1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

May / 2019
24
Friday

ജീവനക്കാർ തെറ്റുചെയ്താൽ ഉടമസ്ഥൻ എന്തുപിഴച്ചു? കുറ്റക്കാരെ ശിക്ഷിക്കണം...അതിന് സ്ഥാപനത്തെ ആക്രമിക്കുന്നതിന് പിന്നിൽ വേറെ ലക്ഷ്യമെന്ന് സംശയം; ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ? യാത്രക്കാരെ ബസ് ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ കല്ലട സുരേഷിനെ വേട്ടയാടുന്നത് ഹിന്ദുവായതിനാൽ! സോഷ്യൽ മീഡിയയിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളിൽ ചർച്ച മുറുകുന്നു

April 23, 2019 | 05:59 PM IST | Permalink



ജീവനക്കാർ തെറ്റുചെയ്താൽ ഉടമസ്ഥൻ എന്തുപിഴച്ചു? കുറ്റക്കാരെ ശിക്ഷിക്കണം...അതിന് സ്ഥാപനത്തെ ആക്രമിക്കുന്നതിന് പിന്നിൽ വേറെ ലക്ഷ്യമെന്ന് സംശയം; ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ? യാത്രക്കാരെ ബസ് ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ കല്ലട സുരേഷിനെ വേട്ടയാടുന്നത് ഹിന്ദുവായതിനാൽ! സോഷ്യൽ മീഡിയയിലെ തീവ്രഹിന്ദുത്വ ഗ്രൂപ്പുകളിൽ ചർച്ച മുറുകുന്നു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അന്തർ സംസ്ഥാന ബസിൽ യാത്രക്കാരെ മർദ്ദിച്ച സംഭവത്തിൽ സുരേഷ് കല്ലടയുടെ കമ്പനിയിലെ ഏഴുജീവനക്കാർ പിടിയിലായതോടെ, സോഷ്യൽ മീഡിയയിൽ മുൻകാല ദുരനുഭവങ്ങൾ വിശദീകരിച്ച് പലരും രംഗത്തെത്തുന്നുണ്ട്. കേടായ ബസിന് പകരം സർവീസ് ആവശ്യപ്പെട്ടതിനാണ് തിരുവനന്തപുരം-ബെംഗളൂരു റൂട്ടിലെ യാത്രയ്ക്കിടെ പ്രശ്‌നമുണ്ടായത്. ഇതോടെ, സോഷ്യൽ മീഡിയിൽ ബദൽ പ്രചാരണവും തുടങ്ങിയിരിക്കുകയാണ്. കല്ലട ഗ്രൂപ്പിനെതിരെയുള്ള പ്രചാരണം ഏകപക്ഷീയമാണെന്നും ഒരുഹിന്ദുവിന്റെ ബിസിനസ് തകർക്കാനുള്ള ശ്രമമാണെന്നുമുള്ള വർഗീയ പ്രചാരണം സംഘപരിവാർ ഗ്രൂപ്പുകൾ സോഷ്യൽ മീഡയിയിൽ അഴിച്ചുവിടുകയാണ്.

കല്ലട ബസുകളുടെ പെർമിറ്റ് റദ്ദാക്കാനുള്ള നീക്കവും, ഉടമ സുരേഷിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതും ഉയർത്തിക്കാട്ടിയാണ് പല സംഘപരിവാർ അനുഭാവികളും പോസ്റ്റിടുന്നത്. ശബരിമലയ്ക്ക് പിന്നാലെ എൽഡിഎഫ് സർക്കാരിന്റെ ഹൈന്ദവവിദ്വേഷത്തിന്റെ ഇരയാണ് കല്ലടയുമെന്ന് സ്ഥാപിക്കാനാണ് പലരും ശ്രമിക്കുന്നത്. ഹിന്ദുക്കൾ നടത്തുന്ന സ്ഥാപനങ്ങൾ തകർക്കാനുള്ള ഗൂഢശ്രമമാണ് കല്ലടയ്ക്ക് നേരേയുള്ള ആക്രമണമെന്നാണ് വാദം. നെഹ്‌റു ഗ്രൂപ്പ്, നിറപറ, അറ്റലസ് എന്നീ ഗ്രൂപ്പുകൾക്ക് നേരേ നടന്നതിന് സമാനമായ ആക്രമണമാണ് കല്ലടയ്ക്ക് നേരേ നടക്കുന്നതെന്നാണ് സംഘപരിവാർ അനുഭാവികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. എഎച്ച്പി നേതാവ് പ്രതീഷ് വിശ്വനാഥന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു:

'കല്ലട ഗ്രൂപ്പിനെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങൾക്ക് പിന്നിലെ യഥാർത്ഥ ഉദ്ദേശം എന്താണ് ? .:: ജീവനക്കാർ തെറ്റ് ചെയ്താൽ നിയമപരമായ ശിക്ഷ ഉറപ്പാക്കണം ..അതിനു സ്ഥാപനത്തെ ആക്രമിക്കുന്നത് വേറെ ചില ലക്ഷ്യങ്ങൾ കൊണ്ടാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു ... ലുലുവിലെ ജീവനക്കാർ മോശമായി പെരുമാറിയാൽ യൂസഫലിയെ ഇങ്ങനെ കാണുമോ?

ഹിന്ദുസമുദായത്തിൽ നിന്ന് ഉയർന്നുവരുന്ന വ്യവസായികളെ തകർക്കാനാണ് ശ്രമം നടക്കുന്നതെന്ന് ഫേസ്‌ബുക്കിലെ ബിജെപി ചായ് വുള്ള ഗ്രൂപ്പുകളിലും ചർച്ച നടക്കുന്നുണ്ട്. അതേസമയം, ഇങ്ങനെയുള്ള കാര്യങ്ങളിൽ ഹിന്ദു, അഹിന്ദു എന്നിങ്ങനെയുള്ള വേർതിരിവ് ഇല്ലെന്നും തനി ഗൂണ്ടാപ്പണിയാണ് കല്ലടക്കാർ ചെയ്യുന്നതുമുള്ള പ്രതികരണവും വരുന്നുണ്ട്. ഈ വിഷയത്തിൽ മതം കയറ്റരുതെന്നും സുരേഷ് കല്ലടയുടെ ഗ്രൂപ്പ് നടത്തുന്ന കൊള്ള യാത്രക്കാർ പല യാത്രാഗ്രൂപ്പുകളിലും പരാതിപ്പെട്ടിരുന്നുവെന്നും ഓർമിപ്പിക്കുന്നു മറ്റുചിലർ. മാനേജ്‌മെന്റിന്റെ പിന്തുണയാണ് ജീവനക്കാരെ ഇത്തരം പ്രവർത്തികൾക്ക് പ്രേരിപ്പിക്കുന്നതെന്നും ചിലർ പറയുന്നു. ജീവനക്കാർ മോശമെങ്കിൽ ഉടമസ്ഥൻ നടപടി സ്വീകരിക്കട്ടെ, അല്ലാതെ സുരേഷ് കല്ലടയെ തകർക്കാൻ അനുവദിക്കരുത് എന്നും ചിലർ ആഹ്വാനം ചെയ്യുന്നു. ഏതായാലും സോഷ്യൽ മീഡിയ ഈ വിഷയം ചൂടേറിയ ചർച്ചയാക്കിയിരിക്കുകയാണ്.

അതേസമയം, കല്ലട ട്രാവൽസിന്റെ ബസുകളിലെ യാത്രയ്ക്കിടെയുണ്ടായ ദുരനുഭവങ്ങൾ വിശദീകരിച്ച് പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പെരുകുകയാണ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജയ്മോൻ ജോസ് കല്ലട ട്രാവൽസിന്റെ പകൽ കൊള്ളയെക്കുറിച്ച് ഈ വർഷം ജനുവരി 26ന് ഡിജിപിക്ക് പരാതി നൽകിയിരുന്നു. ജയ്മോൻ ജോസും ഭാര്യയും ജനുവരി 25നാണ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ചെന്നൈയിലേക്ക് പോകാൻ കെഎൽ 45എച്ച് 6132 എന്ന എസി വോൾവോ ബസിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. 4200 രൂപയാണ് രണ്ടുപേർക്കും കൂടി ചെന്നെയിലേക്കും തിരിച്ചുമുള്ള യാത്രക്കായി ഈടാക്കിയിരുന്നത്. എന്നാൽ ബസിൽ കയറാൻ ചെന്നപ്പോൾ കയ്യിലുള്ള ബോക്സിന് 600 രൂപ കൂടി അടയ്ക്കണമെന്ന് ബസ് ജീവനക്കാർ ആവശ്യപ്പെടുകയായിരുന്നു. ഒരു വാഴക്കുല രണ്ട് ബോക്സുകളിലാക്കി പായ്ക്കു ചെയ്തതിനാണ് ജീവനക്കാർ 600 രൂപ ആവശ്യപ്പെട്ടത്. ഇത് ടിക്കറ്റിൽ പറഞ്ഞിട്ടില്ലല്ലോ എന്നു പറഞ്ഞപ്പോൾ അസഭ്യവർഷമായിരുന്നു മറുപടി.

എത്രയും പെട്ടെന്ന് ചെന്നൈയിലേക്ക് പോകേണ്ടിയിരുന്നതിനാൽ അവർ ആവശ്യപ്പെട്ട പണം നൽകാമെന്ന് ജയ്മോൻ സമ്മതിച്ചു. എന്നാൽ കൊടുക്കുന്ന തുകയ്ക്ക് രസീത് നൽകാനും ബസ് ജീവനക്കാർ തയ്യാറായില്ല. കല്ലടയുടെ ഓഫീസിലേക്ക് വിളിച്ചും മെയിലയച്ചും ജയ്മോൻ പരാതിപ്പെട്ടിട്ടും ഫലമൊന്നും ഉണ്ടായില്ല. എന്നു മാത്രമല്ല അസഭ്യം പറയുകയും കുമളിയിലെത്തുമ്പോൾ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തൊട്ടടുത്ത പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങൾ ധരിപ്പിച്ച് പണം നൽകാം എന്നു പറഞ്ഞപ്പോഴും ഭീഷണിയുടെ സ്വരം മാത്രമായിരുന്നു ബസ് ജീവനക്കാർക്ക്. നിന്നെ ബസിൽ കയറ്റില്ലെന്ന ഭീഷണിയും അസഭ്യവർഷവുമായിരുന്നു മറുപടി.

കല്ലടയെ പ്രതിക്കൂട്ടിലാക്കിയ സംഭവം ഇങ്ങനെ

പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. കേടായ ബസിനുപകരം ബദൽ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു. അതേസമയം സ്റ്റേഷൻജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമാണ് മരട് പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്.

യാത്രക്കാരായ രണ്ട് യുവാക്കൾ ഇത് സംബന്ധിച്ച് തർക്കിച്ചതായിരുന്നു തുടക്കം. ബസ് പിന്നീട് വൈറ്റിലയിലെത്തിയപ്പോൾ കൂടുതൽ ബസ് ജീവനക്കാർ ബസിലേക്ക് ഇരച്ച് കയറുകയും യുവാക്കളെ മർദ്ദിക്കുകയുമായിരുന്നു. ജേക്കബ് ഫിലിപ്പ് തന്റെ ഫോണിൽ ഈ വീഡിയോ ദൃശ്യം പകർത്തുകയും പിന്നീട് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കുകയുമായിരുന്നു. സംഭവത്തെ കുറിച്ച് ദീർഘമായൊരു കുറിപ്പും അദ്ദേഹം എഴുതിയിരുന്നു.വൈറ്റിലയിൽ വച്ച് മർദ്ദിച്ചവശരാക്കിയ ശേഷം യുവാക്കളെയും അജയ് ഘോഷ് എന്ന മറ്റൊരാളെയും ഇവർ ഇറക്കിവിട്ടു.

കല്ലട മാനേജ്‌മെന്റിന്റെ വിശദീകരണം

സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മാനേജ്മെന്റ് യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്പെൻഡ് ചെയ്തതായി പറയുന്നു. എന്നാൽ, യാത്രക്കാരുടെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്നാണ് വിശദീകരണക്കുറിപ്പിൽ സൂചിപ്പിക്കുന്നത്.

കുറിപ്പ് ഇങ്ങനെ: സാങ്കേതിക തകരാർ മൂലം ഹരിപ്പാട് ബസ് നിർത്തിയിട്ടപ്പോൾ, വൈറ്റിലയിൽ നിന്ന് പകരം ബസ് ഏർപ്പാടാക്കിയിരുന്നു. ബസ് ഹരിപ്പാടെത്താൻ രണ്ടുമണിക്കൂറോളം എടുത്തു. അതിനിടെ, സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും പരാമർശിക്കുന്ന മൂന്നു യാത്രക്കാർ 50 വയസിൽ കൂടുതലുള്ള ഞങ്ങളുടെ ജീവനക്കാരനെ ആക്രമിച്ചു. ഇദ്ദേഹം ഇപ്പോൾ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ മുറിവിൽ ആറുസ്റ്റിച്ചിട്ട് ചികിത്സയിലാണ്.

പകരം വന്ന ബസിൽ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വൈറ്റിലയിൽ എത്തിയപ്പോൾ ഇതേ യാത്രക്കാർ അവിടെ ഓഫീസിൽ നൈറ്റ് ഡ്യൂട്ടിക്കുണ്ടായിരുന്ന ജീവനക്കാരനെ കാരണമില്ലാതെ ആക്രമിക്കുകയായിരുന്നു. ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളിൽ ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. ഈ പ്രകോപനത്തിന് പകരമായി വൈറ്റിലയിലെ ജീവനക്കാർ നടത്തിയ ആക്രമണത്തിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. യാത്രക്കാരാണ് ഈ വ്യവസായത്തിന്റെ നട്ടെല്ല് എന്നുഞങ്ങൾ കരുതുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായ ശേഷമാണ് മാനേജ്മെന്റ് വിവരം അറിഞ്ഞത്. യാത്രക്കാരെ ആക്രമിച്ച ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിക്കട്ടെ. അന്വേഷണം കഴിയും വരെ ആക്രമണത്തിന് ഉത്തരവാദികളായ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
ഒപ്പമുണ്ടാകുമെന്ന് കരുതിയ എൻഎസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോൾ കാലുവാരാൻ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാൻ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയിൽ ബിജെപി; പത്തനംതിട്ടയിൽ എന്തു കൊണ്ട് സുരേന്ദ്രൻ തോറ്റു?
പന്തളം കൊട്ടാരത്തേയും ശബരിമല വിശ്വാസത്തേയും കാത്തുരക്ഷിക്കുമെന്ന പ്രതിജ്ഞയിൽ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ സുരേന്ദ്രൻ എട്ടുനിലയിൽ പൊട്ടിയതിന് പിന്നിൽ പി.സിയുടെ അനവസരത്തിലെ തള്ളോ; ബിജെപി സ്ഥാനാർത്ഥിക്ക് പരസ്യപിന്തുണ പിസി നൽകിയപ്പോൾ പൂഞ്ഞാറിൽ ആകെ വീണത് 30,000 വോട്ട് മാത്രം; ജനപക്ഷത്തിന് ഭൂരിപക്ഷം വോട്ടുള്ള മണ്ഡലത്തിൽ വോട്ട് നേടിയെടുത്തത് ആന്റോ ആന്റണി തന്നെ; പി.സിക്കൊപ്പം നിന്ന എസ്.ഡി.പി.ഐയും കാലുവാരി; സുരേന്ദ്രന് നഷ്ടപ്പെട്ട വോട്ടുകളുടെ കണക്ക് ഇങ്ങനെ
ബിജെപി വോട്ട് ശതമാനം ഉയർത്തിയതിനാൽ യുഡിഎഫിന് വോട്ട് മറിച്ചു എന്ന ആരോപണം ഉന്നയിക്കാനാവില്ല; ശബരിമലയെന്ന് പറഞ്ഞാൽ സ്വന്തം മുഖത്ത് കാർക്കിച്ചു തുപ്പുന്നത് പോലെയാവും; മുസ്ലിം വോട്ടുകളെ കുറ്റം പറഞ്ഞാൽ ആ വോട്ടുകളിൽ വിള്ളലുണ്ടാകും; രാഹുൽ തരംഗമെന്ന് പറഞ്ഞാൽ ഇതുവരെ പരിഹസിച്ചയാളെ അംഗീകരിക്കുന്നതിന് തുല്യമാകും; തോൽവിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ മാധ്യമങ്ങൾക്ക് മുഖം കൊടുക്കാതെ പിണറായി; വളിച്ച ചിരിയുമായി നേതാക്കളും
തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തിൽ സിപിഎമ്മുകാർക്ക് പോലും സംശയം ഇല്ല; പിണറായി പേടിയിൽ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സർവ്വതും തകർത്തെന്ന് നേതാക്കൾ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാർട്ടി സമ്മേളനങ്ങളിൽ പോലും പരാജയത്തിന്റെ കാരണം പറയാൻ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാർട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കിൽ പോലും പിണറായി തന്നെ തീരുമാനിക്കണം
പ്രധാനമന്ത്രിയാകാൻ ഓടി നടന്ന നായിഡുവിനെ സ്വന്തം തട്ടകം പോലും കൈയൊഴിഞ്ഞു; നായിഡുവിനെ നമ്പിയ ഉമ്മൻ ചാണ്ടിയും പണിവാങ്ങി; ലോക്‌സഭയിൽ നിന്നും നിയമസഭയിൽ നിന്നും സമ്പൂർണമായി തുടച്ചുനീക്കപ്പെട്ട നായിഡുവിന്റെ മുന്നിൽ ഇനി അധിക വഴികൾ ഇല്ല; പ്രതിപക്ഷ ഐക്യത്തിന്റെ അപ്പോസ്തലന്റെ ഇപ്പോഴത്തെ അവസ്ഥ അതിദയനീയം
രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം
ബിജെപി കളത്തിലിറങ്ങിയത് കുറഞ്ഞത് രണ്ട് സീറ്റിൽ വിജയവും 20 ശതമാനം വോട്ടുകളും പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാമതും എത്താൻ; വോട്ട് വിഹിതം വർദ്ധിപ്പിച്ചെങ്കിലും ഒരിടത്തും ചലനം ഉണ്ടാക്കാവാത്തതിന്റെ ഞെട്ടൽ മാറാൻ സമയം എടുക്കും; മാനം കാത്തത് സുരേഷ് ഗോപിയും ശോഭാ സുരേന്ദ്രനും മാത്രം; മോദി സുനാമി ഉണ്ടായിട്ടും കേരളത്തിൽ ഒന്നും സംഭവിക്കാത്തതിന്റെ പാപഭാരം ശ്രീധരൻ പിള്ള തന്നെ ഏറ്റെടുക്കേണ്ടി വരും; കേരള ബിജെപി നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
തോറ്റ കുമ്മനത്തെ മോദി മന്ത്രിസഭയിലെടുക്കുമോ? ക്രൈസ്തവ വോട്ടുകൾ ചലിപ്പിക്കാത്ത കണ്ണന്താനത്തിന് വീണ്ടും നറുക്കു വീഴുമോ? മുരളീധരനേയോ സുരേഷ് ഗോപിയേയോ മാറ്റി പരീക്ഷിക്കുമോ? സ്ത്രീ വോട്ടുകളെ അടുപ്പിക്കാൻ ശോഭാ സുരേന്ദ്രന് സാധ്യത തെളിയുമോ? വട്ടിയൂർക്കാവിൽ അങ്കത്തിന് ഇറങ്ങുന്നത് സുരേഷ് ഗോപിയോ കുമ്മനമോ? മോദി സർക്കാർ ഉണ്ടാക്കുമ്പോൾ കേരളത്തിൽ ലോട്ടറി അടിക്കുന്നത് ഏത് നേതാവിന്?
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
തിരുവനന്തപുരം അടക്കം 16 ഇടങ്ങളിൽ യുഡിഎഫ് നേടുമ്പോൾ പത്തനംതിട്ടയിൽ സുരേന്ദ്രന് ഞെട്ടിക്കുന്ന മേൽകൈ; പാലക്കാടും ആലപ്പുഴയും ആറ്റിങ്ങലും ഇടതിന്; ഇഞ്ചോടിഞ്ഞ് മത്സരം തിരുവനന്തപുരത്തും പത്തനംതിട്ടയിലും മാത്രം; രാഷ്ട്രീയ ഭേദം മറന്ന് തെരഞ്ഞെടുപ്പിന് ശേഷം മലയാളികൾ വിലയിരുത്തുന്നത് ഇങ്ങനെ; മറുനാടൻ-റാവിസ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ട്രെൻഡ് വിലയിരുത്തുമ്പോൾ
ടെക്കി യുവതിയെ പ്രണയക്കെണിയിൽ വീഴ്‌ത്തുന്നത് വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച്; കല്ല്യാണം കഴിക്കാമെന്ന മോഹന വാഗ്ദാനം വിശ്വസിച്ച യുവതി ചതിക്കപ്പെട്ടത് ക്രൂരമായി; കൂടെ താമസിപ്പിച്ചു ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി; കിടപ്പറ ദൃശ്യങ്ങൾ കാമറയിലും പകർത്തി; ചതി മനസ്സിലായപ്പോൾ ബന്ധം ഉപേക്ഷിച്ച യുവതിയോട് പ്രതികാരം തീർക്കാൻ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു; പിടിയിലായ ആലുവ സ്വദേശി ശ്രീഹരി പി സുന്ദർ ആളൊരു 'സെക്‌സ് സൈക്കോ'
സിദ്ദിഖിനെ കുഴിയിൽ ചാടിച്ചത് സിനിമാ പ്രിവ്യൂവിനെത്തിയപ്പോൾ നടിയോട് ഇത് ഓസ്‌ട്രേലിയ അല്ല.. കുറച്ചു കൂടി മാന്യമായി വസ്ത്രം ധരിക്കൂ എന്ന് പറഞ്ഞതോ? മകളെ പോലെ കരുതി നൽകിയ ഉപദേശം മീടൂവായത് വിശ്വസിക്കാനാവുന്നില്ലെന്ന വികാരം സുഹൃത്തുക്കളോട് പങ്കുവച്ച് സിനിമാ താരം; രണ്ട് കൊല്ലത്തിന് ശേഷം മീ ടു വെളിപ്പെടുത്തലുമായി വരുമ്പോൾ പ്രതികരണം പോലും വേണ്ടെന്ന് തിരുമാനിച്ച് നടൻ; 'നിള'യിലെ ലൈംഗിക ചുവയുള്ള വർത്തമാനത്തെ കുറിച്ച് സിദ്ദിഖ് സഹപ്രവർത്തകരോട് പറയുന്നത്
മുടി അഴിച്ചിട്ടാലും കെട്ടിവച്ചാലും പെൺകുട്ടിയുടെ മുഖഭാവം; ചങ്ങാത്തം മുഴുവൻ ലഹരിക്കടിമകളായ വീട്ടമ്മമാരും വിദ്യാർത്ഥിനികളുമായി; പെൺരൂപത്തിൽ വിലസുന്നത് കാഴ്ചക്കാർക്ക് സംശയം തോന്നാതിരിക്കാൻ; സൗഹൃദം സ്ഥാപിക്കുന്നത് ടെസ്റ്റ് ഡോസായി സൗജന്യ മയക്കുമരുന്നുകൾ നൽകി; ആലുവയിൽ എക്‌സൈസ് സംഘം പിടികൂടിയ സ്‌നൈപ്പർ ഷേക്ക് ലഹരിമാഫിയയിലെ കില്ലാഡി
പ്രണയിച്ച പെൺകുട്ടിയെ സ്വന്തം മകൻ ഉപേക്ഷിച്ചപ്പോൾ ആ 'രക്തബന്ധം' വേണ്ടെന്ന് പിതാവ് തീരുമാനിച്ചു; വഞ്ചിക്കപ്പെട്ട പെൺകുട്ടിയെ സ്വന്തം മകളായി കരുതി കുടുംബത്തിലേക്ക് സ്വീകരിച്ചു; മനസിനിണങ്ങിയ പങ്കാളിയെ കണ്ടെത്തി വിവാഹം നടത്തി; മകനു നൽകേണ്ട സ്വത്തു കൂടി തന്റെ 'വളർത്തുമകൾക്ക്' നൽകി കോട്ടയം സ്വദേശി ഷാജി; നേരായ നിലപാടിന്റെ ഉത്തമ മാതൃകയായ പിതാവിന് ബിഗ് സല്യൂട്ട് നൽകി സമൂഹ മാധ്യമം
നിള തിയേറ്ററിൽ 'സുഖമായിരിക്കട്ടെ' ചിത്രത്തിന്റെ പ്രിവ്യു കഴിഞ്ഞയുടൻ അദ്ദേഹം എന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചു; ആദ്യം തന്നെ ഞാൻ അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാണോയെന്ന് ചോദിച്ചു; അദ്ദേഹത്തിന്റെ സെക്ച്വൽ ഫാന്റസികൾ എന്നോട് ഷെയർ ചെയ്തു :'നീണ്ട കൈവിരലുകളുള്ള സുന്ദരിമാരെയാണ് അദ്ദേഹത്തിന് ഇഷ്ടമെന്ന് പറഞ്ഞു; ഒടുവിൽ വഴങ്ങുന്നില്ലെന്ന് വന്നപ്പോൾ പോയി പണി നോക്കാനും: സിദ്ദിഖിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി രേവതി സമ്പത്ത് ന്യൂസ് മിനിറ്റിനോട്
ഒപ്പം നിന്ന് സെൽഫിയെടുക്കാൻ മന്ത്രിമാരെ മണിയടിച്ച പ്രാഞ്ചിയേട്ടന്മാർക്ക് നിരാശ; പുളുവടിച്ചും പൊങ്ങച്ചം പറഞ്ഞും ഒപ്പം കൂടാൻ ശ്രമിച്ചവരോട് കടക്ക് പുറത്ത് ലൈൻ സ്വീകരിച്ച് മുഖ്യമന്ത്രി; പിണറായി വിജയൻ യുകെയിലെത്തിയപ്പോൾ കാണാൻ ആഗ്രഹിച്ചത് ഒരേ ഒരാളെ മാത്രം; സ്വിറ്റ്‌സർലണ്ടിൽ നിന്നും മുഖ്യമന്ത്രി വിളിച്ചപ്പോൾ ഫോൺ എടുക്കാതിരുന്നയാളെ വിവരം അറിയിച്ചത് എം എ ബേബി നേരിട്ട്; ഹോട്ടലിലേക്ക് പിണറായി വിളിപ്പിച്ച ലണ്ടൻ തെരുവിലൂടെ വെറുതെ നടക്കുന്ന ആ മനുഷ്യൻ ഇവിടെയുണ്ട്
ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹർജി; ആറുമാസത്തിനുള്ളിൽ മലയാള സിനിമയിലെ ഓൾറൗണ്ടർക്ക് ഡിവോഴ്‌സ് കിട്ടും; കുടുംബ ജീവിതത്തിൽ നിന്ന് വേർപിരിയുന്നത് ഗായിക റിമി ടോമിയും ഭർത്താവ് റോയ്‌സും; ടെലിവിഷൻ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം
67 വയസ്സുള്ള അമ്മയുടെ പ്രായമുള്ള സ്ത്രീയെ ചാലിയാറിന്റെ പടവുകളിൽ ഇട്ട് ബലാൽക്കാരം ചെയ്യുക; അവർ കലഹിക്കുമ്പോൾ കെട്ടിക്കോള്ളാമെന്ന് പറയുക; അതിന്റെ ഉപാധിയായി മതം മാറ്റുക; എന്നിട്ട് പ്രമുഖയായ എഴുത്തുകാരിയെ മതം മാറ്റിയെന്ന് പറഞ്ഞ് സൗദി അറേബ്യയിൽനിന്ന് പത്തുലക്ഷം ഡോളർ കൈപ്പറ്റുക; അക്‌ബറലിയും സാദിഖലിയുമല്ല ആ ഭീകരന്റെ യഥാർഥ പേര് സമദാനിയാണെന്ന് പറയാൻ മലയാളത്തിന് എന്താണ് നാക്കുപൊങ്ങാത്തത്; മാധവിക്കുട്ടിയുടെ മതം മാറ്റത്തിൽ മലപ്പുറത്തെ സാമൂഹിക പ്രവർത്തകന്റെ പ്രസംഗം വൈറൽ
ഭാര്യ ടെലിവിഷനിലെ ഉത്തമയായ സ്വഭാവ താരമായിട്ടു കാര്യമില്ല; 'വെറുതെയല്ല ഒരു ഭാര്യ' എന്ന് തെളിയിക്കുക കൂടി വേണം; ഭർത്താവിന് സ്‌നേഹവും പരിചരണവും കൊടുക്കണം; ജീവിതത്തിന് ഒരു അർത്ഥവും അന്തസ്സും കൊടുക്കാനും കഴിയണം; പന്ത്രണ്ട് കൊല്ലം ഞാൻ പരമാവധി താഴ്ന്നു ജീവിച്ചു എന്നിട്ടും..! ഗായിക റിമി ടോമിയുമായുള്ള ദാമ്പത്യത്തിൽ വിള്ളൽ വീണതിന്റെ കാരണങ്ങൾ റോയ്‌സ് തൃശ്ശൂരിലെ സുഹൃത്തുക്കളോട് പങ്കുവെച്ചത് ഇങ്ങനെ
കോഴിക്കോടുകാരനൊപ്പം കിടക്ക പങ്കിടാൻ ഭാര്യയെ സമ്മതിപ്പിച്ചത് കരഞ്ഞ് കാലുപിടിച്ച്; പകരം കിട്ടിയത് അയാളുടെ സുന്ദരിയായ വാമഭാഗത്തെ; കരുനാഗപ്പള്ളിയിലെ പ്രവാസിയുമായി വൈഫ് സ്വാപ്പിങ് ഒരു മുറിയിലെ ഒരു കിടക്കയിൽ; പിന്നെ കൊല്ലത്തുകാരനും കുടുംബവും; എം എസ് സിക്കാരിയുമായുള്ള തിരുവല്ലക്കാരന്റെ പ്രണയ വിവാഹത്തേയും ഷെയർ ചാറ്റ് എത്തിച്ചത് കൈമാറ്റ വഴിയിൽ; സഹികെട്ട് ഇറങ്ങി ഓടി സ്‌റ്റേഷനിലെത്തിയ യുവതി പറഞ്ഞതു കേട്ട് ഞെട്ടി കേരളാ പൊലീസ്; ദൈവത്തിന്റ സ്വന്തം നാട്ടിൽ കാര്യങ്ങൾ ഇങ്ങനേയും
ഇനി പോസ്റ്റ് പിൻവലിച്ചിട്ടു എന്ത് കാര്യമാണ് മാഡം ഉള്ളത്; നിങ്ങൾ ആ അച്ഛനെയും കെട്ടിയ ചെക്കനേയും പുകഴ്‌ത്തി പോസ്റ്റ് ചെയ്തപ്പോൾ ആ പാവം പെണ്ണിനെ കുറിച്ചോർത്തില്ല; അവളുടെ ഭാവി ജീവിതത്തെ കുറിച്ചോർത്തില്ല! പ്ലസ് ടുക്കാരനൊപ്പം നാടുവിട്ട പെൺകുട്ടിയെ മകൻ ചതിച്ചപ്പോൾ സ്വത്ത് നൽകി മറ്റൊരു വിവാഹം കഴിച്ച് അയച്ച അച്ഛൻ; അപൂർവ്വ കഥ ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് വെട്ടിലായതുകൊല്ലം സ്വദേശിനി: തിരുനക്കരയിലെ വിവാഹത്തിൽ നാടകീയ ട്വിസ്റ്റ്
ഹുണ്ടായി കാർ വാങ്ങുന്നതിന് മുമ്പ് അതേ മോഡലിന് രണ്ട് ക്വട്ടേഷനുകൾ വെറുതെ വാങ്ങി; മനസ്സിലായത് ഇൻഷുറൻസിലെ 10000 രൂപയുടെ ചതി; ചൂണ്ടിക്കാട്ടിയപ്പോൾ ചതിയൊരുക്കാനായി പാസ്പോർട്ട് കെണിയിൽ വീഴ്‌ത്തി ഷോറുമും; വാദിക്കാനെത്തിയ വക്കീൽ സഹസ്രനാമത്തിന് ഓഫർ ചെയ്തത് ഫ്രീ ഹുണ്ടായി കാർ; കാൽമുട്ട് തല്ലിയൊടിക്കുമെന്ന ഭീഷണിയിലും തളർന്നില്ല; കെടിസി ഗ്രൂപ്പിനെ ചാർട്ടേഡ് എഞ്ചിനിയർ പാഠം പഠിപ്പിച്ചത് വെല്ലുവിളികൾ അതിജീവിച്ച്; മാതൃഭൂമി മുതലാളിയെ മുട്ടുമടക്കിച്ച അരുൺകുമാറിന്റെ പോരാട്ടകഥ
ഒരുകോടിയോളം വില വരുന്ന ആഡംബര കാറായ വോൾവോയിൽ ഡംഭുകാട്ടിയുള്ള വരവ്; മാസങ്ങളായി പട്ടിണിയിലായ ജീവനക്കാർ ശമ്പളത്തിനായി കൈനീട്ടിയപ്പോൾ അതിനുഞാനെന്തുവേണമെന്ന് ധാർഷ്ട്യത്തോടെയുള്ള മറുപടി; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തിയതോടെ പി.വി.മിനി മുഖം മറച്ച് ഓടി കാറിൽ കയറി ഒളിച്ചിരുന്നു; ക്ഷുഭിതനായ മിനിയുടെ മകൻ 'ഇങ്ങടുത്ത് വന്ന് പക തീർക്ക് ' എന്ന് നെഞ്ചുവിരിച്ച് ആക്രോശം; അടച്ചുപൂട്ടലിന്റെ വക്കിലായ കൊച്ചി പിവി എസ് ആശുപത്രി തൊഴിൽ തർക്കം തീർക്കാനെത്തിയ ഉടമകളുടെ പെരുമാറ്റം ഇങ്ങനെ
അനിയനെ ചിതയിലേക്ക് എടുത്ത് 15 മിനിറ്റ് കഴിഞ്ഞപ്പോൾ ബാക്കി സ്വർണ്ണവുമായി വീടു വിട്ടിറങ്ങി; പ്രമാണവും കാറിന്റെ ആർസി ബുക്കും വരെ കൊണ്ടു പോയി; ലക്ഷ്യമിട്ടത് സൈനികന്റെ ഭാര്യയെന്ന നിലയിലെ ആശ്രിത നിയമനവും ആനുകൂല്യവും പെൻഷനും; സ്വത്തും ജോലിയും തട്ടിയെടുത്ത് ആഗ്രഹിച്ചത് കാമുകനൊപ്പമുള്ള സുഖജീവിതം; ആത്മഹത്യ ചെയ്ത വിശാഖിന്റെ സഹോദരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ മറുനാടനോട്; അമിതാബ് അഴിക്കുള്ളിലെങ്കിലും കാമുകിക്ക് പുറത്ത് സുഖജീവിതം; സൈനികന്റെ മരണത്തിൽ ദുരൂഹത ഏറെ
അഴിമതി വിരുദ്ധ പോരാളിയായി എഫ് ബിയിൽ താരമായി; എതിർത്തവരെ സൈബർ കേസിൽ കുടുക്കിയും ഗുണ്ടകളുമായി വീട്ടിൽ കയറി അസഭ്യം വിളിച്ചും മുന്നേറി; വല്ലപ്പോഴും അച്ചടിച്ച സായാഹ്ന പത്രത്തിന്റേയും കുപ്രസിദ്ധ ഓൺലൈൻ പത്രത്തിന്റേയും പേരിൽ ബ്ലാക് മെയിൽ ആരോപണവും സജീവം; കേസെടുക്കുന്ന പൊലീസിനെ ഐജിയുടെ പേരു പറഞ്ഞ് വിരട്ടി കുരുക്കഴിച്ചു; വിദേശജോലി വാഗ്ദാനത്തിൽ ഡോക്ടറേയും ഭാര്യയേയും പറ്റിച്ച കേസിൽ കോട്ടയത്തെ ഫിജോ ജോസഫും ഭർത്താവ് ഹാരീസ് സേട്ടും അകത്താകുമ്പോൾ