Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കാൻ 'കാളി' വീണ്ടും അവതരിക്കുന്നു! ആറ്റം ബോബു കാട്ടി ആരും ഇനി പേടിപ്പിക്കേണ്ട; ചൈനയുടേയും പാക്കിസ്ഥാന്റേയും ഭീഷണികൾ അതിജീവിക്കാൻ ഇന്ത്യ തയ്യാർ

ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കാൻ 'കാളി' വീണ്ടും അവതരിക്കുന്നു! ആറ്റം ബോബു കാട്ടി ആരും ഇനി പേടിപ്പിക്കേണ്ട; ചൈനയുടേയും പാക്കിസ്ഥാന്റേയും ഭീഷണികൾ അതിജീവിക്കാൻ ഇന്ത്യ തയ്യാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: സംഹാരത്തിന്റെ ദേവതയാണ് കാളി. ദക്ഷന്റെ യാഗത്തിൽ സതി സ്വയം മരണം വരിച്ചപ്പോൾ കോപിഷ്ടനായ പരമശിവന്റെ താണ്ഡവത്തിനിടയിൽ അദ്ദേഹം തന്റെ ജട പിഴുതു തറയിൽ അടിക്കുകയും അതിൽ നിന്നും കാളി ദേവി പിറക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. കാളിയുടെ കോപമകറ്റാൻ പരമശിവന് മാത്രമേ കഴിയൂ. സംഹരിച്ചാലും തീരാത്ത കോപമാണ് ഹൈന്ദ പുരാണ ഗ്രന്ഥങ്ങൾ കാളിക്ക് നൽകുന്നത്. ആധുനിക ലോകത്ത് ഇന്ത്യ നേരിടുന്ന വെല്ലുവിളിക്ക് ശാസ്ത്രലോകം മുന്നോട്ട് വയ്ക്കുന്നതും കാളിയെ തന്നെ. ചൈനയും പാക്കിസ്ഥാനും ഒത്തുപിടിച്ചാൽ പോലും ഇന്ത്യയെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല. കാരണം കൂട്ടിന് കാളിയുണ്ട്.

അറ്റംബോബെല്ല എന്തുവന്നാലും ഇന്ത്യയെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് ആറ്റംബോബ് കാട്ടിയുള്ള പാക്കിസ്ഥാൻ സേനാതലവന്റെ ഭീഷണിയെ ഇന്ത്യ പുച്ഛി്ച്ച് തള്ളിയതും. ഏത് രാജ്യവും എത്ര കരുത്തുകൂടിയ ആണവാക്രമണം നടത്തിയാലും ഇന്ത്യയുടെ മണ്ണിൽ നിലം തൊടീക്കാതെ തകർക്കാൻ പോന്ന കരുത്ത് ഇന്ത്യ സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. രാജ്യത്തിന്റെ അഭിമാന പ്രതിരോധ ഗവേഷണ ഏജൻസിയായ ഡിആർഡിഒ ഇപ്പോൾ ഇത്തരമൊരു പ്രതിരോധ കവചത്തിന്റെ മിനുക്കുപണിയിലാണ്. താമസിയാതെ കാളിയെന്ന് വിളിപ്പേരുള്ള ഈ ആയുധം ഇന്ത്യ യുദ്ധമുന്നണിയിൽ സജീവമാക്കും. ഇതോടെ ലോക രാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയുടെ പ്രതിരോധ ഗവേഷണത്തിന്റെ കീർത്തി ഉയരും. അതിലുപരി ആരും ആക്രമിക്കാൻ മടിക്കുന്ന ശക്തിയായി ഇന്ത്യ മാറുകയും ചെയ്യും.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ മികച്ച ആയുധമെന്ന് വിശേഷിപ്പിക്കാവുന്ന രഹസ്യ പ്രോജക്ടിന് പേര് ഹിന്ദു ദൈവമായ കാളിയുടെ പേരാണ് നൽകിയിരിക്കുന്നത്. കാളി എന്നാൽ സത്യത്തിൽ ഒരു ചുരുക്കെഴുത്താണ്. കിലോ ആമ്പർ ലിനിയർ ഇൻജെക്ടർഎന്നാണ് ഈ ആയുധത്തിന്റെ പേര്. സത്യത്തിൽ ഇതൊരു ഊർജ വിസർജന ആയുധമാണ്. അതായത്. ഏതെങ്കിലുമൊരു ശത്രുരാജ്യം ഇന്ത്യൻ നഗരങ്ങൾ ലക്ഷ്യക്കി മിസൈലുകൾ അയയ്ക്കുന്നു എന്ന് കരുതുക. അപ്പോൾ കാളി പ്രവർത്തിച്ചു തുടങ്ങും. കാളി പുറത്തുവിടുന്നത് അതി ശക്തമായ വൈദ്യുത കാന്തിക തരംഗങ്ങളാകും. കാളിയിൽ നിന്ന് പുറപ്പെടുന്ന ഈ തരംഗങ്ങൾ ഒരു ലേസർ പോലെ പ്രവർത്തിക്കും. റിലേറ്റിവിസ്റ്റിക് ഇലക്ട്രോൺ എന്നാണ് ഇത്തരം രംഗങ്ങളെ പൊതുവേ പറയുന്നത്.

ഈ തരംഗങ്ങൾ മിസൈലുകളുടെ പുറം കവചം തുളയ്ക്കാതെ തന്നെ അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളെ തകരാറിലാക്കും. മിസൈലുകൾ മാത്രമല്ല അനുവാദമില്ലാതെ ഇന്ത്യയുടെ അതിർത്തി കടക്കാൻ ശ്രമിക്കുന്ന ഏതൊരു ആയുധത്തേയും വിശിഷ്യാ യുദ്ധവിമാനങ്ങളേപ്പോലും ഇതേപോലെ തകരാറിലാക്കും. സാധാരണയായി ലേസർ കിരണങ്ങൾ ഇപ്പോൾ പല ശാക്തിക രാജ്യങ്ങൾക്കും ഉണ്ട്. ഇവ ഉപയോഗിച്ച് ആയുധങ്ങളെ തകർക്കുകയും ചെയ്യും. എന്നാൽ ലേസർ ബീമുകൾക്ക് പുറം കവചങ്ങൾ തുളച്ചുകൊണ്ടു മാത്രമെ ആയുധങ്ങളെ നശിപ്പിക്കാനാകു. ഇതിന് ഏറെ സമയമെടുക്കുകയും ചെയ്യും. എന്നാൽ കാളി പുറപ്പെടുവിക്കുന്നത് അതിശക്തമായ തരംഗങ്ങളാണ്. ഇത്തരം കാന്തിക തരംഗങ്ങൾക്ക് ഒന്നിനേയും തുളയ്ക്കാതെ തന്നെ ആയുധങ്ങളുട്രെ അകത്ത് കടന്ന് അവയെ തകരാറിലാക്കാനാകും.

ഇതിനായി 1000 മില്യൺ വാട്ട് ഊർജം വരുന്ന മൈക്രോവേവ് തരംഗങ്ങളാണ് കാളി പുറപ്പെടുവിക്കുക. ഈ ആയുധം 2004ൽ തന്നെ തയ്യാറായെങ്കിലും ചില്ലറ മിനുക്കു പണികൾ കൂടി ബാക്കിയുള്ളതിനാൽ ആരെയും അറിയിക്കാതെ ഇന്ത്യ രഹസ്യമാക്കിവച്ചിരിക്കുകയായിരുന്നു. 2012ൽ ഇതിന്റെ ആദ്യ പതിപ്പിന്റെ പരീക്ഷണം വിജയകരമായി നടത്തി എന്നാണ് വിവരം. ഇതേ കാലത്ത് സിയാച്ചിനിൽ മഞ്ഞ് ഉരുകി വീണ്ട് നിരവധി പാക് സൈനികർക്ക് പരിക്കേൽക്കുകയും അപകടത്തിൽ പെടുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇന്ത്യ ഇത്തരത്തിൽ ഒരു ആയുധം പ്രയോഗിച്ചതായുള്ള സംശയം പാക്കിസ്ഥാൻ ഉന്നയിച്ചിരുന്നു. എന്നാൽ വേണ്ടത്ര തെളിവുകളില്ലാതിരുന്നതിനാൽ സംഭവം പുറംലോകം അറിഞ്ഞില്ല. കാളി ഇന്ത്യയിലിള്ളിടത്തോളം കാലം ഒരു രാജ്യത്തിനും ഇന്ത്യൻ മണ്ണിലേക്ക് മിസൈൽ, ആണവാക്രമണങ്ങൾ നടത്താൻ സാധിക്കില്ല. കാളിയെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റാനുള്ളാ കഠിന പരിശ്രമത്തിലാണ് ഇന്ത്യൻ ശാസ്ത്രജ്ഞർ. കര, നാവിക, വ്യോമ സേനകൾക്ക് അനുയോജ്യമായ പതിപ്പിനായുള്ള പരിശ്രമത്തിലാണ് ഇവർ. താമസിയാതെ തന്നെ അതും പൂർത്തിയാകും.

1985ലാണ് ഈ പ്രതിരോധ കവചത്തിന്റെ സാധ്യതകളിലേക്ക് ഇന്ത്യ കടന്നത്. ബാബ ആറ്റോമിക് റിസർച് സെന്റർ തലവനായിരുന്ന ഡോക്ടർ ആർ ചിദംബരമാണ് ഈ ആശയം അവതരിപ്പിക്കപ്പെട്ടത്. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ശാസ്ത്ര ഉപദേഷ്ടാവ് കൂടിയായിരുന്നു ചിദംബരം. എന്നാൽ ഈ പദ്ധതിയിലേക്ക് ഡിആർഡിഒ കടന്നത് 1989ലും. അതിന് ശേഷം ക്രമാനുഗതമായ വളർച്ച നേടി. പഴയ ഗ്രീക്ക് ശാസ്ത്രജ്ഞനായ ആർകിമിഡീസ് പണ്ട് റോമൻ പടക്കപ്പലുകളെ സൂര്യ രശ്മി ഉപയോഗിച്ചുകൊണ്ട് കടലിൽ വച്ചുതന്നെ കത്തിച്ചുകളഞ്ഞതായി കഥകളുണ്ട്. ഇതിൽ നിന്നാണ് കാളിയെന്ന പ്രതിരോധ ആയുധത്തിന് ചിദംബരം ആദ്യ ഘടന നൽകിയത്. ആയുധം പ്രവർത്തന രഹിതമാകുന്നതൊടെ ഇന്ത്യൻ മണ്ണിൽ അവയ്ക്ക് ആക്രമണം നടത്താൻ സാധിക്കാതെ വരും. ഇന്ത്യൻ ശാസ്ത്രജ്ഞന്മാരുടെ ക്ഷമയും സഹനവുമാണ് കാളിയുടെ പിറവിക്കു പിന്നിൽ.

അമേരിക്കയും ഇത്തരത്തിലൊരു ആയുധത്തിന്റെ പണിപ്പുരയിലായിരുന്നു. എന്നാൽ അവർക്ക് ഇത് ഉദ്ദേശിച്ച തരത്തിൽ വിജയിപ്പിക്കാൻ സാധിച്ചില്ല എന്നാണ് വിവരങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP