Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മനോരമ ലേഖകനെ തൊട്ടാൽ വിവരമറിയുമെന്ന് ഭയന്ന് ജന്മഭൂമി ലേഖകനെ കുടുക്കാൻ നോക്കി; ആർഎംഒ ഗണേശ് കുമാറിന് കലി വന്നത് കളമശേരി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ കാട്ടിയുള്ള തുടരൻ റിപ്പോർട്ടുകൾ; ഒടുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ ചാടിപ്പോയെന്ന വാർത്തയുടെ ഉറവിടം ചോദിച്ച് ജന്മഭൂമി ലേഖകന് പൊലീസിന്റെ അറസ്റ്റ് ഭീഷണി; കെസെടുത്തത് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരവും

മനോരമ ലേഖകനെ തൊട്ടാൽ വിവരമറിയുമെന്ന് ഭയന്ന് ജന്മഭൂമി ലേഖകനെ കുടുക്കാൻ നോക്കി; ആർഎംഒ ഗണേശ് കുമാറിന് കലി വന്നത് കളമശേരി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ കാട്ടിയുള്ള തുടരൻ റിപ്പോർട്ടുകൾ; ഒടുവിൽ കോവിഡ് നിരീക്ഷണത്തിലിരുന്ന ആൾ ചാടിപ്പോയെന്ന വാർത്തയുടെ ഉറവിടം ചോദിച്ച് ജന്മഭൂമി ലേഖകന് പൊലീസിന്റെ അറസ്റ്റ് ഭീഷണി; കെസെടുത്തത് സിപിഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരവും

ആർ പീയൂഷ്

കൊച്ചി: കോവിഡ് വാർത്തകളുടെ ഉറവിടം എവിടെ നിന്ന് എന്നറിയാൻ കളമശ്ശേരിയിൽ മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചത് മെഡിക്കൽ കോളേജ് ആർ.എം.ഒ ഗണേശ് കുമാറിന്റെ വ്യക്തി വൈരാഗ്യമെന്ന് കളമശ്ശേരിയിലെ മാധ്യമ പ്രവർത്തകർ. കളമശ്ശേരി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥ റിപ്പോർട്ട് ചെയ്തതിന്റെ കലി തീർക്കാൻ വേണ്ടിയാണ് ആർ.എം.ഒ ഇത്തരത്തിൽ പൊലീസിനെ കൊണ്ട് മാധ്യമ പ്രവർത്തകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത്. സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്റെ നിർദ്ദേശ പ്രകാരമാണ് കളമശ്ശേരി പൊലീസ് ആർ.എം.ഒയുടെ പരാതിയിൽ കേസെടുത്തത്.

ആർ.എം.ഒ ലക്ഷ്യം വച്ചത് കളമശ്ശേരി മലയാള മനോരമയുടെ ലേഖകനെയായിരുന്നു. കാരണം നിരന്തരമായി മെഡിക്കൽ കോളേജിലെ ശോചനീയാവസ്ഥകൾ റിപ്പോർട്ട് ചെയ്തിരുന്നത് മനോരമയായിരുന്നു. എന്നാൽ മനോരമ ലേഖകനെ തൊട്ടാൽ വിവരമറിയുമെന്ന് ഭയന്നാണ് ജന്മ ഭൂമി ലേഖകനെ കുടുക്കാൻ തീരുമാനിച്ചത്. ഇതിനായി പരാതിയിൽ പറഞ്ഞ കാരണം ഇതാണ്. കോവിഡ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തി ചാടിപ്പോയെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കും പൊലീസിനും കത്തു നൽകിയിരുന്നു. ഇതിന്റെ പകർപ്പ് എങ്ങനെ ലഭിച്ചു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ജന്മഭൂമി ലേഖകൻ ശ്രീജിത്തിനെ പൊലീസ് കഴിഞ്ഞ ദിവസം വിളിച്ചു വരുത്തി ചോദ്യം ചെയ്തതും മൊബൈൽ ഫോൺ വാങ്ങി വച്ചതും.

ഇന്ന് അറസ്റ്റ് ചെയ്യും എന്നു പറഞ്ഞതോടെ മാധ്യമ പ്രവർത്തകരെല്ലാം പ്രതിഷേധവുമായെത്തുകയും മനോരമയും മറുനാടനും അടക്കമുള്ള മാധ്യമങ്ങൾ വാർത്ത നൽകിയതോടെ കേസെടുക്കുന്നില്ല എന്ന് പൊലീസ് അറിയിച്ചു. മൊബൈൽ ഫോൺ തിരികെ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ ഫോൺ വാങ്ങി വച്ചത് ഐ.പി.സി 505, 118ബി,118സി എന്നീ വകുപ്പുകൾ ചുമത്തിയാണ്. എന്നാൽ സംഭവം വിവാദമായപ്പോൾ കേസ് എടുക്കുന്നില്ല എന്ന് അറിയിക്കുകയായിരുന്നു.

ആർ.എം.ഒയും സക്കീർ ഹുസൈനും അടുത്ത സുഹൃത്തുക്കളാണ്. സക്കീർ ഹുസൈൻ പൊലീസിൽ ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ് മാധ്യമ പ്രവർത്തകനെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. എന്നാൽ വിവാദമായതോടെ പൊലീസ് ഇതിൽ നിന്നും പിന്മാറുകയായിരുന്നു. രണ്ടാം തീയതി കോവിഡ് സംശയിച്ച് നിരീക്ഷണത്തിലിരുന്ന വ്യക്തി ചാടിപ്പോയെന്നു ചൂണ്ടിക്കാട്ടി എറണാകുളം ജില്ലാ മെഡിക്കൽ ഓഫിസർ കലക്ടർക്കും പൊലീസിനും കത്തു നൽകിയിരുന്നു. ഇത് മാധ്യമപ്രവർത്തകർക്ക് ചോർന്നു കിട്ടിയതോടെ വാർത്ത പുറത്തു വന്നു. എന്നാൽ ഇങ്ങനെ ഒരു സംഭവമില്ലെന്നു കാണിച്ച് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകി. മെഡിക്കൽ ഓഫിസറുടെ കത്ത് വ്യാജമാണെന്നു വരുത്തിത്തീർക്കാനായിരുന്നു ജില്ലാ ഭരണകൂടം ഉൾപ്പെടെ ശ്രമിച്ചത്. അതേസമയം കത്തു നൽകിയത് ഡിഎംഒ നിഷേധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഈ കത്ത് പുറത്തു വന്നതെങ്ങനെ എന്നറിയാനാണ് മെഡിക്കൽ കോളജ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.

മെഡിക്കൽ കോളജിൽ കോവിഡ് 19 രോഗവുമായി എത്തിയ പിഞ്ചുകുഞ്ഞിന്റെ മാതാപിതാക്കളുമായി ഇടപഴകിയ ഡോക്ടറും നഴ്സും ഉൾപ്പടെയുള്ളവർ നിരീക്ഷണത്തിലായെന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ആശുപത്രിയിലുള്ളവർ തന്നെ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. ഇത് സ്ഥിരീകരിക്കാൻ കലക്ടർ ഉൾപ്പടെ ആരും തയാറായിരുന്നില്ല.

കളക്ടർ പത്രസമ്മേളനങ്ങളിൽ ഈ വിവരം വെളിപ്പെടുത്തിയില്ലെന്നു മാത്രമല്ല, ഇതു സംബന്ധിച്ച ചോദ്യത്തിന് ആശുപത്രി അധികൃതരോ ഡിഎംഒയോ മറുപടി നൽകുകയും ചെയ്തില്ല. അങ്ങനെയിരിക്കെയാണ് കഴിഞ്ഞ ദിവസം മന്ത്രി വി എസ്. സുനിൽകുമാറിനോട് പത്രസമ്മേളനത്തിനിടെ ഈ വിവരം മാധ്യമപ്രവർത്തകരിൽ ഒരാൾ ചോദിച്ചതും മന്ത്രി ശരിയാണെന്നു സമ്മതിച്ചതും. ഇത് സംഭവിച്ചിട്ട് പത്തു ദിവസമെങ്കിലും ആയെന്നും നിങ്ങൾ അറിയാൻ വൈകിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം, ഇതേ വിവരം നിഷേധിച്ചുകൊണ്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പിആർഡി വഴി അറിയിപ്പു നൽകിയിരുന്നു. രോഗിയുമായി ഇടപഴകിയ ഡോക്ടർ നിരീക്ഷണത്തിൽ പോയി എന്ന വാർത്ത വസ്തുതാ വിരുദ്ധമാണ് എന്നായിരുന്നു അറിയിപ്പ്. പ്രിൻസിപ്പലിന്റെ നിഷേധക്കുറിപ്പിൽ തെറ്റു പറയാനാവില്ല. പിന്നീട് മന്ത്രി പറഞ്ഞതനുസരിച്ച്, രോഗിയുമായല്ല, രോഗിയുടെ ബന്ധുവുമായാണ് നിരീക്ഷണത്തിലായ ഡോക്ടറും നഴ്സും ഇടപഴകിയത്. ഇത്തരത്തിൽ മെഡിക്കൽ കോളജിലെ ജീവനക്കാരും സമീപവാസികളും ഉൾപ്പെടെ നാൽപതോളം പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങൾക്കു ലഭിച്ച വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP