Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

കെ സുരേന്ദ്രന് ഇക്കുറി പണി കൊടുത്തത് സ്വയം പണിവാങ്ങി ശീലിച്ച സംഘിസൈബർ പോരാളി സൂരജ് ഇലന്തൂർ; സന്നിധാനത്തെ അക്രമക്കേസിൽ സുരേന്ദ്രന് ജാമ്യം നിഷേധിക്കാൻ കാരണമായ പ്രബല തെളിവ് സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; സുരേന്ദ്രനെ സന്നിധാനം ഐജിയെന്നും വൽസൽ തില്ലങ്കരിയെ എഡിജിപിയെന്നും വിശേഷിപ്പിച്ച് സൂരജ് ഇട്ട പോസ്റ്റ് ഗൂഢാലോചനയ്ക്ക് തെളിവെന്ന് പ്രോസിക്യൂഷൻ: കേസിൽ ജാമ്യം തേടി സുരേന്ദ്രൻ നാളെ ഹൈക്കോടതിയിൽ

കെ സുരേന്ദ്രന് ഇക്കുറി പണി കൊടുത്തത് സ്വയം പണിവാങ്ങി ശീലിച്ച സംഘിസൈബർ പോരാളി സൂരജ് ഇലന്തൂർ; സന്നിധാനത്തെ അക്രമക്കേസിൽ സുരേന്ദ്രന് ജാമ്യം നിഷേധിക്കാൻ കാരണമായ പ്രബല തെളിവ് സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; സുരേന്ദ്രനെ സന്നിധാനം ഐജിയെന്നും വൽസൽ തില്ലങ്കരിയെ എഡിജിപിയെന്നും വിശേഷിപ്പിച്ച് സൂരജ് ഇട്ട പോസ്റ്റ് ഗൂഢാലോചനയ്ക്ക് തെളിവെന്ന് പ്രോസിക്യൂഷൻ: കേസിൽ ജാമ്യം തേടി സുരേന്ദ്രൻ നാളെ ഹൈക്കോടതിയിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഒരു ഫേസ്‌ബുക്ക് പോസ്റ്റിടുക. അതിന് പണി വാങ്ങിച്ചു കെട്ടുക. സൂരജ് ഇലന്തൂർ എന്ന സംഘപരിവാർ സൈബർ പോരാളിയുടെ പതിവ് ഇതാണ്. വീണാ ജോർജ് എംഎൽഎയ്ക്കെതിരേ പോസ്റ്റ് ഇട്ടപ്പോഴാണ് ആദ്യ കേസ് വന്നത്. അന്ന് ജാമ്യമുള്ള വകുപ്പായതിനാൽ അകത്തു പോയില്ല. എന്നാൽ, ചിത്തിര ആട്ടവിശേഷ സമയത്ത് സന്നിധാനത്ത് നടന്ന അക്രമ പ്രവർത്തനങ്ങളുടെ പേരിൽ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് ആദ്യം സൂരജിന് തന്നെയും പിന്നീട് കെ സുരേന്ദ്രൻ, വൽസൽ തില്ലങ്കരി, യുവമോർച്ച സംസ്്ഥാന അധ്യക്ഷൻ പ്രകാശ് ബാബു എന്നിവർക്കും വിനയായി.

സന്നിധാനത്ത് പേരക്കുട്ടിയുടെ ചോറൂണിന് വന്ന തൃശൂർ സ്വദേശി ലളിതയെ ആക്രമിച്ച കേസിൽ ആദ്യം അറസ്റ്റിലായത് സൂരജായിരുന്നു. യഥാർഥത്തിൽ ആക്രമിച്ചവരുടെ കൂട്ടത്തിൽ സൂരജില്ലായിരുന്നു. എന്നാൽ ക്രിമിനൽ ഗൂഢാലോചനക്കുറ്റം ചുമത്തി അകത്താക്കി. ഇതുവരെ പുറംലോകം കണ്ടിട്ടില്ല. സ്വയം അകത്തായതിന് പുറമേ ഈ കേസിൽ നേരിട്ടു യാതൊരു ബന്ധവുമില്ലാത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന് കൂടി പണി വാങ്ങി നൽകിയിരിക്കുകയാണ് സൂരജ്.

സന്നിധാനത്തെ ആക്രമണക്കേസിൽ 13-ാം പ്രതിയായ സുരേന്ദ്രന് കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിക്കാൻ കാരണമായത് പ്രധാനമായും സൂരജിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലെ വാചകങ്ങളായിരുന്നു. സൂരേന്ദ്രന് ജാമ്യം നിഷേധിച്ചതിന് പ്രധാന കാരണവും ക്രിമിനൽ ഗൂഢാലോചന തന്നെ. സുരേന്ദ്രന് വേണ്ടി ജാമ്യാപേക്ഷയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ രാംകുമാർ പ്രധാനമായും വാദിച്ചത് അദ്ദേഹത്തെ അന്യായ തടങ്കലിൽ വച്ചിരിക്കുന്നു എന്ന പോയിന്റ് മുറുകേ പിടിച്ചാണ്. പ്രോസിക്യൂഷൻ ഇതിനെ എതിർത്തത് ക്രിമിനൽ ഗൂഢാലോചനയ്ക്ക് തെളിവു നിരത്തിയും. ഈ തെളിവിൽ പ്രധാനമായും ഹാജരാക്കിയത് സൂരജിന്റെ ഫേസ് ബുക്ക് പോസ്റ്റിലെ വാചകങ്ങളും.

ചിത്തിര ആട്ടവിശേഷ നാളായ ആറിന് രാവിലെ ഏഴുമണിയോടെയാണ് ലളിതയ്ക്കും സംഘത്തിനും നേരെ സന്നിധാനത്ത് കൈയേറ്റമുണ്ടായത്. ഇതിന് പിന്നാലെ 8.34 ന് സൂരജ് ഇലന്തൂർ ഫേസ് ബുക്കിൽ ഇതു സംബന്ധിച്ച് പോസ്റ്റ് ഇട്ടു. വൽസൻ തില്ലങ്കരി, കെ സുരേന്ദ്രൻ, പ്രകാശ്ബാബു എന്നിവരുടെ ചിത്രങ്ങൾക്ക് നൽകിയ ശേഷം അടിക്കുറിപ്പായി പുതുതായി സന്നിധാനത്ത് ചുമതലയേറ്റ എഡിജപി വൽസൻ തില്ലങ്കരി, ഐജിമാരായ കെ സുരേന്ദ്രൻ, പ്രകാശ് ബാബു എന്നിങ്ങനെ എഴുതുകയും ചെയ്തു.

ഇതു സംബന്ധിച്ച് മറ്റ് ഫേസ്‌ബുക്ക് പോസ്റ്റുകളും സൂരജിന്റേതായി വരികയുണ്ടായി. ഇതിൽ നിന്ന് മനസിലാക്കേണ്ടത് സൂരജും ഫേസ്‌ബുക്കിൽ പോസ്റ്റിൽ പറയുന്ന മൂന്നു പേരും മറ്റ് ഏതാനുംചിലരും ചേർന്ന് ഗൂഢാലോചന നടത്തി, അക്രമത്തിന് ആഹ്വാനം ചെയ്ത ശേഷം മാറി നിന്നുവെന്നാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 150ഓളം വരുന്ന സമരക്കാർ ലളിതയെ ആക്രമിച്ചത് ഇവരുടെ ഗൂഢാലോചനയുടെ ഫലമാണെന്നും ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകുമെന്ന് നിരീക്ഷിച്ച് കോടതി ജാമ്യപേക്ഷ തള്ളിയത്.

ഉറപ്പായും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന അഡ്വ രാംകുമാറിന് അടക്കം വിധി ഞെട്ടലുണ്ടാക്കി. താൻ കോടതിയിൽ വാദിച്ച പോയിന്റുകൾ ജഡ്ജി പരിഗണിച്ചില്ലെന്നാണ് രാംകുമാർ സഹപ്രവർത്തകരോട് പറഞ്ഞത്. സുരേന്ദ്രനെ സന്നിധാനം കേസിൽ പ്രതി ചേർത്തപ്പോൾ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയിരുന്നത്. 120 ബി ക്രിമിനൽ ഗൂഢാലോചന അടക്കം പിന്നീട് എഴുതി ചേർക്കുകയായിരുന്നുവത്രേ. ഇക്കാര്യം ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയുമായി നാളെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിക്കും. രാംകുമാർ തന്നെയാകും ഹാജരാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP