Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കൃത സർവകാശാലാ വിസി ഡോ.ധർമ്മജൻ അടാട്ടിനെയും കുടുംബത്തെയും നേവി രക്ഷപ്പെടുത്തി; യൂണിവേഴ്സിറ്റിയിൽ കുടുങ്ങിയ 600 പേരെയും രക്ഷിച്ചു; ആശ്വാസ നിശ്വാസത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും

സംസ്‌കൃത സർവകാശാലാ വിസി ഡോ.ധർമ്മജൻ അടാട്ടിനെയും കുടുംബത്തെയും നേവി രക്ഷപ്പെടുത്തി; യൂണിവേഴ്സിറ്റിയിൽ കുടുങ്ങിയ 600 പേരെയും രക്ഷിച്ചു; ആശ്വാസ നിശ്വാസത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്നു ദിവസത്തോളമായി പ്രളയത്തിൽ ഒറ്റപ്പെട്ടുപോയ കാലടി സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മജൻ അടാട്ടിനെയും കുടുംബത്തെയും നേവി സംഘം രക്ഷപ്പെടുത്തി. കാലടിയിലെ സംസ്‌കൃത സർവകലാശാലക്കരികിലെ വീടിന്റെ ടെറസിലാണ് രോഗിയായ ഇദ്ദേഹവും കുടുംബവും കഴിഞ്ഞരുന്നത്. ഇവരെ രക്ഷിക്കാൻ കഴിയാതെ സർവകലാശാലാ ജീവനക്കാരും അദ്ധ്യാപകരും വിദ്യാർത്ഥികളും പരിഭ്രാന്തിയിൽ ആയിരുന്നു. അതോടൊപ്പം കാലടി ശങ്കരാചാര്യ യൂണിവേഴ്സിറ്റിക്ക് സമീപം കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും രക്ഷപെടുത്തി സുരക്ഷിതസ്ഥലങ്ങളിലെത്തിച്ചു. 600ൽ അധികം ആളുകളായിരുന്നു രണ്ടാം നിലയിൽ തങ്ങിയത്. താഴത്തെ നിലയിലടക്കം വെള്ളം കയറിയിരുന്നു.

ഇവർക്ക് ആവശ്യമായ ഭക്ഷണവും മറ്റും ഇന്നലെ ഹെലികോപ്റ്റർ മുഖേന എത്തിച്ചിരുന്നു. കാലടിയിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. ലോറിയും മറ്റ് വലിയ വാഹനങ്ങളും എത്തിച്ചേർന്ന് കൂടുതൽപേരെ പ്രദേശത്തു നിന്നും മാറ്റിക്കൊണ്ടിരിക്കുകയാണ്. 'സാറെ മൂന്ന് നിലയുള്ള കെട്ടിടമാണിത്, രണ്ടാമത്തെ നിലയിൽ വെള്ളം കയറിക്കഴിഞ്ഞു. നാളെ ഞങ്ങൾ ജീവനോടെയുണ്ടാവുമെന്ന് ഉറപ്പില്ല.എന്തെങ്കിലും ചെയ്യണം'- മറുനാടൻ മലയാളിയുടെ ഓഫീസിലേക്ക് കാലടിയിൽ നിന്ന് ഫോൺ കോൾ എത്തിയപ്പോളാണ് കാലടിയിൽ സംഭവിച്ചേക്കാവുന്ന ദുരന്തത്തിന്റെ വ്യാപ്തി പുറംലോകമറിഞ്ഞത്.

ഇവിടെ, നേരത്തെ രണ്ടു വട്ടം ഹെലികോപ്റ്ററും പലതവണ ബോട്ടും അയച്ചെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ മടങ്ങുകയായിരുന്നു. ഗുരുതരമായ അനാസ്ഥയാണ് രക്ഷാപ്രവർത്തനത്തിന്റെ കാര്യത്തിൽ ഇവിടെ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അറിയാതെ റെസ്‌ക്യൂ ഓപ്പറേഷൻ നിശ്ചയിച്ചതാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാക്കിയത്

മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ഹെലികോപ്റ്റിൽ എത്താൻ കഴിഞ്ഞില്ല. ബോട്ടിനും തടസ്സങ്ങൾ ഏറെയായിരുന്നു.നല്ല ഒഴുക്കുള്ളതിനാൽ തോണിയിറക്കാൻ പ്രാദേശിക തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സംസാരിച്ചിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ കുട്ടികൾക്ക് കുടിവെള്ളം, ഭക്ഷണം, സാനിറ്ററി പാഡുകൾ എത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ കാലാവസ്ഥ മോശമായതിനാൽ കുട്ടികളെ അന്ന് രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP