Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂർ വിമാനത്താവളം ഉത്ഘാടന ചടങ്ങിന് ലക്ഷം പേർ സാക്ഷിയാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും: ആദ്യ വിമാനം അന്ന് തന്നെ അബുദാബിയിലേക്ക് പറക്കും: ഇ.പി. ജയരാജൻ ചെയർമാനായി വിമാനത്താവളം ഉത്ഘാടനത്തിനുള്ള സംഘാടക സമിതി പ്രവർത്തനം തുടങ്ങി

കണ്ണൂർ വിമാനത്താവളം ഉത്ഘാടന ചടങ്ങിന് ലക്ഷം പേർ സാക്ഷിയാകും; മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാകും: ആദ്യ വിമാനം അന്ന് തന്നെ അബുദാബിയിലേക്ക് പറക്കും: ഇ.പി. ജയരാജൻ ചെയർമാനായി വിമാനത്താവളം ഉത്ഘാടനത്തിനുള്ള സംഘാടക സമിതി പ്രവർത്തനം തുടങ്ങി

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് വീക്ഷിക്കാൻ ഒരു ലക്ഷം പേർ എത്തുമെന്ന് കണക്കു കൂട്ടൽ. അതിനുള്ള പന്തലും സൗകര്യങ്ങളും ഒരുക്കാൻ സംഘാടക സമിതി രൂപവൽക്കരണ യോഗത്തിൽ തീരുമാനമായി. ഡിസംബർ 9 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് വിമാനത്താവളത്തിന്റെ ഉത്ഘാടനം നിർവ്വഹിക്കുക. കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയാണ്. വിമാനത്താവള ടെർമിനൽ കെട്ടിടത്തിന് അരികെ തന്നെയാണ് ഉത്ഘാടന വേദിയും പന്തലും ഒരുക്കുന്നത്. കണ്ണൂരിൽ നിന്നും ആദ്യം വിമാന യാത്ര ചെയ്യുന്നവർക്കുള്ള ബോർഡിങ് പാസ് ഉത്ഘാട ചടങ്ങിൽ വെച്ച് നൽകും.

വിമാനത്താവളത്തിന്റെ ഉത്ഘാടന ചടങ്ങ് പരിസ്ഥിതി സൗഹൃദമാണ്. അതിനാൽ പൊതു ജനങ്ങൾ ഗ്രീൻ പ്രോട്ടോകോൾ പാലിക്കണം. മട്ടന്നൂരിലും സമീപ പ്രദേശങ്ങലുമുള്ള വ്യാപാര സ്ഥാപനങ്ങൾ അലങ്കരിച്ച് ആഘോഷ സമാനമാക്കാനും നഗരം സമ്പൂർണ്ണ ശുചിത്വം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്ഘാടന ചടങ്ങ് കണ്ണൂരിന്റെ പ്രത്യേകിച്ച് മട്ടന്നൂരിന്റെ ഉത്സവമാക്കി മാറ്റാനാണ് സംഘടകർ ഉദ്ദേശിക്കുന്നത്. ഉത്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തുന്ന ആയിരങ്ങളുടെ വാഹനങ്ങൾ നിർത്തിയിടാനുള്ള സംവിധാനവും ഏർപ്പെടുത്തുന്നുണ്ട്.

അന്നേ ദിവസം കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവള ഭാഗത്തേക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. പാർക്ക് ചെയ്യുന്ന ഇടങ്ങളിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേക ബസ്സുകളിൽ ആളുകളെ എത്തിക്കും. തിരിച്ചും അതുപോലെ തന്നെ പാർക്കിങ് ഏറിയായിൽ കൊണ്ടു പോകും. വിമാനയാത്രക്കാരുടേയും വി.ഐ.പി. കളുടേയും വാഹനങ്ങൾക്ക് വിമാനത്താവളത്തിൽ പ്രവേശിക്കാം. അതിനായുള്ള പാസിന് ഓൺലൈനിൽ അപേക്ഷ നൽകണം.

വിമാനത്താവളത്തിന്റെ ഉത്ഘാടനത്തിനുള്ള സംഘാടക സമിതിയുടെ ചെയർമാനായി ഇ.പി. ജയരാജനും ജനറൽ കൺവീനറായി കിയാൽ എം. ഡി. വി. തുളസീ ദാസും കൺവീനറായി ജില്ലാ കലക്ടർ മീർ മുഹമ്മദലിയും പ്രവർത്തിക്കും. ജില്ലയിലെ മന്ത്രിമാർ, എംഎൽഎ മാർ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, നഗരസഭാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വകുപ്പ് മേധാവികൾ, വ്യാപാരി സംഘടനാ പ്രതിനിധികൾ എന്നിവർ സംഘാടക സമിതിയിൽ അംഗങ്ങളാണ്. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഡിസംബർ 9 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളം നാടിന് സമർപ്പിക്കും. അന്ന് തന്നെ എയർ ഇന്ത്യാ എക്സപ്രസ്സ് അബുദാബിയിലേക്ക് സർവ്വീസ് ആരംഭിക്കുകയും ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP