Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉദ്ഘാടന സർവ്വീസിന് തയ്യാറായി എയർ ഇന്ത്യ എക്സ്‌പ്രസും സ്‌പൈസ് ജെറ്റും ഇൻഡിഗോയും ഗോ എയറും ജെറ്റ് എയർവേസും; വിദേശ സർവ്വീസിന് സമ്മതം അറിയിച്ച് ചർച്ചകളുമായി എയർ അറേബ്യയും ഗൾഫ് എയറും ഒമാൻ എയറും ഫ്‌ളൈ ദുബായും; ഉദ്ഘാടകനെ നിശ്ചിയിക്കാൻ കിയാൽ യോഗം ഉടൻ; കണ്ണൂർ വിമാനത്താവളം പൂർണ്ണ സജ്ജം; മൂർഖൻ പറമ്പിൽ നിന്നും വിമാനം പറന്നുയരാൻ ഇനി 59 ദിവസം കുടി

ഉദ്ഘാടന സർവ്വീസിന് തയ്യാറായി എയർ ഇന്ത്യ എക്സ്‌പ്രസും സ്‌പൈസ് ജെറ്റും ഇൻഡിഗോയും ഗോ എയറും ജെറ്റ് എയർവേസും; വിദേശ സർവ്വീസിന് സമ്മതം അറിയിച്ച് ചർച്ചകളുമായി എയർ അറേബ്യയും ഗൾഫ് എയറും ഒമാൻ എയറും ഫ്‌ളൈ ദുബായും; ഉദ്ഘാടകനെ നിശ്ചിയിക്കാൻ കിയാൽ യോഗം ഉടൻ; കണ്ണൂർ വിമാനത്താവളം പൂർണ്ണ സജ്ജം; മൂർഖൻ പറമ്പിൽ നിന്നും വിമാനം പറന്നുയരാൻ ഇനി 59 ദിവസം കുടി

രഞ്ജിത്ത് ബാബു

കണ്ണൂർ: ഡിസംബർ 9 ന് കണ്ണൂർ വിമാനത്താവളം ഉത്ഘാടനം ചെയ്യുന്ന ദിവസം തന്നെ രാജ്യത്തിനകത്തും പുറത്തും സർവ്വീസ് നടത്താൻ അഞ്ച് വിമാനകമ്പനികൾ സന്നദ്ധരായി. എയർ ഇന്ത്യ എക്സ്പ്രസ്സ് , സ്പൈസ് ജെറ്റ്, ഇന്റിഗോ, ഗോ എയർ, ജറ്റ് എയർവേസ് എന്നിവയാണ് ആദ്യ ദിവസം തന്നെ സർവ്വീസ് നടത്താനായി ഒരുങ്ങിയിട്ടുള്ളത്.

ഈ വിമാനകമ്പനികളുടെ ഷെഡ്യൂളുകൾ അവർ തന്നെയാണ് തീരുമാനിക്കുക. കണ്ണൂർ വിമാനത്താവള കമ്പനിയായ കിയാൽ അധികൃതരുമായി ചർച്ചയിൽ ഈ കമ്പനികൾ കരടു സമയവിവരപട്ടിക തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ അന്തിമ തീരുമാനം വിമാനകമ്പനികളുടേതായിരിക്കും. വിദേശ വിമാന കമ്പനികൾക്ക് സർവ്വീസ് അനുമതിക്കായി കിയാൽ അധികൃതർ ശ്രമം തുടരുന്നുണ്ട്. അത്തരം വിദേശ വിമാന കമ്പനികൾക്ക് സേവനം നൽകുന്ന ഏജൻസികൾ കിയാൽ അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. എയർ അറേബ്യ, ഗൾഫ് എയർ, ഒമാൻ എയർ, ഫ്ളൈ ദുബായ്, എന്നീ കമ്പനികളാണ് മുൻനിരയിലുള്ളത്.

വിമാനത്താവളത്തിൽ സന്ദർശകരുടെ തിരക്ക് പൂർണ്ണമായും നിയന്ത്രണ വിധേയമാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിലെ പോലെ സന്ദർശകരെ ഇനി അനുവദിക്കില്ല. ഇന്നും നാളേയും കീഴല്ലൂർ പഞ്ചായത്തിലേയും മട്ടന്നൂർ നഗരസഭയിലേയും സ്ഥിര താമസക്കാർക്ക് മാത്രമായിരിക്കും പ്രവേശനം. 12 ാം തീയ്യതി സ്‌ക്കൂൾ വിദ്യാർത്ഥികൾക്ക് മാത്രമായും സന്ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്.

സന്ദർശകർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൊണ്ടു വരണം. കേന്ദ്ര വ്യവസായ സുരക്ഷാ സേനയും കിയാലിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും നൽകുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു വേണം സന്ദർശനം നടത്താൻ. 13, 14 തീയ്യതികളിൽ ഓഹരി ഉടമകൾക്ക് മാത്രമായി സന്ദർശനം നിജപ്പെടുത്തിയിട്ടുണ്ട്. ഷെയർ സർട്ടിഫിക്കറ്റിന്റെ കോപ്പിയും തിരിച്ചറിയൽ കാർഡും കയ്യിൽ കരുതണം. കുടുംബത്തിൽ നിന്ന് നാല് പേരെ അനുവദിക്കും.

വിമാനത്താവളത്തിന്റെ ഉത്ഘാടന വേദി നിശ്ചയിക്കാനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഉത്ഘാടകന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിന് ശേഷമായിരിക്കും വേദിയുടെ സ്ഥാനം കണ്ടെത്തുക. സന്ദർശകരുടെ ബാഹുല്യവും വൻ ഗതാഗത കുരുക്കിലേക്കും നയിച്ച കഴിഞ്ഞ ദിവസത്തെ സാഹചര്യങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഉത്ഘാടന ദിവസത്തെ ട്രാഫിക് ക്രമീകരണങ്ങളെക്കുറിച്ച് നേരിട്ടറിയാൻ കണ്ണൂർ റെയ്ഞ്ച് ഐ.ജി. ബൽറാം കുമാർ ഉപാദ്ധ്യായ കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ സന്ദർശനം നടത്തിയിരുന്നു. കണ്ണൂരിൽ നിന്നും വിമാനം പറന്നുയരാൻ ഇനി 59 ദിവസത്തെ കാത്തിരിപ്പേ വേണ്ടതുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP