1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
18
Monday

'മീശ'യുടെ പേരിൽ ദിവസും മാതൃഭൂമി മാനേജ്‌മെന്റ് ദിവസവും എന്നെ പൊരിച്ചു കൊണ്ടിരുന്നു; 15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തപ്പോൾ പലതവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയത് സംഘപരിവാറിനെതിരായ വാർത്തകൾ കൊണ്ടാണ്; സൂക്ഷ്മ തലത്തിൽ മാതൃഭൂമി നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെ; നേരത്തെ സിപിഎം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ; മാതൃഭൂമിയുടെ സംഘപരിവാർ വിധേയത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പത്രാധിപർ

December 06, 2018 | 04:41 PM IST | Permalink'മീശ'യുടെ പേരിൽ ദിവസും മാതൃഭൂമി മാനേജ്‌മെന്റ് ദിവസവും എന്നെ പൊരിച്ചു കൊണ്ടിരുന്നു; 15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തപ്പോൾ പലതവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയത് സംഘപരിവാറിനെതിരായ വാർത്തകൾ കൊണ്ടാണ്; സൂക്ഷ്മ തലത്തിൽ മാതൃഭൂമി നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെ; നേരത്തെ സിപിഎം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ എന്ന നിലയിൽ; മാതൃഭൂമിയുടെ സംഘപരിവാർ വിധേയത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പത്രാധിപർ

കെ വി നിരഞ്ജൻ

കോഴിക്കോട്: 'അതിതീവ്ര ഹൈന്ദവ സംഘങ്ങൾ ഒരു മാധ്യമസ്ഥാപനത്തിന് മേൽ ഇത്ര അവിഹിതമായ സമ്മർദ്ദം ചെലുത്തിയതും അതിന് മാനേജ്‌മെന്റ് വഴങ്ങിയതുമായ സംഭവം കേരളത്തിന്റെ മാധ്യമചരിത്രത്തിൽ ഇതുവരെയില്ലാത്തതാണ്. മീശ പ്രസിദ്ധീകരണത്തിന് തെരഞ്ഞെടുക്കാൻ വായിച്ചപ്പോൾ തന്നെ അത് മികച്ച നോവലാണ് എന്നു മാത്രമല്ല മലയാളത്തിൽ ഒരു മാതൃകാമാറ്റമുണ്ടാക്കുന്ന നോവൽ എന്നും തോന്നിയിരുന്നു. ഒന്നും രണ്ടും മൂന്നും അധ്യായങ്ങൾ വന്നപ്പോൾ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. പിന്നീട് രണ്ടാമത്തെ അധ്യായത്തിൽ ഒരു ഭാഗം എടുത്ത് വാട്‌സ് ആപ്പിൽ പ്രചരിപ്പിക്കുകയായിരുന്നു. അത് എങ്ങനെ, എവിടെ നിന്ന് സംഭവിച്ചു എന്നത് കണ്ടത്തേണ്ടതുണ്ട്. അതിൽ ദുരൂഹതയുണ്ട്.'- മീശ നോവൽ പ്രസിദ്ധീകരിച്ചതുമായ വിവാദത്തെ തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് പത്രാധിപസ്ഥാനത്തുനിന്ന് മാറ്റപ്പെട്ട മാധ്യമ പ്രവർത്തകൻ കമറാം സജീവ് പറയുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരണമായ 'പച്ചക്കുതിര'ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹതം മാതൃഭൂമിക്കെതിരെ ആഞ്ഞടിക്കുന്നത്.

സംഘപരിവാറുകാർ ഇത് വായിച്ച് ഒരു ഭാഗം കണ്ടെത്തി എന്ന് വിശ്വസിക്കാൻ പ്രയാസമാണ്. ഒരു കോൺസ്പിറസിയുടെ ഭാഗമായി ആ ഭാഗം മാത്രമമെടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. നോവലിലെ ഭാഗങ്ങൾ അടർത്തിയെടുത്ത് കേരളത്തിലെ ഒരു സംഘ് നേതാവിന് സ്ഥാപനത്തിലൊരാൾ വാട്‌സ് ആപ്പ് ചെയ്യുകയായിരുന്നു എന്ന് ഞാനറിഞ്ഞിട്ടുണ്ട്. പക്ഷെ ആ നേതാവ് പോലും തിരിച്ചു ചോദിച്ചത് ഇതൊരു കഥാപാത്രത്തിന്റെ ഡയലോഗ് അല്ലേ എന്നായിരുന്നു. പക്ഷെ ഇതൊരു സാംസ്കാരിക വിവാദമാക്കിയാൽ ഉണ്ടാകാവുന്ന സാധ്യതകൾ വാട്‌സ് ആപ് ചെയ്ത ആൾ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തുവെന്നാണ് ചിലർ എന്നോട് വ്യക്തമാക്കിയതെന്നും കമൽറാം തുറന്ന് പറയുന്നു.
നോവൽ വിവാദമായതോടെ എഴുത്തുകാരനെ ഒറ്റപ്പെടുത്തി അക്രമിക്കാൻ തുടങ്ങി. സമാന്തരമായി മാധ്യമസ്ഥാപനത്തിന് നേരെയും ആക്രമണം നടക്കുന്നുണ്ട്. എന്നാൽ മാനേജ്‌മെന്റിന് ഇത് പ്രതിരോധിക്കാനായില്ല. ഇക്കാര്യത്തിൽ ശക്തമായ നിലപാടുകളുമുണ്ടായില്ല. എഡിറ്ററോ എഡിറ്ററും ഹരീഷും കൂടിയോ മാപ്പ് പ്രസിദ്ധീകരിച്ച് നോവലിന്റെ പ്രസിദ്ധീകരണം നിർത്തണം എന്നായിരുന്നു മാനേജ്‌മെന്റിൽ ഒരു വിഭാഗം എന്നോട് ആവശ്യപ്പെട്ടത്. ഹരീഷോ പത്രാധിപസമിതിയോ മാപ്പുപറയേണ്ട കാര്യമില്ല എന്നായിരുന്നു എന്റെ നിലപാട്. എന്നാൽ തനിക്ക് മേൽ സമ്മർദ്ദമുണ്ടായി. അത് ഞാൻ ഒരിക്കലും ഹരീഷിന്റെ മേൽ ചെലുത്തിയിട്ടില്ല- കമൽറാം സജീവ് വ്യക്താമക്കി.

മീശ പിൻവലിക്കണമെന്ന് പറഞ്ഞത് ഹരീഷ് തന്നെ

പ്രശ്‌നങ്ങളും ഭീഷണികളും രൂക്ഷമായതിനെത്തുടർന്ന് ഇനി താങ്ങാനാവില്ലെന്ന് പറഞ്ഞ് ഹരീഷ് വിളിച്ചു. എന്നാൽ ഞാനും അക്രമം നേരിടുകയാണെന്നും നോവൽ നിർത്താൻ പറ്റില്ലെന്നുമായിരുന്നു ഞാൻ പറഞ്ഞത്. എന്നാൽ ഹരീഷിന് പിന്മാറാതെ പറ്റില്ലായിരുന്നു. എന്നാൽ നോവൽ പിൻവലവിച്ചു എന്ന വാർത്ത ഹരീഷ് തന്നെ കൊടുക്കണം അല്ലാതെ എനിക്ക് നിർത്താൻ പറ്റില്ല എന്ന് ഞാൻ മറുപടി പറഞ്ഞു. ഇക്കാര്യം ഞാൻ മാനേജ്‌മെന്റിനെ അറിയിച്ചു. പിൻവലിക്കരുതെന്ന് എന്നോടോ ഹരീഷിനോടോ മാനേജ്‌മെന്റ് ആവശ്യപ്പെട്ടില്ല. രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും എന്ന മനോഭാവത്തിലായിരുന്നു മാനേജ്‌മെന്റ്. അന്നുച്ചക്ക് സംഘ് പരിവാർ സംഘടനകളുടെ എതിർപ്പിനെ ത്തുടർന്ന് ഹരീഷ് നോവൽ പിൻവലിക്കുന്നതായി സൂചിപ്പിച്ച് ഞാനാണ് വാർത്ത തയ്യാറാക്കിക്കൊടുത്തത്. അത് വെട്ടിച്ചുരുക്കി. അതിലൊരിടത്തും സംഘപരിവാർ ശക്തികളുടെ ഭീഷണികൊണ്ട് എന്നുണ്ടായിരുന്നില്ല. പകരം ചില സംഘടനകളുടെ എതിർപ്പുമൂലം എന്നാക്കി മാറ്റി. എന്തുകൊണ്ട് നോവൽ പിൻവൻലിക്കുന്നു എന്ന സംഗതി ഇല്ലാതെ അതിലെ രാഷ്ട്രീയ മജ്ജ ചോർത്തിക്കളഞ്ഞ് ലഘൂകരിച്ച് പത്രം വാർത്ത കൊടുത്തു. എന്നാൽ ദേശീയ മാധ്യമങ്ങളും സമൂഹമാധ്യങ്ങളും വാസ്തവം കൊടുക്കുകയും ചെയ്തു. ഇതുമൂലം ഹരീഷിന് തന്നെ വിശദീകരണവുമായി വീണ്ടും ഫേസ് ബുക്കിൽ വരേണ്ടിവന്നു. സംഘ്പരിവാർ എന്നോ ഹിന്ദു തീവ്ര ഗ്രൂപ്പുകൾ എന്നോ വാർത്തയിൽ വരരുതെന്ന നിഗൂഡത നിറഞ്ഞ ഒരു തരം കൺഫ്യൂഷൻ മാനേജ്‌മെന്റ നിലനിർത്തി.

സംഘപരിവാറിന് കൃത്യമായ ലക്ഷ്യമുണ്ട്. മാതൃഭൂമിയുടെ ഹിന്ദു സെക്കുലർ വായനാസമൂഹത്തിൽ തന്നെയാണ് തങ്ങളുടെ വിത്ത് മുളപ്പിക്കാൻ കഴിയുക എന്ന് അവർക്ക് അറിയാം. അതുകൊണ്ടാണ് മനോരമയോ ഇന്ത്യയിൽ തന്നെ മറ്റൊരു പത്രമോ അവരുടെ ലക്ഷ്യമാകാത്തത്. ഒരു പത്രവും അവർക്ക് ഇതുപോലെ പിടിച്ചെടുക്കാൻ കഴിയുന്ന സാഹചര്യവുമില്ല. ഞങ്ങൾ ഹിന്ദുക്കളാണ് വായനക്കാർ എന്നൊരു സമ്മർദ്ദമുണ്ടാക്കുക. അതിന്റെ ഭാഗമാണ് പരസ്യത്തിൻ മേലുള്ള സമ്മർദ്ദം. അവർ പരസ്യത്തിൽ ഞങ്ങളെ വിളിക്കൂ എന്നു പറഞ്ഞ് കൊടുത്ത നമ്പറിലേക്ക് ഈ സംഘങ്ങൾ നിരന്തരം കാമ്പയിൻ ചെയ്തു. ഈ പത്രത്തിൽ പരസ്യം കൊടുത്താൻ ഞങ്ങൾ വിളിക്കില്ല എന്നു പറഞ്ഞ്. അത്തരം സമ്മർദ്ദ തന്ത്രങ്ങൾക്ക് മാനേജ്‌മെന്റ് വിധേയപ്പെടുന്നുണ്ടെങ്കിൽ അത് ശരിയായ രീതിയല്ല. വായനക്കാരും സമ്മർദ്ദ ഗ്രൂപ്പുകളും രണ്ടും രണ്ടാണ്. ഇതാണ് ഇവരാണ് ശരി എന്ന തോന്നൽ എങ്ങനെയോ മാനേജ്‌മെന്റിന് വന്നിട്ടുണ്ടാകാം. സ്ഥാപനത്തെ തന്നെ പിടിച്ചെടുക്കുക എന്നതാണ് ഇത്തരം സംഘങ്ങളുടെ ലക്ഷ്യം. അതിനോട് ദുർബലമായ പ്രതിരോധമുള്ള മാനേജ്‌മെന്റാണ് ഉള്ളതെങ്കിൽ സംഗതി എളുപ്പമാണ്. തെറ്റിദ്ധരിപ്പിക്കുകയാണ്. ഈ അക്രമ സംഘമാണ് തങ്ങളുടെ വായനക്കാർ എന്ന്. ഇങ്ങനെ ധരിച്ചുവെച്ചുകഴിഞ്ഞാൽ പിടിച്ചെടുക്കാൻ എളുപ്പമാണ്.

പ്രതിഷേധത്തിനുപിന്നിൽ തീവ്രവർഗീയ ഗ്രൂപ്പുകൾ

ഹൈന്ദവ ഭൂരിപക്ഷം അല്ല പ്രതിഷേധത്തിന് പുറകിലുണ്ടായിരുന്നത്. ചെറിയ അക്രമോത്സുക തീവ്രവർഗീയ ഗ്രൂപ്പുകളാണ്. അത് മുഖ്യധാരയിലെ മാധ്യമ പ്രവർത്തകർ പോലും മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ ശബരിമല കലാപഭൂമിയാക്കാനുള്ള ശ്രമത്തിലൂടെ നമ്മൾ ഇതുവരെ അറിയാത്ത, കേൾക്കാത്ത സംഘങ്ങളും നേതാക്കളും ഉയർന്നുവരുന്നു., ഇവരാണ് ഹിന്ദുവിന്റെ പ്രതിനിധികൾ എന്ന് ഒരു പത്രം തീരുമാനിക്കുന്നു. അവർ പറയുന്നതാണ് ന്യായം എന്ന രീതിയിൽ വാർത്ത ഡിസ്‌പ്ലേ ചെയ്യുന്നു. എഡിറ്റോറിയൽ എഴുതുന്നുമില്ല. ഇത്തരം വർഗീയ ഗ്രൂപ്പുകൾ പേജുകളിൽ നിറഞ്ഞു നിൽക്കുന്നു. ആഴ്ചപ്പതിപ്പിൽ നിന്ന് നോവൽ പിൻവലിച്ചതോടെ ഹരീഷിന് വായനാ സമൂഹത്തിന്റെയും ഇടതുപക്ഷം അടക്കമുള്ളവരുടെയും സർക്കാറിന്റെ തന്നെയും ശക്തമായ പിന്തുണ ലഭിച്ചു. ഡിസി ബുക്ക്‌സ് നോവൽ പ്രസിദ്ധീകരിക്കാൻ മുന്നോട്ട് വന്നു. ആരും പിന്തുണയ്ക്കാതിരുന്ന അവസ്ഥയിൽ നിന്ന് ഇതൊക്കെ നൽകുന്ന ഊർജ്ജം ചെറുതല്ല.

ഒരു പ്രസിദ്ധീകരണത്തിന്റെ ചുമതലയിൽ നിന്ന് എഡിറ്ററെ മാറ്റുകയെന്നത് സ്ഥാപനത്തിന് സ്വാഭാവികമായും ചെയ്യാവുന്ന സംഗതിയാണ്.അതിനെ ചോദ്യം ചെയ്യാനാകില്ല. എന്നാൽ ഇത് സ്വാഭാവിക മാറ്റമായിരുന്നില്ല. എന്നെ ടെലിവിഷൻ ചാനലിലേക്ക് മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ അതുപോലും എന്റെ ഏതെതെങ്കിലും കഴിവിനെ അംഗീകരിക്കാനുള്ള മാറ്റമായിരുന്നില്ല. പുറത്തു നിന്നുള്ള സമ്മർദ്ദത്തിന് വിധേയമായി എടുത്ത തീരുമാനമായിരുന്നുവെന്ന് കമൽറാം സജീവ് പറയുന്നു.

മീശ എന്ന നോവൽ മൂലം പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞിട്ടുണ്ടോ എന്ന് കൃത്യമായി അറിയില്ല. യഥാർത്ഥ കണക്ക് വരാനിരിക്കുന്നതേയുള്ളു. മീശയ്ക്കു ശേഷമാണ് പ്രളയം വന്നത്. എല്ലാ പത്രങ്ങളും സർക്കുലേഷൻ ഇടിവ് അനുഭവിച്ച ഘട്ടമായിരുന്നു അത്. 2018 ജനുവരി മുതൽ ജൂൺ വരെയുള്ള ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ കണക്കനുസരിച്ച് പത്രത്തിന്റെ സർക്കുലേഷൻ കുറഞ്ഞിട്ടുണ്ട്. അതിന് മീശ കാരണമല്ല. ജൂലൈയിലാണ് നോവൽ പ്രസിദ്ധീകരണം തുടങ്ങിയത്. അതു കഴിഞ്ഞ് മൂന്നാഴ്ച കഴിഞ്ഞാണ് തത്പര കക്ഷികൾ വിവാദം കുത്തിപ്പൊക്കുന്നത്. എന്തായാലും സ്ഥാപനത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട്, അവരുടെ കാഴ്ചപ്പാടിൽ എഡിറ്ററുടെ സ്ഥാനമാറ്റം തെറ്റല്ല എന്നു തോന്നാം. ഒത്തുതീർപ്പ് നടത്തുമ്പോൾ അത്തരമൊരു ഒത്തുതീർപ്പ് വേണ്ട എന്നായിരന്നു എന്റെ തീരുമാനം. എന്റെ ജേണലിസം അവിടെ അവസാനിക്കരുത് എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ടല്ലോ. മതനിരപേക്ഷ പത്രപ്രവർത്തനം എന്ന നിലപാടിൽ ഉറച്ചു നിന്ന് എക്കാലവും പ്രവർത്തിച്ചയാളാണ് ഞാൻ. അത് അവസാനിപ്പിക്കണമോ വേണ്ടയോ എന്നത് എന്റെ ചോയ്‌സാണ്.

സക്കറിയയുടെ ലേഖനത്തിനും കാരണം കാണിക്കൽ നോട്ടീസ്

15 വർഷം ആഴ്ചപ്പതിപ്പിൽ ജോലി ചെയ്തു. പല തവണ കാരണം കാണിക്കൽ നോട്ടീസ് കിട്ടിയിട്ടുണ്ട്. എല്ലാ സംഘപരിവാറിനെതിരായ സ്റ്റോറികൾ ചെയ്തതുമായി ബന്ധപ്പെട്ടതാണ്. അല്ലാതെ ഷെഡ്യൂൽ തെറ്റിയിട്ടോ കൃത്യനിഷ്ഠ പാലിക്കുന്നതിലെ വീഴ്ച മൂലമോ മറ്റെന്തെങ്കിലും കാരണം കൊണ്ടോ അല്ല. 'താൻ ആർഎസ്എസായിരുന്നു, അതുകൊണ്ട് അതിൽ ദുഃഖിക്കുന്നു' എന്ന് പറഞ്ഞ് ഉണ്ണി ആർ എഴുതിയ ലേഖനം കവർ സ്റ്റോറിയായി വന്നു. അതിൽ ആക്ഷേപകരമായ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും അത് എന്തിന് കൊടുത്തു എന്ന് ചോദിച്ച് നോട്ടീസ് തന്നു. സക്കറിയയുടെ 'സത്‌നാം സിങ്ങിന്റെ രക്തം' എന്ന ലേഖനത്തിനും കിട്ടി നോട്ടീസ്. രാഷ്ട്രീയമായ വിയോജിപ്പിക്കുകൾ അവർ കാരണം കാണിക്കൽ നോട്ടീസുകളായി തന്നിട്ടുണ്ട്. അതാണ് എനിക്ക് കിട്ടിയ അവാർഡുകൾ. അപ്പോഴും ആഴ്ചപ്പതിന് എടുക്കുന്ന നിലപാടിന്റെ അംഗീകാരമെന്ന നിലയ്ക്കാണ് എനിക്ക് തുടരാനായത്. ഇത്തരമൊരു മുഖം കൂടി പ്രദർശിപ്പിക്കേണ്ടത് മാനേജ്‌മെന്റിന്റെ ആവശ്യമായിരുന്നു.
എന്റെ രാജിപ്രഖ്യാപനത്തെ തുടർന്ന് നിരവധി എഴുത്തുകാർ പ്രതിഷേധിച്ചു. എഡിറ്ററെ മാറ്റി എന്നത് ചർച്ച ചെയ്യേണ്ട കാര്യമേ അല്ല. പക്ഷെ അതൊരു രാഷ്ട്രീയ തീരുമാനകമാകുമ്പോൾ എഴുത്തുകാരും വായനക്കാരും ഐഡിയോളജിക്കൽ ആയി രാഷ്ട്രീയമായി പ്രതികരിച്ചു എന്നു വരാം. അങ്ങനെയുള്ള പ്രതികരണങ്ങളായാണ് ഞാനിതിനെ കാണുന്നത്.

മീശ പ്രശ്‌നത്തിൽ മാനേജ്‌മെന്റ് ദിവസവും എന്നെ വറചട്ടിയിലിട്ട് പൊരിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആ സമ്മർദ്ദം ഞാൻ ഹരീഷ് അടക്കമുള്ളവരിലേക്ക് പകർന്നിട്ടില്ല. മീശയുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ കേസ് വന്നത് മാതൃഭൂമിക്കെതിരെയാണ്. മാനേ്ജമെന്റ് തന്നെയാണ് നല്ല അഭിഭാഷകനെ വെച്ച് സുപ്രധാനമായ വിധി സമ്പാദിച്ചത്. അത് സ്ഥാപനത്തിന് എക്കാലത്തും കൊണ്ടാടാവുന്ന, പത്രം എന്തിനൊക്കെ വേണ്ടി നിലകൊണ്ടിരുന്നുവോ അവയ്ക്ക് കിട്ടിയ എക്കാലത്തെയും സുപ്രധാനമായ വിധിയായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ എന്ന് സുപ്രീം കോടതി ഒരു പത്രസ്ഥാപനത്തോട് പറയുകയാണ്. ആ വിധി പ്രസിദ്ധീകരിച്ചത് എങ്ങിനെയാണ്. ഈ തീവ്ര സംഘങ്ങളെ പേടിച്ചാവാം അകത്ത് ബോക്‌സായി കൊടുത്തു. ദ ഹിന്ദു ഉൾപ്പെടെ ഇംഗ്ലീഷ് മീഡിയ ആ വാർത്ത എത്ര പ്രാധാന്യത്തോടെയാണ് കൊടുത്തത് എന്ന് നോക്കൂ. ഡിഫന്റ് ചെയ്ത്, അതല്ല ഇതാണ് ശരിയെന്ന് വാദിച്ച് വാങ്ങിയ ഭരണഘടനാ പിന്തുണ പോലും പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാൻ പത്രത്തിന് കഴിഞ്ഞില്ല. ഇത് മീശയ്ക്ക് മാത്രം കിട്ടിയ വിധിയല്ല.

വരാനിരിക്കുന്ന ഏതുതരം എഴുത്തിനെയും പിന്തുണയ്ക്കുന്ന പത്രം എന്ന വ്യവസായത്തെ നിലനിർത്തുന്നു. സ്വതന്ത്ര മാധ്യമ പ്രവർത്തനത്തെ തന്നെ നിലനിർത്തുന്ന അടിസ്ഥാനപരമായ വിധിയാണിത്. അതുപോലും കൊണ്ടാടാൻ കഴിയുന്നില്ല. ഇങ്ങനെയുള്ള സാഹചര്യത്തിൽ നാം ഒറ്റപ്പെട്ടുപോവുകയാണ്. എഡിറ്ററുടെ സ്വാതന്ത്ര്യത്തെപ്പറ്റിയുടെ ചോദ്യം റദ്ദായിപ്പോകുകയാണ്. എല്ലാതരത്തിലുള്ള എതിർശബ്ദങ്ങളെയും ഇല്ലാതാക്കാൻ സംഘപരിവാറിന് കൃത്യമായ അജണ്ടയുണ്ട്. അത് അവർ ചെയ്യുന്നുണ്ട്. ഗാന്ധി എന്നു പറയുന്നത് ഒരു പ്രതിമയോ രക്തം പുരണ്ട മണൽ തരികളോ അല്ല. ഗാന്ധിയെ മുന്നിൽ വച്ചാണ് നിങ്ങൾ പത്രപ്രവർത്തനം നടത്തുന്നതെങ്കിൽ അതിന്റെ ബാധ്യതയും നിങ്ങളുടെ പത്രത്തിനുണ്ട്. ഗാന്ധിയെ മുന്നിൽ വെച്ച് ഗോഡ്‌സെയുടെ തിയറി പ്രചരിപ്പിക്കാൻ പാടില്ല. അത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. ആ തെറ്റിദ്ധാരണയാണ് നിരന്തരം വളർത്തിക്കൊണ്ടുവരുന്നത്. മൂല്യങ്ങളുടെ പേരുപറഞ്ഞ് വിൽക്കപ്പെടുന്ന ഒരു പത്രത്തിനും ആ മൂല്യങ്ങൾ റദ്ദാക്കപ്പെടുന്ന അവസ്ഥയുണ്ടാകരുത്.

സംഘപരിവാറിന്റെ ക്യാമ്പയിനുകൾ ഏറ്റെടുക്കുന്നു എന്ന് പറഞ്ഞാൽ അത് ഗോഡ്‌സെയുടെ പത്രമായി മാറുന്നു. ദലിത് വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവും ഇടതുപക്ഷ വിരുദ്ധവുമായ നിലപാടുകൾ എടുക്കാൻ പാടില്ല. പിണറായി വിജയൻ എന്ന ഒറ്റ ശത്രുവിനെ ഉണ്ടാക്കിക്കൊണ്ട് കേരളത്തെ പത്തുവർഷം നിശ്ചലമാക്കിവെക്കുന്നതിൽ മാതൃഭൂമിയും വലിയ പങ്കാണ് വഹിച്ചത്. ഇന്നും പിണറായി വിജയനാണ് പ്രധാന ശത്രു. നേരത്തെ സി പി എം സെക്രട്ടറി എന്ന നിലയ്ക്ക് ആയിരുന്നെങ്കിൽ ഇന്ന് ഭരണഘടനയുടെ കാവലാൾ കൂടിയായ മുഖ്യമന്ത്രി എന്ന നിലയിലാണെന്ന് മാത്രം. സൂക്ഷ്മ തലത്തിൽ പത്രം നിൽക്കുന്നത് പിണറായി വിജയൻ ശത്രു എന്ന സ്‌പേസിൽ തന്നെയാണ്.- കമൽറാം ചൂണ്ടിക്കാട്ടി.

 

കെ വി നിരഞ്ജന്‍    
കെ വി നിരഞ്ജന്‍ മറുനാടന്‍ മലയാളി ന്യൂസ് കോണ്‍ട്രിബ്യൂട്ടര്‍.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രോഹിത്ത്‌ കൊച്ചിയിലെ ഡോക്ടർ...ശ്രീജ അമേരിക്കയിലേയും...മിന്നുകെട്ടിന് ഒഴുകിയെത്തിയത് മുഖ്യമന്ത്രി മുതൽ അനേകം നേതാക്കളും സിനിമാക്കാരും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും; വിവാഹം കഴിഞ്ഞ് വേഷം പോലും മാറാതെ ഇരുവരും തിരുവനന്തപുരത്തേക്ക് മടങ്ങിയത് ട്രെയിനിൽ യാത്ര ചെയ്ത്; ചെന്നിത്തലയുടെ മകന്റെ മിന്നുകെട്ട് ആഘോഷമായതിങ്ങനെ
ജീപ്പിൽ പിന്തുടർന്ന സംഘം അടിച്ചു വീഴ്‌ത്തി കൃപേഷിനേയും ശരത്തിനേയും കുറ്റിക്കാട്ടിലേക്ക് വിളിച്ചു കൊണ്ടു പോയി തുരുതരാ വെട്ടി നുറുക്കി; ശരത് സിപിഎം നേതാവിനെ മർദ്ദിച്ചു എന്ന പേരിൽ റിമാൻഡിലായ 11 പേരിൽ ഒരാൾ; അതിക്രൂരമായ കൊലപാതകം കണ്ടിട്ട് ഹർത്താർ പ്രഖ്യാപിക്കാൻ പോലും മടിച്ച് കോൺഗ്രസ് നേതൃത്വം; നോക്കി നിന്ന് മടുത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് ഹർത്താൽ പ്രഖ്യാപിച്ചു; സിപിഎം ഭരണത്തിന്റെ മറവിൽ വീണ്ടും കേരളം കൊലക്കളം ആവുമ്പോൾ
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
പാരലൽ കോളേജ് വിദ്യാർത്ഥികളായ കോൺഗ്രസ് അനുയായികളെ സിപിഎം പ്രവർത്തകർ മർദ്ദിച്ചത് തുടക്കം; പകരം ചോദിക്കാനെത്തിയ ശരത്‌ലാലും സംഘവും സിപിഎം പ്രവർത്തകരെ മർദ്ദിച്ചത് പകയിരട്ടിയാക്കി; ക്ഷേത്ര ഉത്സവത്തിനിടയിലും സംഘർഷമുണ്ടായപ്പോൾ കൊലപാതകത്തിന് പദ്ധതിയിട്ടു; അക്രമി സംഘം പ്രധാനമായും ലക്ഷ്യമിട്ടത് ശരത് ലാലിനെ വകവരുത്താൻ; കാറിലെത്തിയ അക്രമിസംഘം യുവാക്കൾ യോഗം കഴിഞ്ഞ് വരുന്നത് കാത്ത് നിന്നു; പെരിയ കല്യോട്ട് ഇരട്ടക്കൊലപാതകം സിപിഎം ആസൂത്രിതം തന്നെ
കൊച്ചി-വിശാഖപട്ടണം-ചെന്നൈ ബെൽറ്റിൽ കടലിൽ നടന്നു വന്ന നാവിക സേനയുടെ അഭ്യാസ പ്രകടനം നിർത്തി വച്ച് മുഴുവൻ യുദ്ധ കപ്പലുകളും അതിർത്തിയിലെ തുറമുഖങ്ങളിലേക്ക്; വൻ അയുധ ശേഖരവുമായി യുദ്ധ കപ്പലുകൾ മുംബൈയിലും വിശാഖപട്ടണത്തും കാർവാറിലും നിലയുറപ്പിക്കുന്നു; പതിവ് തെറ്റിച്ച് യുദ്ധകപ്പലുകളിൽ പൂർണ്ണമായി വെടിക്കോപ്പുകൾ നിറയ്ക്കുന്നു; നാവിക സേനാംഗങ്ങളുടെ അവധി റദ്ദാക്കി മടങ്ങാനും നിർദ്ദേശം; ഇന്ത്യ രണ്ടും കൽപ്പിച്ച് തന്നെന്ന് സൂചന
അമ്മേ എന്ന് മകൻ ഫോണിലൂടെ വിളിച്ചെന്ന് നിമിഷ പറഞ്ഞപ്പോൾ മുതൽ ഹൈദരാബാദ് നഗരം അരിച്ചുപെറുക്കി അച്ഛൻ വിനോദ്; തലസ്ഥാനത്ത് നിന്നും വീടുവിട്ടിറങ്ങിയ അഭിഷേകിനെ കണ്ടെത്തിയത് സസ്‌പെൻസ് ത്രില്ലർ തോൽക്കുന്ന ട്വിസ്‌റ്റോടെ; ഫോൺ വിളി തുമ്പാക്കി മനസ് തളരാതെ വിനോദ് മകനെ കണ്ടെത്തിയതിന് പിന്നിൽ രക്ഷാകരങ്ങളായി നിന്നത് അമ്പലത്തറ സ്വദേശിനി മുതൽ ഹൈദരാബാദ് മലയാളി അസോസിയേഷൻ വരെ
എങ്കിലും രാജകുമാരാ ഈ ചതി ഞങ്ങളോട് വേണമായിരുന്നോ? ലോകം പാക്കിസ്ഥാനനെ ഒറ്റപ്പെടുത്തുമ്പോൾ വ്യാപാര ബന്ധം ഊട്ടിയുറപ്പിക്കാൻ സൗദി രാജകുമാരൻ പാക്കിസ്ഥാനിൽ; പരിഷ്‌കരണവാദിയായ മുഹമ്മദ് ബിൻ സൽമാനും ഇമ്രാനും കെട്ടിപിടിച്ചു നിൽക്കുന്ന ചിത്രങ്ങൾ കണ്ട് നെഞ്ചു പൊട്ടി ഇന്ത്യാക്കാർ; പാക് സന്ദർശനത്തിന് ശേഷം ഇന്ത്യയിൽ എത്തുമ്പോൾ സ്വീകരണം തണുക്കുമെന്ന് സൂചനകൾ
അമേരിക്കൻ ഉപരോധം മൂലം മുടങ്ങിപ്പോയ ചബാഹർ തുറമുഖം സാധ്യമാക്കിയതോടെ ഇന്ത്യയുടെ ഉറ്റമിത്രമായി; തുറമുഖം ഏറ്റെടുത്ത് വ്യാപാരത്തിന്റെ അനന്തസാധ്യതകൾ തുറന്ന് ഇന്ത്യയും; ഗ്വാധറിൽ ചൈനയും പാക്കിസ്ഥാനും ചേർന്ന് സ്വപ്‌നംകണ്ട തുറമുഖവ്യാപാരം തകർത്ത് ഇന്ത്യ-ഇറാൻ സൗഹൃദം; സുഷമ സ്വരാജിന്റെ ചിറകിൽ നയതന്ത്രം കുതിച്ചുപറന്നപ്പോൾ പാക്കിസ്ഥാനെ ചുറ്റിവളഞ്ഞ് അഫ്ഗാനിലും ഇറാനിലും നിന്നുപോലും സേനാനീക്കത്തിന് ഇന്ത്യ പ്രാപ്തമായത് ഇങ്ങനെ
പുൽവാമയിൽ നാല് സൈനികർക്ക് കൂടി വീരമൃത്യു; കൊല്ലപ്പെട്ടത് മേജറടക്കം; സൈനികരുടെ മരണം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെ; ആദിൽ ധറിന്റെ കൂട്ടാളികളായ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം വളഞ്ഞ് ഇന്ത്യൻ സേന; ജെയ്ഷെ മുഹമ്മദ് ഭീകരരെ പിടിക്കാനുറച്ച് സൈനിക നീക്കം; ഓപ്പറേഷൻ നടക്കുന്നത് പുൽവാമ ഭീകരാക്രണ സ്ഥലത്തിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ; ഒളിച്ചിരിക്കുന്ന 40 സൈനികരെ കൊന്ന ആദിലിന് പിന്തുണ നൽകിയവർ; രണ്ടും കൽപ്പിച്ച് കാശ്മീരിൽ സൈന്യം തിരിച്ചടിക്കുമ്പോൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
ഉത്തര മലബാറിൽ അഞ്ചിൽ നാലിലും ഇടതിന് മേൽക്കൈ; നേരിയ മാർജിനിൽ കാസർകോടും കണ്ണൂരും നിലനിർത്തുന്ന എൽഡിഎഫ് കോഴിക്കോടും വടകരയും പിടിച്ചെടുക്കാനും സാധ്യത; വയനാട്ടിൽ യുഡിഎഫ് ബഹുദൂരം മുന്നിൽ; 12 ശതമാനം വോട്ടുവ്യത്യാസം സൂചിപ്പിക്കുന്നത് മണ്ഡലത്തിലെ യുഡിഎഫ് തരംഗം; ബിജെപി എവിടെയും ചിത്രത്തിലില്ല; മറുനാടൻ മലയാളി ലോക്‌സഭാ തെരഞ്ഞെടുപ്പ് അഭിപ്രായ സർവേയിലെ അഞ്ച് മണ്ഡലങ്ങളിലെ സൂചനകൾ ഇങ്ങനെ
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
'അല്ലയോ മുല സ്നേഹികളേ, നിങ്ങൾ എപ്പോഴാണ് എന്റെ മുലകൾ കണ്ടത്? എന്റെ മുലകൾ ഇടിഞ്ഞ് തൂങ്ങിയതെന്ന് നിങ്ങൾ പ്രഖ്യാപിച്ചത് എന്ത് ലക്ഷണ ശാസ്ത്ര പ്രകാരമാണ്? ഇനി ഞാൻ പോലുമറിയാതെ ആരെങ്കിലും എന്റെ മുലകൾ പരിശോധിച്ച് തൂങ്ങിയതെന്ന് കണ്ടെത്തിയെങ്കിൽ ആ മാമോഗ്രാഫി സ്പെഷലിസ്റ്റുകൾ ആ പരിശോധനാ റിപ്പോർട്ട് ഒന്ന് പരസ്യപ്പെടുത്തണേ..? സ്ത്രീ ശരീരത്തെ പുച്ഛിക്കുന്ന ഒരുവിഭാഗം ഞരമ്പുകളെ പൊളിച്ചടുക്കി വീണ്ടും ജോമോൾ ജോസഫിന്റെ ഫേസ്‌ബുക്ക് കുറിപ്പ്
നേതാക്കളെ ആക്രമിച്ചത് എന്തിനെന്ന് എണ്ണിയെണ്ണി ചോദിച്ച് പട്ടുവത്തെ പാടത്ത് രണ്ട് മണിക്കൂർ വിചാരണ; രക്ഷിക്കാൻ ശ്രമിച്ചവരെ പാർട്ടിക്കാർ തടഞ്ഞു; ഷുക്കൂറിന്റെ സഹോദരനുൾപ്പെടെ പലരും സിപിഎം നേതാക്കളെ വിളിച്ചു കരഞ്ഞു കാലുപിടിച്ചിട്ടും ഫലമുണ്ടായില്ല; ഒടുവിൽ താലിബാൻ മോഡലിൽ കഴുത്തറുത്ത് മാടിനെ കൊല്ലും പോലെ വകവരുത്തി; പി ജയരാജൻ പ്രതിയായ അരിയിൽ ഷൂക്കൂർ കൊലക്കേസ് കേരളത്തെ ഞെട്ടിച്ചത് സമാനതകളില്ലാത്ത ക്രൂരതകൊണ്ട്; നിർണായകമായത് ആത്തിക്ക ഉമ്മയുടെ നിയമ പോരാട്ടം
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
എറണാകുളത്തും ഇടുക്കിയിലും കോട്ടയത്തും യുഡിഎഫ് തരംഗം; ആറ്റിങ്ങലിലും കൊല്ലത്തും എൽഡിഎഫ് മുന്നേറ്റം; കടുത്ത മൽസരം നടക്കുന്ന ആലപ്പുഴയിലും തിരുവനന്തപുരത്തും യുഡിഎഫിന് നേരിയ മുൻതൂക്കം; തിരുവനന്തപുരത്ത് ഒരു ശതമാനം വോട്ടിൽ ബിജെപി മൂന്നാമത്; മുഴുവൻ മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം പുറത്തുവരുമ്പോൾ 9 സീറ്റുമായി എൽഡിഎഫും 11 സീറ്റുമായി യുഡിഎഫും മുന്നിൽ; ബിജെപിക്ക് ബാക്കിയാകുന്നത് കുമ്മനത്തെ ഇറക്കിയാൽ തിരുവനന്തപുരം പിടിക്കാം എന്ന പ്രതീക്ഷ മാത്രം
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ചീഫ് ജസ്റ്റീസിന്റെ പതിവില്ലാത്ത ഗൗരവവും രോഷവും താക്കീതും നൽകുന്ന സൂചനയെന്ത്? ചീഫ് ജസ്റ്റീസും ജസ്റ്റീസ് ഖാൻവിൽക്കറും മൗനം പാലിച്ചത് എന്തുകൊണ്ട്? ജസ്റ്റീസ് നരിമാൻ പല തവണ ഇടപെട്ടിട്ടും വിധിയെ അനുകൂലിക്കുന്ന ജസ്റ്റീസ് ചന്ദ്രചൂഡ് പ്രതികരിക്കാത്ത് എന്തുകൊണ്ട്? ജസ്റ്റീസ് ഇന്ദു മൽഹോത്ര ഹിന്ദുമതാചാര നിയമം ചോദിച്ചത് എന്തിന്? ശബരിമല പുനപരിശോധനാ ഹർജികളിലെ വിധിയിൽ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും പ്രതീക്ഷ പുലർത്തുന്നത് മൂന്ന് ജഡ്ജിമാരുടെ മൗനവും ശരീര ഭാഷയും വിലയിരുത്തി
മുള്ളൻപന്നിയേയും കാട്ടുകോഴിയേയും പിടിക്കാൻ പലവട്ടം കറങ്ങിയതോടെ കാട് മനപ്പാഠം; കാമുകിയുമായി കാടുകയറിയത് ആരെയും വെട്ടിച്ച് കുറച്ചുകാലം രഹസ്യവാസം ആകാമെന്ന് ഉറപ്പിച്ച്; തന്നെ പത്തടിയെങ്കിലും ഉയരമുള്ള മരത്തിൽ കയറ്റി സുരക്ഷിതയാക്കിയേ അപ്പു രാത്രി ഭക്ഷണംതേടി പോകൂ എന്നും ഇയാൾക്കൊപ്പം തന്നെ ജീവിക്കണമെന്നും വാശിപിടിച്ച് കാമുകിയും; ഇലവീഴാപ്പൂഞ്ചിറക്കാട്ടിലെ 'ത്രില്ലിങ്' ആയ വനവാസ കഥപറഞ്ഞ് ഏതുമരത്തിലും ഓടിക്കയറുന്ന നാട്ടുകാരുടെ 'ടാർസൻ അപ്പുവും' കൂടെപ്പോയ പതിനേഴുകാരിയും