Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോടിനോടു സലാം പറഞ്ഞു വിമാനക്കമ്പനികൾ കണ്ണൂരിലേക്ക്; നീളം കൂടിയ റൺവേയും കൂടുതൽ സൗകര്യങ്ങളും വിദേശ കമ്പനികൾക്കു പ്രചോദനം; റൺവേ നവീകരണം പൂർത്തിയായിട്ടും വലിയ വിമാനങ്ങൾ ഇറങ്ങാത്ത കരിപ്പൂർ വിമാനം കൂടുതൽ പ്രതിസന്ധിയിലേക്ക്; മലബാറിന്റെ കവാടം കണ്ണൂരാകുമോ?

കോഴിക്കോടിനോടു സലാം പറഞ്ഞു വിമാനക്കമ്പനികൾ കണ്ണൂരിലേക്ക്; നീളം കൂടിയ റൺവേയും കൂടുതൽ സൗകര്യങ്ങളും വിദേശ കമ്പനികൾക്കു പ്രചോദനം; റൺവേ നവീകരണം പൂർത്തിയായിട്ടും വലിയ വിമാനങ്ങൾ ഇറങ്ങാത്ത കരിപ്പൂർ വിമാനം കൂടുതൽ പ്രതിസന്ധിയിലേക്ക്; മലബാറിന്റെ കവാടം കണ്ണൂരാകുമോ?

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ വിമാനത്താവളം കേരളത്തിന്റെ കവാടമാകുമോ? വിദേശ വിമാനക്കമ്പനികളുടെ പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നതു ലോകത്തിനു കേരളത്തിലേക്കു വരാനുള്ള വാതിലായി കണ്ണൂർ വിമാനത്താവളം മാറുമെന്നാണ്.

നേരത്തെ കോഴിക്കോട് വിമാനത്താവളത്തിലെ സർവീസ് വിവിധ കമ്പനികൾ അവസാനിപ്പിച്ചിരുന്നു. പകരം ഇവയെല്ലാം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്താൻ ശ്രമംതുടങ്ങിക്കഴിഞ്ഞു. എമിറേറ്റ്സ് എയർ, ഗൾഫ് എയർ എന്നിവയുടെ നേതൃത്വത്തിലാണ് വിമാനക്കമ്പനികളുടെ പുതിയ നീക്കം.

ഉമ്മൻ ചാണ്ടി സർക്കാർ ആഘോഷിച്ചാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളൊരുക്കാതിരുന്നതിനാൽ വിമാനങ്ങൾ പറക്കാൻ അൽപ്പകാലമെടുക്കും. എങ്കിലും സർവീസ് തുടങ്ങുന്നതോടെ കേരളത്തിന് വലിയ നേട്ടങ്ങളാകും ഇതു നൽകുകയെന്നാണു സൂഒചന.

നിരവധി വിമാനക്കമ്പനികൾ കണ്ണൂരിൽ നിന്നു പറന്നുയരാൻ ക്യൂ നിൽക്കുകയാണ്. യാത്രികർ ഏറെ ഇഷ്ടപ്പെടുന്ന എമിറേറ്റ്സും എത്തിഹാദും ഖത്തർ എയർവെയ്സും മുതൽ ബജറ്റ് എയർലൈനായ സിൽക്സ് വരെ കണ്ണൂരിൽ സർവീസ് നടത്താൻ തയ്യാറായി എത്തിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര, രാജ്യാന്തര സർവീസുകൾ തുടങ്ങാൻ പതിനഞ്ച് വിമാനക്കമ്പനികളാണ് സന്നദ്ധത അറിയിച്ചിട്ടുള്ളത്. എയർ ഏഷ്യയും കണ്ണൂർ സർവീസിന് മുന്നിട്ടിറങ്ങിയിട്ടുണ്ട്. റൺവേ നവീകരണത്തിന്റെ പേരിലാണ് വലിയ വിമാനങ്ങളുടെ സർവീസിന് കോഴിക്കോട്ട് അനുമതി നിഷേധിച്ചത്. ഇതോടെ പല കമ്പനികളും കരിപ്പൂർ വിട്ടു. നവീകരണം പൂർത്തിയായെങ്കിലും വലിയ വിമാനങ്ങൾക്കുള്ള വിലക്ക് നീങ്ങാത്തതു യാത്രക്കാർക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

ആഭ്യന്തര വിമാനസർവീസുകളും കോഴിക്കോടിനെ വിട്ട് ഇനി കണ്ണൂർ കേന്ദ്രീകരിക്കാനാണു നീക്കം നടത്തുന്നത്. ബംഗളൂരു, ഡൽഹി, മുംബൈ മേഖലകളിൽ നിന്ന് കണ്ണൂരേക്കാകും മിക്ക വിമാനങ്ങളും എത്തുക. മലബാർ മേഖലയുടെ പ്രധാനവിമാനത്താവളമായി കണ്ണൂർ മാറും. ഗൾഫ് മേഖലയ്ക്കുപുറമെ പൂർവേഷ്യൻ രാജ്യങ്ങളിലേക്കുള്ള സർവീസുകളും കണ്ണൂരിൽനിന്ന് വിമാനക്കമ്പനികൾ ലക്ഷ്യംവെക്കുന്നുണ്ട്. എയർ ഇന്ത്യ, എമിറേറ്റ്സ്, എത്തിഹാദ്, ഫ്ളൈ ദുബായ്, ഖത്തർ എയർ, ഒമാൻ എയർ, എയർ അറേബ്യ, ഗൾഫ് എയർ, െജറ്റ് എയർ, സിൽക്ക് എയർ, സ്പൈസ് െജറ്റ്, എയർ ഇന്ത്യ എക്സ്?പ്രസ്, എയർ ഏഷ്യ, ഇൻഡിഗോ എയർ എന്നീ കമ്പനികളാണ് ആദ്യഘട്ടത്തിൽ കണ്ണൂരിൽനിന്നുള്ള സർവീസിന് തയ്യാറായിട്ടുള്ളത്.

പ്രാഥമിക ഘട്ടത്തിൽത്തന്നെ 3500 ഏക്കർ ഭൂമിയിലാണ് കണ്ണൂർ വിമാനത്താവളം പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. നീളംകൂടിയ റൺവേയും 20 വിമാനങ്ങൾക്ക് പാർക്ക്ചെയ്യാവുന്ന ഏപ്രണുമാണ് ഇവിടത്തെ പ്രത്യേകത. കൂടുതൽ സംഭരണശേഷിയുള്ള ഇന്ധന ടാങ്കുകളും മികച്ച ഗ്രൗണ്ട് ഹാൻഡ്ലിങ് സൗകര്യങ്ങളുമാണിവിടെയുള്ളത്. സ്വകാര്യ പങ്കാളിത്തത്തോടെയുള്ള വിമാനത്താവളമായതിനാൽ ആദ്യഘട്ടത്തിൽ ലഭ്യമാകാവുന്ന സൗജന്യങ്ങളും വിമാനക്കമ്പനികളെ ആകർഷിക്കുന്നുണ്ട്.

വലിയ വിമാനങ്ങൾ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനമുണ്ടാവുകയും റൺവേ നീളംകൂട്ടാനുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും ചെയ്താലേ കോഴിക്കോട് വിമാനത്താവളത്തിന് നിലനിൽക്കാനാകൂ എന്ന അവസ്ഥയാണുള്ളത്. വിമാനങ്ങൾക്കുള്ള വിലക്കുകൾ നീക്കാത്തതും കണ്ണൂരിന്റെ സൗകര്യങ്ങളും കോഴിക്കോടു വിമാനത്താവളത്തിന്റെ കാര്യത്തിലുള്ള ആശങ്കയാണു വർധിപ്പിക്കുന്നത്.

കാർമാർഗം മണിക്കൂറുകൾ യാത്രചെയ്ത് നെടുമ്പാശ്ശേരിയിലെത്തി വിമാനം പിടിക്കേണ്ട ഗതികേട് കണ്ണൂർ വിമാനത്താവളം വരുന്നതോടെ മലബാറുകാർക്ക് ഒഴിവാകും. മംഗലാപുരം വിമാനത്താവളം കണ്ണൂരിനടുത്ത് ഉണ്ടെങ്കിലും കാസർകോട് മുതലുള്ള യാത്രക്കാർ കൂടുതലും ആശ്രയിക്കേണ്ടിവരുന്നത് കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനങ്ങളെയാണ്. മംഗലാപുരത്ത് സുരക്ഷാ പ്രശ്നങ്ങളുള്ളതിനാലും ടേബിൾടോപ് റൺവേ ആയതിനാലും പലവിമാന കമ്പനികളും ഇവിടെക്കുള്ള സർവീസ് ഏറ്റെടുക്കാറില്ല. കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് പ്രവാസികളുൾപ്പെടെയുള്ള യാത്രക്കാർ പൂർണമായും ഇവിടം ആശ്രയിച്ചുതുടങ്ങും. കേരളത്തിലെ പ്രധാന വിമാനത്താവളമായി മാറാൻ കണ്ണൂരിനു സാധിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP