Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമിതമായ കഞ്ചാവിന്റെ ഉപയോഗവും ദുർനടപ്പും വർധിച്ചപ്പോൾ മൂത്തമകനെ കൊലപ്പെടുത്താൻ പദ്ധതി തയ്യറാക്കിയത് പെറ്റമ്മയും ഇളയ സഹോദരനും; പാപനാശം സിനിമ പലതവണ കണ്ട് അതീവരഹസ്യമായുള്ള കൊലനടത്താൻ ആസൂത്രണം; ചോറിൽ വിഷം കലർത്തി കൊലപ്പെടുത്തിയ ശേഷം ശരീരം പലഭാഗങ്ങളായി ചാക്കിൽ കെട്ടി മുല്ലപ്പെരിയാർ ആറിൽ കളയാനും ശ്രമം; ദുർനടപ്പുകാരനായ മകനെ കൊന്ന അമ്മയും ഇളയസഹോദരനേയും കുരുക്കിയത് സമീപത്ത് നിന്ന് ചൂണ്ടയിട്ടവർ; കമ്പത്തെ അരുംകൊലയിൽ അമ്പരന്ന് പൊലീസും

മറുനാടൻ മലയാളി ബ്യൂറോ

കുമളി: കമ്പത്ത് മകനെ വെട്ടിനുറുക്കി കൊലചെയ്ത സംഭവത്തിൽ അമ്മയും ഇളയമകനും അറസ്റ്റിൽ. ദൃശ്യം സിനിമയുടെ മോഡലിലാണ് തിരക്കഥ തയ്യാറാക്കി കൊല ആസുത്രണം ചെയ്തത്. എന്നാൽ സിനിമയെ വെല്ലുന്ന തിരക്കഥ പൊളിച്ചത് സമീപത്തിരുന്ന മീൻപിടിച്ച യുവാക്കളാണ്. 

കമ്പം നാട്ടുക്കൽതെരുവിൽ വിഘ്‌നേശ്വരൻ എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ സെൽവി (49), സഹോദരൻ വിജയഭാരത് (25) എന്നിവരാണ് അറസ്റ്റിലായത്.ഞായർ രാത്രിയിലാണു തലയും കൈകാലുകളും വെട്ടിമാറ്റിയ ഉടൽ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നു വൈഗയിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലിൽ കണ്ടെത്തിയത്. ഇത് വിഘ്‌നേശ്വരന്റേതാണെന്നു തിരിച്ചറിഞ്ഞു. ദൃശ്യം എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായ 'പാപനാശം', കൊല നടത്തുന്നതിനു മുൻപു പല തവണ കണ്ടിരുന്നതായി വിജയഭാരത് പൊലീസിനു മൊഴി നൽകി.

കൊലപാതകത്തിന് ശേഷം മൃതദേഹം മറവ് ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത പോലെ കടന്നുകളയാനായിരുന്നു ഇരുവരുടേയും ശ്രമം. എന്നാൽ ഇത് പൊളിച്ചത് മീൻപിടുത്തക്കാരായിരുന്നു. കഞ്ചാവ് ഉപയോഗവും ദുർമാർഗമുള്ള നടത്തിപ്പും കാരണമായിരുന്നു കൊലപാതകം എന്നാണ് പൊലീസിന് മൊഴി നൽകിയത്. മൂത്തമകനായ വിഘ്‌നേശിനെ കൊണ്ട് പൊറുതി മുട്ടിയതോടെ കൊല്ലാൻ പദ്ധതി തയ്യറാക്കുകയായിരുന്നു.
കൊലപാതകത്തിനു ശേഷം മൃതദേഹം മറവു ചെയ്തിട്ട് ഒന്നും സംഭവിക്കാത്ത വിധത്തിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകാനായിരുന്നു അമ്മയുടെയും ഇളയ മകനായ വിജയഭാരതിന്റെയും പദ്ധതി.

ഞായർ രാത്രി പത്തരയോടെ കമ്പം ചുരുളിപ്പെട്ടിൽ റോഡിൽ വിഘ്‌നേശ്വരന്റെ മൃതദേഹത്തിന്റെ ഉടൽ ഉപേക്ഷിക്കാൻ എത്തിയപ്പോഴാണ് ഇവിടെ മീൻ പിടിക്കാൻ പുഴയോരത്ത് കാത്തിരുന്ന 2 പേർ ഇവരെ കണ്ടത്.രാത്രി വൈകിയ വേളയിൽ ഒരു സ്ത്രീയും പുരുഷനും ബൈക്കിൽ എത്തി ചാക്കുകെട്ട് വെള്ളത്തിൽ ഉപേക്ഷിക്കുന്നതിൽ സംശയം തോന്നിയ ഇവർ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കുകയും വിവരങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു. ഭർത്താവ് മരിച്ചതിനു വീട്ടിൽ നടത്തിയ പൂജകളുടെ അവശിഷ്ടങ്ങളാണ് ഇതെന്നായിരുന്നു മറുപടി. ചാക്കുകെട്ട് ഇവർ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും വെള്ളമൊഴുക്ക് കുറവായിരുന്നു.

ചാക്കുകെട്ട് തള്ളിയവർ മടങ്ങിയപ്പോൾ സംശയം തോന്നിയ മീൻപിടിത്തക്കാർ ഇത് അഴിച്ചു പരിശോധിച്ചു. ഒരു പുരുഷന്റെ ഉടലാണെന്നു കണ്ടതോടെ പൊലീസിൽ വിവരം അറിയിച്ചു. ഇവരിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കമ്പത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ ഇവരുടെ ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് സെൽവിയെയും വിജയഭാരതിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.വിഘ്‌നേശ്വരനെ കൊലപ്പെടുത്തിയ ശേഷം തലയും കൈകാലുകളും വെട്ടിമാറ്റാൻ ഉപയോഗിച്ചത് ഇറച്ചി വെട്ടുന്ന കത്തി.

കൈകാലുകളും തലയും അറുത്തുമാറ്റി വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചത് പിടിക്കപ്പെടാതിരിക്കാനാണെന്ന് പ്രതികൾ പറഞ്ഞു. ഭക്ഷണത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തിയ ശേഷമായിരുന്നു ഈ ക്രൂരപ്രവൃത്തി. തല, കൈകൾ, കാലുകൾ എന്നിവ അറുത്തു മാറ്റിയ ശേഷം ആന്തരികാവയവങ്ങളും നീക്കം ചെയ്തു.

ഉടൽ വെള്ളത്തിൽ ഉപേക്ഷിക്കുമ്പോൾ പൊന്തി വരാതിരിക്കാനാണ് ഇങ്ങനെ ചെയ്തത്. ഉടൽ പൊന്തിവന്നാലും ആളെ തിരിച്ചറിയാതിരിക്കാനാണ് മറ്റ് അവയവങ്ങൾ പല സ്ഥലങ്ങളിലായി ഉപേക്ഷിച്ചത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ ചാക്കിലാക്കിയ ശേഷം 3 തവണയായിട്ടാണു 3 ദിശകളിൽ കൊണ്ടിട്ടത്.മൃതദേഹം കഷണങ്ങളാക്കിയ കുളിമുറി കഴുകി വൃത്തിയാക്കി. കൊലപാതകം ആസൂത്രണം ചെയ്തത് യൂട്യൂബിൽ വിവിധ ദൃശ്യങ്ങൾ കണ്ടതിനു ശേഷമെന്നും കണ്ടെത്തി. കൊലപാതകം എങ്ങനെയാവണം, അവയവങ്ങൾ എങ്ങനെ മുറിച്ചുമാറ്റാം, വെള്ളത്തിൽ നിന്ന് ഉടൽ പൊന്തിവരാതിരിക്കാൻ എന്തു ചെയ്യണം തുടങ്ങി എല്ലാ കാര്യങ്ങൾക്കും വിജയഭാരത് ആശ്രയിച്ചത് യൂട്യൂബിലെ വിവിധ കാഴ്ചകളെയാണെന്ന് പൊലീസ് പറഞ്ഞു.

കൊലപാതകത്തിനു കാരണമായത് വിഘ്‌നേശ്വരന്റെ കുത്തഴിഞ്ഞ ജീവിതം. എൻജിനീയറിങ് ബിരുദധാരിയായ വിഘ്‌നേശ്വരനും സഹോദരൻ വിജയഭാരതും കോയമ്പത്തൂരിലാണ് ജോലി ചെയ്തിരുന്നത്. കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നു വിഘ്‌നേശ്വരന്റെ സ്വഭാവം വിവാഹം കഴിഞ്ഞാൽ ശരിയാകും എന്ന പ്രതീക്ഷയിൽ വീട്ടുകാർ പല ആലോചനകളും നടത്തിയെങ്കിലും ഒന്നും ശരിയായില്ല.

പണത്തിനായി പല വഴികളും ഇയാൾ തിരഞ്ഞെടുത്തതോടെ വീട്ടുകാർക്കും വിഘ്‌നേശ്വരൻ ബാധ്യതയായി. ഇതിനിടെയാണ് രണ്ടാഴ്ച മുൻപ് വിജയഭാരതിന്റെ വിവാഹവുമായി ബന്ധപ്പെട്ടു വിഘ്‌നേശ്വരൻ നാട്ടിൽ എത്തിയത്. ഇവിടെയും ഇയാളുടെ രീതികൾ വീട്ടുകാർക്ക് അസഹ്യമായതോടെ കൊലപ്പെടുത്താൻ അമ്മ തീരുമാനിക്കുകയായിരുന്നു. തുടർന്നു മകൻ വിജയഭാരതുമായി വിവരം പങ്കു വച്ചു. തുടർന്ന് ഇരുവരും ചേർന്ന് പദ്ധതി തയാറാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP