Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുട്ടിയായിരുന്ന എനിക്ക് ഇഎംഎസിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ടപ്പോൾ ചിരി അടക്കാനായില്ല; പക്ഷേ നീണ്ട കയ്യടികളുമായി മൈതാനം ഇളകിമറിയുന്നതുകണ്ട് ഞെട്ടിപ്പോയി; കുറിയവനും വിക്കുള്ളവനുമായ ഈ നേതാവിന് പതിനായിരങ്ങളെ പിടിച്ചിരുത്താൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ബാലതാരമായ എനിക്ക് സിനിമാ നടൻ ആവാൻ കഴിയില്ല എന്ന് തോന്നി; അച്ഛനെ പോലെ വഴികാട്ടിയാണ് ഇഎംഎസെന്നും കമൽഹാസൻ

കുട്ടിയായിരുന്ന എനിക്ക് ഇഎംഎസിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ടപ്പോൾ ചിരി അടക്കാനായില്ല; പക്ഷേ  നീണ്ട കയ്യടികളുമായി മൈതാനം ഇളകിമറിയുന്നതുകണ്ട് ഞെട്ടിപ്പോയി; കുറിയവനും വിക്കുള്ളവനുമായ ഈ നേതാവിന് പതിനായിരങ്ങളെ പിടിച്ചിരുത്താൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ബാലതാരമായ എനിക്ക് സിനിമാ നടൻ ആവാൻ കഴിയില്ല എന്ന് തോന്നി; അച്ഛനെ പോലെ വഴികാട്ടിയാണ് ഇഎംഎസെന്നും കമൽഹാസൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അനിശ്ചിതത്വങ്ങളുടെ മേഖലയായ സിനിമാ ലോകത്ത് ഉറച്ചു നിൽക്കാൻ തനിക്ക്പ്രേരണയായത് സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇഎംഎസ് നമ്പൂതിരിപ്പാട് ആയിരുന്നെന്ന് നടൻ കലമഹാസൻ. ഇഎംഎസ് നമ്പൂതിരിപ്പാടിനെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും അച്ഛനെ പോലെ, ഗുരുവിനെ പോലെ വഴികാട്ടിയാണ് ഇഎംഎസ് എന്നും മലയാള മനോരമയുടെ ഓണപ്പതിപ്പിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ കമൽഹാസൻ പറഞ്ഞു.

സംഭവം കമൽഹാസൻ വിവരിക്കുന്നത് ഇങ്ങനെയാണ്:

ഡാൻസ് മാസ്റ്റർ തങ്കപ്പനിൽ നിന്നാണ് ഇ.എം.എസിനേയും കമ്മ്യൂണിസത്തേയും മനസിലാക്കിയത്. ഒരിക്കൽ തിരുവനന്തപുരത്തുള്ളപ്പോൾ തങ്കപ്പൻ മാസ്റ്റർ പറഞ്ഞു 'ഡേ, കമൽ ജോലിയൊന്നുമില്ലാതെ വെറുതെ ഇരിക്കാതെ അട്ടക്കുളങ്ങര മൈതാനത്തേയ്ക്ക് ചെല്ലൂ, അവിടെ വൈകുന്നേരം സഖാവ് ഇ.എം.എസ് പ്രസംഗിക്കുന്നുണ്ട്. അത് കേട്ടിട്ടു വാ'.

അപ്പോളാണ് ഞാൻ ഇഎംഎസിന്റെ പേര് ആദ്യമായി കേൾക്കുന്നത്. തങ്കപ്പൻ മാസ്റ്റർ കമ്മ്യൂണിസ്റ്റ് ആണ് എന്ന് സിനിമ സെറ്റിൽ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ കമ്മ്യൂണിസം എന്താണ് എന്ന് അന്ന് അറിയില്ലായിരുന്നു.

ചെങ്കൊടികൾ നിറഞ്ഞ് ചുവന്നിരിക്കുന്ന മൈതാനത്തേയ്ക്ക് ഞാൻ പോയി. ഉദ്ഘാടനത്തിന് സഖാവ് ഇ.എം.എസിനെ ക്ഷണിക്കുന്നു എന്ന പ്രഖ്യാപനം വന്നു. പതിനായിരങ്ങളുടെ കയ്യടികൾക്കിടെ പ്രസംഗിക്കാനായി മൈക്കിനടുത്തേയ്ക്ക് വന്ന കുറിയ മനുഷ്യനാണ് എല്ലാവരും ആദരിക്കുന്ന ഇ.എം.എസ് എന്ന് ആദ്യം വിശ്വസിക്കാനായില്ല. സ്റ്റേജിന്റെ മുൻനിരയിലായിരുന്നു ഞാൻ. കുട്ടിയായിരുന്ന എനിക്ക് ഇ.എം.എസിന്റെ വിക്കി വിക്കിയുള്ള പ്രസംഗം കേട്ടപ്പോൾ ചിരി വന്നു. ചിരി അടക്കാനായില്ല. പ്രസംഗം കേൾക്കാനാണ് വന്നത് എങ്കിൽ മര്യാദയ്ക്കിരുന്നോളണം എന്ന് രണ്ടുമൂന്ന് പേർ വന്ന് ദേഷ്യത്തോടെ പറഞ്ഞു. പിന്നെ ചിരിച്ചില്ല. ശ്രദ്ധയോടെ പ്രസംഗം കേട്ടു. പ്രസംഗത്തിനിടെ നീണ്ട കയ്യടികളുണ്ടായി. ഇ.എം.എസിന്റെ പ്രസംഗത്തിൽ മൈതാനം ഇളകിമറിഞ്ഞു.

രാത്രി ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് മടങ്ങുമ്പോൾ മനസ് നിറയെ ഇ.എം.എസ് ആയിരുന്നു. കുറിയവനും വിക്കുള്ളവനുമായ ഇ.എം.എസിന് പതിനായിരങ്ങളെ പിടിച്ചിരുത്താൻ കഴിയുമെങ്കിൽ ബാലതാരമായി കുറേ സിനിമകളിൽ അഭിനയിച്ചിട്ടുള്ള എനിക്ക് എന്തുകൊണ്ട് എനിക്ക് പ്രേക്ഷകരെ പിടിച്ചിരത്താൻ കഴിയില്ല എന്നെനിക്ക് തോന്നി. നടനാകാനുള്ള കമൽഹാസനെന്ന വ്യക്തിയുടെ സ്വപ്നത്തിലേയ്ക്ക് ആദ്യം നയിച്ചത് ഇ.എം.എസ് ആയിരുന്നു- കമൽഹാസൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP