Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സർക്കാർ നൽകിയത് സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ട്; പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രി; സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഡിജിപിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം; സർക്കാറിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

സർക്കാർ നൽകിയത് സുപ്രീംകോടതി റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ട്; പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രി; സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഡിജിപിക്കെതിരെ കോടതി അലക്ഷ്യത്തിന് കേസെടുക്കണം; സർക്കാറിനെതിരെ ആരോപണവുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ശബരിമലയിൽ 51 യുവതികൾ കയറിയെന്ന സർക്കാർ വാദം തള്ളി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. റിവ്യൂ പെറ്റീഷൻ അട്ടിമറിക്കാനും ശബരിമലയെ തകർക്കാനുമുള്ള കള്ള റിപ്പോർട്ടാണിതെന്ന് അദ്ദേഹം ആരോപിച്ചു. കള്ള റിപ്പോർട്ട് നൽകി സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിച്ച ഡി. ജി. പി യ്ക്കെതിരെ കൺട്ംപ്റ്റ് ഓഫ് കോർട്ടിന് കേസ്സെടുക്കണം. പിണറായി വിജയൻ നീചനും നികൃഷ്ടനുമായ മുഖ്യമന്ത്രിയാണെന്ന് ഈ നടപടിയിലൂടെ ഒരിക്കൽക്കൂടി തെളിഞ്ഞിരിക്കുന്നു. ഒരു തരത്തിലും ശബരിമലയെ നിലനിൽക്കാൻ അനുവദിക്കില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഇതു തെളിയിക്കുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു.

ശബരിമല പ്രവേശനം നടത്തിയ 51 യുവതികൾക്ക് സർക്കാർ സുരക്ഷ നൽകിയെന്നാണ് സർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചത്. ശബരിമലയിൽ കയറിയ 51 പേരുടെ പേരും വിവരവും സർക്കാർ കോടതിയിൽ നൽകിയിരുന്നു. ഇവരിൽ പകുതി പേരും അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്ന് പട്ടികയിൽ പറയുന്നു. പേരും ആധാർ നമ്പറും അടക്കമുള്ള പട്ടികയാണ് നൽകിയിരിക്കുന്നത്. രജിസ്റ്റർ ചെയ്തവരിൽ പൊലീസ് സുരക്ഷ ആവശ്യപ്പെട്ടവർക്കാണ് അത് നൽകിയതെന്ന് സർക്കാർ പട്ടികയിൽ പറയുന്നു.

ഓൺലൈൻ ബുക്കിങ് വഴി വന്നവരുടെ വിവരമാണ് പട്ടികയിലുള്ളത്. 10 നും 50 നും ഇടയിൽ പ്രായക്കാരായി മലകയറിവരിൽ കൂടുതൽ പേരും 47,48.49 വയസ്സുകാരാണ്. ഇവരിൽ 24 പേർ തമിഴ്‌നാട്ടുകാർ ആണെന്നും ആന്ധ്രയിൽ നിന്നുള്ളവരും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പട്ടികയിൽ നൽകിയിരിക്കുന്ന എല്ലാവരുടേയും പ്രായം 40 ന് മുകളിലാണ്. ശരാശരി 45 നും 50 നും ഇടയിൽ പ്രായക്കാരാണ് കയറിയത്. ഏറ്റവും കുറഞ്ഞ വയസ്സ് 41, 42 ആണ്. 7564 പേരാണ് ഓൺലൈൻവഴി രജിസ്റ്റർ ചെയ്തത്. ഇവരിൽ കടന്നുപോയവരുടെ പട്ടികയാണ് നൽകിയത്.

അതേസമയം സർക്കാർ പുറത്തുവിട്ട കണക്കുകൾ തെറ്റാണെന്ന വാർത്തകളാണ് പുറത്തുവരുന്നത്. സർക്കാർ നൽകിയ പട്ടികയിലെ പലർക്കും അമ്പത് വയസിന് മുകളിൽ പ്രായമുണ്ടെന്നാണ് വ്യക്തമായി വരുന്നത്. കേരളത്തിൽ നിന്നുള്ള ആരും ദർശനം നടത്തിയവരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ല. പലരുടെയും പ്രായം അമ്പതിനു മുകളിലാണെന്നും സംശയമുണ്ട്. ഓൺലൈൻ വഴി ബുക്ക് ചെയ്‌തെത്തിയ ഇതരസംസ്ഥാനക്കാരായ സ്ത്രീകളുടെ പേര് മാത്രമാണ് പട്ടികയിലുള്ളത്.

പട്ടികയിലെ ആദ്യപേരുകാരി പത്മാവതിയാണ്. പട്ടികയിലെ ഐഡി കാർഡ് നമ്പർ അനുസരിച്ച് പത്മാവതി ദസരി എന്ന അവരുടെ തിരിച്ചറിയൽ രേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിടുകയും ചെയ്തു. വോട്ടേഴ്‌സ് ഐഡിയാണ് പത്മാവതി തിരിച്ചറിയൽ രേഖയായി നൽകിയിരിക്കുന്നത്. ആ ഐഡി പ്രകാരം അവർക്ക് 55 വയസ്സുണ്ട്. പക്ഷേ, സർക്കാരിന്റെ പട്ടികയിൽ അവർക്ക് 48 വയസ്സ് മാത്രമേയുള്ളൂ. സർക്കാർ നൽകിയ പട്ടികയിലെ ചില പേരുകാരുടെ കുടുംബാംഗങ്ങളുമായും സംസാരിച്ചതായും ചാനൽ ലേഖകൻ അവകാശപ്പെട്ടു. ആന്ധ്ര സ്വദേശിനി സുലോചനയുടെ മകൻ വെങ്കട്ടുമായി സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് അമ്മയ്ക്ക് 53 വയസ്സുണ്ടെന്നും വിർച്വൽ ക്യൂ വഴിയാണ് ദർശനത്തിന് ബുക്ക് ചെയ്തതെന്നുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP