Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കരിങ്കൊടി കാണിക്കാൻ മുദ്രാവാക്യം വിളിച്ച് എംഎസ്എഫുകാർ എത്തിയപ്പോൾ എംഎൽഎക്ക് നിയന്ത്രണം തെറ്റി! കെഎംഒ കോളേജിന്റെ അകത്തു കയറി വിദ്യാർത്ഥികളെ മർദ്ദിച്ച് കാരാട്ട് റസാഖ്; എംഎൽഎ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊടുവള്ളിയിൽ എംഎസ്എഫിന്റെ പടുകൂറ്റൻ പ്രതിഷേധം റാലി

കരിങ്കൊടി കാണിക്കാൻ മുദ്രാവാക്യം വിളിച്ച് എംഎസ്എഫുകാർ എത്തിയപ്പോൾ എംഎൽഎക്ക് നിയന്ത്രണം തെറ്റി! കെഎംഒ കോളേജിന്റെ അകത്തു കയറി വിദ്യാർത്ഥികളെ മർദ്ദിച്ച് കാരാട്ട് റസാഖ്; എംഎൽഎ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അറസ്റ്റ് ആവശ്യപ്പെട്ട് കൊടുവള്ളിയിൽ എംഎസ്എഫിന്റെ പടുകൂറ്റൻ പ്രതിഷേധം റാലി

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കൊടുവള്ളിയിൽ എംഎസ്എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ കാരാട്ട് റസാഖ് എംഎൽഎക്കെതിരെ പടുകൂറ്റൻ പ്രതിഷേധം. കെഎംഒ കോളേജിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തെ തുടർന്നാണ് ഇന്ന് എംഎസ്എഎഫിന്റെ നേതൃത്വത്തിൽ വൻ പ്രതിഷേധം നടന്നത്. വിദ്യാർത്ഥികളെ കോളേജിൽ കയറി മർദ്ദിച്ച എംഎൽഎക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതാനും നാളുകളായി എംഎൽഎയെ മണ്ഡലത്തിലെ ലീഗ് പ്രവർത്തകർ ബഹിഷ്‌ക്കരിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുന്നുണ്ട്. അഴിമതി ആരോപണം ഉന്നയിച്ചായിരുന്നു ലീഗ് പ്രവർത്തകരുടെ പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം എംഎസ്എഫ് പ്രവർത്തകർ കാമ്പസിലെത്തിയ എംഎൽഎയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇങ്ങനെ പ്രതിഷേധം നടത്തുന്നതിനിടെ കെഎംഒ കോളേജ് കാമ്പസിൽ കയറി എംഎൽഎയും അനുയായികളും പുറകിൽ നിന്നും ഓടിയെത്തി വിദ്യാർത്ഥികളെ മർദ്ദിക്കുകയായിരുന്നു. പിന്നീട് എംഎൽഎയുടെ സഹായി അടക്കമുള്ളവർ കാരാട്ട് റസാഖിനെ പിടിച്ചു മാറ്റുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിൽ എംഎൽഎയ്ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികൾ മർദ്ദിച്ചതായി എംഎൽഎ നൽകിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ നടന്ന സംഭവത്തിൽ പ്രതിഷേധിച്ച് കൊടുവള്ളി ടൗണിൽ എംഎസ്എഫ് പ്രവർത്തകർ സംഘടിക്കുകയും എംഎൽഎയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അതേസമയം പ്രദേശത്ത് കുറച്ചു മാസങ്ങളായി ഇടതു സ്വതന്ത്ര എംഎൽഎയും ലീഗ് പ്രവർത്തകരും തമ്മിൽ സംഘർഷം നിലനിൽക്കുന്നുണ്ട്.

തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് എംഎൽഎ ഇന്നലെ പറഞ്ഞിരുന്നു. തുടർച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധശ്രമം ഉണ്ടായെന്നും ഇക്കാര്യം ചൂണ്ടിക്കാടി പൊലീസിൽ പരാതി നൽകിയെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ കൊടുവള്ളി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡിജിപിക്കു നൽകിയ പരാതിയിലെ പോലും പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്നും റസാഖ് ആരോപിച്ചു. മണ്ഡലത്തിൽ ഇറങ്ങി പ്രവർത്തിക്കാൻ പോലും സാഹചര്യമില്ല. വധശ്രമത്തിന് പിന്നീൽ മുസ്ലിം ലീഗ് പ്രവർത്തകരാണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP