Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സന്നിധാനത്തെ നേതാവാകാതിരിക്കാൻ സുരേന്ദ്രനെ ജയിലിൽ അടച്ച് പൊലീസ് തന്ത്രം; ബിജെപിയുടെ മുൻ നിര നേതാവിനെതിരെ പൊലീസ് ചുമത്തിയത് ഐപിസി 153-ാം വകുപ്പ് പ്രകാരമുള്ള ജാമ്യമില്ലാ കുറ്റം; പത്തനംതിട്ട മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്; ഇരുമുടി കെട്ടുമായെത്തിയ നേതാവിനെ മാറ്റുന്നതുകൊട്ടാരക്കര ജയിലിലേക്ക്; യുവതീ പ്രവേശനത്തിന് അവസരമൊരുക്കാനുള്ള സർക്കാർ നീക്കമെന്ന് ആരോപിച്ച് ബിജെപി; പ്രതിഷേധം ശക്തമാക്കാൻ ശബരിമല കർമ്മ സമിതിയും

സന്നിധാനത്തെ നേതാവാകാതിരിക്കാൻ സുരേന്ദ്രനെ ജയിലിൽ അടച്ച് പൊലീസ് തന്ത്രം; ബിജെപിയുടെ മുൻ നിര നേതാവിനെതിരെ പൊലീസ് ചുമത്തിയത് ഐപിസി 153-ാം വകുപ്പ് പ്രകാരമുള്ള ജാമ്യമില്ലാ കുറ്റം; പത്തനംതിട്ട മജിസ്‌ട്രേട്ട് റിമാൻഡ് ചെയ്തത് 14 ദിവസത്തേക്ക്; ഇരുമുടി കെട്ടുമായെത്തിയ നേതാവിനെ മാറ്റുന്നതുകൊട്ടാരക്കര ജയിലിലേക്ക്; യുവതീ പ്രവേശനത്തിന് അവസരമൊരുക്കാനുള്ള സർക്കാർ നീക്കമെന്ന് ആരോപിച്ച്  ബിജെപി; പ്രതിഷേധം ശക്തമാക്കാൻ ശബരിമല കർമ്മ സമിതിയും

അർജുൻ സി വനജ്

പത്തനംതിട്ട: ശബരിമല ദർശനത്തിന് ഇരുമുടിക്കെട്ടുമായി നിലയ്ക്കലിൽ എത്തിയ ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ റിമാൻഡ് ചെയ്ത് പൊലീസ് ജയിലിൽ അടച്ചു. മുൻകരുതൽ നിലയിൽ അറസ്റ്റ് ചെയ്ത സുരേന്ദ്രനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. നേരത്തെ ശബരിമലയിൽ നിന്ന് ഇരുമുടി കെട്ടുമായി അറസ്റ്റ് ചെയ്ത ശശികല ടീച്ചറിനെതിരെ ജാമ്യം കിട്ടുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതുകൊണ്ട് തന്നെ അവരെ വിട്ടയയ്ക്കുകയും ചെയ്തു. എന്നാൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്തപ്പോൾ പൊലീസ് രീതിയിൽ മാറ്റം വരുത്തി. ജാമ്യാമില്ലാ വകുപ്പുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടച്ചു.

നിലയ്ക്കലിൽ വച്ച് പൊലീസ് വിലക്ക് ലംഘിച്ച് മുന്നോട്ട് പോയെന്നതാണ് സുരേന്ദ്രനെതിരായ കുറ്റം. വർഗ്ഗീയ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നാണ് ആരോപണം. ഈ സാഹചര്യത്തിൽ 353-ാവം വകുപ്പ് ചുമത്തിയാണ് സുരേന്ദ്രനെതിരെ കേസെടുത്തതും അറസ്റ്റ് ചെയ്തത്. പൊലീസ് സ്‌റ്റേഷനിൽ വച്ച് കൊടുക്രിമിനലിനെ പോലെ തന്നെ കൈകാര്യം ചെയ്തുവെന്നാണ് സുരേന്ദ്രൻ പറയുന്നു. വെള്ളം പോലും തരാതെ തന്റെ ഇരുമുടി കെട്ട് നിലത്തിച്ച് വലിച്ചിഴച്ചുവെന്നാണ് സുരേന്ദ്രന്റെ ആരോപണം. 14 ദിവസത്തേക്കാണ് സുരേന്ദ്രനെ റിമാൻഡ് ചെയ്യുന്നത്. പത്തനംതിട്ട ജയിലിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും.

തുലാമാസ പൂജ സമയത്തും ചിത്തിര ആട്ട ആഘോഷക്കാലത്തും സുരേന്ദ്രൻ സന്നിധാനത്ത് എത്തിയിരുന്നു. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഭക്തർ അന്ന് യുവതികളെ തടഞ്ഞത്. സന്നിധാനത്ത് ഇത്തവണ പ്രതിഷേധങ്ങൾ ഒഴിവാക്കിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായാണ് നേതാക്കളെ സന്നിധാനത്തേക്ക് വിടേണ്ടതില്ലെന്ന തീരുമാനം പൊലീസ് എടുത്തത്. സുരേന്ദ്രനെ ജാമ്യമില്ലാ വകുപ്പുകളിൽ ജയിലിൽ അടയ്ക്കുന്നതും ഇതിന്റെ ഭാഗമാണ്. ഇതോടെ കൂടുതൽ പ്രതിഷേധക്കാർ ശബരിമലയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടിയാണ് നീക്കം. സുരേന്ദ്രന്റെ അറസ്റ്റോടെ ബിജെപിക്കാരെ പൂർണ്ണമായും ശബരിമലയിൽ നിന്നൊഴിവാക്കാനാണ് പൊലീസ് നീക്കം. നേതാക്കൾ എത്തിയില്ലെങ്കിൽ സന്നിധാനത്ത് ഭക്തർ സംഘടിക്കില്ലെന്നാണ് പൊലീസിന്റെ കണക്ക് കൂട്ടൽ.

അറസ്റ്റ് ചെയ്ത സുരേന്ദ്രനെ രാത്രിയിൽ ചിറ്റാർ പൊലീസ് സ്റ്റേഷനിലാണ് കൊണ്ടു വന്നത്. ഇവിടേയും അർദ്ധരാത്രിയിൽ നാമജപ പ്രതിഷേധക്കാർ സംഘടിച്ചു. ഇത് പൊലീസിനെ വെട്ടിലാക്കി. ആൾതാമസം കുറഞ്ഞ സ്ഥലമാണ് ചിറ്റാർ. ഇവിടേയും സ്ത്രീകൾ അടക്കം രാത്രിയിൽ പ്രതിഷേധത്തിന് എത്തിയതോടെ പൊലീസ് വെട്ടിലായി. കൂടുതൽ പ്രതിഷേധക്കാർ എത്തുന്നതിന് മുമ്പ് തന്നെ ചിറ്റാറിൽ നിന്ന് സുരേന്ദ്രനെ മാറ്റി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ച സുരേന്ദ്രനെ മജിസ്ട്രേട്ടിന് മുമ്പിൽ ഹാജരാക്കി. ഇന്നലെ ശശികല ടീച്ചറിനെ ജാമ്യം നൽകി വിട്ടത് സർക്കാരിന് വലിയ ക്ഷീണമായിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രിയിൽ സുരേന്ദ്രനെ പടികൂടിയ പൊലീസ് കടുത്ത നിലപാടുകളിലേക്ക് മാറിയത്.

കരുതൽ തടങ്കൽ എന്ന പേരിലായിരുന്നു സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് ഇരുമുടിക്കെട്ടുമായി ദർശനത്തിനെത്തിയ കെ സുരേന്ദ്രനെയും സംഘത്തെയും നിലക്കലിൽ വച്ച് പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം, തനിക്കെതിരെയുള്ള പൊലീസ് നടപടി ഗൂഢാലോചനയെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. സഞ്ചാരസ്വാതന്ത്ര്യം തടയാൻ സർക്കാരിന് ആര് അധികാരം കൊടുത്തു. സമാധാനപരമായി പോയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തനിക്ക് വാഹന പാസ് ഉണ്ടെന്നും ശബരിമലയിൽ രാവിലെ നെയ്യഭിഷേകത്തിനും ഗണപതിഹോമത്തിനും വഴിപാടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞെങ്കിലും പൊലീസ് അത് അംഗീകരിച്ചില്ല. സുരേന്ദ്രൻ, തൃശൂർ ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവരെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

നിലയ്ക്കലിൽ പൊലീസും സുരേന്ദ്രനും തമ്മിൽ ശക്തമായ വാഗ്വാദം ഉണ്ടായി. തിരികെ പോകില്ലെന്ന് സുരേന്ദ്രൻ നിലപാടെടുത്തതോടെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചിറ്റാർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോവുകായിരുന്നു. ഇവിടേയും അപ്രതീക്ഷിത പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് അതിവേഗം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി സുരേന്ദ്രനെ ജയിലിൽ അടച്ചത്. ശബരിമലയിൽ ആചാര ലംഘനത്തിന് അവസരമൊരുക്കാനും ഭക്തരെ ഭീഷണിപ്പെടുത്താനുമാണ് സുരേന്ദ്രനെ ജയിലിൽ അടച്ചതെന്നാണ് ബിജെപി ആരോപിക്കുന്നത്. യുവതി പ്രവേശനത്തിന് അനുകൂല സാഹചര്യമൊരുക്കാനാണ് നീക്കമെന്ന് ബിജെപി പറയുന്നു.

ഈ സാഹചര്യത്തിൽ ശബരിമല കർമ്മ സമിതി നിരീക്ഷണം ശക്തമാക്കും. കേരളത്തിൽ ഉടനീളം അയ്യപ്പ ദർശനത്തിന് പോകാനൊരുങ്ങുന്ന യുവതികളെ കണ്ടെത്താനാണ് നീക്കം.

ഇന്ന് ബിജെപിയുടെ പ്രതിഷേധ ദിനം, ഹൈവേയിൽ ഉപരോധം

അതിനിടെ കെ.സുരേന്ദ്രനെ നിലയ്ക്കലിൽ നിന്ന് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയപാതകളിൽ നൂറിടങ്ങളിൽ രാവിലെ 10 മുതൽ 11.30 വരെ ഗതാഗതം തടയും. സംഭവത്തിന്റെ ഗൗരവം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെ അറിയിച്ചതായും പിള്ള പറഞ്ഞു. ബിജെപി പ്രവർത്തകർ ശനിയാഴ്ച രാത്രി സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാർച്ച് നടത്തി. പൊലീസ് ഇവരെ തടഞ്ഞു. ജലപീരങ്കി പ്രയോഗിച്ചു. ഒരാൾക്ക് പരിക്കേറ്റു.

കെ. സുരേന്ദ്രനെ നിലയ്ക്കലിൽനിന്ന് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കു ബിജെപി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. പൊലീസ് ലാത്തിവീശി. ജലപീരങ്കി പ്രയോഗിച്ചു. സംഘർഷത്തിൽ ഒരു ബിജെപി പ്രവർത്തകന് പരുക്കേറ്റു. ബിജെപി ഞായറാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാവിലെ ദേശീയപാത ഉപരോധിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP