1 usd = 70.72 inr 1 gbp = 94.21 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.86 inr 1 kwd = 233.19 inr

Dec / 2019
14
Saturday

കെ ബി ഗണേശ് കുമാർ പിണറായി സർക്കാറിൽ മന്ത്രിയാകുമോ? മകനെ മന്ത്രിയാക്കാൻ കഴിയുമോ എന്ന സാധ്യത ആരാഞ്ഞ് ആർ ബാലകൃഷ്ണ പിള്ള; 'ശരിദൂരമല്ല എൻഎസ്എസിന് സമദൂരമാണ്' എന്ന സുകുമാരൻ നായരെ തിരുത്തിയ പ്രസ്താവന ഗണേശിന് മന്ത്രിപദവി ലക്ഷ്യമിട്ടെന്ന സൂചന; ഇടതു സർക്കാറിനെ സുകുമാരൻ നായർ തുറന്നെതിർത്തപ്പോഴും ഒപ്പംനിന്ന പിള്ളയുടെ ആവശ്യം തള്ളാനാകാതെ പിണറായിയും; മകന് മന്ത്രി കസേര ലഭിക്കുമെങ്കിൽ എൻഎസ്എസിനെ ശത്രു പക്ഷത്ത് നിർത്തിയാലും കുഴപ്പമില്ലെന്ന ചിന്തയിൽ പിള്ളയും

November 12, 2019 | 12:51 PM IST | Permalink



കെ ബി ഗണേശ് കുമാർ പിണറായി സർക്കാറിൽ മന്ത്രിയാകുമോ? മകനെ മന്ത്രിയാക്കാൻ കഴിയുമോ എന്ന സാധ്യത ആരാഞ്ഞ് ആർ ബാലകൃഷ്ണ പിള്ള; 'ശരിദൂരമല്ല എൻഎസ്എസിന് സമദൂരമാണ്' എന്ന സുകുമാരൻ നായരെ തിരുത്തിയ പ്രസ്താവന ഗണേശിന് മന്ത്രിപദവി ലക്ഷ്യമിട്ടെന്ന സൂചന; ഇടതു സർക്കാറിനെ സുകുമാരൻ നായർ തുറന്നെതിർത്തപ്പോഴും ഒപ്പംനിന്ന പിള്ളയുടെ ആവശ്യം തള്ളാനാകാതെ പിണറായിയും; മകന് മന്ത്രി കസേര ലഭിക്കുമെങ്കിൽ എൻഎസ്എസിനെ ശത്രു പക്ഷത്ത് നിർത്തിയാലും കുഴപ്പമില്ലെന്ന ചിന്തയിൽ പിള്ളയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് (ബി) വീണ്ടും മന്ത്രി പദവി ഉന്നം വയ്ക്കുന്നു. പാർട്ടിയുടെ എംഎൽഎയായ കെ.ബി.ഗണേശ്‌കുമാറിനെ പിണറായി സർക്കാരിൽ മന്ത്രിയാക്കാൻ കഴിയുമോ എന്നാണ് പാർട്ടി ചെയർമാനും മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനുമായ ആർ ബാലകൃഷ്ണപിള്ളയുടെ നോട്ടം. മുഖ്യമന്ത്രി പിണറായിയെ വിജയനെ പ്രീണിപ്പിച്ച് എങ്ങിനെയും ഗണേശിനെ മന്ത്രിയാക്കി മാറ്റാനാണ് പിള്ളയുടെ ശ്രമം. ശരിദൂരമല്ല എൻഎസ്എസിന് സമദൂരമാണ് എന്ന പിള്ളയുടെ പ്രസ്താവന ഈ ലക്ഷ്യം മുൻനിർത്തിയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പത്തനാപുരത്ത് നിന്നുള്ള എംഎൽഎയായ ഗണേശ്‌കുമാറിനെ മന്ത്രിയാക്കാനാണ് പിള്ളയും പാർട്ടിയും ഒത്തൊരുമിച്ച് ശ്രമിക്കുന്നത്.

സർക്കാരിനു ഇനി കഷ്ടി രണ്ടു വർഷത്തിൽ താഴെ മാത്രമേ ബാക്കിയുള്ളൂവെങ്കിലും ഇതിന്നിടയിൽ ഗണേശിനെ മന്ത്രിയാക്കാൻ കഴിയുമോ എന്നാണ് പിള്ളയുടെ നോട്ടം. കഴിഞ്ഞ ദിവസം പാർട്ടി യോഗം കഴിഞ്ഞയുടൻ തന്നെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ ലക്ഷ്യമാക്കി പിള്ള പൊട്ടിച്ച വെടി ഇതിനുള്ള സൂചനയായി രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നു. യുഡിഎഫ് സർക്കാരിൽ എംഎൽഎയും മന്ത്രിയുമായപ്പോൾ സർവ ശക്തിയും സംഭരിച്ച് ഗണേശ് കുമാറിന്റെ മന്ത്രി പദവി തെറുപ്പിച്ച അതേ പിള്ള തന്നെയാണ് ഇപ്പോൾ ഇടതുമുന്നണിയിൽ ഇരിക്കെ ഗണേശിനെ മന്ത്രിയാക്കാൻ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി നേതാക്കളുടെ യോഗത്തിലും ഇതിനുള്ള നീക്കങ്ങൾ തന്നെയാണ് നടന്നത്. ഗണേശിനെ മന്ത്രിയാക്കാൻ പാർട്ടി ഒരു സബ് കമ്മറ്റിക്കും രൂപം നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.

മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശത്രു പക്ഷത്തുള്ള എൻഎസിനെയാണ് ശരി ദൂരമല്ല സമദൂരമാണ് എന്ന പ്രസ്താവനയോടെ പിള്ളയും തള്ളിക്കളഞ്ഞത്. ശരിദൂരമെന്നത് എൻ എസ് എസിന്റെ സംഘടനാപരമായ തീരുമാനമാണോയെന്ന് അറിയില്ലെന്നാണ് പിള്ള പറഞ്ഞത്. മേമ്പൊടിയായി അല്പം പരിഹാസം കൂടി ചേർക്കാൻ പിള്ള മറന്നതുമില്ല. പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റായ താൻ പോലും ഇക്കാര്യം അറിഞ്ഞിട്ടില്ല. എൻഎസ്എസിന്റെത് സമദൂരമാണ് അല്ലാതെ ശരി ദൂരമല്ല. സുകുമാരൻ നായരെ തിരുത്തി പിള്ള പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ടു ചെയ്യാൻ പ്രത്യക്ഷവും പരോക്ഷവുമായി ആഹ്വാനങ്ങൾ നിരത്തിയ സുകുമാരൻ നായരെ വെട്ടാൻ എൻഎസ്എസിന്റെ പരമാചാര്യനായ മന്നത്തിനെ വരെ ഈ വാർത്താസമ്മേളനത്തിൽ പിള്ള കൂട്ട് പിടിക്കുകയും ചെയ്തു. മന്നത്ത് ആചാര്യൻ പോലും എൻഎസ്എസിന്റെ പേരിൽ വോട്ട് പിടിച്ചിട്ടില്ലെന്നാണ് പിള്ള ഓർമ്മിപ്പിച്ചത്. എല്ലാം പിണറായിയെ പ്രീണിപ്പിക്കാനായി സുകുമാരൻ നായർക്കുള്ള കുത്തായിരുന്നു. എല്ലാത്തിന്റെയും പിന്നിൽ പിള്ള ലക്ഷ്യം വയ്ക്കുന്ന ഗണേശ് കുമാറിനുള്ള മന്ത്രി പദവിയും.

കേരളാ കോൺഗ്രസിന്റെ ശക്തി തന്നെ എൻഎസ്എസും നായർ സമുദായാംഗങ്ങളുമാണ്. ഇത് മുന്നിൽ നിൽക്കെ തന്നെയാണ് ഗണേശ് കുമാറിന്റെ മന്ത്രിയാക്കാനുള്ള ശ്രമത്തിൽ മറ്റെല്ലാം പിള്ള മറക്കുന്നത്. എൻഎസ്എസിനെ തത്ക്കാലം ശത്രു പക്ഷത്ത് നിർത്തിയാലും കുഴപ്പമില്ലാ എന്ന നിലപാടാണ് ഇപ്പോൾ പിള്ള കൈക്കൊള്ളുന്നത്. പലതും മറക്കാനും പിള്ള ഇതിനുള്ളിൽ ശ്രമിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ എൻഎസ്എസ് യൂണിയൻ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് യൂണിയൻ പിടിച്ചെടുത്തത് സുകുമാരൻ നായരുടെ പിന്തുണയോടെയാണ്. സുകുമാരൻ നായരുടെ അകമഴിഞ്ഞ ആശീർവാദം ഇതിനു പിന്നിലുണ്ടായിരുന്നു. പത്തനാപുരം എൻഎസ്എൻ താലൂക്ക് യൂണിയൻ പ്രസിഡന്റ് കൂടിയാണ് പിള്ള. പക്ഷെ ഇപ്പോൾ സുകുമാരൻ നായരെ ഗണേശ്‌കുമാറിനു വേണ്ടി തള്ളിപ്പറയുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്തനാപുരത്ത് കെബി ഗണേശ് കുമാർ ജയിച്ചത് വൻ ഭൂരിപക്ഷത്തോടെയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ മികച്ച മന്ത്രി എന്ന് പേരെടുത്ത ഗണേശിനെ പിണറായി സർക്കാർ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഈ കാര്യത്തിൽ പിള്ള ഇടയും എന്ന് ബോധ്യമായതിനാൽ രണ്ടു സ്റ്റെപ്പുകൾ പിണറായി വിജയൻ ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി എടുത്തു.

കേരളാ കോൺഗ്രസ് (ബി) എന്ന ഈർക്കിൽ പാർട്ടിയെ ഇടതുമുന്നണി ഘടകകക്ഷിയാക്കി. മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനായി പിള്ളയെ നിയമിക്കുകയും പലർക്കും വാരിക്കോരി നൽകിയതുപോലെ കാബിനെറ്റ് പദവി നൽകുകയും ചെയ്തു. കഴിഞ്ഞ യുഡിഎഫ് സർക്കാർ പിള്ളയെ പ്രീണിപ്പിക്കാൻ എടുത്ത അതേ നിലപാട് തന്നെയാണ് പിണറായി സർക്കാരും സ്വീകരിച്ചത്. ബാലകൃഷ്ണ പിള്ളയെ തണുപ്പിക്കാൻ വേണ്ടിയാണ് കഴിഞ്ഞ യുഡിഎഫ് സർക്കാർ മുന്നാക്ക വികസന കോർപ്പറേഷൻ രൂപീകരിച്ചത്. ബാലകൃഷ്ണ പിള്ളയെ ക്യാബിനറ്റ് റാങ്കോടെ അന്ന് കോർപ്പറേഷൻ ചെയർമാനായി നിയമിക്കുകയും ചെയ്തു. യുഡിഎഫ് രൂപീകരിച്ച അതേ കോർപറേഷൻ നിലനിൽക്കെ പിണറായിയും പിള്ളയ്ക്ക് ഇതേ പോസ്റ്റ് തന്നെ നൽകി. ഇതോടെ ചിറകൊടിഞ്ഞ പിള്ള തത്ക്കാലം നിശബ്ദനായി ഇടതുമുന്നണിയിൽ തുടരുകയായിരുന്നു. ഇടമലയാർ കേസിൽ വി എസ് നടത്തിയ നിയമ യുദ്ധത്തെ തുടർന്ന് പിള്ള ജയിലിലായി. ജയിലിൽ നിന്ന് തിരിച്ചെത്തിയ പിള്ളയെ ആണ് യുഡിഎഫ് സർക്കാർ കാബിനറ്റ് പദവിയോടെ നിയമിച്ചത്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സിപിഎമ്മും പിണറായി വിജയനുമാണ് പിള്ളയ്ക്കും അതേ പോസ്റ്റ് തന്നെ നൽകിയത്.

ശബരിമല പ്രശ്‌നത്തിൽ എൻഎസ്എസും സർക്കാരും തമ്മിൽ ഇടഞ്ഞതോടെ പിണറായിക്ക് മുന്നിൽ ഉറച്ചു നിൽക്കുന്ന നിലപാടാണ് പിള്ള എടുത്തത്. സമയം കിട്ടുമ്പോഴെല്ലാം സുകുമാരൻ നായരെ കുത്തി പിള്ള കൂറ് തെളിയിക്കുകയും ചെയ്തിരുന്നു. ബാലകൃഷ്ണപിള്ളയെയോ ഗണേശിനെയോ പ്രീണിപ്പിക്കേണ്ട അവസ്ഥ തത്ക്കാലം പിണറായി വിജയനോ സിപിഎമ്മിനോ മുന്നിലില്ല. പക്ഷെ ശബരിമല പ്രശ്‌നം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ആഞ്ഞടിക്കും എന്നുള്ളത്‌കൊണ്ട് എൻഎസ്എസിനെതിരെ ആഞ്ഞടിക്കാൻ പിണറായി വിജയനും സിപിഎമ്മിനും പിള്ളയുടെ സഹായം കൂടി ആവശ്യമുണ്ട്. ഇത് മുന്നിൽ കണ്ടു കൂടിയാണ് ശബരിമല പ്രശ്‌നവും സുകുമാരൻ നായരുമൊക്കെ രാഷ്ട്രീയ ആയുധമാക്കി പിള്ളയും മാറ്റുന്നത്.

നിലവിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം 20 മന്ത്രിമാർ ഇടത് മന്ത്രിസഭയിലുണ്ട്. അതേസമയം പരമാവധി 21 മന്ത്രിമാർ വരെയാകാം. നിലവിൽ മന്ത്രിമാർ 19-ൽ കൂടുതൽ പാടില്ലെന്ന ഇടത് മുന്നണി യോഗ തീരുമാനത്തെ മറികടന്നാണ് എം.എം.മണിക്ക് കൂടി മന്ത്രി പദവി നൽകി സിപിഎം മന്ത്രിമാരുടെ എണ്ണം ഇരുപത് ആക്കി മാറ്റിയത്. സിപിഐയിൽ നിന്നുള്ള എതിർപ്പ് മറികടക്കാൻ ചീഫ് വിപ്പ് പദവി കാബിനെറ്റ് റാങ്കോടെ നൽകി സിപിഐയുടെ വായടിപ്പിക്കുകയും ചെയ്തു. സിപിഐയ്ക്ക് ചീഫ് വിപ്പ് പദവി നൽകുകയും കാനം രാജേന്ദ്രൻ അത് രണ്ടു കയ്യും കാണിച്ച് സ്വീകരിക്കുകയും ചെയ്തതിൽ സിപിഐയിൽ തന്നെ എതിർപ്പ് ശക്തമായിരുന്നു.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭയിൽ പി.സി.ജോർജിന് കാബിനെറ്റ് റാങ്ക് നൽകിയപ്പോൾ വീറോടെ എതിർത്ത അതേ പാർട്ടി സെക്രട്ടറിയാണ് മണിയെ മന്ത്രിയാക്കാൻ സിപിഎം ചീഫ് വിപ്പ് പദവി നീട്ടിയപ്പോൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചതും. അതുകൊണ്ട് തന്നെ നിലവിൽ മന്ത്രി സഭാംഗങ്ങളുടെ എണ്ണം ഇടതു മുന്നണിയുടെ കണ്ണിൽ തന്നെ എല്ലാ പരിധിയും അതിലംഘിച്ച് ഉയർന്നു നിൽക്കുകയാണ്. ഈ സാഹചര്യം മുന്നിൽ നിൽക്കെ തന്നെയാണ് ശബരിമലയും സുകുമാരൻ നായരും ആയുധമാക്കി ഗണേശ്‌കുമാറിന് കൂടി മന്ത്രി പദവി ലഭിക്കുമോ എന്നറിയാൻ പിള്ള അരയും തലയും മുറുക്കി ഒരു ശ്രമം കൂടി നടത്തി നോക്കുന്നത്.

എം മനോജ് കുമാര്‍    
മറുനാടന്‍ മലയാളി സീനിയര്‍ സബ് എഡിറ്റര്‍.

mail: news@marunadan.in

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
ഇന്ത്യയിൽ നിന്ന് മുഴുവൻ മുസ്ലിംങ്ങളെ പുറത്താക്കാനുള്ള നീക്കമാണോ ഇത്? മുസ്ലിംങ്ങൾ ഇനി മുതൽ രണ്ടാംതരം പൗരന്മാരാണോ? ഇന്ത്യക്ക് രാഷ്ട്രീയ അഭയാർഥികളെ സ്വീകരിക്കാൻ കഴിയില്ലേ; ഒരു കുടിയേറ്റക്കാരനും ഇവിടെ വേണ്ട എന്ന നിലപാട് ഉയർത്തിയാണ് വടക്കുകിഴക്ക് പ്രക്ഷോഭം നടക്കുന്നത് എന്നകാര്യം എന്തിന് മറച്ചുവെക്കുന്നു? വാട്സാപ്പ് ഹർത്താൽ നടത്തിയ അതേസംഘം വീണ്ടും ഹർത്താലുമായി എത്തുമ്പോൾ സൂക്ഷിക്കാൻ ഏറെ; പൗരത്വ ബില്ലിനേക്കാൾ അതിഭീകരം കുപ്രചാരണം തന്നെ! ബേക്കറി ലഹളപോലെ പൗരത്വലഹളയും സൂക്ഷിക്കണം
കരിയർ തുടങ്ങിയത് ഫെഡറൽ ബാങ്കിൽ പ്രബേഷണറി ഓഫീസറായി; കഠിനാധ്വാനവും കൂർമ്മബുദ്ധിയും കൊണ്ട് ടെലിവിഷൻ വ്യവസായത്തിൽ കൈവെച്ച് അത്ഭുതങ്ങൾ കാണിച്ചു; വിനോദ വ്യവസായത്തിൽ ഏഷ്യാനെറ്റിനെ ആർക്കും തൊടാൻ ആകാത്ത വിധം ജനകീയമാക്കിയ തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം; സ്റ്റാർ ആൻഡ് ഡിസ്‌നി ഇന്ത്യയുടെ തലപ്പത്ത് മലയാളിത്തിളക്കമായി കെ മാധവൻ; ആഗോള വിനോദ വ്യവസായത്തിലെ തലതൊട്ടപ്പനായ ഡിസ്‌നിയുടെ ഇന്ത്യൻ മേധാവിയായി മാറുമ്പോൾ മലയാളികൾക്കും അഭിമാന മുഹൂർത്തം
അഭിഭാഷകരായി മാത്രം ഒപ്പം വന്നത് പത്തോളം പേർ; ഇടത്തും വലത്തും അകമ്പടിയായി അംഗരക്ഷകരും; താനെത്തിപ്പോയി എന്ന് നാലാളെ അറിയിക്കാൻ റോഡ്‌ഷോ പോലെ ഇടതും വലതും കൈവീശിയെത്തി; ജോളിയുടെ രക്ഷകനായി വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. ആളൂർ കോടതിയിൽ എത്തിയത് ഇങ്ങനെ; ജോളിക്കെതിരെ പ്രോസിക്യൂഷൻ ശേഖരിച്ച തെളിവുകൾ ദുർബലമെന്ന് വാദിച്ചു; സിനിമാ സ്‌റ്റൈൽ എൻട്രിയുമായി ആളൂരെത്തിയിട്ടും ജോളിക്ക് ജാമ്യമില്ല
പൗരത്വ ഭേദഗതി ബിൽ പാസായതിന് പിന്നാലെ നടപടികൾ തുടങ്ങി; ആറ് ബംഗ്ലാദേശികൾ അറസ്റ്റിലായത് മഹാരാഷ്ട്രയിൽ; നിയമത്തിനെതിരായ പ്രതിഷേധം മറ്റിടങ്ങളിലേക്കും വ്യാപിക്കുന്നു; കേരളത്തിൽ പ്രതിഷേധത്തിനൊരുങ്ങി ഭരണ-പ്രതിപക്ഷ ഐക്യമുന്നണി; ബംഗാളിൽ പ്രക്ഷോഭം നയിക്കുന്നത് മുഖ്യമന്ത്രി മമത തന്നെ; ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി മുസ്ലീങ്ങൾക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭയും
മുഖ്യശത്രു അമിത്ഷായും ബിജെപിയും തന്നെ! പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ വൈരം മറന്ന് കേരളത്തിലെ കോൺഗ്രസും സിപിഎമ്മും; പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളം ഒന്നിച്ച് പ്രക്ഷോഭത്തിലേക്ക്; 16ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കൈകോർത്തു പിടിച്ച് സമരം ചെയ്യും; മന്ത്രിമാരും കക്ഷി നേതാക്കളും ഒരുമിച്ചു സത്യാഗ്രഹ സമരത്തിൽ അണിനിരക്കും; കേന്ദ്ര നിയമത്തിനെതിരെ മുസ്ലിംവികാരം അണപൊട്ടി ഒഴുകുമ്പോൾ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കാൻ കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ