Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സിപിഎം നേതാവ് വീടു കയറി ആക്രമിച്ചപ്പോൾ ഗർഭസ്ഥ ശിശു മരിച്ച ജ്യോത്സ്‌നയേയും ഭർത്താവിനെയും വിടാതെ വേട്ടയാടി പൊലീസും സിപിഎമ്മും; ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ ആക്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്‌നയുടെ ഭർത്താവിനെതിരെ കേസ് എടുത്ത് പൊലീസ്: കള്ളക്കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ആളെ തപ്പി പൊലീസിന്റെ തേർവാഴ്ച്

സിപിഎം നേതാവ് വീടു കയറി ആക്രമിച്ചപ്പോൾ ഗർഭസ്ഥ ശിശു മരിച്ച ജ്യോത്സ്‌നയേയും ഭർത്താവിനെയും വിടാതെ വേട്ടയാടി പൊലീസും സിപിഎമ്മും; ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ ആക്രമിച്ചെന്ന പരാതിയിൽ ജ്യോത്സ്‌നയുടെ ഭർത്താവിനെതിരെ കേസ് എടുത്ത് പൊലീസ്: കള്ളക്കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ആളെ തപ്പി പൊലീസിന്റെ തേർവാഴ്ച്

മറുനാടൻ മലയാളി ബ്യൂറോ

താമരശ്ശേരി: സിപിഎമ്മിന്റെ വീടു കയറിയുള്ള ആക്രമണത്തിൽ ഗർഭസ്ഥ ശിശു നഷ്ടമായ ജ്യോത്സ്‌നയേയും ഭർത്താവിനെയും വിടാതെ വേട്ടയാടിയിട്ടും പൊലീസിനും സിപിഎമ്മിനും മതിയാകുന്നില്ല. ഗർഭസ്ഥ ശിശു കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ ആക്രമിച്ചെന്ന കള്ളക്കേസിൽ ജ്യോത്സനയുടെ ഭർത്താവിനെ കുടുക്കാനുള്ള ശ്രമമാണ് ഇപ്പോൾ പൊലീസും സിപിഎമ്മും ചേർന്ന് നടത്തുന്നത്.

ജ്യോത്സ്‌നയുടെ ഗർഭസ്ഥ ശിശു കൊല്ലപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ വേളങ്കോട് പുത്തൻ കണ്ടത്തിൽ ജോയി (39)ക്ക് മർദ്ദനമേറ്റ കേസിൽ ജ്യോത്സ്‌നയുടെ ഭർത്താവ് സിബിയുടെയും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേരുടെയും പേരിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.

തിങ്കളാഴ്ച രാത്രി ഒമ്പതരയോടെ താമരശ്ശേരി ചുങ്കം കെഎസ്ഇബി ഓഫിസിനടുത്തുവെച്ച് രണ്ടുപേർ തന്നെ പിടിച്ചു വലിച്ച് കോമ്പൗണ്ടനുള്ളിലേക്ക് കൊണ്ടു പോയെന്നും പിന്നാലെ വന്ന സിബിയോടൊപ്പം ചേർന്ന് മർദ്ദിച്ചെന്നും അതിന് ശേഷം ഇവർ ഓടി രക്ഷപ്പെട്ടു എന്നുമാണ് ജോയി പൊലീസിനു നൽകിയ മൊഴി. തുടർന്ന് താമരശ്ശേരിയിൽ നിന്നും ഈങ്ങാപ്പുഴ ബസ്റ്റാൻഡിൽ എത്തിയശേഷം ബന്ധുക്കളെ വരുത്തി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിൽസ തേടുകയായിരുന്നുവെന്ന് ജോയി പൊലീസിനോടു പറഞ്ഞു.

സിബിയും നാല് ബിജെപി പ്രവർത്തകരും ചേർന്ന് മർദിച്ചെന്നാണ് ജോയിയുടെ മൊഴി. അക്രമിച്ചുവെന്നു പറയുന്ന ദിവസം സിബി താമരശ്ശേരിയിലെ വീട്ടിലുണ്ടായിരുന്നെന്നും അഭിഭാഷകനെ കാണാൻ എറണാകുളത്ത് പോയപ്പോഴാണ് പൊലീസ് അന്വേഷിച്ചു വീട്ടിലെത്തിയതെന്നും ജ്യോത്സ്‌ന പറഞ്ഞു.

മർദ്ദനത്തിൽ താടിയെല്ലു പൊട്ടുകയും തലക്കും കണ്ണിനും പരുക്കു പറ്റുകയും ചെയ്ത ജോയി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്. സിബിയുടെയും മറ്റും പേരിൽ നരഹത്യാ ശ്രമത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഇന്നലെ പുലർച്ചെയാണ് സിബിഎ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് താമരശ്ശേരിയിലെ വാടക വീട്ടിലെത്തുന്നത്.

ജ്യോത്സ്‌നയെ ആക്രമിച്ച കേസിലെ നാലാം പ്രതിയാണ് പുത്തൻകണ്ടത്തിൽ ജോയി. കേസിൽ നിന്നും സിപിഎം ബ്രാഞ്ച് സെക്രട്ടറി തമ്പിയെ ഒഴിവാക്കണമെന്ന് കോടഞ്ചേരി എസ്‌ഐ പറഞ്ഞിരുന്നു. എന്നാൽ കേസിലെ മുഖ്യപ്രതിയെ ഒഴിവാക്കിയുള്ള ഒത്തുതീർപ്പിനു നിൽക്കാത്തതിലുള്ള വിരോധം കാരണമാണ് സിപിഎമ്മിന്റെ അറിവോടെ പൊലീസ് വേട്ട തുടരുന്നതെന്നാണ് ജ്യോത്സ്‌നയും കുടുംബവും ആരോപിക്കുന്നത്. ഒത്തുതീർപ്പിനു നിന്നില്ലെങ്കിൽ മറ്റു കേസുകളിൽ പ്രതിയാക്കുമെന്ന് കോടഞ്ചേരി പൊലീസ് നേരത്തെ ഭീഷണിപ്പെടുത്തിയിരുന്നെന്നും ജ്യോത്സ്‌ന പറഞ്ഞു.

ജ്യോത്സ്‌നയുടെ നേരെ നടക്കുന്നത് രാഷ്ട്രീയവേട്ടയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ പറഞ്ഞു. സുരക്ഷ ഒരുക്കേണ്ട പൊലീസ് തന്നെ കുടുംബത്തെ വേട്ടയാടുകയാണ്. പൊലീസ് ഈ രീതി തുടർന്നാൽ ഡിവൈഎസ്‌പി ഓഫിസിനു മുൻപിൽ ജ്യോത്സ്‌നയും കുടുംബവും നടത്തുന്ന സമരത്തിനു പിന്തുണയുമായി ബിജെപിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP