Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എംഡി സ്ഥാനത്തിനായി നോക്കിയത് യോഗ്യത മാത്രം; കേസുള്ള കാര്യം രതീഷ് അഭിമുഖത്തിന് പറഞ്ഞിരുന്നില്ലെന്ന് വിശദീകരിച്ച് തടിയൂരി സഹകരണ വകുപ്പ് സെക്രട്ടറി; അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതും സെക്രട്ടറിയെന്ന് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ; ഫയൽ വിജിലൻസ് ക്ലിയറൻസിൻസിന് 'തൽക്കാലം'അയക്കേണ്ടെന്ന് മന്ത്രിയുടെ നിർദ്ദേശം; നിയമനനീക്കം പുറത്തറിഞ്ഞതിനെതിരെ സർക്കാരിലും സിപിഎമ്മിലും കടുത്ത എതിർപ്പ്

എംഡി സ്ഥാനത്തിനായി നോക്കിയത് യോഗ്യത മാത്രം; കേസുള്ള കാര്യം രതീഷ് അഭിമുഖത്തിന് പറഞ്ഞിരുന്നില്ലെന്ന് വിശദീകരിച്ച് തടിയൂരി സഹകരണ വകുപ്പ് സെക്രട്ടറി; അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതും സെക്രട്ടറിയെന്ന് ഇന്റർവ്യൂ ബോർഡിലെ അംഗങ്ങൾ; ഫയൽ വിജിലൻസ് ക്ലിയറൻസിൻസിന് 'തൽക്കാലം'അയക്കേണ്ടെന്ന് മന്ത്രിയുടെ നിർദ്ദേശം; നിയമനനീക്കം  പുറത്തറിഞ്ഞതിനെതിരെ സർക്കാരിലും സിപിഎമ്മിലും കടുത്ത എതിർപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; കൺസ്യൂമർ ഫെഡ് എം.ഡി സ്ഥാനത്തേക്ക് ഡോ. കെ.എ.രതീഷിനെ പരിഗണിക്കാൻ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം. കേസുണ്ടോയെന്ന കാര്യം അഭിമുഖ സമയത്ത് നോക്കിയില്ലെന്നും വകുപ്പുമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ പറഞ്ഞു.ഇതിനിടെ രഹസ്യമായി നടത്തിയ നിയമനനീക്കം പുറത്തറിഞ്ഞതിനെതിരെ സർക്കാരിലും സി പി എമ്മിലുംകടുത്ത എതിർപ്പുയർന്നിട്ടുണ്ട്. കൺസ്യൂമർ ഫെഡിന്റെ ചുമതലയുള്ള സഹകരണ മന്ത്രിയെ ഇക്കാര്യത്തിലുള്ള അതൃപ്തി നേരിട്ട് അറിയിച്ചെന്ന് മാത്രമല്ല , മാധ്യമങ്ങൾക്ക് എങ്ങനെ ചോർന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്നും നേതൃതലത്തിൽ നിന്ന് നിർദ്ദേശിച്ചിട്ടുണ്ട്

അഴിമതിക്കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ഡോ .കെ എ രതീഷിനെ കൺസ്യൂമർ ഫെഡിന്റെ എംഡിയായി നിയമിക്കാനൊരുങ്ങുന്നുവെന്ന വാർത്തയെത്തുടർന്നാണ് സഹകരണമന്ത്രി സെക്രട്ടറിയോട് വിശദീകരണം തേടിയത് . രതീഷിന്റെ യോഗ്യത മാത്രമേ നോക്കിയുള്ളുവെന്നാണ് സഹകരണ വകുപ്പ് സെക്രട്ടറിയുടെ വിശദീകരണം .കേസിന്റെ കാര്യങ്ങൾ അന്വേഷിച്ചില്ല .ഇന്റർവ്യൂ സമയത്ത് രതീഷ് പറഞ്ഞതുമില്ലെന്നാണ് തണുത്ത വിശദീകരണം. അതേസമയം സംഭവത്തിലെ വലിയ വീഴ്ചയാണ് മറച്ചുവയ്ക്കാൻ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

സഹകരണ വകുപ്പ് സെക്രട്ടറിയാണ് അപേക്ഷ ക്ഷണിച്ചതും അന്തിമ പട്ടിക തയാറാക്കിയതെന്നുമാണ് ഇന്റർവ്യൂ ബോർഡിലുണ്ടായിരുന്ന മറ്റുള്ളവരുടെ വിശദീകരണം .സംഭവം വിവാദമായ സാഹചര്യത്തിൽ തൽക്കാലം ഫയൽ വിജിലൻസ് ക്ലിയറൻസിനായി അയയ്ക്കേണ്ടന്ന് സഹകരണമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട് .അതേസമയം രതീഷ് ഐ എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരന്റ ബന്ധുവായതിനാൽ ഇക്കാര്യത്തിൽ പരസ്യമായ പ്രതികരണം വേണ്ടന്നാണ് പ്രതിപക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട് .

കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡി സ്ഥാനത്തു നിന്ന് യു.ഡി.എഫ് സർക്കാർ പുറത്താക്കിയ കെ.എ. രതീഷിനെ കൺസ്യൂമർ ഫെഡ് എം.ഡിയാക്കാനാണ് സർക്കാരിന്റെ നീക്കം. ഇതിനായുള്ള അഭിമുഖം കഴിഞ്ഞപ്പോൾ രതീഷ് ഒന്നാം സ്ഥാനത്തെത്തുകയായിരുന്നു. 1000 കോടിയുടെ അഴിമതി നടന്ന, 44 വിജിലൻസ് കേസുകൾ നിലവിലുള്ള, 65 എൻക്വയറി റിപ്പോർട്ടുകളുള്ള കൺസ്യൂമർ ഫെഡിന്റെ എം.ഡി. സ്ഥാനത്തേക്കാണ് കെ.എ രതീഷിനെ നിയമിക്കാനൊരുങ്ങിയത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് നിരവധി അഴിമതി കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് കെ.എ. രതീഷിനെ കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് മാറ്റിയത്.

നിരവധി അഴിമതി ആരോപണങ്ങളെ തുടർന്ന് യുഡിഎഫ് സർക്കാർ ഗത്യന്തരമില്ലാതെയാണ് രതീഷിനെ കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്ന് പുറത്താക്കിയത്. തുടർന്ന് ഇടത് സർക്കാർ വന്നതിന് ശേഷം ഇദ്ദേഹത്തെ എല്ലാ സ്ഥാനങ്ങളിൽ നിന്നും മാറ്റി. എന്നാൽ കഴിഞ്ഞ വർഷം കെ.ഐ.ഇ.ഡി ( കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എന്റ്രർപ്രണർഷിപ്പ് ഡെവലപ്മെന്റ്) എക്സിക്യൂട്ടീവ് ഡയറക്ടറായി ഇദ്ദേഹത്തെ നിയമിച്ചു.

കോടികളുടെ വരുമാനമുള്ള സ്ഥാപനത്തിന്റെ മേധാവിയായി നിയമിക്കുന്നതിന് മുന്നോടിയായാണ് ഈ ചെറിയ സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനത്ത് കെ.എ.രതീഷിനെ നിയമിക്കുന്നതെന്ന് അന്ന് വാർത്തകൾ നൽകിയിരുന്നു. 3000 കോടിയോളം രൂപയുടെ വിറ്റുവരവുള്ള സ്ഥാപനമാണ് കൺസ്യൂമർ ഫെഡ്. ഇതിന്റെ മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന 15 പേരുടെ ചുരുക്കപ്പട്ടിക സർക്കാർ തയ്യാറാക്കി. ഇതിൽ നിന്ന് തിരഞ്ഞെടുത്ത ആഞ്ചുപേരുമായി അഭിമുഖം നടത്തി. ഇതിൽ രതീഷ് ഒഴികെ മറ്റ് നാലുപേരും നല്ല ട്രാക്ക് റെക്കോർഡുള്ളവരാണ്. എന്നാൽ അഴിമതി കേസുകളുടെ പശ്ചാത്തലമുള്ള കെ.ഇ. രതീഷിനാണ് അഭിമുഖത്തിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്.

കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായിരുന്ന സമയത്ത് നിരവധി വിജിലൻസ് കേസുകൾ കെ.എ. രതീഷിനെതിരെ ഉണ്ടായിരുന്നു. ഇടത് സർക്കാർ അധികാരത്തിലെത്തിയതോടെ ഇതിലെല്ലാം ക്ലീൻ ചിറ്റ് ലഭിച്ചു. എന്നാൽ സിബിഐ കോസിൽ ഇപ്പോഴും പ്രതിയായി തുടരുകയാണ്. മൂന്ന് സർക്കാരുകളുടെ കാലത്ത് കശുവണ്ടി വികസന കോർപ്പറേഷൻ എം.ഡിയായി 11 വർഷത്തോളം പ്രവർത്തിച്ച ആളാണ് കെ.എ. രതീഷ്. ഇതിനുതക്ക സ്വാധീനം രാഷ്ട്രീയത്തിന് അതീതമായി രതീഷിനുണ്ടെന്നാണ് കരുതുന്നത്. ഏകദേശം 500 കോടിയോളം രൂപയുടെ അഴിമതി കേസിൽ സിബിഐ അന്വേഷണം നേരിടുന്ന ആളാണ് രതീഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP