1 usd = 71.30 inr 1 gbp = 93.66 inr 1 eur = 78.85 inr 1 aed = 19.41 inr 1 sar = 19.01 inr 1 kwd = 234.84 inr

Dec / 2019
08
Sunday

കിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ

April 23, 2019 | 12:43 PM IST | Permalinkകിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ലട ബസിലെ യാത്രയിൽ യുവതികൾ സുരക്ഷിതരല്ലേ? സ്ലീപ്പർ ബസ് യാത്രയിലെ യുവതിയുടെ പരാതി ഉയർത്തുന്നത് നിരവധി സംശയങ്ങളാണ്. കല്ലട ബസ്സിൽ യാത്ര ചെയ്യവേ ഉണ്ടായ ഒരു ദുരനുഭവം ഈ യുവതി പരാതിയായി പങ്കുവച്ചിട്ടും ആരും നടപടിയെടുത്തില്ല. ഒരു കേരള-ബാംഗ്ലൂർ യാത്രാവിലാപം എന്നാണ് സംഭവത്തെ കുറിച്ചാണ് പറയാനുള്ളത്. റെഡ് ബസിലൂടെയാണ് സുകന്യ കല്ലടയിൽ ടിക്കറ്റെടുത്തത്. മോശം അനുഭവം റെഡ് ബസിന് പരാതിയായി നൽകിയിട്ടും ഒന്നും ചെയ്തില്ല. ഇതോടെ ഈ ബുക്കിങ് ആപ്പും യാത്രക്കാരുടെ ദുരനുഭവങ്ങൾ കാര്യമായെടുക്കുന്നില്ലെന്നും വ്യക്തമാവുകയാണ്.

2018 മാർച്ച് 18ന് സുരേഷ് കല്ലടയുടെ പ്രീമിയർ സ്ലീപ്പറിലായിരുന്നു യാത്ര. ഇതിനിടെയാണ് ദുരനുഭവം ഉണ്ടായത്. അടുത്ത ദിവസം തന്നെ റെഡ് ബസിൽ വിശദമായ പരാതിയും നൽകി. എന്നാൽ ഒരു പ്രതികരണവും റെഡ് ബ്‌സ് തിരികെ നൽകിയില്ല. കഴിഞ്ഞ ദിവസം വൈറ്റിലയിൽ കല്ലട ബസിൽ കയറി ഗുണ്ടകൾ ആക്രമിച്ചപ്പോഴും റെഡ് ബസിന്റെ നിർവ്വികാരികത വ്യക്തമായിരുന്നു. ബസ് വഴിയിലായി എന്ന് പരാതി പറഞ്ഞിട്ടും ഇടപെടൽ നടത്താൻ റെഡ് ബസ് തയ്യാറായില്ല. ഇതാണ് പ്രശ്‌നങ്ങളായത്. ഇതിന് സമാനമായ സംഭവമാണ് യുവതിയും പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മോശം അനുഭവം.

യുവതിയുടെ പരാതി ഇങ്ങനെ: ഏകദേശം ഒരു വർഷത്തിന് മേലെയായി ഈ സംഭവം നടന്നിട്ട്. ഒരു പരീക്ഷയുടെ ആവശ്യങ്ങൾക്കായി ബാംഗളൂരിൽ നിന്നും തിരുവനന്തപുരം വരെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. തിരികെ വരുവാൻ ടിക്കറ്റ് ബുക്ക് ചെയ്തത് നിർഭാഗ്യവശാൽ കല്ലട ബസ്സിലാണ്. യാത്രയുടെ തലേ ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. രാത്രിയാത്ര ആയതിനാലും അടുത്തദിവസം ജോലിക്ക് പോകേണ്ടതിനാലും യാത്രാസൗകര്യം കണക്കിലെടുത്തും ഒരു സ്ലീപ്പർ ടിക്കറ്റ് എടുത്തു. സിംഗിൾ സ്ലീപ്പർ എല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാൽ ബസ്സിന്റെ പിൻസീറ്റിന്റെ ഭാഗത്തായി ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത് ആയിരുന്നു എനിക്ക് ലഭിച്ചത്. എന്റെ ബർത്തിനൊപ്പമുള്ള ബർത്ത് മറ്റു സ്ത്രീകൾക്ക് ബുക്ക് ചെയ്യുവാനും സാധിക്കും. പക്ഷേ, ബസ് യാത്ര തുടങ്ങും വരെ ആ ബർത്ത് ആരും ബുക്ക് ചെയ്തിരുന്നില്ല എന്ന് ബുക്കിങ് ആപ്പിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു.

ബസ് യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഞാൻ ഉറങ്ങാൻ കിടന്നു. ഒരുപാട് അലഞ്ഞ ഒരു ദിവസമായിരുന്നതിനാൽ നല്ല ക്ഷീണവുമുണ്ടായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിൽ ആരോ എന്നെ തട്ടിയുണർത്തി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാൻ കിടക്കും മുൻപ് ഞാൻ മൂടിയ കർട്ടനുകൾ തുറന്നിരിക്കുന്നു. കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യൻ എന്റെ മുന്നിൽ... സ്ലീപ്പറിന്റെ കോണികൾ പകുതി കയറി നിൽക്കുകയാണ് അയാൾ. ആരാണ്? എന്താണ് വേണ്ടത്? എന്നൊക്കെ ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു... 'ഞാൻ ഈ ബസ്സിലെ സ്റ്റാഫ് ആണ്. എന്റെ ഷിഫ്റ്റ് കഴിഞ്ഞു. ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്. എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...'. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാൾ എന്നോട് സംസാരിക്കുമ്പോൾ തന്നെ മദ്യത്തിന്റെ സ്‌മെൽ വല്ലാതെ വരുന്നുണ്ടായിരുന്നു. സകല ധൈര്യവും എടുത്ത് ഞാൻ അയാളോട് 'പറ്റില്ല' എന്ന് പറഞ്ഞു.

അയാൾ എന്നോട് കുറേ തർക്കിച്ചു. ഒടുവിൽ മുൻവശത്തെ സീറ്റുകളിൽ നിന്ന് ഒന്ന് രണ്ട് ചേട്ടന്മാർ വന്നു കാര്യം തിരക്കി. നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു. പ്രശ്‌നം വഷളാകും എന്ന് മനസ്സിലാക്കിയതിനാലാകണം അയാൾ ഡ്രൈവറുടെ ഭാഗത്തേക്ക് നടന്നു പോയി. പക്ഷേ, ആ രാത്രി പിന്നീട് എനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല. ആകെപ്പാടെ ഒരു പേടിയായി. അയാൾ പിന്നെയും വരുമോ എന്നായി ചിന്ത. അപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു. അടിയന്തിര സഹായം ആവശ്യപ്പെട്ടപ്പോൾ അവരുടെ മറുപടിയും വിചിത്രമായിരുന്നു. 'നാളെ ബാംഗളൂരിൽ എത്തിയശേഷം വിശദമായ ഒരു ഇമെയിൽ അവർക്ക് അയച്ചാൽ, അവർ അന്വേഷിക്കാം.' എന്നായിരുന്നു അവരുടെ മറുപടി. ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ വിശദമായി സംസാരിച്ചു. എന്റെ ലൈവ് ലൊക്കേഷനും ബസ്സിന്റെ വിവരങ്ങളും അവരുമായി പങ്കുവെച്ചു. കല്ലടയുടെ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.

ഒടുവിൽ ബാംഗളൂരിൽ വന്ന് ഇറങ്ങിയതും, മടിവാള പൊലീസ് സ്റ്റേഷനിൽ എത്തി വണ്ടി നമ്പറും മറ്റു വിവരങ്ങളും അടക്കം പരാതി നൽകിയെങ്കിലും, അവർ എന്നെ പിന്തിരിപ്പിച്ച് അയച്ചു. മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയിൽ നടന്ന സംഭവത്തിൽ അവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുവാൻ സാധിക്കില്ല എന്നും. സംഭവം നടന്നപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു വേണ്ടതെന്നൊക്കെ പറഞ്ഞ് കുറേ ഉപദേശവും നൽകിയിരുന്നു. എന്റെ പരാതി സ്വീകരിക്കണം എന്ന് ഞാൻ വാശി പിടിച്ചു. ഒടുവിൽ എന്റെ പരാതി വാങ്ങിയെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാം എന്നായിരുന്നു പൊലീസുകാരുടെ മറുപടി. പക്ഷേ, നാളിതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല, യാതൊരു നടപടിയും ഉണ്ടായിട്ടില്ല.-യുവതി പറയുന്നു

ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന് അയച്ച കംപ്ലയിന്റ് മെയിലിനു ഇന്നുവരെ ഒരു മറുപടിയും വന്നിട്ടില്ല. ശാപമോക്ഷവും കാത്ത് ഇന്നും ആ ഇമെയിൽ അവരുടെ ഇൻബോക്‌സിൽ കിടക്കുന്നുണ്ടാകും... കല്ലട വിഷയം ചർച്ചയായപ്പോൾ ഒരു വിഭാഗം ആളുകൾ 'നമ്മുടെ ആനവണ്ടി ഇല്ലേ?' എന്നൊക്കെ ചോദിച്ചു വരുന്നത് കാണുവാൻ ഇടയായി. എപ്പോഴെങ്കിലും ഒരു KSRTC കൗണ്ടറിൽ പോയാൽ മതി, ആ ചോദ്യത്തിൽ നിന്നും 'നമ്മുടെ' എന്ന പദം ഒഴിവാക്കുവാൻ. പല തവണ ഞാനും അന്വേഷണങ്ങൾക്കായും ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഒക്കെയായും കേരള സ്റ്റേറ്റ് RTC യുടെ കൗണ്ടറുകളിൽ എത്തിയിട്ടുണ്ട്. ഇന്നുവരെ, ഒരു തവണ പോലും ഞാൻ ചോദിച്ച ഒരു ചോദ്യത്തിനും കൃത്യമായ ഒരു മറുപടി അവരിൽ നിന്നും ലഭിച്ചിട്ടില്ല. പിന്നെ സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ രണ്ട് മണിക്കൂർ ഒക്കെ വൈകി എത്തുന്ന വേറെ ഒരു വണ്ടി ഉണ്ടാകുമെന്നും തോന്നുന്നില്ല. കൗണ്ടറിൽ ഇരിക്കുന്നവരുടെ കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ചു ചെല്ലുന്നവരെ പോലെയാണ് ആ കൂട്ടിൽ ഇരിക്കുന്ന ഏമാന്മാർ ജനങ്ങളെ കാണുന്നത്. പിന്നെ, ഇന്നുവരെ മുഖത്ത് നോക്കി സംസാരിക്കുന്ന ഒരുവനെയും ആ കൂടിനുള്ളിൽ കാണുവാനും സാധിച്ചിട്ടില്ല-യുവതി വിശദീകരിക്കുന്നു.

അതേ സമയം, കർണാടക സ്റ്റേറ്റ് RTC യുടെ കൗണ്ടറിൽ ഒന്ന് പോയി നോക്കണം. മര്യാദയോടെ മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന് അവർക്കറിയാം. കേരള സ്റ്റേറ്റിന്റെ കൗണ്ടറിൽ ഈ ഏമാന്മാരെ ഇടുന്നതിന് മുന്നേ, ഒരാഴ്ച എങ്കിലും കർണാടകയുടെ കൗണ്ടറിന് മുന്നിൽ ട്രെയിനിങ്ങിനായി ഇവരെ ഇരുത്തണം. കണ്ടുപഠിക്കട്ടെയെന്നും പരാതിയിൽ പറയുന്നു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
മലയാളി വേറെ ലെവലാണ് മക്കളെ! അതിരപ്പള്ളിയിലെ പ്രണയനിമിഷങ്ങൾ കോർത്ത് തകർപ്പൻ ഫോട്ടോഷൂട്ട് ; ശ്രീലങ്കൻ സ്വദേശികളായ നവവരനും വധുവിനും ദൈവത്തിന്റെ സ്വന്തം നാട് തീർത്തത് വിസ്മയം; മനോഹര ക്ലിക്കുകൾ പിറന്നത് പ്രശസ്ത ലെ വെഡ്ഡ് ഫോട്ടോഗ്രഫിയുടെ ക്യാമറയിലൂടെ; നവവരന്റേയും വധുവിന്റേയും ഫോട്ടോഷൂട്ട് ഏറ്റെടുത്ത് കേരളവും; ഫോട്ടോഗ്രഫർക്ക് നിറഞ്ഞ കൈയടി;വൈറലായ ചിത്രങ്ങൾ ഇതാ
സിപിഎമ്മിന്റെ നവോത്ഥാന പക്ഷത്തേക്ക് ചാഞ്ഞ വെള്ളാപ്പള്ളിയെ വെട്ടാൻ സെൻകുമാറിനെ മുന്നിൽനിർത്തി അമിത്ഷായുടെ നീക്കമോ? ബിജെപി കേന്ദ്ര നേതൃത്വം ഒരേസമയം ലക്ഷ്യമിടുന്നത് എസ്എൻഡിപിയെയും ബിഡിജെഎസിനെയും പിളർത്താൻ; തനിക്കെതിരായി ചരടുവലിക്കുന്നവരെ കുറിച്ചു വെള്ളാപ്പള്ളി തുറന്നടിച്ചത് അണിയറ നീക്കങ്ങൾ അറിഞ്ഞു കൊണ്ടുതന്നെ; 'ഞാനും അപ്പനും സുഭദ്രയും' മോഡലിൽ ഈഴവ രാഷ്ട്രീയം കളിക്കുന്ന വെള്ളാപ്പള്ളിയെ ചോദ്യം ചെയ്ത് മറുപക്ഷം; ഗോകുലം ഗോപാലനു സാധിക്കാത്തത് സുഭാഷ് വാസുവിന് സാധിക്കുമോ?
ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ
'എഗ്രിമെന്റില് ഈ പടത്തിന്റെ പേരല്ല..അത് മാറ്റിയിട്ടുണ്ടാകും; പറയുന്ന ഡേറ്റും അതിലെഴുതിയിരിക്കുന്ന ഡേറ്റും രണ്ടും രണ്ടാണ്; പിന്നെ ഒപ്പിടീച്ചത് ...പലപ്പോഴും ഡേറ്റ് എഴുതാറില്ല..പൈസ എഴുതാറില്ല..ഇപ്പോഴും അങ്ങനെയൊക്കെ തന്നെയാണ്': ഉല്ലാസം സിനിമയിൽ കൃത്രിമം നടന്നു; നിർമ്മാതാക്കൾ വ്യാജകരാറിൽ ഒപ്പിടീച്ചെന്ന ഷെയിൻ നിഗമിന്റെ ആരോപണം ശരിവച്ച് അമ്മ ജന.സെ. ഇടവേള ബാബു
വധഭീഷണി ഉണ്ടായിട്ട് നാളെ ഏതെങ്കിലും ഒരു വണ്ടിവന്ന് എന്നെ ഇടിച്ചാൽ, ഞാൻ മരിച്ചിട്ടുണ്ടെങ്കിൽ എന്ത് പറയും? കള്ളുകുടിച്ച് ബോധമില്ലാതെ എൽ.എസ്.ഡിയടിച്ചു വണ്ടിയിടിച്ചു മരിച്ചെന്നല്ലേ പറയൂ; വീട്ടുകാർക്ക് പോകും; എനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും ബാബുച്ചേട്ടനോടും സിദ്ദിഖയോടും പറഞ്ഞിട്ടുണ്ട്; ലാലേട്ടൻ ഇന്നലെയും ബാബു ചേട്ടനുമായി സംസാരിച്ചു; സിനിമകൾ പൂർത്തിയാക്കില്ലെന്ന് ആരെടുത്തും ഞാൻ പറഞ്ഞിട്ടില്ല; തന്റെ പേരിൽ വ്യാജ കരാർ ഉണ്ടാക്കുകയാണ് ചെയ്തത്: ഷെയിൻനിഗം പ്രതികരിക്കുന്നു
വീട്ടുമുറ്റത്തെ ഗേറ്റിൽ കയറി കളിച്ചുകൊണ്ടിരുന്ന കുട്ടി ഗേറ്റ് ദേഹത്തുവീണു മരിച്ചു; 1,200 കിലോഗ്രാം ഭാരമുള്ള ഗേറ്റിനടിയിൽപ്പെട്ട കുട്ടിയെ രക്ഷിക്കാൻ അപകടം കണ്ടുനിന്ന അമ്മ ശ്രമിച്ചെങ്കിലും ഗേറ്റ് ഉയർത്താൻ കഴിഞ്ഞില്ല; ബഹളം കേട്ടെത്തിയ അയൽവാസികൾ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; വണ്ടിപ്പെരിയാറുകാർക്ക് വേദനയായി നാലാം ക്ലാസുകാരന്റെ ദാരുണ മരണം
'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മനോരമ ഓഫീസിൽ ദ വീക്കിന്റെ എഡിറ്റുടെ കാബിനിൽവെച്ച് അദ്ദേഹം എന്നെ സ്പർശിച്ചു; ഭയപ്പെടേണ്ട, ഞാൻ നിങ്ങളുടെ ലേഖനങ്ങൾ പതിവായി പ്രസിദ്ധീകരിക്കുമെന്ന് വാഗ്ദാനം; കണ്ണുനീരോടെ വാതിലിനടുത്തേക്ക് നീങ്ങിയപ്പോൾ അയാൾ വിട്ടില്ല; ബ്രാ സ്ട്രാപ്പ് വലിച്ചു, പിന്നങ്ങോട്ട് നിർബന്ധിത ചുംബനങ്ങളായിരുന്നു; നിലവിളിച്ച് പുറത്തേക്ക് ഓടി'; അന്തരിച്ച മാധ്യമ പ്രവർത്തകൻ ടി വി ആർ ഷേണായിക്കെതിരെയും മീടു; പത്മശ്രീ ജേതാവിനെതിരെ ഉയരുന്നത് ഗുരുതര പീഡന ആരോപണം
2008ൽ യുവതികളുടെ മുഖത്ത് ആസിഡ് വീണ് പൊള്ളിയപ്പോൾ പ്രതിഷേധാഗ്നിയിൽ ജ്വലിച്ച് വാറങ്കൽ; പ്രതികളെ കൈവിലങ്ങ് വച്ച് 48 മണിക്കൂറിനുള്ളിൽ വെടിവച്ച് കൊന്നപ്പോൾ ചർച്ചയായത് സജ്ജനാറിന്റെ പേര്; പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം വെടിവച്ചെന്ന വാദം വീണ്ടും ഉയർത്തുന്നതും വാറങ്കലിലെ പഴയ പുലി; 'ദിശ'യെ കൊന്നവരുടെ ജീവൻ തെലുങ്കാന പൊലീസ് എടുക്കുമ്പോൾ സൈബരാബാദിലെ കമ്മീഷണറുടെ കസേരയിലുള്ളതും അതേ വിസി സജ്ജനാർ
പൈപ്പ് ലെയിൻ റോഡിലൂടെ ബസിറങ്ങി വരുന്നതിനിടെ നാലുവയസുള്ള കുട്ടി ഓടി വന്ന് രക്ഷിക്കണേ ആന്റി എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു; പിന്നാലെ ഓടിയെത്തിയത് മൂന്നംഗ മുഖംമൂടിസംഘം; രക്ഷിക്കാനായി വാരിയെടുത്തെങ്കിലും കുട്ടിയെ തട്ടിയെടുത്ത് ഓമ്‌നി വാനിൽ കയറ്റി സംഘം മറഞ്ഞു; ആക്രമണത്തിനിടെ കയ്യിൽ മുറിവേറ്റെന്നും വിദ്യാർത്ഥിനിയുടെ മൊഴി; കളമശേരി 'കിഡ്‌നാപ്പിങ്' അന്വേഷിച്ചപ്പോൾ ഞെട്ടിയത് പൊലീസ്
ദിശയെ പീഡിപ്പിച്ച് അതിക്രൂരമായി കൊന്ന നാല് പേരേയും വെടിവച്ച് കൊന്ന് തെലുങ്കാന പൊലീസ്; തെളിവെടുപ്പിനിടെ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നാല് പ്രതികളേയും വെടിവച്ചു കൊന്നുവെന്ന് ഔദ്യോഗിക വിശദീകരണം; പൊലീസിനെ ആക്രമിച്ചപ്പോൾ തിരിച്ചു വെടിവച്ചുവെന്ന് അറിയിപ്പ്; ഏറ്റുമുട്ടൽ കൊലപാതകമെന്ന് പൊലീസ്; കൊലപാതകം പുനരാവിഷ്‌കരിച്ചു കൊണ്ടുള്ള തെളിവെടുപ്പിനിടെ നടന്നത് ഞെട്ടിക്കുന്ന ഏറ്റുമുട്ടൽ; ഹൈദരാബാദിലെ യുവ ഡോക്ടറെ വകവരുത്തിയവർ ഇല്ലാതാകുമ്പോൾ
ബീച്ച് വെയറാണ് അവർ ഫോട്ടോ ഷൂട്ടിന് പറഞ്ഞത്; ചെയ്ത് തരാൻ പറ്റില്ലെന്ന് ഞങ്ങൾക്ക് എങ്ങനെ പറയാൻ കഴിയും; ഇത് ഞങ്ങളുടെ തൊഴിലല്ലേ; സേവ് ദി ഡേറ്റ് ഫോട്ടോകൾ വൈറലായതിന് പിന്നാലെ പലരും വിളിച്ചു; അഭിനന്ദനത്തേക്കാൾ അസഭ്യ പ്രയോഗമായിരുന്നു കൂടുതൽ; വൈറലായ സേവ് ദി ഡേറ്റിന് പിന്നാലെ നേരിട്ട ദുരനുഭവത്തേക്കുറിച്ച് പിനക്കിൾ ഇവൻ പ്ലാനേഴ്‌സ് പ്രതികരിക്കുന്നു
പാടത്തെ ചെളിയിൽ കിടന്നുരുളൽ; റിസോർട്ടിലെ ബാത്ത്ടബിലെ നനഞ്ഞൊട്ടിയുള്ള ആലിംഗനം; കടൽത്തീരത്തു തിരകൾക്ക് ഇടയിലൂടെയുള്ള ഓട്ടം; പറന്നുയരുന്ന പ്രാവുകൾക്കിടയിൽ നിന്നൊരു ചൂടൻ ചുംബനം; ന്യൂജൻ 'കല്യാണക്കുറി'കൾ മുഖം മാറ്റുമ്പോൾ ഉയരുന്നത് സദാചാര ഇടപെടൽ വേണ്ടെന്ന് പൊതു അഭിപ്രായം; പോസ്റ്റ് പിൻവലിച്ചിട്ടും കേരളാ പൊലീസിന്റെ ഉപദേശത്തിൽ ചർച്ച തുടർന്ന് സോഷ്യൽ മീഡിയ; ബീച്ച് സ്‌റ്റൈലിനേക്കാൾ കളറാണ് ഈ മലയാളി പെണ്ണും ചെക്കനും: പുതിയ ലുക്കുകളിലേക്ക് വെഡ്ഡിങ് ഫോട്ടോ ഷൂട്ട് മാറുമ്പോൾ
പതിനായിരം പേർ മരിക്കേണ്ടി വന്നാലും കോതമംഗലം ചെറിയ പള്ളി വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല; എന്തുവന്നാലും പള്ളി സംരക്ഷിക്കും; മറ്റുമതവിഭാഗങ്ങളുടെ പിന്തുണ കൂടി തങ്ങൾക്കുണ്ട്; പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെ കടുത്ത നിലപാടുമായി യാക്കോബായ വിഭാഗം; മതമൈത്രി സംരക്ഷണ സമിതിയുമായി ആലോചിച്ച് ഭാവിനടപടികളെന്ന് ചെറിയപള്ളി ട്രസ്റ്റി സി ഐ ബേബി
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ