Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശ്വാസികൾ പ്രാർത്ഥിക്കുന്നതും ഭവന സന്ദർശനം നടത്തുന്നതും വിലക്കി കൊണ്ടുള്ള കടമറ്റം യാക്കോബായ പള്ളി വികാരി തീരുമാനം കോടതി റദ്ദു ചെയ്തു; പത്രങ്ങൾ വാർത്ത കൊടുക്കാൻ വിസമ്മതിച്ചപ്പോൾ രണ്ടു കോളം പരസ്യം നൽകി ഫിലിപ് മാത്യു; പുരോഹിതൻ മാർ ഇടയന്മാരും വിശ്വാസികൾ ആടുകളുമാണെന്ന് കോടതി

വിശ്വാസികൾ പ്രാർത്ഥിക്കുന്നതും ഭവന സന്ദർശനം നടത്തുന്നതും വിലക്കി കൊണ്ടുള്ള കടമറ്റം യാക്കോബായ പള്ളി വികാരി തീരുമാനം കോടതി റദ്ദു ചെയ്തു; പത്രങ്ങൾ വാർത്ത കൊടുക്കാൻ വിസമ്മതിച്ചപ്പോൾ രണ്ടു കോളം പരസ്യം നൽകി ഫിലിപ് മാത്യു; പുരോഹിതൻ മാർ ഇടയന്മാരും വിശ്വാസികൾ ആടുകളുമാണെന്ന് കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: വിശ്വാസികൾ പ്രാർത്ഥിക്കുന്നതും ഭവന സന്ദർശനം നടത്തുന്നതും വിലക്കി കൊണ്ടുള്ള കടമകം യാക്കോബായ പള്ളി വികാരി തീരുമാനം കോടതി റദ്ദു ചെയ്തു. ഇന്നത്തെ മലയാള മനോരമ പത്രങ്ങളിൽ വന്ന ഒരു പരസ്യമാണിത്. ഇടവകയിൽ നിന്ന് വിശ്വാസികളെ പുറത്താക്കാൻ വികാരിക്കൊ/ മെത്രാനോ അധികാരമില്ലെന്ന കോലഞ്ചേരി മുൻസിഫ് കോടതിയുടെ സുപ്രധാന വിധി എല്ലാ ക്രിസ്തീയ സഭകൾക്കും അംഗങ്ങൾക്കും ബാധകമാണെന്ന് വിധിയിൽ പറയുന്നതായി പരസ്യത്തിലുണ്ട്. കോടതിവിധി വന്നപ്പോൾ പത്രങ്ങൾ വാർത്ത കൊടുക്കാൻ വിസമ്മതിച്ചപ്പോഴാണ് ഫിലിപ് മാത്യു രണ്ടു കോളം പരസ്യം നൽകിയത്.

പരസ്യത്തിന്റെ പൂർണ രൂപം...

ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പ് പ്രവർത്തകനെ ഇടവകയിൽ നിന്നും പുറത്താക്കിയ നടപടി കോടതി റദ്ദാക്കി.

കോലഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ പ്രവർത്കർ തങ്ങളുടെ ഭവനങ്ങളിൽ ഒരു മിച്ച് കൂടി പ്രാർത്ഥിക്കുന്നതും സുവിശേഷം പ്രസംഗിക്കുന്നതും വിലക്കിക്കൊണ്ട് കടമറ്റം സെന്റ് ജോർജ് യാക്കോബായ പള്ളി വികാരി ഫാദർ എൽദോസ് കക്കാടൻ എടുത്ത നടപടിയാണ് കോലഞ്ചേരി മുൻസിഫ് കോടതി റദ്ദു ചെയ്തത്.

കടമറ്റം പള്ളി ഇടവകാംഗമായ പാട്ടിലാക്കുഴിയിൽ ഫിലിപ്പ് മാത്യുവിന്റെ ഭവനത്തിൽ തങ്ങളുടെ കുടുംബക്കാരും അയൽ വാസികളും ഒത്തുകൂടി നടത്തിയ പ്രാർത്ഥനായോഗത്തിൽ കോലഞ്ചേരി കോളേജ് റിട്ട. പ്രിൻസിപാളും ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിന്റെ സ്ഥാപക പ്രസിഡന്റുകൂടിയായ പ്രൊഫ. എം.വൈ. യോഹന്നാൻ സുവിശേഷം പ്രസംഗിച്ചു എന്ന കാരണത്തിനാണ് ഇവരെ ഇടവകയിൽ നിന്നും പുറത്താക്കിക്കൊണ്ട് നടപടിയെടുത്തത്.

ഇതിനെതിരെ ഫിലിപ്പ് മാത്യു, അഡ്വക്കേറ്റ് സാബി തൊടുപ്പാടൻ മുഖേന സമർപ്പിച്ച ഹർജിയിലാണ് കോലഞ്ചേരി മുൻസിഫ് അനൂപ് എ.ബി പള്ളി വികാരിയുടെ നടപടി റദ്ദു ചെയ്തു വിധി പുറപ്പെടുവിച്ചത്. വാദിയുടെ കോടതി ചെലവ് പ്രതിയിൽ നിന്നും ഈടാക്കാനും ഉത്തരവായി.

ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക സ്വാതന്ത്ര്യമാണ് തങ്ങളുടെ ഭവനത്തിൽ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുവാനുള്ള അവകാരശം. മാമ്മോദീസായിലൂടെ ലഭിക്കുന്ന സഭയിലെ അംഗത്വവും അവകാശങ്ങളും ഇല്ലാതാക്കുന്നതിനോ നിഷേധിക്കുന്നതിനോ സഭാധികാരികൾക്ക് അവകാശമില്ല. ഓരോ സഭാംഗവും ക്രിസ്തുവിന്റെ ശരീരത്തിലെ അവയവമാണ്. ഒരവയവത്തിന് മറ്റൊരവയവത്തെ അടർത്തിമാറ്റാൻ സാധിക്കില്ല.

സഭാവിശ്വാസമനുസരിച്ച്. പുരോഹിതന്മാർ ഇടയന്മാരും അൽമായർ ആടുകളുമാണ്. ആടുകളുടെ ഉടമ ക്രിസ്തുവാണ്. ആടുകളെക്കുറിച്ചുള്ള കണക്ക് ഉടമയെ ബോധിപ്പിക്കേണ്ട ഉത്തരവാദിത്വം ഇടയന്മാർക്കുണ്ട്. ആടുകളുടെ കൂട്ടത്തിൽ നിന്ന് ഒന്നിനെ പുറത്താക്കാനോ ഇല്ലായ്മ ചെയ്യാനോ ഇടയന്മാർക്ക് അധികാരമില്ല. വിശുദ്ധ വൈവിൾ പറയുന്നത് നഷ്ടപ്പെട്ടു പോകുന്ന ആടുകളെ തിരികെ കൊണ്ടു വരേണ്ട ഉത്തരവാദിത്വമാണ് ഇടയന്മാർക്ക്. എന്നിങ്ങനെയുള്ള ഫിലിപ് മാത്യുവിന്റെ വാദങ്ങൾ എല്ലാം അംഗീകരിക്കുകയും വിശുദ്ധകുർബാനയ്ക്കും ആത്മീയ ചടങ്ങുകൾക്കും പങ്കെടുക്കുന്നതിന് വാദിക്ക് യാതൊരു തടസവും ഉണ്ടാവരുതെന്നും ഉത്തരവിട്ടു.

മുൻപ് പഴന്തോട്ടം യാക്കോബായ ഇടവകയിൽ നിന്നും പുറത്താക്കിയ ഇടവകാംഗത്തിനും ഇതുപോലെ തന്നെ അനുകൂല വിധി ലഭിച്ചിരുന്നു. കോലഞ്ചേരി മുൻസിഫ് കോടതിയുടെ വിധി എല്ലാ ക്രിസ്തീയ സഭകൾക്കും അംഗങ്ങൾക്കും ബാധകമാണെന്ന് അഡ്വ. സാബു തൊഴുപ്പാടൻ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP