Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തുടയെല്ലു പൊട്ടി നിലവിളിച്ചപ്പോഴും ആശുപത്രിയിൽ എത്തിക്കാതെ നൽകിയത് വേദനയ്ക്കുള്ള സ്‌പ്രേ മാത്രം; മൂത്രമൊഴിക്കാൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നൽകിയത് മിനറൽവാട്ടറിന്റെ കുപ്പി; പയ്യന്നൂരിൽ നിന്നും ബംഗളുരുവിലേക്കു പോയ മോഹനൻ പിലാക്കയ്ക്ക് കല്ലട ബസിൽ അനുഭവിക്കേണ്ടി വന്നത് നരകയാതന; ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും മൂലം ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പോലും പ്രവേശിപ്പിക്കാതെ ജീവനവക്കാരുടെ ക്രൂരത

തുടയെല്ലു പൊട്ടി നിലവിളിച്ചപ്പോഴും ആശുപത്രിയിൽ എത്തിക്കാതെ നൽകിയത് വേദനയ്ക്കുള്ള സ്‌പ്രേ മാത്രം; മൂത്രമൊഴിക്കാൻ വണ്ടി നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നൽകിയത് മിനറൽവാട്ടറിന്റെ കുപ്പി; പയ്യന്നൂരിൽ നിന്നും ബംഗളുരുവിലേക്കു പോയ മോഹനൻ പിലാക്കയ്ക്ക് കല്ലട ബസിൽ അനുഭവിക്കേണ്ടി വന്നത് നരകയാതന; ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും മൂലം ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പോലും പ്രവേശിപ്പിക്കാതെ ജീവനവക്കാരുടെ ക്രൂരത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യാത്രക്കിടെ ബസിനുള്ളിൽ വെച്ച് ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പോലും അനുവദിക്കാതെ കല്ലട ബസിന്റെ ക്രൂരത തുടരുന്നു. കല്ലട ബസ്സിന്റെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിംഗും മൂലമായിരുന്നു യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റത്. പയ്യന്നൂർ സ്വദേശി മോഹനൻ പിലാക്കയ്ക്കാണ് കല്ലട ബസ്സിൽ നിന്ന് ഈ ദുരനുഭവം ഉണ്ടായത്. ഞായറാഴ്‌ച്ച രാത്രി പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേക്ക് പോയതായിരുന്നു മോഹനൻ. ബസ്സിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലാണ് മോഹനൻ ഇരുന്നത്. ബസ് ഹംപിൽ ചാടിയപ്പോഴാണ് അപകടം സംഭവിച്ചത്. വേദനയെടുത്ത് നിലവിളിച്ച യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാൻ ബസ് ജീവനക്കാർ തയ്യാറായില്ല.

അമിതവേഗതയിൽ അശ്രദ്ധമായിട്ടാണ് ഡ്രൈവർ വണ്ടിയോടിച്ചത്. വേദനയെടുത്ത് അലറിവിളിച്ച് അപേക്ഷിച്ചിട്ട് പോലും ആശുപത്രിയിലെത്തിക്കാൻ ജീവനക്കാർ തയ്യാറായില്ല. ബസ് നിർത്തുക പോലും ചെയ്യാതെ വേദന മാറ്റാൻ സ്പ്രേ അടിച്ചുകൊടുക്കുകയാണ് ചെയ്തത്. മൂത്രമൊഴിക്കണം എന്നാവശ്യപ്പെട്ടപ്പോൾ ബസ് നിർത്താതെ മിനറൽ വാട്ടർ കുപ്പി കൊടുത്ത് അതിലേക്ക് മൂത്രമൊഴിച്ചാൽ മതിയെന്ന് പറഞ്ഞെന്നും ആരോപണമുണ്ട്.

മകൻ എത്തിയാണ് മോഹനനെ ബംഗളൂരുവിലെ കൊളംബോ ഏഷ്യൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടയെല്ല് പൊട്ടിയ മോഹനന് രണ്ട് സർജറി വേണ്ടിവന്നു. മൂന്ന് മാസം ബെഡ് റെസ്റ്റ് വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്. ഇന്ന് തന്നെ പൊലീസിൽ പരാതി നൽകുമെന്നും സുബീഷ് അറിയിച്ചു. പയ്യന്നൂർ സ്വദേശിയായ മോഹനനും കുടുംബവും ബംഗളൂരിലാണ് സ്ഥിരതാമസം.

അതേസമയം കല്ലട ഗ്രൂപ്പിന്റെ മറ്റൊരു ബസിലെ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റു ചെയ്തു. ബസും പിടിച്ചെടുത്തിട്ടുണ്ട്. കണ്ണൂരിൽനിന്ന് കൊല്ലത്തേക്കു പോവുകയായിരുന്ന സ്ലീപ്പർ ബസിൽ രാത്രി ഒന്നരയോടെയാണ് സംഭവം. ബസിലെ യാത്രക്കാരിയായ തമിഴ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബസിന്റെ രണ്ടാം ഡ്രൈവർ ജോൺസൺ മദ്യ ലഹരിയിൽ ആയിരുന്നുവെന്നാണ് റിപ്പോർട്ട്. ഡ്രൈവർ ജോൺസന്റെ ലൈസൻസ് റദ്ദാക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. പീഡന പരാതിയിൽ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ബസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് അരുണാചൽ പ്രദേശിലാണ്. അതിനാൽ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ കേരളത്തിനാകില്ല. യാത്രക്കാരോട് മോശമായി പെരുമാറിയാൽ ഇനി കടുത്ത നടപടിയുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. കോട്ടയം പുതുപ്പള്ളി വേങ്ങാമൂട്ടിൽ ജോൺസൺ ജോസഫ് ആണ് അറസ്റ്റിലായത്. ബസിന്റെ രണ്ടാം ഡ്രൈവറാണ് പ്രതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP