Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ധൂർത്തിന്റെ പര്യായമായി പിണറായി സർക്കാർ! ഫോൺബിൽ അടയ്ക്കാൻ പോലും വകയില്ലാതെ സർക്കാർ ഉഴറുമ്പോൾ വിദേശത്തേക്ക് പറക്കാൻ മന്ത്രിമാർ; മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ജപ്പാൻ പര്യടനത്തിന് ശേഷം വിദേശത്തേക്ക് പറക്കുന്നത് മന്ത്രി കെ ടി ജലീൽ; മന്ത്രിക്കൊപ്പം മാലിയാത്രയിൽ അനുഗമിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും; വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകർഷിക്കാനെന്ന് വിശദീകരണം; സഞ്ചാരം ചാനലിന് വെല്ലുവിളി ഇടതുമന്ത്രിമാരെന്ന് വിമർശനം

ധൂർത്തിന്റെ പര്യായമായി പിണറായി സർക്കാർ! ഫോൺബിൽ അടയ്ക്കാൻ പോലും വകയില്ലാതെ സർക്കാർ ഉഴറുമ്പോൾ വിദേശത്തേക്ക് പറക്കാൻ മന്ത്രിമാർ; മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും ജപ്പാൻ പര്യടനത്തിന് ശേഷം വിദേശത്തേക്ക് പറക്കുന്നത് മന്ത്രി കെ ടി ജലീൽ; മന്ത്രിക്കൊപ്പം മാലിയാത്രയിൽ അനുഗമിക്കുന്നത് പ്രിൻസിപ്പൽ സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരും; വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകർഷിക്കാനെന്ന് വിശദീകരണം; സഞ്ചാരം ചാനലിന് വെല്ലുവിളി ഇടതുമന്ത്രിമാരെന്ന് വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ധൂർത്തിന്റെ കാര്യത്തിൽ പിണറായി സർക്കാർ പുതിയ റെക്കോർഡുകൾ ഇടുന്ന അവസ്ഥയാണ് ഇന്ന് കേരളത്തിൽ. സാമ്പത്തിക പ്രതിസന്ധി മുറുകിയത് മൂലം ലോകബാങ്കിൽ നിന്നും കടമെടുത്ത പണം കൊണ്ട് ശമ്പളം കൊടുക്കേണ്ട അവസ്ഥയിൽ പോലും കാര്യങ്ങൾ എത്തിയിരുന്നു. ഇങ്ങനെ മുണ്ട് മുറുക്കി ഉടുക്കണമെന്ന് പറയുമ്പോഴും മന്ത്രിമാർ വിദേശത്ത് ഊരുചുറ്റുന്ന പണിക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഇപ്പോഴിതാ മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയി തിരിച്ചെത്തിയതിന് പിന്നാലെ അടുത്ത മന്ത്രി വിദേശത്തേക്ക് പറക്കുകയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലാണ് പരിവാരങ്ങൾക്കൊപ്പം വിദേശയാത്രക്ക് ഒരുങ്ങുന്നത്.

വിദേശ വിദ്യാർത്ഥികളെ കേരളത്തിലെ കോളജുകളിലേക്ക് ആകർഷിക്കാനാണ് മന്ത്രിയുടെ മാലദ്വീപ് സന്ദർശനമെന്നാണ് ഔദ്യോഗിക വിശദീകരണം. വിദ്യാഭ്യാസ രംഗത്ത് ആവശ്യത്തിന് പണം മുടക്കാൻ ഇല്ലാത്ത അവസ്ഥയിലാണ് മന്ത്രിയുടെ വിദേശയാത്ര എന്നതും ശ്രദ്ധേയമാണ്. ഫോൺ ബില്ലടക്കാനും കോളജ് വിദ്യാർത്ഥിൾക്ക് സ്്‌ക്കോളർഷിപ്പ് നൽകാനും പോലും പണമില്ലാതെ സർക്കാർ വലയുന്ന അവസ്ഥയാണ് ഉള്ളത്. മന്ത്രിമക്കൊപ്പം വകുപ്പ് പ്രിൻസിപ്പൽസെക്രട്ടറി, സാങ്കേതിക സർവകലാശാല പ്രോ വിസി, അസാപ്പ് പ്രതിനിധി, ഐഎസിടിഇ ഡയറക്ടർ എന്നിവർ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിന് മാലദ്വീപിലേക്ക് പോകുന്നത്.

വിമാനയാത്ര, താമസം, മാലയിലെ യാത്രാ സൗകര്യം, ഫോൺ , നെറ്റ് എന്നിവക്കുള്ള ചെലവ് സർക്കാർ വഹിക്കും. മന്ത്രിയുടെയും പ്രിൻസിപ്പൽസെക്രട്ടറിയുടെയും ഹോട്ടൽതാമസത്തിനുള്ള ചെലവ് സർക്കാർ നൽകുമ്പോൾ, കൂടെ പോകുന്ന മറ്റ് ഉദ്യോഗസ്ഥരുടെ ചെലവ് സാങ്കേതിക സർവകലാശാല, അസാപ്പ്, ഐഎസിടിഇ എന്നിവർ നൽകും. എങ്ങനെയായാലും ഖജനാവിൽ നിന്നും പണം പോകുമെന്നത് ഉറപ്പ്.

മാലിയിലെ ഇന്ത്യൻ എംബസിക്ക് ചെലവാകുന്ന തുക സർക്കാർ നൽകും. കൂടാതെ വിദേശ സന്ദർശനത്തിന് പ്രതിദിനം 60 അമേരിക്കൻ ഡോളർ അലവൻസും നൽകും. കേരളത്തിലെ എൻജിനീയറിംങ്, ആർട്ട് ആൻഡ് സയൻസ് കോളജുകളിലേക്ക് മാലയിൽ നിന്ന് വിദ്യാർത്ഥികളെ ആകർഷിക്കാനാണ് സന്ദർശനം. വിദേശ വിദ്യാർത്ഥികൾക്ക് സീറ്റുണ്ടെങ്കിലും വളരെക്കുറച്ച് പേർമാത്രമാണ് പഠിക്കാനായി എത്തുന്നത്. വിദേശ വിദ്യാർത്ഥികളെ കിട്ടിയാൽ കോളജുകളുടെ റാങ്കിങ് ഉയരാൻ സഹായകരമാകുമെന്നാണ് സർക്കാർ വിശദീകരണം. കൂടാതെ അയൽപക്കമായ മാലയുമായുള്ള ബന്ധം ദൃഢമാക്കാനും സന്ദർശനം സഹായിക്കുമെന്നാണ് അവകാശവാദം.

എന്നാൽ കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുമ്പോൾ മന്ത്രിയും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നതിൽ സർക്കാർ അനൗചിത്യം കാണുന്നില്ല. നേരത്തെ ഹൈക്കോടതിയും മന്ത്രിമാരുടെ വിദേശയാത്രയെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇങ്ങനെ പോയാൽ പിണറായി സർക്കാറിലെ മന്ത്രിമാരുടെ വിദേശയാത്ര സഞ്ചാരം ചാനലിന് പോലും ഭീഷണി ആകുമല്ലോ എന്നാണ് വിമർശനം ഉയരുന്നത്. ജപ്പാൻ, കൊറിയ സന്ദർശനം വൻ വിജയമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ തിരിച്ചെത്തിയ ശേഷം അവകാശപ്പെട്ത്. കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

അതേസമയം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്ക്കൊരുങ്ങുകയാണ്. അതും സർക്കാർ ചെലവിൽ ആണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. സംസ്ഥാനത്തെ എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെയാണ് സർക്കാർ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നത്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. ഇവരെ വിദേശത്തേക്ക് അക്കാൻ വേണ്ടി മറ്റ് വിദ്യാർത്ഥി യൂണിയൻ നേതാക്കളെയും ഇക്കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്.

ലണ്ടനിലാണ് പരിശീലനം നടക്കുന്നത്. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കോളേജ് യൂണിയൻ ചെയർമാന്മാരെ വിദേശത്തേക്ക് അയക്കുന്നത്. കോളേജ് യൂണിയൻ പ്രവർത്തനം കേരളത്തിൽ ക്രമസമാധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സർക്കാർ ചെയർമാന്മാരെ വിദേശത്തേക്ക് അയക്കാൻ വേണ്ടി കോടികൾ ചിലവഴിക്കുന്നത്.

നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോൾ തന്നെ സംഭവം വിവാദമായിരുന്നു. കാർഡിഫ് സർവകലാശാലയിൽ പരിശീലനത്തിനായി ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് ചെയർമാന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാസ്പോർട്ട് വിവരം അടക്കം നൽകാനാണ് വകുപ്പ് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്ളെയർ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇൻഡെക്ഷൻ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. സംസ്ഥാന ഖജനാവിൽ നിന്നാണ് യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താൻ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഈ ധൂർത്ത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് വിദ്യാർത്ഥി യൂണിയൻ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നതെന്നായിരുന്നു നേരത്തെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പിന്നീടാണ് സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് യാത്രയെന്ന വിവരം പുറത്തായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സർക്കാർ പണം ധൂർത്തടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനിൽക്കുന്നത്. മന്ത്രിമാരുടെയും പരിവാരങ്ങളുടെയും വിദേശയാത്രയും മാസംതോറും കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമെല്ലാം വൻ വിവാദമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണിപ്പോൾ വിദ്യാർത്ഥി നേതാക്കന്മാരെ ലണ്ടനിലേക്ക് അയക്കാനുള്ള തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP