Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നബിദിന റാലിക്കിടെ താൾക്കണ്ടി അയ്യപ്പ ക്ഷേത്രത്തിന് മുൻപിൽ തിരുനബിയെ വാഴ്‌ത്തി ദഫ്മുട്ട് നടത്തി മദ്രസയിലെ കുട്ടികൾ; ഉസ്താദിനെ മാലയിട്ട് സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ; ശ്രീകൃഷ്ണ ജയന്തിക്ക് സ്വീകരണം നൽകിയ പള്ളിക്കമ്മറ്റിക്കാർക്ക് നബിദിന റാലിയിൽ സ്‌നേഹ വിരുന്നൊരുക്കിയത് അമ്പലക്കമ്മറ്റിക്കാർ; തമ്മിൽ തല്ലുന്ന ഹിന്ദുവും മുസ്ലീമും അറിയാൻ ചോക്കോട്ടുകാർക്ക് ഇങ്ങനെയാകാനെ പറ്റൂ

നബിദിന റാലിക്കിടെ താൾക്കണ്ടി അയ്യപ്പ ക്ഷേത്രത്തിന് മുൻപിൽ തിരുനബിയെ വാഴ്‌ത്തി ദഫ്മുട്ട് നടത്തി മദ്രസയിലെ കുട്ടികൾ; ഉസ്താദിനെ മാലയിട്ട് സ്വീകരിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ; ശ്രീകൃഷ്ണ ജയന്തിക്ക് സ്വീകരണം നൽകിയ പള്ളിക്കമ്മറ്റിക്കാർക്ക് നബിദിന റാലിയിൽ സ്‌നേഹ വിരുന്നൊരുക്കിയത് അമ്പലക്കമ്മറ്റിക്കാർ; തമ്മിൽ തല്ലുന്ന ഹിന്ദുവും മുസ്ലീമും അറിയാൻ ചോക്കോട്ടുകാർക്ക് ഇങ്ങനെയാകാനെ പറ്റൂ

മറുനാടൻ ഡെസ്‌ക്‌

കാളികാവ്: മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലുന്നവർ ഇവിടെ വന്നു നോക്കണം. എങ്ങനെ മനുഷ്യനെ സ്‌നേഹിക്കാമെന്ന് ജാതിയുടെയും മതത്തിന്റെയും പേര് പറഞ്ഞു അവരെ വേർതിരിക്കാതെ നെഞ്ചോട് ചേർത്ത് നിർത്താമെന്ന് കണ്ടറിയാം. അങ്ങനെ മനുഷ്യ നിർമ്മിതമായ അതിരുകൾ പൊട്ടിച്ചെറിഞ്ഞുള്ള സ്‌നേഹത്തിന്റെ മധുരം നുണയണമെങ്കിൽ കാളിക്കാവെന്ന ഗ്രാമത്തിലെത്തണം. അവിടെ നമുക്ക് കുറച്ചധികം 'മനുഷ്യരെ' കണാനാകും.

കാളികാവ് ചോക്കാട് പനക്കപ്പാടം താൾക്കണ്ടി പ്രദേശത്ത് ശ്രീകൃഷണ ജയന്തിയായാലും നബിദിനമായാലും അത് നാട്ടുകാരുടെ ഉത്സവമാണ്.ക്ഷേത്ര ഭാരവാഹികളടക്കം നാട്ടുകാർ നബിദിനറാലി കാത്തുനിൽക്കുകയായിരുന്നു. സാധാരണ മറ്റെവിടെയും അമ്പലത്തിന്റേയും പള്ളിയുടേയും മുന്നിലൂടെ ഘോഷയാത്രകൾ നിശ്ശബ്ദമായായാണ് കടന്നുപോകുക. എന്നാൽ സൗഹാർദ്ദത്തിന്റെ മുദ്രയേന്തിയ ചോക്കാട്ടുകാർ മാസാണ്. അവർക്ക് എല്ലാ ഉത്സവവും ഉത്സവങ്ങളാണ്. അതിനെ ഒന്നിന്റെ പേരിലും വേർതിരിക്കാറില്ല. അവർ ആഘോഷിക്കും. വളരെ നന്നായി തന്നെ.

അമ്പലമായാലും പള്ളിയായാലും ആഘോഷങ്ങൾക്ക് ഒരു അതിർവരമ്പുമില്ല. അതിന്റെ മികച്ച ഉദാഹരണമാണ് താൾക്കണ്ടി അയ്യപ്പക്ഷേത്രത്തിനു മുന്നിൽനടന്ന ദഫ്മുട്ട്.കഴിഞ്ഞദിവസം നബിദിനറാലിയുടെ ഭാഗമായാണ് താൾക്കണ്ടി അയ്യപ്പ ക്ഷേത്രത്തിനുമുമ്പിൽ തിരുനബിയെ വാഴ്‌ത്തി പനക്കപ്പാടം മുനവ്വിറുൽ ഇസ്ലാം മദ്രസയിലെ കുട്ടികൾ ദഫ്മുട്ടിയത്.

ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ റാലിക്കിടയിൽനിന്ന് ദഫുമുട്ടുകാർ അമ്പലത്തിന് മുന്നിലെത്തി പരിപാടി അവതരിപ്പിച്ചു. കയ്യടിയോടുകൂടിയാണ് ഭക്തരും നാട്ടുകാരും ദഫ്മുട്ടിനെ സ്വീകരിച്ചത്. ദഫ്മുട്ട് അവസാനിച്ചതോടെ ക്ഷേത്ര ഭാരവാഹികൾ നബിദിന റാലിക്ക് നേതൃത്വംനൽകിയ മദ്രസ പ്രഥമാധ്യാപകൻ വി.ടി സീതിക്കോയ തങ്ങളെ നോട്ട് മാലയണിയിച്ചു.മദ്രസയിലെ കുട്ടികളുടെ കലാപരിപാടിക്കായി സ്റ്റേജും തോരണവും ഒരുക്കുന്നതുൾപ്പടെ പ്രദേശത്തെ ഹൈന്ദവ സഹോദരങ്ങളാണ്. നബിദിന റാലിയിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും ക്ഷേത്രകമ്മിറ്റി മധുരം നൽകി.

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായുള്ള ശോഭയാത്രയ്ക്ക് മുനവ്വിറുൽ ഇസ്ലാം മദ്രസയ്ക്ക് മുമ്പിൽ സ്വീകരണം ഒരുക്കാറുണ്ട്. താൾക്കണ്ടി അയ്യപ്പക്ഷേത്രം പ്രസിഡന്റ് സുബ്രഹ്മണ്യൻ, സെക്രട്ടറി മോഹനൻ തുടങ്ങിയവർ ചേർന്നാണ് നബിദിന റാലിക്ക് സ്വീകരണം ഒരുക്കിയത്.മുനവ്വിറുൽ ഇസ്ലാം മദ്രസ പ്രസിഡന്റ് അബ്ദുൽനാസർ ദാരിമി, സെക്രട്ടറി തണ്ടുപാറക്കൽ ശമീർ തുടങ്ങിയവർ ക്ഷേത്രക്കമ്മിറ്റിയുടെ സ്വീകരണത്തിന് നന്ദി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP