Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇ പി ജയരാജന്റെ മകനെതിരെ കുന്നിടിക്കൽ ആരോപണം കൊഴിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കി ജില്ലാ സെക്രട്ടറി പി ജയരാജൻ; പരിസ്ഥിതി ദിനത്തിൽ പാർട്ടി അംഗങ്ങളുടെ വീടുകളിലും പൊതു ഇടങ്ങളിലുമായി ഒരു ലക്ഷം വൃക്ഷ തൈകൾ നടും; നേരിട്ട് പ്രസ്താവനകൾ ഇല്ലാതെ കണ്ണൂർ സിപിഎമ്മിലെ ഒളിപ്പോര് കൊഴുക്കുന്നത് ഇങ്ങനെ

ഇ പി ജയരാജന്റെ മകനെതിരെ കുന്നിടിക്കൽ ആരോപണം കൊഴിക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കി ജില്ലാ സെക്രട്ടറി പി ജയരാജൻ; പരിസ്ഥിതി ദിനത്തിൽ പാർട്ടി അംഗങ്ങളുടെ വീടുകളിലും പൊതു ഇടങ്ങളിലുമായി ഒരു ലക്ഷം വൃക്ഷ തൈകൾ നടും; നേരിട്ട് പ്രസ്താവനകൾ ഇല്ലാതെ കണ്ണൂർ സിപിഎമ്മിലെ ഒളിപ്പോര് കൊഴുക്കുന്നത് ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: സിപിഎം. നേതാവ് ഇ.പി. ജയരാജന്റെ മകൻ ജയ്സനുനേരെ പ്രകൃതി ചൂഷണവും കുന്നിടിക്കൽ ആരോപണവും കൊഴുക്കുമ്പോൾ പരിസ്ഥിതി സംരക്ഷണത്തിന് പദ്ധതി തയ്യാറാക്കി സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജൻ രംഗത്തിറങ്ങി. പരിസ്ഥിതി ദിനത്തിൽ ജില്ലയിലെ പാർട്ടി അംഗങ്ങളുടെ വീടുകളിലും പൊതു ഇടങ്ങളിലുമായി ഒരു ലക്ഷം വൃക്ഷ തൈകൾ നടാൻ പാർട്ടി തയ്യാറെടുക്കുകയാണ്. പ്രകൃതി ചൂഷണത്തിന് പ്രതിസ്ഥാനത്ത് നിൽക്കുന്ന സിപിഎം. നേതാവിന്റെ മകൻ ജയ്സന്റെ കമ്പനിക്കെതിരെ ശാസ്ത്ര സാഹിത്യപരിഷത്ത് തന്നെയാണ് പരാതി നൽകിയത്. ആയുർവേദ റിസോർട്ടും ആശുപത്രിയും പണിയുക എന്നതാണ് കമ്പനിയുടെ പദ്ധതി. ഇതിനായി വനം പാരിസ്ഥിതി ആഘാതം ഉണ്ടാക്കുന്ന് നിർമ്മാണ പ്രവർത്തനം നടത്തുകയാണെന്നാണ് ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പരാതി.

സിപിഎം. നെ അടുത്ത കാലത്തായി അറിഞ്ഞും അറിയാതേയും പ്രതിരോധത്തിലാക്കാൻ ഇ.പി. ജയരാജൻ കാരണക്കാരനായിരുന്നു. എൽ.ഡി.എഫ്. മന്ത്രി സഭയിൽ അധികാരമേറ്റതോടെ ലോക ബോക്സിങ് താരം മുഹമ്മദലിയുടെ അനുശോചനം മുതൽ ബന്ധു നിയമനം വരെയുള്ള നടപടിയിൽ ജയരാജൻ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. മന്ത്രി സഭയിൽ നിന്നും പുറത്തായപ്പോഴും ജയരാജനെ പാർട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ ജയരാജന്റെ മകൻ ജയ്സന്റെ ആയുർവേദ റിസോർട്ടിന്റെ നിർമ്മാണത്തിനായി പത്തേക്കർ വിസ്തൃതിയിൽ ഉടുപ്പ കുന്ന് ഇടിക്കുന്നതിനെതിരെ പരിഷത്ത് തുടങ്ങിവെച്ച എതിർപ്പ് പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഏറ്റെടുത്തിരിക്കയാണ്.

സിപിഎം. ന്റെ പാർട്ടി നഗരസഭയായ ആന്തൂരിലാണ് ഈ പ്രവർത്തനം നടക്കുന്നത്. ഈ നഗരസഭയിൽ പ്രതിപക്ഷത്തിന് ഒരംഗം പോലുമില്ല. ഭൂവിനിയോഗ നിയമം ലംഘിച്ചാണ് ഇവിടെ നിർമ്മാണ പ്രവർത്തനം നടക്കുന്നതെന്നാണ് ആരോപണം. ഈ ആരോപണം നില നിൽക്കേ തന്നെയാണ് കണ്ണൂരിനെ പച്ച പുതപ്പിക്കാൻ സിപിഎം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. തോടുകളും കുളങ്ങളും ശുചീകരിക്കാനും വന സംരക്ഷണത്തിനും ജലസംരക്ഷണത്തിനും പദ്ധതി തയ്യാറാക്കിയതായി ജയരാജൻ തന്നെ പറയുന്നു. ആദ്യഘട്ടത്തിൽ നാളെ ജനപ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും പങ്കെടുക്കുന്ന ജില്ലാതല ശില്പശാലയും സെമിനാറും കണ്ണൂരിൽ നടക്കും.

കണ്ണൂരിനൊരു ഹരിത കവചം പ്രവർത്തന രേഖ പി.ജയരാജൻ അവതരിപ്പിക്കും. ഈ മാസം 15 നുള്ളിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ശില്പ ശാലകളും നടത്തും. ജില്ലയിലെ പുഴകൾ കേന്ദ്രീകരിച്ച് പുഴയറിയൽ യാത്രയും നടത്തും. 19 ന് നായനാർ ദിനത്തിൽ വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കൾ ശേഖരിച്ച് സമ്പൂർണ്ണ ശുചീകരണം നടത്തും. ഒരു ഭാഗത്ത് പ്രകൃതി ചൂഷണത്തിന് പാർട്ടി നേതാക്കളും മക്കളും പ്രതിസ്ഥാനത്ത് നിൽക്കുമ്പോൾ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പരിപാടി ആരംഭിക്കുന്നത് ജനങ്ങൾക്ക് ആശ്വാസമേകുകയാണ്.

ഉടുപ്പ കുന്നിടിച്ച് റിസോർട്ട് പണിയുന്നത് ഈ പ്രദേശത്തെ ജലസംവിധാനത്തെ തകർക്കുമെന്നും അത് പരിസ്ഥിതി ആഘാതം സൃഷ്ടിക്കുമെന്നും പരിഷത്ത് ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ തളിപറമ്പ് തഹസിൽദാറോട് അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. പരിസ്ഥിതി ആഘാതം പഠിക്കാൻ ജിയോളജി വകുപ്പിനെ ചുമതലപ്പെടുത്തിയിരിക്കയാണ്. കോൺഗ്രസ്സ് നേതൃത്വത്തിൽ പ്രദേശത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP