടില്ല. ആ ചേതനയറ്റ ശരീരം അവിടെകിടക്കുമ്പോഴാണ് ആദ്യമായി അവിടേക്കു കാലുകുത്തിയത്. ബാലുച്ചേട്ടൻ ക്ഷണിക്കാഞ്ഞിട്ടല്ല, പക്ഷെ പേരമ്മയ്ക്കു സ്ഥാനം നൽകാത്ത വീട്ടിൽ ഞാൻ എന്തിനു വരണം എന്ന എന്റെ വാശി മാത്രമാണ്. ഇത് പറഞ്ഞു ഞാനും ബാലുച്ചേട്ടനും തർക്കിച്ചിട്ടുണ്ട്, ലക്‌സ്മി എന്തുകൊണ്ട് ഒരിക്കൽപ്പോലും പേരമ്മയെയോ ചേച്ചിയെയോ കാണാനും അടുക്കാനും ശ്രമിച്ചില്ല എന്നത് ഞാൻ ചേട്ടനോട് ചോദിച്ചിട്ടുണ്ട്. ഞാനും ഒരു ഭാര്യയാണ്, മരുമകളാണ്. എനിക്ക് സ്‌നേഹവും സ്ഥാനവും നൽകുന്ന ഭർത്താവിന്റെ കുടുംബത്തെ അദ്ദേഹം ആഗ്രഹിക്കുന്നതുപോലെ സ്‌നേഹിക്കാനും അവർക്കു വേണ്ടി എന്ത് വിട്ടുവീഴ്ച ചെയ്യാനും ഞാൻ ശ്രമിക്കും. ഇത് ബാലുച്ചേട്ടനോടും പറഞ്ഞിട്ടുണ്ട്. മുൻകൈഎടുക്കേണ്ടവർ തന്നെ വിചാരിച്ചാലേ എല്ലാം ശരിയാകൂ എന്നും ഞങ്ങൾ പറഞ്ഞിട്ടുണ്ട്. ആഗ്രഹിക്കുന്ന, വേണ്ടുന്ന രീതിയിൽ ഒരു ബന്ധങ്ങളെയും എത്തിക്കാൻ കഴിയാത്തതിന്റെ വിഷമം ബാലുച്ചേട്ടന് എന്നുമുണ്ടായിരുന്നു. ഞാൻ ബാലുച്ചേട്ടന് 7 വയസ്സ് താഴെയാണ്. അനിയത്തി എന്നല്ല ആര് ഉപദേശിക്കുന്നതും ഇഷ്ടമല്ലാത്ത പിന്നെ തിരിഞ്ഞുനോക്കാത്ത ആളാണ് ബാലുച്ചേട്ടൻ. പക്ഷെ എന്റെ വാക്കിനു ബാലുച്ചേട്ടൻ വിലത്തന്നിരുന്നു എന്നതിന്റെ തെളിവാണ് പിന്നീട് ഞങ്ങളുടെ ഒക്കെ വീട്ടിൽ ബാലുച്ചേട്ടൻ ലക്ഷ്മിയേയുംകൂട്ടി വന്നത്. ചെന്നൈയിൽ എന്റെ വീട്ടിൽ വന്നപ്പോൾ തബലിസ്‌റ് പാച്ചുവും കൂടെ ഉണ്ടായിരുന്നു. എന്റെ ചേച്ചിയും കുടുംബവും ബാലുച്ചേട്ടന്റെ വീട്ടിൽ പോയിട്ടുണ്ട്. അന്ന് ഒരുപാട് നേരം രസമായി അവിടെ ചിലവഴിച്ചിട്ടുമുണ്ട്. ഈയിടെ ഒരു ചർച്ചയിൽ ഞങ്ങളെ അറിയുകയേ ഇല്ലാ എന്ന് പറഞ്ഞ ഷാന്മോൻ എന്ന ഇഷാൻ ദേവ് അവിടെ ഉണ്ടായിരുന്നു എന്ന് മാത്രമല്ല, പണ്ട് ഞങ്ങളുടെ ഒരു കച്ചേരിക്ക് ബാലുച്ചേട്ടൻ വയലിൻ വായിച്ചത് കാണാൻ വന്നറ്റും ബാലുച്ചേട്ടൻ ഞങ്ങളുടെ വീട്ടിൽ നിന്നിരുന്നപ്പോളൊക്കെ അവിടെ സ്ഥിരമായി വരാറുണ്ടായിരുന്നതും ഒക്കെ പറഞ്ഞു പരിചയം പുതുക്കുകയും ചെയ്തിരുന്നു.

ലക്ഷ്മി ഗർഭിണിയായ വിവരം അമ്മൂമ്മയുടെ പിറന്നാളിന് എല്ലാവരേയും അറിയിച്ചു അന്ന് ഒരുമിച്ചിരുന്നു സദ്യയും ഉണ്ടതാണ്. ലക്ഷ്മിക്ക് ഇടയ്ക്കു ചില ബുദ്ധിമുട്ടുകൾ വന്നപ്പോൾ ബാലുച്ചേട്ടൻ മരുന്നിന്റെ കാര്യമൊക്കെ അന്വേഷിച്ചത് എന്റെ ഭർത്താവിനോടാണ്. മോൾ ജനിച്ച വിവരം ബാലുച്ചേട്ടൻ ആദ്യം വിളിച്ചുപറഞ്ഞ ആൾക്കാരിൽ ഞാനുമുണ്ട്. ഞങ്ങളുടെ മക്കളുടെ dob 21 ആയതും പേരിന്റെ വിശേഷവുമൊക്കെ ഞങ്ങൾ പങ്കുവച്ചിരുന്നു. എന്റെ ചേച്ചി മായാ us ഇത് നിന്ന് മോൾക്ക് ഉടുപ്പുകളുമൊക്കെയായി വന്നപ്പോളാണ് അവർ വീട് മാറിയത്തിന്റെയും ലത കൂടെയുള്ളനത്തിന്റെയും ലതയോടൊപ്പം പോകുന്നതിന്റെയും കഥ കേൾക്കുന്നത്. ഞങ്ങളുടെയൊക്കെ മക്കളെ ബാലുച്ചേട്ടനോ ലക്‌സ്മിയോ കാണാൻ വന്നിട്ടില്ല, അമ്മാവന്റെ വീട്ടിലാണ് അതുമൊക്കെ നടക്കാറ് . അതിലാർക്കും പരാതിയും പരിഭവവുമില്ല, ഓരോരുത്തരുടെയും അവസ്ഥ മനസ്സിലാക്കാനല്ലെങ്കിൽ ബന്ധങ്ങളെന്തിന്!

അമ്മൂമ്മയുടെ വയ്യായ്കയും ആശുപത്രിവാസവും മരണവും ഒക്കെ ഞങ്ങളെയൊക്കെ ഒത്തിരി ബാധിച്ചതാണ്. ലക്ഷ്മി ഒരു 10 വർഷത്തിന് ശേഷമാണ് അമ്മൂമ്മയുടെ വീട്ടിൽ വരാൻപോലും തുടങ്ങിയത്. പക്ഷെ ആ പാവം അമ്മൂമ്മ അതിനൊക്കെ എത്രയോ മുന്നെയവരുടെ വാടക വീട്ടിൽ പോയിട്ടുണ്ട്. ആ അമ്മൂമ്മ മരിച്ചപ്പോൾ ലക്ഷ്മി മോളെയും കൂട്ടി വരുമെന്ന് ഞങ്ങൾ കരുതി. ചടങ്ങുകൾ കഴിഞ്ഞു പൂന്തോട്ടത്തിലേയ്ക്ക് പോകാനുള്ള ധൃതിയായിരുന്നു. അന്ന് ബാലുച്ചേട്ടൻ പറഞ്ഞത് ഞാൻ പോസ്റ്റിൽ ഇട്ടിട്ടുണ്ട്. അതൊക്കെ വലിയ മുറിവുകളാണ്..പക്ഷെ എന്നുമവർക്കു വേണ്ടി പ്രാര്ഥിക്കുകയെ ഞങ്ങളുടെ വീട്ടിൽ ഓരോരുത്തരും ചെയ്തിട്ടുള്ളൂ.

അപ്പോൾ ബാക്കി പ്രസ് മീറ്റിന് ??

പ്രൊഫഷണൽ അല്ലെങ്കിൽ പിന്നെ എന്ത് ബന്ധമാണുള്ളത്? വീട്ടുകാരുള്ളപ്പോഴും ആശുപത്രിയിൽ പോകാൻപോലും ഇവരെ ഉള്ളൂ എന്ന അവസ്ഥ എന്താണ്? CCTV connected to thampi's phone, അതോ? ലക്ഷ്മി അവിടെ ഒറ്റയ്ക്കല്ലല്ലോ, അമ്മയും അച്ഛനും അനിയനും ഒക്കെയില്ലേ? എന്നിട്ടു ലത കൂടെ നിന്നേ പറ്റൂ എന്ന് ലക്ഷ്മി വാശിപിടിച്ചു എന്നല്ലേ ലത പറഞ്ഞത്? തമ്പിയോട് ചോദിക്കാനുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ നിങ്ങൾ ലക്ഷ്മിയോടൊപ്പം തന്നെയുള്ള ആരോ ആണ് എന്നാണ് മനസ്സിലായത്. പൊലീസ് തന്നെ തന്ന സൂചനകളാണ് ലക്ഷ്മിയുടെ ബാഗിലെ സ്വർണത്തിന്റെ കാര്യവും മറ്റും. അതിനുള്ള ഉത്തരം ഇപ്പോഴും ആർക്കും വ്യക്തവുമല്ലതാനും. ലക്ഷ്മി പറഞ്ഞതെല്ലാം പലതരത്തിൽ കാണുകയും ചെയ്തു. ലക്ഷ്മിയെ കാണാൻ അനുവാദം തരേണ്ടത് തമ്പിയാണെങ്കിൽ എത്ര തവണ അങ്ങോട്ടേക്ക് പോകാൻ തോന്നും? !

ഞങ്ങളുടെ മേൽ ഇത്രയും നാളായി വന്നുവീണ ചെളി പുറത്തേക്കിട്ടു എന്നെ ഉള്ളൂ...അത് മനസ്സിലാക്കേണ്ടവർക്കു മനസ്സിലായിട്ടുമുണ്ട്.. ചില വരികൾ മാത്രമേ വായിക്കൂ എന്ന് വാശിയുണ്ടെന്നു തോന്നുന്നല്ലോ. Oct 2 മുതൽ ഞങ്ങൾക്കെതിരെ ഒരുപാട് fb പോസ്റ്റുകളും ഓൺലൈൻ വിഡിയോകളും വന്നിരുന്നു. ആശുപത്രിയിൽ കണ്ട കാഴ്ചകളും വിചിത്രമായിരുന്നു. ഞാൻ എഴുതി വച്ചതു ആരെയും കാണിക്കണ്ട എന്നായിരുന്നു തീരുമാനം, മുതിർന്നവരും അങ്ങനെ തന്നെ പറഞ്ഞു. വികാരമുണ്ടെങ്കിലും ഒപ്പം വിവേകവുമുണ്ട്. ചെയ്തില്ല. സ്വർണക്കള്ളക്കടത്തു പുറത്തുവന്നതും ബാലഭാസ്‌കറിന്റെ പേജിലെ fb പോസ്റ്റ് കണ്ടിട്ട് പിന്നീട് അതിലെ 'kaikazhukal' കണ്ടതും തന്നെയാണ് പോസ്റ്റ് പബ്ലിക്കായിട്ടു ഇടാൻ കാരണം എന്ന് പറഞ്ഞല്ലോ.

ആരുടെയാണെങ്കിലും, സുഹൃത്തേ, നിങ്ങളുടെ കൂട്ടത്തിൽ ആരൊക്കെയോ പറഞ്ഞല്ലോ, വിഷ്ണുവിനെ പണ്ടേ അറിയാമായിരുന്നു, ബാലുവിന് warning കൊടുത്തതാണെന്നുമൊക്കെ. എന്നിട്ട് ബാലുച്ചേട്ടൻ പോയപ്പോൾ ലക്ഷ്മിക്ക് കൊടുത്തിരുന്നോ ആ warning? വിഷ്ണുവിനെക്കുറിച്ച് മാത്രമല്ല, തമ്പിയയെക്കുറിച്ചും ലതയെക്കുറിച്ചും ഞങ്ങൾ കൊടുത്തിരുന്നു, പൊലീസിനും കൊടുത്തു പരാതി. എന്നിട്ടിപ്പോഴോ? ലക്ഷ്മിയെ സംരക്ഷിക്കുക എന്ന വ്യാജേന നിങ്ങളൊക്കെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല.

ശരി, ബാലു പാവം സ്‌നേഹം കിട്ടാതെ വളർന്നു എന്ന് നിങ്ങൾ പറയുന്നു. കല്യാണം കഴിച്ചിട്ടും എന്തുപറ്റി? ലക്ഷ്മിയും അങ്ങനെതന്നെ ആയിരുന്നോ? 2 പേർക്കും സ്‌നേഹം കൊടുക്കാൻ ലതയെ ഉണ്ടായിരുന്നുള്ളൂ? സ്വന്തം കുടുംബത്തിൽ കയറി ഭരിക്കാൻ വരുന്ന, ഭർത്താവിനെ സ്വാധീനിക്കാൻ ശ്രമിക്കുന്ന മറ്റൊരു സ്ത്രീയെ, ആദ്യം പുറത്താക്കുന്നത് ഭർത്താവിനോട് സ്‌നേഹക്കൂടുതലുള്ള പൊസ്സസ്സീവ് ആയ ഭാര്യ ആയിരിക്കും. ഇവിടെ അതുണ്ടായില്ലല്ലോ?? ഒരു പോസ്റ്റിൽ ഞാൻ പറഞ്ഞിരുന്നു. സ്വന്തം സൗകര്യങ്ങൾക്കും സുഖത്തിനും വേണ്ടി ആവശ്യമില്ലാത്തവരെ വീട്ടിൽ പ്രതിഷ്ഠിച്ചാൽ ഇതാണ് ഗതി. അമ്മയെയും സഹോദരങ്ങളെയും ബാലു മാറ്റി നിർത്തിയിട്ടില്ല, അത് നിങ്ങളുടെ കഥ, പക്ഷെ ഇവരോടൊപ്പം ആയിരുന്നു, അതിന് കൂടെയുള്ളവർ തന്നെയാണ് കാരണവും.

ഒരുകാര്യം കൂടി, ബാലു ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ പറയുമായിരുന്നോ എന്ന് - ബാലുവിനെ തിരിച്ചു കിട്ടിയിട്ട് പറയാം എന്നാണ് ആദ്യമേ കരുതിയത്. നിങ്ങളോടൊക്കെ അതേ ചോദ്യം- ബാലു ഉണ്ടായിരുന്നെങ്കിൽ oct 2 മുതൽ വന്ന ബാലുവിന് കുടുംബമില്ല എന്ന കഥകളും വരുമായിരുന്നോ? കുഞ്ഞിന്റെയും പാലുകാച്ചലിന്റെയും ഒക്കെവരെ ചോദ്യങ്ങളുമായി നിങ്ങളും വരുമായിരുന്നോ?

പിന്നെ, ഇത്രയും വലിയ ഒരു കേസും അതിലുൾപ്പെട്ടവന്മാരെയും മുന്നിൽക്കണ്ടിട്ടും അതിനിടെ ഇത്ര കഷ്ടപ്പെട്ട് 'നാത്തൂൻപോരും' 'വ്യക്തിഹത്യ' യും ആക്കിത്തീർക്കാൻ നിങ്ങൾ ചിലർ ശ്രമിക്കുന്നത് കാണുമ്പോൾ എന്താണ് പറയേണ്ടത്? ബാലുവിന്റെ സുഹൃത്ത് ആണെന്ന് തെളിയിക്കാൻ കിട്ടുന്ന ഒരു അവസരം പാഴാക്കിയല്ലോ.. '

സ്റ്റീഫൻ ദേവസ്സിയോട് ജസ്റ്റീസ് ഫോർ ബാലുവെന്ന കൂട്ടായ്മ ഉയർത്തുന്ന സംശയങ്ങൾ ഇങ്ങനെ

സ്റ്റീഫൻ ദേവസ്സി വെളിപ്പെടുത്തിയ കാര്യങ്ങളിൽ അവ്യക്തതകൾ തോന്നിയതുകൊണ്ട് ചില സംശയങ്ങൾ ഉന്നയിക്കുന്നു

1. മറ്റുള്ളവർക്ക് കയറാൻ വിലക്കുണ്ടായിരുന്നിരുന്നിട്ടും ഡോക്ടേർസ് സ്റ്റീഫന് മുക്കാൽ മണിക്കൂറോളം ICU വിൽ നിൽക്കാനും സംസാരിക്കാനും അനുമതി കൊടുത്തോ..........?
(അച്ഛനും വീട്ടുകാർക്കും പോലും അത്രയും സമയം നൽകിയിരുന്നില്ല എന്നാണ് അറിയാൻ കഴിഞ്ഞത്)
2. സ്റ്റീഫന്റെ കൂടെ ഡോക്ടേർസിനൊപ്പം ഒരു 'സുഹൃത്തും'ഉണ്ടായിരുന്നു എന്ന്... അത് ആരാണ് .......?
3. സ്റ്റീഫൻ ബാലുവിന് വോയിസ് മെസേജസ് അയക്കണമെന്ന് ഡോക്ടർമാർ പറഞ്ഞെന്നു പറയുന്നു. ബാലുവിന്റെ ഫോൺ തമ്പിയുടെ കൈവശം ആണെന്നിരിക്കെ, കുടുംബത്തോട് ഇത് പറയാഞ്ഞത് എന്തുകൊണ്ട്...........?
4. തമ്പി അവസാനം കണ്ടു എന്നതും സ്റ്റീഫൻ അറിഞ്ഞിട്ടുണ്ട്...

അന്ന് സ്റ്റീഫൻ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ അദ്ദേഹത്തിന്റെ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
ഹോളിവുഡ് നടി ആഞ്ചലീന ജോളി കാൻസർ വരുന്നതിന് മുമ്പേ സ്തനങ്ങളും ഓവറികളും നീക്കം ചെയ്തത് എന്തിന് എന്ന് അറിയാതെയും മനീഷ കൊയ്‌രാളയുടെ ഹീൽഡ് വായിക്കാതെയും വിഷ്ണുപ്രിയയുടെ ലൈവ് ആഘോഷമാക്കുമ്പോൾ ഓർക്കേണ്ടത് എന്തൊക്കെ ? കാൻസർ ട്യുമറും ട്യൂമർ മാർക്കേഴ്സ് ബ്ലഡ് ടെസ്റ്റും രണ്ടാണെന്ന് എന്ന് മനസ്സിലാക്കും ? കേരളത്തിൽ ഓരോ വർഷവും പുതുതായി കാൻസർ ബാധിക്കുന്നത് അമ്പതിനായിരത്തോളം പേർക്ക്; സോഷ്യൽ മീഡിയയിൽ വെളിവ് കേട് വിളിച്ചു കൂവുന്നവർ വായിക്കാൻ
'കൂടെ താമസിക്കുന്ന അമ്പത്താറു വയസ്സുള്ള ഒരു പാവം സ്ത്രീയെ എഴുപത്താറു വയസ്സുള്ള എന്നെക്കൊണ്ട് മാപ്പിളമാർ നിർബന്ധിച്ച് വിവാഹം ചെയ്യിപ്പിച്ചു; മുഹമ്മദൻ ആചാര പ്രകാരമാണ് വിവാഹം നടത്തിയത്; ഞങ്ങളാരെങ്കിലും ഹിന്ദു മതത്തിലേക്ക് തിരിച്ചു പോയാൽ, ഒരു ചെറിയ ശിശുവെങ്കിലും ജീവനോടെയുണ്ടെങ്കിൽ ഞങ്ങൾ സുരക്ഷിതരായിരിക്കില്ല എന്ന് ഭീഷണിപ്പെടുത്തി'; മലബാർ കലാപത്തിലെ ഇരകളുടെ മൊഴികളുമായി ഡോ. മനോജ് ബ്രൈറ്റിന്റെ 'മാപ്പിള കലാപം സീരീസ് 20ാം ഭാഗം'
രക്തസമ്മർദ്ദം കുറഞ്ഞതോടെ സ്ഥിതി വഷളായി; ഗർഭസ്ഥ ശിശു മരിച്ചോ എന്നുറപ്പാക്കി സിസേറിയൻ ചെയ്യേണ്ടതിന് പകരം ആംബുലൻസിൽ അമ്മയെ അയച്ചത് കിംസിലേക്ക്; മെഡിക്കൽ കോളേജിലേക്ക് വിടണമെന്ന ദുബായിലുള്ള ഭർത്താവിന്റേയും അച്ഛന്റേയും വാക്കിന് നൽകിയത് പുല്ലുവില; പ്രസവത്തിന് ക്രെഡൻസിലെത്തിയ ഗ്രീഷ്മയുടെ മരണത്തിന് കാരണം മെഡിക്കൽ എത്തിക്‌സിലെ വീഴ്ചയെന്ന് ആരോപിച്ച് ബന്ധുക്കൾ; നിഷേധിച്ച് മാനേജ്‌മെന്റ്; തിരുവനന്തപുരം കേശവദാസപുരത്തെ ക്രിഡൻസ് ആശുപത്രിക്കെതിരെ കേസ്
നന്ദിത വീണ മരിച്ചത് അൽനബായിലെ കെട്ടിടത്തിൽ നിന്ന് വെള്ളിയാഴ്ച; നടുക്കം മാറാത്ത ഷാർജയിലെ മലയാളികളെ തേടി വീണ്ടും ദുഃഖവാർത്ത; ഉമുൽഖുവൈൻ ഇംഗ്ളീഷ് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി മെഹക് ഫിറോസിന്റെ മരണത്തിലും ദുരൂഹത; അന്വേഷണത്തിന് യുഎഇ പൊലീസ്; മെഹ്ക പഠനത്തിൽ മിടുമിടുക്കിയെന്ന് അദ്ധ്യാപകർ; കണ്ണൂരുകാരിക്ക് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി
ഹിന്ദുവും ക്രിസ്ത്യാനിയും അടക്കം മുസ്ലീമുകൾ ഒഴികെ ആറ് സമുദായത്തിൽപെട്ട അഫ്ഗദാൻ-പാക്-ബംഗ്ലാദേശി പൗരന്മാർ ആറ് വർഷം ഇന്ത്യയിൽ താമസിച്ചവരെന്ന് തെളിയിച്ചാൽ ഇന്ത്യൻ പൗരത്വം; എത്ര വർഷം ജീവിച്ചാലും മുസ്ലീമുകളാണെങ്കിൽ തടങ്കൽ; ഒസിഐ കാർഡ് ലഭിച്ചവർ വ്യവസ്ഥകൾ ലംഘിച്ചാൽ പ്രവാസി പൗരത്വം റദ്ദാക്കും; അമിത്ഷായുടെ സ്വപ്‌ന പദ്ധതിയായ പൗരത്വ രജിസ്റ്ററിന് മുന്നോടിയായി ഇന്ന് ലോക സഭയിൽ എത്തുന്ന പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത് ഇങ്ങനെയൊക്കെ
നിർമ്മാതാക്കൾക്ക് മനോരോഗമെന്ന ഷെയ്‌നിന്റെ പ്രതികരണം പ്രകോപനപരം; തർക്കം തീർക്കാൻ മധ്യസ്ഥതയ്ക്ക് ഇറങ്ങിയ അമ്മ പ്രതിനിധികളും നടനോട് കട്ടക്കലിപ്പിൽ; ചർച്ചകളിൽ നിന്നും പിന്മാറി താരസംഘടനയും ഫെഫ്കയും; ഷെയിനിനെ വിശ്വസിച്ച് എങ്ങനെ ചർച്ചകൾ മുന്നോട്ടു കൊണ്ടുപോകുമെന്ന് ചോദിച്ച് സംഘടനകൾ; ഒത്തുതീർപ്പ് ചർച്ച നടന്നുക്കൊണ്ടിരിക്കേ പരസ്യ വിമർശനം നടത്തിയതും മന്ത്രിയെ കാണാൻ പോയതും ന്യായീകരിക്കാൻ കഴിയില്ലെന്ന് നിർമ്മാതാക്കളുടെ സംഘടന; ഷെയിൻ നിഗം സ്വയംകുഴി തോണ്ടുന്നോ?
ഉർവ്വശീ ശാപം ഉപകാരമായി! ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന മാധ്യമ പ്രവർത്തകരുടെ 'സങ്കേതത്തിന്' താഴു വീണു; റെയ്ഡ് നടത്താതെ തന്നെ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ സെല്ലാർ അടച്ചു പൂട്ടിയതിൽ ആശ്വാസം കണ്ട് എക്‌സൈസും; മഞ്ജു എം ജോയിയും കൂട്ടുകാരികളും നേടിയെടുത്തത് വിനു വി ജോൺ അടക്കമുള്ള 'പുലികൾ' വിചാരിച്ചിട്ട് നടക്കാത്ത കാര്യം; ഒടുവിൽ രാധാകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി പ്രസ് ക്ലബ്ബിന്റെ കീഴടങ്ങലും; വനിതാ ജേണലിസ്റ്റ് കൂട്ടായ്മ പുതു ചരിത്രമെഴുതുമ്പോൾ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ