Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ് കനകദുർഗ്ഗ

'എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ല..മക്കള് എന്റെ കൂടെ വേണം; മലയ്ക്ക് പോയിട്ട് വന്നപ്പോൾ വീട് തുറന്നുതന്നു..പക്ഷേ ഹസ്ബന്റും കുട്ടികളും വേറെ വീടെടുത്ത് മാറി; ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവിന്റെ കുടുംബമോ ഒപ്പമില്ല; ആകെ ആശ്രയം കൂട്ടുകാർ മാത്രം; ശബരിമലയിൽ പോയതിന് ശേഷം എല്ലാവരും എന്നെ വെറുക്കുന്നു'; ബിബിസി തമിഴ് ചാനലിൽ പൊട്ടിക്കരഞ്ഞ്  കനകദുർഗ്ഗ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ശബരിമലയിൽ പോയതോടെ ജീവിതം ആകെ മാറിയിരിക്കുന്നു. തന്റെ പ്രവൃത്തിയോട് യോജിക്കാത്തവർ തന്നെ ഒറ്റപ്പെടുത്തുമ്പോൾ ചിലപ്പോഴൊക്കെ പതറിപ്പോവുന്നു കനകദുർഗ്ഗ. താൻ ആരോടും മാപ്പ് പറയാൻ പോകുന്നില്ലെന്നും, വാക്കാലോ പ്രവൃത്തിയാലോ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നുമാണ് സപ്ലൈകോ ഉദ്യോഗസ്ഥയായ കനകദുർഗ്ഗയുടെ വിശ്വാസം. എന്നിരുന്നാലും കുട്ടികളെ പോലും തന്നിൽ നിന്ന് അകറ്റിയ വീട്ടുകാരുടെ കടുത്ത മനോഭാവം അവരെ തളർത്തുന്നു. ബിബിസി തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ അവർ പല കാര്യങ്ങളും തുറന്നുപറഞ്ഞു. ഒരുവേള സങ്കടം സഹിക്ക വയ്യാതെ പൊട്ടിക്കരഞ്ഞു.

'എനിക്ക് ഇപ്പോൾ എന്റെ കുടുംബമോ ഭർത്താവ് കൃഷ്ണനുണ്ണിയുടെ കുടുംബമോ ഇല്ല. ശബരിമല സംഭവത്തിനു ശേഷം അവരെല്ലാം എന്നെ വെറുക്കുന്നു. ശബരിമലയിൽ നിന്നെത്തിയ ശേഷം ഭർത്താവിന്റെ അമ്മ തന്നെ മർദിച്ചിരുന്നു. ദിവസങ്ങളോളം ചികത്സയിൽ ആയിരുന്നു. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ തിരിച്ചെത്തിയെങ്കിലും ഭർത്താവും മക്കളും വീടു വിട്ടു വാടക വീട്ടിലേക്ക് മാറി. ശനിയും ഞായറും മാത്രമായിരുന്നു മക്കളെ കാണാൻ സാധിച്ചത്. എന്നാൽ, വിവാഹമോചനത്തിനു ശേഷം അതിനു ഭർത്താവ് സ്റ്റേ വാങ്ങി. എനിക്കിപ്പോൾ മക്കളെ കാണാൻ സാധിക്കുന്നില്ലെന്നും കനകദുർഗ പൊട്ടിക്കരഞ്ഞു കൊണ്ടു പറഞ്ഞു. കൂട്ടുകാർ മാത്രമാണ് ഇപ്പോഴുള്ള ആശ്രയം. കോടതി വിധി അനുസരിച്ചാണ് ശബരിമലയ്ക്കു പോയത്. സ്ത്രീകളുടെ അവകാശത്തിനുള്ള പോരാട്ടം കൂടിയായിരുന്നു അത്. എനിക്കു ശേഷവും നൂറു കണക്കിന് യുവതികൾ ശബരിമലയിൽ പോകാൻ തയാറായിരുന്നു. എന്നാൽ, തന്റെ അവസ്ഥ കണ്ടു പലരും പേടിച്ചു പിന്മാറിയെന്നും കനകദുർഗ പറഞ്ഞു. ഈ വർഷം ശബരിമലയ്ക്കു പോകുന്ന കാര്യത്തിൽ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിക്കൊപ്പം പൊലീസ് സഹായത്തിലാണ് കനകദുർഗ കഴിഞ്ഞ വർഷം മല ചവിട്ടിയത്. ശബരിമലയിൽ നിന്നു തിരികെ എത്തിയ കനകദുർഗയെ വീട്ടിൽ പ്രവേശിപ്പിക്കില്ലെന്ന് ഭർത്താവ് കൃഷ്ണനുണ്ണിയും മാതാവും നിലപാടെടുത്തിരുന്നു. കനകദുർഗ്ഗ മാനസിക രോഗിയാണെന്നായിരുന്നു സഹോദരന്റെ ആരോപണം. ഹിന്ദു സമൂഹത്തോട് മാപ്പ് പറയാതെ കനകദുർഗയെ വീട്ടിൽ കയറ്റില്ലെന്നും സഹോദരൻ ഭരത് ഭൂഷൻ അന്ന് പറഞ്ഞിരുന്നു. പിന്നീട് കോടതിയിൽ നിന്ന് ഉത്തരവ് വാങ്ങി കനകദുർഗ എത്തിയപ്പോഴേക്കും മറ്റുള്ളവർ വീട് വിട്ടു പോയിരുന്നു. അതേസമയം സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ശബരിമലയിൽ ദർശനം നടത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും പൊലീസ് സുരക്ഷ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി സംസ്ഥാനസർക്കാരിനോട് നിർദ്ദേശിച്ചു.
സപ്ലൈകോ സെയിൽസ് അസിസ്റ്റന്റ് മാനേജറാണ് കനകദുർഗ്ഗ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP