Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

83 വയസ്സുള്ള രോഗിയായതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; മറ്റു വരുമാനമില്ലാത്ത തനിക്ക് ജീവനാംശം വേണം; തട്ടിയെടുത്ത പണവും കാറും തിരികെ ലഭിച്ചേ മതിയാകൂ; ശോഭാ ജോൺ വിവാദത്തിൽ കുടുങ്ങിയ കണ്ഠര് മോഹനരരെ വെട്ടിലാക്കി അമ്മയുടെ പരാതി; ശബരിമല തന്ത്രികുടുംബത്തിലെ ഭിന്നത ചർച്ചയാക്കി ദേവകി അന്തർജനം ഹൈക്കോടതിയിൽ

83 വയസ്സുള്ള രോഗിയായതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; മറ്റു വരുമാനമില്ലാത്ത തനിക്ക് ജീവനാംശം വേണം; തട്ടിയെടുത്ത പണവും കാറും തിരികെ ലഭിച്ചേ മതിയാകൂ; ശോഭാ ജോൺ വിവാദത്തിൽ കുടുങ്ങിയ കണ്ഠര് മോഹനരരെ വെട്ടിലാക്കി അമ്മയുടെ പരാതി; ശബരിമല തന്ത്രികുടുംബത്തിലെ ഭിന്നത ചർച്ചയാക്കി ദേവകി അന്തർജനം ഹൈക്കോടതിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : ശബരിമല ക്ഷേത്ര തന്ത്രി കുടുംബമായ താഴ്മൺ കുടുംബത്തിലെ ഭിന്നത മറ നീക്കി വീണ്ടും പുറത്ത്. കണ്ഠര് മഹേശ്വരരുടെ മരണത്തോടെ ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ തലത്തിലെത്തുന്നത്. ശബരിമല തന്ത്രിയായിരുന്ന കണ്ഠര് മോഹനരും ഭാര്യയും പണവും കാറും തട്ടിയെടുത്തെന്നാരോപിച്ച് മോഹനരുടെ അമ്മ ദേവകി അന്തർജനം ഹൈക്കോടതിയിൽ ഹർജി നൽകി. മധ്യസ്ഥ ചർച്ചയ്ക്കു വേണ്ടി ഹർജി 26ലേക്കു മാറ്റി. ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ദേവകി അന്തർജനം.

ശബരിമല മുഖ്യ തന്ത്രിയായിരുന്ന കണ്ഠര് മഹേശ്വരരുടെ ഭാര്യയാണു ദേവകി അന്തർജനം. 2018 മേയിൽ ഭർത്താവ് മരിച്ചതോടെ ബാങ്ക് അക്കൗണ്ടിൽ നിന്നു പണം തട്ടിയെടുത്തെന്നും തന്റെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്കു വിറ്റെന്നും ദേവകി അന്തർജനം പരാതിപ്പെട്ടു. മകൾക്കൊപ്പമാണ് ദേവകി അന്തർജനം താമസിക്കുന്നത്. ദേവകിയുടെ മകളുടെ മകനാണ് രാഹുൽ ഈശ്വർ. നേരത്തെ രാഹുൽ ഈശ്വറിനെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കണ്ഠര് മോഹനര് തള്ളി പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ ഈ കുടുംബത്തിലെ പ്രശ്‌നങ്ങൾ ചർച്ചയായിരുന്നു.

കുപ്രിസദ്ധി ഗുണ്ടായ ശോഭാ ജോണുമായുള്ള വിവാദത്തിൽ കുടുങ്ങി ശബരിമലയിലെ തന്ത്രി സ്ഥാനം നഷ്ടമായ വ്യക്തിയാണ് കണ്ഠര് മോഹനര്. നിലവിൽ മോഹനരുടെ മകനാണ് ശബരിമലയിലെ ഒരു തന്ത്രി. ശോഭാ ജോൺ തട്ടിക്കൊണ്ട് പോയി പണം തട്ടിയതുമായി ബന്ധപ്പെട്ട് മോഹനര് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ മോഹനരർക്കെതിരെ അമ്മ നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ തീരുമാനം അതിനിർണ്ണായകമാണ്.

മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേർന്നു ധനലക്ഷ്മി ബാങ്കിലേക്കു മാറ്റിയെന്നും ഹർജിയിൽ ആരോപിക്കുന്നു. 83 വയസ്സുള്ള രോഗിയായ തനിക്ക് ബാങ്കിൽ കയറിയിറങ്ങാൻ കഴിയാത്തതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനായ മോഹനരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണു പണം തട്ടിയെടുത്തതെന്നും മൊബൈൽ ഫോണുകൾ പിടിച്ചുവാങ്ങിയെന്നും ദേവകി അന്തർജനം ആരോപിച്ചു.

താൻ ഇപ്പോൾ തിരുവനന്തപുരത്തു മകൾക്കൊപ്പമാണു താമസം. തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു ഭർത്താവിന്റെ സംസ്‌കാര ചടങ്ങുകൾ നടത്താൻ മോഹനരും ഭാര്യയും അനുവദിച്ചില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരുവനന്തപുരത്ത് മെയ്ന്റനൻസ് ട്രിബ്യൂണലിൽ പരാതി നൽകി. മാർച്ച് 15നകം തീർപ്പുണ്ടാകുമെന്നു പറഞ്ഞിരുന്നെങ്കിലും കേസ് ആദ്യം മാർച്ച് 26ലേക്കും പിന്നീട് തിരഞ്ഞെടുപ്പിനു ശേഷവും പരിഗണിക്കാൻ മാറ്റി. പ്രായവും രോഗവും കണക്കിലെടുത്ത് അടിയന്തര സഹായം വേണമെന്നാവശ്യപ്പെട്ട് ഉപഹർജി നൽകിയിട്ടുണ്ട്.

കേസ് നിലവിലിരിക്കെ തന്റെ വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയെന്നും ഹർജിയിൽ പറയുന്നു. മറ്റു വരുമാനമില്ലാത്ത സാഹചര്യത്തിൽ ജീവനാംശം നൽകണമെന്നും തട്ടിയെടുത്ത പണവും കാറും തിരികെ ലഭിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP