Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്; കേസ് കേസിന്റ വഴിക്ക് പോകുമെന്ന കാര്യത്തിൽ ആശങ്ക വേണ്ട; സർക്കാരിനും അറിയാം ബഷീറിന്റെ ജീവൻ നഷ്ടമായത് പത്രപ്രവർത്തകരുടെ ഇടയിൽ വലിയ വേദനയുണ്ടാക്കിയ സംഭവമാണെന്ന്; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

'തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാടല്ല സർക്കാരിന്; കേസ് കേസിന്റ വഴിക്ക് പോകുമെന്ന കാര്യത്തിൽ ആശങ്ക വേണ്ട; സർക്കാരിനും അറിയാം ബഷീറിന്റെ ജീവൻ നഷ്ടമായത് പത്രപ്രവർത്തകരുടെ ഇടയിൽ വലിയ വേദനയുണ്ടാക്കിയ സംഭവമാണെന്ന്; ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തത് കെ.എം.ബഷീറിനെ കാറിടിച്ച് കൊലപെടുത്തിയ കേസിനെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായതിനെ തുടർന്ന് സസ്‌പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ തിരിച്ചെടുത്തതിനെ ചൊല്ലിയുള്ള വിവാദം പുകയുന്നതിനിടെ തെറ്റ് ചെയ്ത ആരെയും സർക്കാർ സംരകിഷിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. കൊറോണ പ്രതിരോധ ചുമതലയോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായാണ് ഡോക്ടർ കൂടിയായ ശ്രീറാമിന് പുതിയ നിയമനം.

'അതിനൊക്കെ സർക്കാരിന് കൃത്യമായ നിലപാട് ഉണ്ട് എന്ന് എല്ലാവർക്കും അറിയാം. സർക്കാരിന്റെ നിലപാട് ഈ തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കുന്ന നിലപാടല്ല. ഇപ്പോൾ അതിന്റെ ഭാഗമായി കേസ് നടക്കുന്നുണ്ട്. കേസ് ചാർജ് ചെയ്തിട്ടുണ്ട്. കേസ് കേസിന്റെ വഴിക്ക് പോകും. അതിന്റെ കാര്യത്തിൽ ഒരു ആശങ്കയും ഉണ്ടാകേണ്ടതായിട്ടില്ല.

അതിനൊക്കെ സാധാരണ നിലയ്ക്ക് അവർ കണ്ട കാര്യം പറയുന്നതിന് ഒരുതടസ്സവുമുണ്ടാകില്ല. ഒരുപ്രശ്‌നവും അതിന്റെ ഭാഗമായി ഉണ്ടാകില്ല. തീരുമാനം സർക്കാരിന്റേതല്ലേ..തീരുമാനം സർക്കാർ എടുത്തത് ആരോട് സംസാരിച്ചു..എന്തുസംസാരിച്ചു എന്ന കാര്യമൊന്നും വെളിപ്പെടുത്തേണ്ടതില്ല. പിന്നെ സർക്കാരിനും അറിയാം ഇത് പത്രപ്രവർത്തകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയ കാര്യമാണ്. വലിയ വികാരമുണ്ടാക്കിയ പ്രശ്‌നമാണ്. ബഷീറിന്റെ ജീവൻ നഷ്ടപ്പെട്ടത് വല്ലാത്ത വേദനയുണ്ടാക്കിയ കാര്യമാണ്. അപ്പോൾ, സ്വാഭാവികമായും അങ്ങനെയുള്ള ആളുകളുടെ പ്രതിനിധികളുമായി ഇങ്ങനെയുള്ള കാര്യങ്ങൾ ഒക്കെ സംസാരിക്കുമല്ലോ. ആ നിലയ്ക്ക് കാണണ്ടതേ ഉള്ളു. അതിന്റെ മറ്റുകാര്യങ്ങളൊന്നും ഞാൻ ഇപ്പോൾ വെളിപ്പെടുത്താൻ പോകുന്നില്ല', മുഖ്യമന്ത്രി പറഞ്ഞുനിർത്തി.

കേസുമായി ബന്ധപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടതെല്ലാം ചെയ്തുവെന്നാണ് സർക്കാർ പറയുന്നത്. ഒന്നാംപ്രതിയാക്കി ക്രൈംബ്രാഞ്ച് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനാൽ അന്തിമവിധി കോടതി പറയട്ടെയെന്നാണ് സർക്കാരിന്റെ നിലപാട്. പബ്ലിക് ഹെൽത്തിൽ ഉപരിപഠനം നടത്തിയ ശ്രീറാമിന്റെ സേവനം ആരോഗ്യമേഖലയിൽ ഉപയോഗിക്കാനാവും. തിരിച്ചെടുക്കാനുള്ള തീരുമാനം പത്രപ്രവർത്തക യൂണിയൻ ജില്ലാനേതൃത്വത്തെ അറിയിച്ചതായും സർക്കാർ വൃത്തങ്ങൾ പറയുന്നു.
സസ്പെൻഷൻ ഇനിയും നീട്ടാനാകില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചെടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം.

കഴിഞ്ഞ ഓഗസ്റ്റ് 3ന് മ്യൂസിയത്തിന് സമീപം നടന്ന അപകടത്തിലാണ് ബഷീർ കൊല്ലപ്പെട്ടത്. അമിത വേഗത്തലെത്തിയ കാർ ഓടിച്ചിരുന്നതായി ആരോപിക്കപ്പെട്ട ശ്രീറാം അറസ്റ്റിലായെങ്കിലും,മദ്യപിച്ചാണ് കാറോടിച്ചതെന്ന് കണ്ടെത്താനുള്ള പരിശോധന നടത്താൻ മണിക്കൂറുകളോളം വൈകി. പിന്നീട്, 5നാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കാലാവധിയായ ആറ് മാസം പൂർത്തിയാകുന്നതിന് മുമ്പ് സർവീസിൽ തിരികെയെടുക്കാൻ ശ്രമമുണ്ടായെങ്കിലും ,എതിർപ്പുയർതോടെ സർക്കാർ പിന്മാറി. ഫെബ്രുവരിയിൽ സസ്പെൻഷൻ മൂന്ന് മാസത്തേക്ക് കൂടി നീട്ടി.ഈ കാലാവധി കഴിയും മുമ്പാണ് തിരിച്ചെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP