Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അമിത വേഗതയിൽ ബൈക്കിൽ ഉരസിയ ശേഷം ബൈക്ക് യാത്രക്കാരനെ അസഭ്യം പറഞ്ഞു; പിന്നെ അതിവേഗതയിൽ പാഞ്ഞു; പിന്തുടർന്ന് ചില്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാരും; ആളുകൾ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപ്പെട്ട് ഡ്രൈവർ; റിസർവ്വ് ഡയറക്ടറെ കൊണ്ട് ബസ് മാറ്റി റോഡ് ബ്ലോക്ക് ഒഴിവാക്കി പൊലീസ്; കൊട്ടിയത്തെ ദേശീയ പാതയിൽ വീണ്ടും 'വില്ലനായി' കല്ലട ബസ്; യാത്രക്കാരെ കുഴക്കുന്ന ബസിന് നാട്ടുകാർ പണി കൊടുത്തത് ഇങ്ങനെ

അമിത വേഗതയിൽ ബൈക്കിൽ ഉരസിയ ശേഷം ബൈക്ക് യാത്രക്കാരനെ അസഭ്യം പറഞ്ഞു; പിന്നെ അതിവേഗതയിൽ പാഞ്ഞു; പിന്തുടർന്ന് ചില്ലെറിഞ്ഞ് പൊട്ടിച്ച് നാട്ടുകാരും; ആളുകൾ ഓടിക്കൂടിയപ്പോൾ ഓടിരക്ഷപ്പെട്ട് ഡ്രൈവർ; റിസർവ്വ് ഡയറക്ടറെ കൊണ്ട് ബസ് മാറ്റി റോഡ് ബ്ലോക്ക് ഒഴിവാക്കി പൊലീസ്; കൊട്ടിയത്തെ ദേശീയ പാതയിൽ വീണ്ടും 'വില്ലനായി' കല്ലട ബസ്; യാത്രക്കാരെ കുഴക്കുന്ന ബസിന് നാട്ടുകാർ പണി കൊടുത്തത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടിയം: വീണ്ടും കല്ലട ബസ് വിവാദത്തിൽ. തിരുവനന്തപുരത്തുനിന്ന് ബംഗളൂരിലേക്കു പോയ കല്ലട ബസിനു നേരേ കല്ലേറ് ഉണ്ടായത് അമിത വേഗതയുടെ ഫലമായിരുന്നു. ദേശീയപാതയിൽ കൊല്ലൂർവിള പള്ളിമുക്കിനടുത്ത് ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പള്ളിമുക്ക് പെട്രോൾ പമ്പിന് സമീപം ബൈക്കിൽ ഉരസിയ ബസ് നിർത്താതെ പോയതാണ് സംഭവങ്ങൾക്ക് തുടക്കം.

ബൈക്ക് യാത്രക്കാരെ ബസ് ജീവനക്കാർ അസഭ്യം പറഞ്ഞശേഷം ബസ് വിട്ടുപോയതായി പൊലീസ് പറഞ്ഞു. നാട്ടുകാർ വാഹനങ്ങളിൽ ബസിനെ പിന്തുടർന്നു. ഇതിലൊരു ബൈക്ക് ബസ് തട്ടിയിട്ടതോടെ പിൻതുടർന്ന നാട്ടുകാർ ബസിനു നേരേ കല്ലെറിഞ്ഞു. ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. പൊലീസ് സ്ഥലത്തുനിന്ന് ഒരു യുവാവിനെ കസ്റ്റഡിയിലെടുത്തു. അപകടം നടന്നയുടൻ ബസ് ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ബസിലുണ്ടായിരുന്ന റിസർവ് ഡ്രൈവറെക്കൊണ്ടാണ് ബസ് നടുറോഡിൽനിന്നു മാറ്റിയത്. നേരത്തെ യാത്രക്കാരെ മർദ്ദിച്ചതിനെ തുടർന്ന് കല്ലട ബസ് വിവാദത്തിൽപ്പെട്ടിരുന്നു. നിരവധി നിയമനടപടികളാണ് കല്ലട ട്രാവൽസിന് നേരിടേണ്ടി വന്നത്.

കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാനിറങ്ങിയ യുവതിയെ കയറ്റാതെ പോയതും വിവാദമായി. രാത്രി ഭക്ഷണത്തിനായി ബസ് നിരറുത്തിയ ശേഷം യുവതിയെ കയറ്റാതെ ബസ് വീണ്ടും യാത്ര ആരംഭിച്ചതായാണ് ആരോപണം. ഹൈവേയിലൂടെ ബസിന് പിന്നാലെ പെൺകുട്ടി ഓടി. ബംഗളൂരുവിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരി. യുവതി തിരുവനന്തപുരത്ത് നിന്ന് ബംഗളൂരിവിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രിയാണ് സംഭവം.തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നാണ് ഞായറാഴ്ച വൈകീട്ട് 6.45 ന് ബസ് കയറിയതെന്ന് യുവതി പറയുന്നു. രാത്രി 10.30 ഓടെ ബസ് അത്താഴം കഴിക്കുന്നതിനായി നിറുത്തി. തിരുനെൽവേലിയിലാണ് ബസ് നിറുത്തിയതെന്ന് പെൺകുട്ടി പറയുന്നു. എന്നാൽ, ബസ് നിറുത്തി പത്തോ പതിനഞ്ചോ മിനിറ്റുകൾക്കകം വീണ്ടും സ്റ്റാർട്ട് ചെയ്തു. അപ്പോൾതാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.

യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ബസ് സ്റ്റാർട്ട് ചെയ്തതെന്നും യുവതി ആരോപിക്കുന്നു.ബസ് സ്റ്റാർട്ട് ചെയ്തതായി കണ്ടതും ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് എഴുന്നേറ്റ് ബസിൽ കയറാൻശ്രമം നടത്തി. ബസിനരികിലേക്ക് ഓടിയതായി യുവതി പറയുന്നു. ഇത് കണ്ട് ചുറ്റിലുമുള്ളവർ ശബ്ദമുണ്ടാക്കുകയും കാറുകളിലുള്ളവർ ഹോൺ അടിക്കാനും തുടങ്ങി. ഇതൊന്നും കേൾക്കാതെ ബസ് മുന്നോട്ട് പോകുകയായിരുന്നു. ചിലർ തനിക്ക് ലിഫ്ട് നൽകാൻ മുന്നോട്ട് വന്നു. ഒടുവിൽ, മറ്റൊരു വാഹനം ബസിന് കുറുകെ നിറുത്തിയാണ് യുവതിക്ക് തുടർയാത്രക്കുള്ള സൗകര്യം ഒരുക്കിയത്. പിന്നോട്ടെടുത്ത് യുവതിയെ കയറ്റാൻ ജീവനക്കാർ തയ്യാറായില്ല. ഏകദേശം അഞ്ച് മിനിറ്റോളം ഓടിയാണ് പെൺകുട്ടി ബസിൽ എത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

പിന്നിലേക്ക് മടങ്ങി വരാൻ ബസ് ഡ്രൈവർ തയ്യാറായില്ലെന്നും സംഭവിച്ച കാര്യത്തിൽ ഒരിക്കൽ പോലും ജീവനക്കാർ ഖേദം പ്രകടിപ്പിച്ചില്ലെന്നും പെൺകുട്ടി പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. ഒരു പെൺകുട്ടിയെ രാത്രി തനിച്ചാക്കിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തന്നോട് അവർ ക്ഷോഭിച്ച് സംസാരിച്ചതായി യുവതി പറയുന്നു. ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ ആരോട് നിങ്ങൾ സംസാരിക്കുന്നതെന്ന് ഓർമയുണ്ടോ, ഇത് കല്ലട ട്രാവൽസാണ്, ആരാണ് കല്ലട എന്നറിയുമോ തുടങ്ങിയ ചോദ്യങ്ങൾ തന്നോട് തിരിച്ച് ചോദിച്ചതായും യുവതി പറഞ്ഞെന്ന് ന്യൂസ് മിനിറ്റിന്റെ റിപ്പോർട്ടിലുണ്ട്.ബസ് യാത്രക്കിടെ യാത്രക്കാരായ യുവാക്കളെ മർദിച്ച കേസിൽ കല്ലടയിലെ ജീവനക്കാർ അടക്കം കുറ്റാരോപിതരാണ്. അതിനിടയിലാണ് പുതിയ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP