Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വാർദ്ധക്യത്തിന്റെ അവശതകൾ ഉള്ളതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു കണ്ഠരര് മോഹനര്; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; നിയമ നടപടിയിലേക്ക് നീങ്ങിയതോടെ ശബരിമല മുൻതന്ത്രിക്ക് തിരിച്ചടിയായി ഉത്തരവ്; കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

വാർദ്ധക്യത്തിന്റെ അവശതകൾ ഉള്ളതിനാൽ ഇടപാടുകൾ നടത്താൻ മൂത്ത മകനെ ചുമതലപ്പെടുത്തി; അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം ധനലക്ഷ്മി ബാങ്കിലേക്കു മാറ്റി ചതിച്ചു കണ്ഠരര് മോഹനര്; വീട് അറിവോ സമ്മതമോ ഇല്ലാതെ പൊളിച്ചു നീക്കിയതും പ്രതികാരം; നിയമ നടപടിയിലേക്ക് നീങ്ങിയതോടെ ശബരിമല മുൻതന്ത്രിക്ക് തിരിച്ചടിയായി ഉത്തരവ്; കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെറ്റമ്മയെ കബളിപ്പിച്ച് പണ തട്ടാൻ നോക്കിയ ശബരിമല മുൻതന്ത്രി കണ്ഠരര് മോഹനർക്ക് തിരിച്ചടിയായി കോടതി ഉത്തരവ്. കണ്ഠര് മോഹനര് അമ്മ ദേവകി അന്തർജനത്തിന് 30 ലക്ഷംരൂപ 15 ദിവസത്തിനകം നൽകണമെന്ന് ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി നിർദേശിച്ചു. താനറിയാതെ തന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് മകൻ തുക മാറ്റിയെന്നും കാർ വിറ്റെന്നും കാണിച്ച് അന്തരിച്ച ശബരിമല തന്ത്രി മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണിത്.

ഹൈക്കോടതിയിലെ ബദൽ തർക്കപരിഹാരകേന്ദ്രത്തിൽ നടന്ന അനുരഞ്ജനത്തിലാണ് തീരുമാനമായത്. ഒത്തുതീർപ്പ് വിവരം ഉച്ചയ്ക്ക് ഹർജി പരിഗണിച്ചപ്പോൾ കക്ഷികൾ കോടതിയെ അറിയിച്ചു. കോടതിനിർദേശപ്രകാരമാണ് തിങ്കളാഴ്ച രാവിലെ കക്ഷികളെ അനുരഞ്ജനത്തിന് അയച്ചത്. ഹർജിക്കാരിയുടെ പേരിലുള്ള കാർ വിറ്റെന്ന ആക്ഷേപം ഉചിതമായ വേദിയിൽ ഉന്നയിക്കാമെന്നും കോടതി വ്യക്തമാക്കി. ശബരിമല മുൻ തന്ത്രി കണ്ഠര് മോഹനര് 41 ലക്ഷം രൂപയും കാറും മോഹനർ തട്ടിയെടുത്തെന്നായിരുന്നു മാതാവ് ദേവകി അന്തർജ്ജനം പരാതി നൽകിയത്.

പ്രായമായ അമ്മയെ സംരക്ഷിച്ചുകൊള്ളാമെന്ന വാക്ക് നിറവേറ്റിയില്ലെന്നും പരാതിയിലുണ്ടായിരുന്നു. ബാങ്കിൽ പോകാനുള്ള വിഷമം കാരണം ഇടപാടുകൾ കൈകാര്യം ചെയ്യാൻ കണ്ഠര് മോഹനരെ അനുവദിച്ചിരുന്നുവെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെയാണ് അമ്മ ഇപ്പോൾ താമസിക്കുന്നത്. വൃദ്ധമാതാവിന്റെ സംരക്ഷണത്തിന് വേണ്ടി തിരുവനന്തപുരം ആർഡിഒയ്ക്കും പരാതി നൽകിയിരുന്നു.

ശബരിമല മുഖ്യതന്ത്രിയായിരുന്ന കണ്ഠരര് മഹേശ്വരരുടെ ഭാര്യയാണ് ദേവകി അന്തർജ്ജനം. 2018 മേയിൽ മഹേശ്വരര് അന്തരിച്ചതോടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തു. ഇവരുടെ പേരിലുണ്ടായിരുന്ന ഇന്നോവ കാർ മറ്റൊരാൾക്ക് വിറ്റു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറൽ ബാങ്ക് ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്ന് 41.63 ലക്ഷം രൂപ മോഹനരരും ഭാര്യയും ചേർന്ന് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റി. 83 വയസുള്ള താൻ രോഗിയായതിനാൽ ബാങ്ക് ഇടപാടുകൾ നടത്താൻ മൂത്ത മകനായ മോഹനരരെ ചുമതലപ്പെടുത്തിയിരുന്നു. ഇതു ദുരുപയോഗം ചെയ്താണ് പണം തട്ടിയെടുത്തതെന്നും തന്റെ മൊബൈൽ ഫോണുകൾ പിടിച്ചു വാങ്ങിയെന്നും ദേവകി അന്തർജ്ജനം ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് നടന്ന പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന വ്യക്തിയാണ് ദേവകി അന്തർജനം.

മകൾക്കൊപ്പമാണ് ദേവകി അന്തർജനം താമസിക്കുന്നത്. ദേവകിയുടെ മകളുടെ മകനാണ് രാഹുൽ ഈശ്വർ. നേരത്തെ രാഹുൽ ഈശ്വറിനെ ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കണ്ഠര് മോഹനര് തള്ളി പറഞ്ഞിട്ടുണ്ട്. അന്ന് തന്നെ ഈ കുടുംബത്തിലെ പ്രശ്നങ്ങൾ ചർച്ചയായിരുന്നു. കുപ്രിസദ്ധി ഗുണ്ടായ ശോഭാ ജോണുമായുള്ള വിവാദത്തിൽ കുടുങ്ങി ശബരിമലയിലെ തന്ത്രി സ്ഥാനം നഷ്ടമായ വ്യക്തിയാണ് കണ്ഠര് മോഹനര്. നിലവിൽ മോഹനരുടെ മകനാണ് ശബരിമലയിലെ ഒരു തന്ത്രി. ശോഭാ ജോൺ തട്ടിക്കൊണ്ട് പോയി പണം തട്ടിയതുമായി ബന്ധപ്പെട്ട് മോഹനര് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. മഹേശ്വരരുടെയും ഭാര്യയുടെയും പേരിലുള്ള ഫെഡറൽ ബാങ്കിന്റെ ചെങ്ങന്നൂർ ശാഖയിലെ അക്കൗണ്ടിൽ നിന്നു 41.63 ലക്ഷം രൂപ മോഹനരും ഭാര്യയും ചേർന്നു ധനലക്ഷ്മി ബാങ്കിലേക്കു മാറ്റിയെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP