Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്തും നിന്ന് കെ.പി.രാമനുണ്ണിയെ നീക്കി; പകരം വന്നത് ഡോക്ടർ കെ.ശ്രീകുമാർ; നിർദ്ദേശം വന്നത് എംടിയിൽ നിന്ന്; രാമനുണ്ണിക്ക് കൈമോശം വരുന്നത് പതിറ്റാണ്ടുകൾ കൈവശം വെച്ച പദവി; പദവിയിൽ നിന്ന് നീക്കിയതയോടെ എംടിയും-രാമനുണ്ണിയും തമ്മിലുള്ള ബന്ധവും ഉലഞ്ഞു തുടങ്ങി; സാഹിത്യലോകത്തെ വിഭാഗീയതയും ശക്തമാകുന്നു

തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്തും നിന്ന് കെ.പി.രാമനുണ്ണിയെ നീക്കി; പകരം വന്നത് ഡോക്ടർ കെ.ശ്രീകുമാർ; നിർദ്ദേശം വന്നത് എംടിയിൽ നിന്ന്; രാമനുണ്ണിക്ക് കൈമോശം വരുന്നത് പതിറ്റാണ്ടുകൾ കൈവശം വെച്ച പദവി; പദവിയിൽ നിന്ന് നീക്കിയതയോടെ എംടിയും-രാമനുണ്ണിയും തമ്മിലുള്ള ബന്ധവും ഉലഞ്ഞു തുടങ്ങി; സാഹിത്യലോകത്തെ വിഭാഗീയതയും ശക്തമാകുന്നു

എം മനോജ് കുമാർ

തിരുവനന്തപുരം: തുഞ്ചൻ സ്മാരക ട്രസ്റ്റ് അഡ്‌മിനിസ്ട്രേറ്റർ സ്ഥാനത്തും നിന്ന് സാഹിത്യകാരൻ കെ.പി.രാമനുണ്ണിയെ നീക്കി. ട്രസ്റ്റ് ചെയർമാൻ എം ടി.വാസുദേവൻ നായരുടെ നിർദ്ദേശത്തെ തുടർന്നാണ് രാമനുണ്ണിയെ നീക്കിയത് എന്നാണ് സൂചന. ഫലപ്രദമായ ഇടപെടലുകൾ രാമനുണ്ണിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരുന്നതിനെ തുടർന്നാണ് സ്ഥാനചലനത്തിനു കാരണമായത്. നടത്തിപ്പിലുള്ള അശ്രദ്ധയും ആരോപണങ്ങളുമാണ് തുഞ്ചൻ പറമ്പിൽ രാമനുണ്ണിക്ക് വിനയായത്. രണ്ടു പതിറ്റാണ്ടോളമായി കെ.പി.രാമനുണ്ണി കൈവശം വെച്ചിരുന്ന അഡ്‌മിനിസ്‌ട്രേറ്റർ സ്ഥാനമാണ് ഇപ്പോൾ കൈമോശം വരുന്നത്. രാമനുണ്ണിയെ നീക്കിയ നടപടി ജമാഅത്തെ ഇസ്ലാമിക്കും കൂടി തിരിച്ചടിയാണ്.

തുഞ്ചൻ പറമ്പിൽ രാമനുണ്ണിയുടെ നിയമനത്തിന് പിന്നിൽ ജമാഅത്തെയുടെ പിന്തുണ കൂടിയുണ്ടായിരുന്നു. ഒപ്പം എം ടി.വാസുദേവൻ നായരുമായി രാമനുണ്ണിക്ക് ഉണ്ടായിരുന്ന ഉറ്റ ബന്ധത്തിനും ഉലച്ചിൽ തട്ടിയിരിക്കുകയാണ്. എംടിക്ക് തിരിച്ചടി നൽകി രാമനുണ്ണി മലയാളം സർവകലാശാലയിൽ പ്രവേശിക്കുകയും ചെയ്തു. ഇതിനു രാമനുണ്ണിക്ക് തുണയായത് ജമാ അത്തെ ബന്ധം തന്നെയാണെന്ന് സൂചനയുണ്ട്. യുജിസി നിർദ്ദേശപ്രകാരമുള്ള സാഹിത്യൻകാരന്മാർക്ക് നീക്കിവെച്ച പ്രൊഫസർ പദവിയിലേക്കാണ് രാമനുണ്ണി ചേക്കേറിയിരിക്കുന്നത്.

രാമനുണ്ണിയെ നീക്കിയ ഉടൻ ആ പോസ്റ്റിൽ സാഹിത്യകാരൻ കൂടിയായ ഡോക്ടർ ശ്രീകുമാറിനെ നിയോഗിക്കുകയും ചെയ്തു. രാമനുണ്ണി നവംബർ അവസാനത്തോടെ സേവനം അവസാനിപ്പിച്ചതിനാൽ ഈ മാസം ആദ്യം മുതൽ കെ.ശ്രീകുമാർ തുഞ്ചൻ പറമ്പിൽ സജീവമാണ്. തുഞ്ചൻ പറമ്പിൽ നിന്നും വന്ന ഈ പുതിയ വാർത്ത മലയാള സാഹിത്യലോകത്തെ തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കടുത്ത വിഭാഗീയത നിലനിൽക്കുന്ന മലയാള സാഹിത്യലോകത്തെ ചേരിതിരിവുകളെ ഈ മാറ്റം സ്വാധീനിക്കാനും ഇടയുണ്ട്. അഡ്‌മിനിസ്‌ട്രെറ്റർ സ്ഥാനത്ത് നിന്ന് രാമനുണ്ണിയെ എംടി മാറ്റുന്ന കാര്യം മുൻപ് സാഹിത്യലോകത്തിനു അചിന്ത്യമായിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. എംടി-രാമനുണ്ണി ബന്ധത്തിൽ ഇനി എന്ത് . ഇനി എന്ത് സംഭവിക്കും എന്നാണ് സാഹിത്യലോകം ഉറ്റുനോക്കുന്നത്. എംടി-രാമനുണ്ണി ബന്ധത്തിൽ ഉലച്ചിൽ സംഭവിക്കുമ്പോൾ അത് മലയാള സാഹിത്യലോകത്തെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റം വരുത്തും.

എതിർ ചേരിയിലെ സാഹിത്യകാരന്മാർക്ക് അപ്രഖ്യാപിത വിലക്ക് തുഞ്ചൻ പറമ്പിൽ ഉണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉണ്ടായിരുന്നു. തുഞ്ചൻ പറമ്പിലേക്ക് ഈ രീതിയിൽ വിലക്ക് വന്ന സാഹിത്യകാരന്മാരിൽ പ്രമുഖൻ ടി.പത്മനാഭനായിരുന്നു. എംടി ചെയർമാനായി നിയമിതനായ ശേഷം പത്മനാഭൻ പിന്നെ തുഞ്ചൻ പറമ്പിൽ പ്രവേശിച്ചിട്ടില്ല. തുഞ്ചൻ പറമ്പിൽ എംടിയുടെ അധീശത്വത്തിന്നെതിരെ എക്കാലവും പൊട്ടിത്തെറിച്ചവരിൽ പ്രമുഖനും ടി.പത്മനാഭനായിരുന്നു. ഈ കാര്യത്തിൽ എപ്പോഴും ടി.പത്മനാഭൻ എംടിയെ വിമർശിച്ച് രംഗത്ത് വരുകയും ചെയ്തിരുന്നു. ഇങ്ങിനെ മലയാള സാഹിത്യത്തിൽ ചേരിതിരിവ് ശക്തമായി നിലനിൽക്കെയാണ് തുഞ്ചൻ പറമ്പിൽ നിന്നുമുള്ള രാമനുണ്ണിയുടെ കുടിയിറക്ക് കൂടിവരുന്നത്.

രാമനുണ്ണി മലയാള സർവകലാശാലയിലെ ഒരു പോസ്റ്റിൽ ഇരിപ്പുറപ്പിച്ചിട്ടുണ്ട്. യുജിസി നിർദ്ദേശ പ്രകാരമുള്ള റീഡർ രീതിയിലുള്ള പോസ്റ്റിലേക്കാണ് രാമനുണ്ണി നിയമിതനായത്. പ്രമുഖ എഴുത്തുകാർക്ക് നൽകുന്ന പ്രൊഫസർ പദവിയാണിത്. ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ് എടുക്കാൻ കഴിയുന്ന പദവികൂടിയാണിത്. മലയാളം സർവകലാശാല തുടങ്ങിയപ്പോൾ ഈ പോസ്റ്റ് അവിടെ ഒഴിവ് വന്നിരുന്നു. അന്ന് വിസി സ്ഥാനത്ത് ഉണ്ടായിരുന്ന കെ.ജയകുമാറിന് ഈ പോസ്റ്റിൽ സാഹിത്യകാരൻ കെ.സച്ചിദാനന്ദനെ നിയമിക്കാനായിരുന്നു താത്പര്യം. സച്ചിദാനന്ദൻ ഈ പദവിയോട് താത്പര്യം കാണിച്ചില്ല. അദ്ദേഹത്തിന് സമയവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പദവി ഒഴിഞ്ഞു കിടന്നു.

ജമാ അത്തെ പിൻബലം ഉപയോഗിച്ച് രാമനുണ്ണി ഉന്നത വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന മന്ത്രി കെ.ടി.ജലീലിനെ നേരിട്ട് സന്ദർശിച്ചു എന്നാണ് ലഭ്യമായ വിവരം. ഈ പോസ്റ്റിൽ രാമനുണ്ണിയെ നിർദ്ദേശിക്കാൻ മന്ത്രി കെ.ടി.ജലീൽ ഇപ്പോഴത്തെ മലയാളം സർവകലാശാലാ വിസി ഡോക്ടർ അനിൽ വള്ളത്തോളിന് നിർദ്ദേശം നൽകുകയായിരുന്നു. രാമനുണ്ണിക്ക് പോസ്റ്റ് നൽകാൻ നടപടികളുടെ ഭാഗമായി നാലുപേരുടെ പാനൽ ആദ്യം നിശ്ചയിച്ചു.

കെ.സച്ചിദാനന്ദൻ, കെ.പി.രാമനുണ്ണി, കൽപ്പറ്റ നാരായണൻ എന്നിവർ ഉൾപ്പെട്ട നാലുപേരുടെ പാനലിൽ നിന്നാണ് രാമനുണ്ണിക്ക് നിയമനം നൽകിയത്. രാമനുണ്ണിയെ പരിഗണിക്കാൻ ആണ് ഈ നാലുപേരുടെ പാനൽ മലയാളം സർവകലാശാല നിശ്ചയിച്ചത്. രാമനുണ്ണിയുടെ നിയമനത്തിന്നെതിരെ സാംസ്‌കാരിക ലോകത്തും അമർഷം പുകയുന്നുണ്ട്. ഒരു പ്രൊഫസർ പദവിയിൽ എങ്ങിനെയാണ് അക്കാദമിക് പിൻബലമില്ലാത്ത രാമനുണ്ണിയെ പോലുള്ള ഒരാൾ തിരഞ്ഞെടുക്കപ്പെടുക എന്നാണ് ചോദ്യം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP