Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നമുക്ക് വേണ്ടത് ഭഗത് സിങ്ങിന്റെ നിർഭയത്വവും അംബേദ്കറിന്റെ സമത്വചിന്തയും മഹാത്മാഗാന്ധിയുടെ ഐക്യബോധവും; രാജ്യം തീരുമാനിക്കേണ്ടത് ഗാന്ധിക്കൊപ്പമോ അതോ ഗോഡ്‌സേക്കൊപ്പമോ എന്നും കനയ്യകുമാർ; മാർച്ച് 12 മുതൽ രണ്ടാം ദണ്ഡിയാത്ര ആരംഭിക്കുമെന്ന് തുഷാർ ഗാന്ധിയും; ജനലക്ഷങ്ങൾ ഒഴുകിയെത്തിയ ജൻഗൺമൻ യാത്രയുടെ സമാപന റാലിയിൽ പങ്കെടുത്തത് രാജ്യത്തെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പോരാളികൾ തന്നെ

നമുക്ക് വേണ്ടത് ഭഗത് സിങ്ങിന്റെ നിർഭയത്വവും അംബേദ്കറിന്റെ സമത്വചിന്തയും മഹാത്മാഗാന്ധിയുടെ ഐക്യബോധവും; രാജ്യം തീരുമാനിക്കേണ്ടത് ഗാന്ധിക്കൊപ്പമോ അതോ ഗോഡ്‌സേക്കൊപ്പമോ എന്നും കനയ്യകുമാർ; മാർച്ച് 12 മുതൽ രണ്ടാം ദണ്ഡിയാത്ര ആരംഭിക്കുമെന്ന് തുഷാർ ഗാന്ധിയും; ജനലക്ഷങ്ങൾ ഒഴുകിയെത്തിയ ജൻഗൺമൻ യാത്രയുടെ സമാപന റാലിയിൽ പങ്കെടുത്തത് രാജ്യത്തെ ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും പോരാളികൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

പാട്‌ന: നമ്മുടെ രാജ്യത്തിന് ഇന്ന് വേണ്ടത് ഭഗത് സിങ്ങിന്റെ നിർഭയത്വവും അംബേദ്കറിന്റെ സമത്വചിന്തയും മഹാത്മാഗാന്ധിയുടെ ഐക്യബോധവും ആണെന്ന് സിപിഐ നേതാവ് തനയ്യകുമാർ. അപ്പോൾ മാത്രമേ ഭീരുക്കളായ ഗോഡ്‌സേവാദികളിൽ നിന്നും രാജ്യത്തെ രക്ഷിക്കാനാകൂ എന്നും കനയ്യ. ഭരണഘടന സംരക്ഷിക്കുക, പൗരത്വം സംരക്ഷിക്കുക എന്ന മുദ്രാവാക്യവുമായി സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു കനയ്യകുമാർ.

കേന്ദ്ര സർക്കാർ നടത്തുന്നത് വെറുപ്പിന്റെ കച്ചവടമെന്ന് കനയ്യ കുമാർ പറഞ്ഞു. രാജ്യത്തിന് ഇപ്പോൾ കലാപകാരികളിൽ നിന്നുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും ജൻഗൺമൻ യാത്രയുടെ സമാപന റാലിയിൽ സിപിഐയുടെ യുവനേതാവ് പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്ക പുറമേ സാധാരണക്കാരും സാംസ്‌കാരിക പ്രവർത്തകരും അടങ്ങുന്ന വൻ ജനാവലിയാണ് പാട്‌നയിലെ ഗാന്ധി പാർക്കിൽ കനയ്യകുമാറിനെ കേൾക്കാനായി എത്തിയത്.

ദേശീയഗാനം ആലപിച്ചാണ് റാലി ആരംഭിച്ചത്. ഇന്ന് താൻ ജൻഗൺമൻ യാത്ര പൂർത്തിയാക്കിയിരിക്കുന്നു എന്നും ഇതിനിടെ ഒമ്പത് തവണയാണ് താൻ ആക്രമിക്കപ്പെട്ടതെന്നും കനയ്യ പറഞ്ഞു. രാജ്യമിന്ന് കലാപകാരികളുടെ കൈകളിലാണ്. ഗാന്ധിയെ വിശ്വസിക്കുന്നവർ ഒരുമിച്ചിരുന്നെങ്കിൽ രാജ്യമിന്ന് ഇത്തരത്തിൽ വിഭജിക്കുന്നവരുടെ കൈകളിൽ എത്തില്ലായിരുന്നു. ഡൽഹിയിലെ നരനായാട്ട് മൂന്നു ദിവസങ്ങളായി തന്റെ ഉറക്കം ഇല്ലാതാക്കിയിരിക്കുന്നു. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും ഉള്ളവരാകാം ഡൽഹിയിലെ കലാപങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടാകുക.

ഡൽഹിയിൽ രാഷ്ട്രീയ പാർട്ടികൾക്ക് തീപിടിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിക്കൊപ്പമാണോ അതോ ഗോഡ്സെയുമായാണോ പോകേണ്ടതെന്ന് രാജ്യം ഇപ്പോൾ തീരുമാനിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മതത്തിന്റെ രാഷ്ട്രീയം ബീഹാറിൽ നടക്കാൻ ഞങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പ്രഖ്യപിച്ചു.

സമ്മേളനത്തിൽ ഗാന്ധിജിയുടെ കൊച്ചുമകന്റെ മകൻ തുഷാർ ഗാന്ധിക്കൊപ്പം മേധാ പട്കർ, ജെഎൻയു സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് , അൽക ലംബ, കണ്ണൻ ഗോപിനാഥൻ, നജീബിന്റെ അമ്മ ഫാത്തിമ നഫീസ്, രോഹിത് വെമുലയുടെ അമ്മ രാധിക വെമുല എന്നിവരും എത്തിയിരുന്നു. മാർച്ച് 12 മുതൽ രണ്ടാം ദണ്ഡി യാത്ര ആരംഭിക്കുമെന്ന് തുഷാർ ഗാന്ധി പ്രഖ്യാപിച്ചു. രണ്ടാം സ്വാതന്ത്ര്യയുദ്ധത്തിലാണ് ഞങ്ങൾ പോരാടുന്നത്. സിഎഎ, എൻപിആർ, എൻആർസി എന്നിവ പിൻവലിക്കുന്നത് വരെ മാത്രമല്ല, രാജ്യത്തെ വിഷം ഇല്ലാതാക്കുന്നതുവരെ ഈ പോരാട്ടം നടക്കും. മൂന്ന് വെടിയുണ്ടകൾ ഉപയോഗിച്ചാണ് ഈ ആളുകൾ ബാപ്പുവിനെ കൊന്നത്. ഇപ്പോൾ ഈ മൂന്ന് നിയമങ്ങളും രാജ്യത്തെ വെട്ടിമുറിക്കുന്ന ബുള്ളറ്റ് പോലെയാണ് എന്നും അദ്ദേഹം പറഞ്ഞു.

സിപിഐ നേതാവും ജെഎൻയു സ്റ്റുഡന്റ്സ് യൂണിയൻ മുൻ അധ്യക്ഷനുമായ കനയ്യ കുമാർ നയിക്കുന്ന ജൻഗൺമൻ യാത്രയ്ക്ക് സമാപനം കുറിച്ച് കൊണ്ടുള്ള പടുകൂറ്റൻ സമ്മേളനം രാവിലെ 10 ന് പാറ്റ്ന ഗാന്ധി മൈതാനത്തിൽ ആരംഭിച്ചു. 15 ലക്ഷം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ഗാന്ധി മൈതാനത്തിന്റെ പകുതിയിലേറെ സ്ഥലം സമ്മേളനം ആരംഭിക്കുന്നതിനു മുമ്പ് തന്നെ നിറഞ്ഞു കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് കനയ്യകുമാർ സമ്മേളന വേദിയിലെത്തിയത്. കനയ്യ എത്തിയതോടെ ജനക്കൂട്ടം ഇളകി മറിയുകയായിരുന്നു. ഉച്ചയ്ക്ക് 1 മണിക്കും മൈതാനത്തിലേക്ക് ഇടമുറിയാതെ ജനങ്ങൾ എത്തിക്കൊണ്ടിരിക്കുകയായിരുന്നു.

രാവിലെ 10 മണിക്ക് ഇപ്റ്റയുടെ ഗായക സംഘത്തിന്റെ വിപ്ലവഗാനാലാപത്തോടെ ആരംഭിച്ച സമ്മേളനത്തെ, രാജ്യത്തെ എല്ലാ പ്രതിപക്ഷപ്പാർട്ടികളുടെയും പ്രതിനിധികളും സാമൂഹ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും അഭിവാദ്യം ചെയ്തു. ഏറ്റവും ഒടുവിലാണ് കനയ്യകുമാറിന്റെ പ്രസംഗം. ബീഹാറിലെ 35 ജില്ലകളിലൂടെയും യാത്ര ചെയ്ത ജൻഗൺമൻ യാത്രയിൽ 3 കോടിയിലേറെ ജനങ്ങളുമായി കനയ്യ സംവദിക്കുകയുണ്ടായി. നവംബർ മാസത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാർ രാഷ്ട്രീയത്തിൽ മാത്രമല്ല, ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ വഴിത്തിരിവ് സൃഷ്ടിക്കുന്ന ചരിത്ര സംഭവമാണ് ജൻഗൺമൺ റാലിയും റാലിയുടെ സമാപനവുമെന്ന് സംഘാടകർ അവകാശപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP