Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കഥകളിയെ അറബ് ലോകത്തിന് പരിചയപ്പെടുത്താൻ മുഹമ്മദലി വാഫിയുടെ പുസ്തകം; കേരളത്തിന്റെ തനത് കലാരൂപത്തെ കുറിച്ചുള്ള പഠനം അറബിയിൽ തയ്യാറാക്കുന്നത് ഇതാദ്യം; ബഹ്‌റൈനിൽ നിന്നുള്ള പ്രസാധകർ പുറത്തിറക്കിയ പുസ്തകത്തിന് അറബ് ലോകത്ത് ലഭിക്കുന്നത് വലിയ സ്വീകാര്യത

കഥകളിയെ അറബ് ലോകത്തിന് പരിചയപ്പെടുത്താൻ  മുഹമ്മദലി വാഫിയുടെ പുസ്തകം; കേരളത്തിന്റെ തനത് കലാരൂപത്തെ കുറിച്ചുള്ള പഠനം അറബിയിൽ തയ്യാറാക്കുന്നത് ഇതാദ്യം; ബഹ്‌റൈനിൽ നിന്നുള്ള പ്രസാധകർ പുറത്തിറക്കിയ പുസ്തകത്തിന് അറബ് ലോകത്ത് ലഭിക്കുന്നത് വലിയ സ്വീകാര്യത

എം പി റാഫി

പാലക്കാട്: കഥകളിയെ അറബ് വായനാ ലോകത്തിന് പരിചയപ്പെടുത്തി മതപണ്ഡിതനും ഗവേഷക വിദ്യാർത്ഥിയുമായ മുഹമ്മദലി വാഫി. കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയെക്കുറിച്ചുള്ള പഠനം ആദ്യമായാണ് അറബിയിൽ തയ്യാറാക്കിയിരിക്കുന്നത്. ഇതിനോടകം അറബ് ലോകത്തും മുഹമ്മദലി വാഫി തയ്യാറാക്കിയ പ്രബന്ധത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്.

കഥകളിയെ അറബ് വായനാലോകത്തിന് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മുഹമ്മദലി വാഫി കഥകളി പ്രബന്ധം തയ്യാറാക്കിയത്. ഇന്റർനാഷണൽ ഓേെർഗെനസഷൻ ഓഫ് ഫോക് ആർട്ട്(ഐ.ഒ.വി)ന്റെ കീഴിൽ ബഹ്‌റൈനിൽ നിന്ന് പുറത്തിറങ്ങുന്ന സഖാഫത്തു ശഅബിയ്യ എന്ന അറബി മാഗസിനാണ് പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഥകളിയെ പരിചയപ്പെടുത്തുന്ന പ്രബന്ധത്തിന് അറബ് ലോകത്ത് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

പട്ടാമ്പി ചെമ്പുലങ്ങാട് സ്വദേശിയും ജെ.എൻ.യു. ഗവേഷകവിദ്യാർത്ഥിയുമായ മുഹമ്മദലി വാഫി ചെമ്പുലങ്ങാട് കരുവാട്ടിൽ സൈതലവി- സുഹ്‌റ ദമ്പതിമാരുടെ മകനാണ്. ഭാര്യ: അമീറ. മക്കൾ: ഫിദ ഫാത്തിമ, അയ്മൻ മുസ്തഫ. കഥകളി കണ്ടിട്ടുണ്ടെങ്കിലും പ്രബന്ധത്തിലൂടെയാണ് അടുത്തറിയാൻ കഴിഞ്ഞതെന്നാണ് അറബ് സാഹിത്യലോകത്തിന്റെ പ്രതികരണം. ഇതാദ്യമായാണ് കഥകളിയെക്കുറിച്ച് അറബിയിൽ ഒരു ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കുന്നത്.

ഉദ്യമം പൂർത്തിയാക്കാൻ സാധിച്ച സന്തോഷത്തിലാണ് മുഹമ്മദലി വാഫി. ഇുപതോളം പേജുകളുള്ള പ്രബന്ധത്തിൽ കഥകളിയുടെ ചരിത്രം, ഉത്ഭവം, സമ്പ്രദായങ്ങൾ, വിവിധ ആട്ടക്കഥകൾ, വേഷങ്ങൾ, മുദ്രകൾ, നവരസങ്ങൾ തുടങ്ങിയവയും വിശദമായി പ്രതിപാദിക്കുന്നു. കഥകളിയെ അറബികൾക്ക് പരിചയപ്പെടുത്താൻ കഴിഞ്ഞതും പ്രബന്ധം ചർച്ചയായതും ഭിമാനകരമായ നേട്ടമായിട്ടാണ് മുഹമ്മദലി കാണുന്നത്. ഒരു കലാരൂപം എന്നതിലുപരി ഒരു ദേശത്തിന്റെ സംസ്‌കാരത്തെ ലേഖനത്തിലൂടെ പരിചയപ്പെടാനുള്ള അവസരമാണ്
ഉണ്ടായിട്ടുള്ളത്.

കേരളത്തിന്റെ മറ്റൊരു കലാരൂപമായ മോഹിനിയാട്ടത്തെക്കുറിച്ച് ഇതിനുമുമ്പ് എമിറെയ്റ്റ് കൾച്ചറൽ ജേർണലിൽ മുഹമ്മദലിവാഫിയുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നൃത്ത കലാരൂപങ്ങളെ കുറിച്ച് ഇസ്ലാമിക മതപണ്ഡിതൻ കൂടിയായ വാഫിയുടെ പ്രബന്ധങ്ങൾ വായനാലോകത്തിന് വേറിട്ട അനുഭവമായി. വളാഞ്ചേരി മർക്കസിൽനിന്ന് വാഫി പഠനംപൂർത്തിയാക്കിയ മുഹമ്മദലി വാഫി നിലവിൽ കാളികാവ് വാഫി കാമ്പസിലെ അറബി സാഹിത്യവിഭാഗം മേധാവിയും ഡൽഹി ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ ഗവേഷണവിദ്യാർത്ഥിയുമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP