Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊളംബോയിൽ കൊല്ലപ്പെട്ടത് ദുബായിൽ സ്ഥിര താമസമാക്കിയ കാസർകോട്ടുകാരി; അമ്പത്തിയെട്ടുകാരിയുടെ ജീവനെടുത്തത് ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനം; ഭർത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്രീലങ്കയിൽ കുടുംബമെത്തിയതുകൊളംബോയിൽ ബിസിനസ്സുള്ള കുടുംബാഗങ്ങളെ കാണാനും വിനോദ സഞ്ചാരത്തിനും; ശ്രീലങ്കയിലെ 'കറുത്ത ഇസ്റ്ററിൽ' മരിച്ചവരിൽ മലയാളിയും

കൊളംബോയിൽ കൊല്ലപ്പെട്ടത് ദുബായിൽ സ്ഥിര താമസമാക്കിയ കാസർകോട്ടുകാരി; അമ്പത്തിയെട്ടുകാരിയുടെ ജീവനെടുത്തത് ഷാംഗ്രിലാ ഹോട്ടലിലെ സ്‌ഫോടനം; ഭർത്താവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ശ്രീലങ്കയിൽ കുടുംബമെത്തിയതുകൊളംബോയിൽ ബിസിനസ്സുള്ള കുടുംബാഗങ്ങളെ കാണാനും വിനോദ സഞ്ചാരത്തിനും; ശ്രീലങ്കയിലെ 'കറുത്ത ഇസ്റ്ററിൽ' മരിച്ചവരിൽ മലയാളിയും

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ കാസർകോട് സ്വദേശിനിയും. കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശി പി.എസ്.റസീന (58) ആണ് കൊല്ലപ്പെട്ടത്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്.

ദുബായിൽ താമസിക്കുന്ന ഇവർ കൊളംബോയിലുള്ള ബന്ധുക്കളെ കാണാനായി ശ്രീലങ്കയിൽ എത്തിയതായിരുന്നു. ഇവരുടെ പിതാവിനും സഹോദരങ്ങൾക്കുമെല്ലാം കൊളമ്പോയിൽ ബിസിനസുണ്ട്. ഭർത്താവിനൊപ്പമാണ് ഇവർ കൊളംബോയിലെത്തിയതാണ്. ഷാംഗ്രിലാ ഹോട്ടലിലെ സ്ഫോടനത്തിലാണ് റസീന കൊല്ലപ്പെട്ടത്. പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ ആഘോഷത്തിനിടെയാണ് ശ്രീലങ്കയിൽ സ്ഫോടന പരമ്പരയുണ്ടായത്. ഒരേ സമയം മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും നടന്ന സ്ഫോടനങ്ങളിൽ ശ്രീലങ്ക നടങ്ങി.

ഈസ്റ്റർ പ്രാർത്ഥനയ്ക്കിടെ ആയിരുന്നു പള്ളികളിലെ സ്ഫോടനം. രണ്ടു പള്ളികളിൽ നിരവധി തവണ സ്ഫോടനം നടന്നു. പരുക്കേറ്റ വിദേശികൾ ഉൾപ്പെടെയുള്ളവരെ കൊളംബോ നാഷനൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബോ, ബട്ടിക്കലോവ, നെഗോമ്പോ എന്നിവിടങ്ങളിലെ പള്ളികളിലും സിനമൺ ഗ്രാൻഡ്, ഷാംഗ്രിലാ, കിങ്സ്ബറി പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണു സ്ഫോടനമുണ്ടായത്. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതാണ് റസീനയുടെ ജീവനെടുത്തത്. എട്ടോളം സ്ഫോടനമാണ് കൊളംബോയിലുണ്ടായത്.

സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളറിയാൻ ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു. കൊച്ചിക്കാടെ, കാതന, ബാട്ടിക്കലോവ എന്നിവിടങ്ങളിലെ മൂന്നു പള്ളികളിലാണു രാവിലെ സ്ഫോടനങ്ങളുണ്ടായത്. കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച്, നെഗമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച്, ബാട്ടിക്കലോവയിലെ സിയോൺ ചർച്ച് എന്നിവിടങ്ങളിലാണു സ്ഫോടനമുണ്ടായത്.

കൊളംബോയിലെ റോമൻ കാത്തലിക് അതിരൂപതയുടെ കീഴിലുള്ള കൊച്ചിക്കാടെ സെന്റ് ആന്റണീസ് ചർച്ച് ശ്രീലങ്കയുടെ ദേശീയ പൈതൃക കേന്ദ്രമാണ്. സെന്റ് ആന്റണിയുടെ തിരുശേഷിപ്പ് ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. നെഗമ്പോ നഗരത്തിന്റെ പാലകപുണ്യവാളൻ ആയ സെന്റ് സെബാസ്റ്റ്യന്റെ പ്രതിമ അദ്ഭുതം പ്രവർത്തിക്കുന്നതായി നിരവധി പേർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നിരവധി പേർക്കു സൗഖ്യം പ്രദാനം ചെയ്തതിലൂടെ ഖ്യാതി കേട്ടതാണു സിയോർ ചർച്ച്. സ്ഫോടനമുണ്ടായ മൂന്നു പഞ്ചനക്ഷത്ര ഹോട്ടലുകളും കൊളംബോയുടെ അതിസുരക്ഷാ മേഖലയിലുള്ളതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP