Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചട്ടലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കിയാൽ വീണ്ടും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങി ഓടാം; ഇരുന്നും കിടന്നും യാത്ര ചെയ്യാനാകുന്ന സ്‌ലീപ്പർ കം സീറ്റർ ബസുകൾക്കുള്ളത് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷനും; നിയമ ലംഘനം നടത്തിയാലും അന്തർ സംസ്ഥാന ബസുകളെ തൊടാൻ കേരളത്തിന് കഴിയില്ല; കല്ലട സുരേഷ് വിവാദം പുറത്തു കൊണ്ടു വരുന്നത് നിയമ ലംഘനത്തിന്റെ വിവരങ്ങൾ

ചട്ടലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കിയാൽ വീണ്ടും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങി ഓടാം; ഇരുന്നും കിടന്നും യാത്ര ചെയ്യാനാകുന്ന സ്‌ലീപ്പർ കം സീറ്റർ ബസുകൾക്കുള്ളത് നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളുടെ രജിസ്‌ട്രേഷനും; നിയമ ലംഘനം നടത്തിയാലും അന്തർ സംസ്ഥാന ബസുകളെ തൊടാൻ കേരളത്തിന് കഴിയില്ല; കല്ലട സുരേഷ് വിവാദം പുറത്തു കൊണ്ടു വരുന്നത് നിയമ ലംഘനത്തിന്റെ വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : യാത്രക്കാരെ ക്രൂരമായി മർദിച്ച വിവാദത്തിൽ കുടുങ്ങിയ 'സുരേഷ് കല്ലട' ഗ്രൂപ്പിന് ഒന്നും സംഭവിക്കില്ല. ബസിന്റെ പെർമിറ്റ് താൽക്കാലികമായി റദ്ദാക്കിയെങ്കിലും, പിഴയടച്ച് തലയൂരാനുള്ള വഴികളുണ്ട്.

ചട്ടലംഘനം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്ന സാഹചര്യങ്ങളിലൊക്കെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് സർവീസ് പുനരാരംഭിക്കുകയാണ് പതിവ്. ഇതിന് മോട്ടർ വാഹന അധികൃതരുടെ സഹായം അനിവാര്യമാണ്. ഇരുന്നും കിടന്നും യാത്ര ചെയ്യാനാകുന്ന സ്‌ലീപ്പർ കം സീറ്റർ ബസുകൾക്ക് കേരളമോ, തമിഴ്‌നാടോ, കർണാടകയോ നിലവിൽ പെർമിറ്റ് നൽകുന്നില്ല. ഇത്തരം ബസുകൾ അരുണാചൽ പ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രജിസ്റ്റർ ചെയ്ത്, ഓൾ ഇന്ത്യ പെർമിറ്റിൽ സർവീസ് നടത്തുന്നത്. അതുകൊണ്ട് തന്നെ ഈ സർവ്വീസുകളെ തൊടാനും കവിയില്ല.

അതിനിടെ സംസ്ഥാനാന്തര ബസ് സർവീസിൽ ജീവനക്കാരെ നിയോഗിക്കുന്നതിനു മുൻപു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ നിർദ്ദേശിച്ചു.'സുരേഷ് കല്ലട' സംസ്ഥാനാന്തര ബസിൽ യാത്രക്കാർക്കു മർദനമേറ്റതിനെ തുടർന്നാണിത്. സംസ്ഥാനാന്തര ബസ് സർവീസുകൾ കർക്കശമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിറ്റിയിലെ എല്ലാ ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാരും സംസ്ഥാനാന്തര ബസ് സർവീസുകാരും അവരുടെ ഓഫിസ് സംബന്ധിച്ച വിവരം 25നകം കമ്മിഷണറുടെ ഓഫിസിൽ നൽകണം. യാത്രക്കാരോടു മാന്യമായി പെരുമാറാത്ത ജീവനക്കാർക്കെതിരെ നടപടിയെടുക്കണം. ബസുമായി ബന്ധപ്പെട്ട എല്ലാ പരാതികൾക്കും ബസ് ഉടമ ഉത്തരവാദിയാകും-ഇതൊക്കെയാണ് നിർദ്ദേശങ്ങൾ.

നികുതി വെട്ടിച്ച് സർവീസ് നടത്തുന്ന സംസ്ഥാനാന്തര സർവീസുകളും ഏറെയാണ്. കേരള സർക്കാർ മോട്ടർ വാഹന നികുതി ഉയർത്തിയതിനെ തുടർന്ന് ബസ് ഉടമകൾ ഹൈക്കോടതിയിൽ നിന്നു സ്റ്റേ വാങ്ങിയിരുന്നു. പിന്നീട് സ്റ്റേ തള്ളിയതോടെ അധിക നികുതി കുടിശിക അടയ്‌ക്കേണ്ടിവന്നു. ഇതേത്തുടർന്ന് കേരളത്തിലേക്കുള്ള റൂട്ടുകൾ ഒഴിവാക്കി ഈ ബസുകൾ ഇതര സംസ്ഥാന റൂട്ടുകളിൽ ഓടുന്നതിനായി മറിച്ചു വിൽക്കുന്ന സാഹചര്യമുണ്ടായി.

ബെംഗളൂരുവിലേക്ക് പുറപ്പെട്ട 'സുരേഷ് കല്ലട' ബസിൽനിന്ന് യാത്രക്കാരെ മർദിച്ചിറക്കിവിട്ട സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ബസ് ജീവനക്കാരായ ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി കടയമ്പളം വീട്ടിൽ വിഷ്ണു (29), കൊല്ലം മൺറോൺ തുരുത്ത് സ്വദേശി ആറ്റുപുറത്ത് വീട്ടിൽ ഗിരിലാൽ (37), തമിഴ്‌നാട് പോണ്ടിച്ചേരി സ്വദേശി കുമാർ(55) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പ്രതികളായ മൂന്നുപേർ ഒളിവിലാണ്. കേസന്വേഷണം എ.സി.പി.യെ ഏൽപ്പിച്ചുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. സുരേന്ദ്രൻ അറിയിച്ചു. തൃക്കാക്കര എ.സി.പി. സ്റ്റുവർട്ട് കില്ലറാണ് ഇനി കേസ് അന്വേഷിക്കുക.

'സുരേഷ് കല്ലട' ബസിലെ ജീവനക്കാരായ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ജയേഷ് (29), തൃശ്ശൂർ കൊടകര സ്വദേശി ജിതിൻ(25), തമിഴ്‌നാട് സ്വദേശി അൻവർ(38), ഹരിപ്പാട് സ്വദേശി രാജേഷ്(26) എന്നിവരാണ് മുമ്പ് അറസ്റ്റിലായത്. പ്രതികൾക്കെതിരേ വധശ്രമകുറ്റമാണ് ചുമത്തിയിട്ടുള്ളത്. രണ്ടുബാഗുകളും ഒരു മൊബൈൽ ഫോണും പ്രതികളിൽനിന്ന് കണ്ടെടുത്തു. പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തൃശ്ശൂർ സ്വദേശി അജയ് ഘോഷ് എന്നിവർക്കാണ് ബസ് ജീവനക്കാരുടെ മർദനമേറ്റത്. കോയമ്പത്തൂരിൽ ചികിത്സ തേടിയ അഷ്‌കറിനെയും സച്ചിനെയും പൊലീസ് നേരിൽ കണ്ട് മൊഴിയെടുത്തു. നേരത്തേ മൊബൈലിലൂടെയാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്.

ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വെച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായത്. തുടർന്ന് പൊലീസ് ഇടപെട്ട് പകരം ബസ് എത്തിച്ച് യാത്ര തുടരുകയായിരുന്നു. വൈറ്റിലയിൽ എത്തിയപ്പോൾ ജീവനക്കാർ കൂട്ടത്തോടെ ബസിനുള്ളിലേക്ക് കയറി മൂന്നുയാത്രക്കാരെയും ആക്രമിക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റുചെയ്ത ദൃശ്യങ്ങളിലൂടെയാണ് അക്രമ സംഭവം പുറത്തറിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP