Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് നാട് വിട്ട മൈസൂരിലെ പെൺകുട്ടിക്ക് ഹയർസെക്കണ്ടറി പരീക്ഷയിൽ 90.3 ശതമാനം മാർക്ക്; രണ്ട് വർഷം മുമ്പ് ബംഗളുരുവിലേക്ക് നാട് വിട്ട് പഠനം തുടർന്ന രേഖയ്ക്ക് ഐഎഎസ് ഓഫീസറാകാൻ മോഹം; ദൃഢനിശ്ചയത്തിന്റെ ആൾരൂപമായ പെൺകരുത്തിന്റെ കഥ

ബാലവിവാഹത്തിൽ നിന്നും രക്ഷപ്പെട്ട് നാട് വിട്ട മൈസൂരിലെ പെൺകുട്ടിക്ക് ഹയർസെക്കണ്ടറി പരീക്ഷയിൽ 90.3 ശതമാനം മാർക്ക്; രണ്ട് വർഷം മുമ്പ് ബംഗളുരുവിലേക്ക് നാട് വിട്ട് പഠനം തുടർന്ന രേഖയ്ക്ക് ഐഎഎസ് ഓഫീസറാകാൻ മോഹം; ദൃഢനിശ്ചയത്തിന്റെ ആൾരൂപമായ പെൺകരുത്തിന്റെ കഥ

മറുനാടൻ ഡെസ്‌ക്‌

മൈസൂർ: മൈസൂരിനടുത്തുള്ള ചിൽക്കബല്ലാപുര ജില്ലയിലെ വീട്ടിൽ നിന്നും വിവാഹത്തിന് സമ്മർദം ചെലുത്തിയതിനെ തുടർന്ന് രണ്ട് വർഷം മുമ്പ് നാട് വിട്ട് പോയ 18കാരിയായ പെൺകുട്ടി അടുത്തിടെ നടന്ന II പിയു എക്സാമിനേഷനിൽ (പ്ലസ്ടുവിന് സമാനമായ പരീക്ഷ) 90.3 ശതമാനം മാർക്ക് വാങ്ങിയെന്ന് റിപ്പോർട്ട്. ഒരു ഐഎഎസ് ഓഫീസറാവുകയെന്ന തന്റെ ജീവിതലക്ഷ്യം നിറവേറ്റുന്നതിന് തയ്യാറെടുക്കുന്നതിനിടയിലാണ് രേഖയെ വിവാഹം കഴിപ്പിക്കാൻ വേണ്ടി വീട്ടുകാർ സമ്മർദം ചെലുത്തിയിരുന്നത്. ചിൽക്കബല്ലാപുര ജില്ലയിലെ ബാഗെപള്ളി താലൂക്കിലെ കോട്ടൂരു ഗ്രാമത്തിലെ പെൺകുട്ടിയാണ് ഇത്തരത്തിൽ നാട് വിട്ട് പോയത്.

രണ്ട് വർഷം മുമ്പ് എസ്എസ്എൽസി പരീക്ഷയിൽ 74 ശതമാനം മാർക്ക് വാങ്ങിയിരിക്കുമ്പോഴായിരുന്നു വീട്ടുകാർ രേഖയെ വിവാഹത്തിന് നിർബന്ധിച്ചിരുന്നത്. ബാലവിവാഹത്തെ എതിർത്തിരുന്ന രേഖ തുടർന്ന് തന്റെ സുഹൃത്തുക്കളോടൊപ്പം ബംഗളുരുവിലേക്ക് കടന്ന് പഠിച്ച് മുന്നേറുകയായിരുന്നു. ബംഗളുരുവിലെത്തിയ പെൺകുട്ടി സമയം പാഴാക്കാതെ ഹെബാലിലെ കമ്പ്യൂട്ടർ ട്രെയിനിങ് സെന്ററിലും പഠിക്കാൻ പോയിരുന്നു.

എന്നാൽ അവിടുത്തെ പഠനം തനിക്ക് ഇഷ്ടപ്പെടാത്തതിനാൽ രേഖ 1098ൽ ചൈൽഡ് ഹെൽപ് ലൈനിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിക്കുകയും തന്റെ അക്കാദമിക് പഠനം തുടരുകയുമായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലെ അംഗങ്ങൾ ഹെബാലിലെ പിജിയിൽ സന്ദർശിക്കുകയും  അവളെ മതികെരെയിലെ സ്പാർഷ ട്രസ്റ്റിലേക്ക് മാറ്റുകയുമായിരുന്നു.തുടർന്ന് കമ്മിറ്റി അംഗങ്ങൾ നീലമംഗളയിലെ ഗോലഹള്ളിയിലുള്ള ഗവൺമെന്റ് പിയു കോളജിൽ പഠിക്കാനായി സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

ഏപ്രിൽ 18ന് പിയു റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ രേഖയുടെ രണ്ട് വർഷത്തെ കഠിനപ്രയത്നത്തിന് ഫലം കണ്ടിരുന്നു. രേഖ 600ൽ 542 മാർക്ക് വാങ്ങിയാണ് വിജയിച്ചിരിക്കുന്നത്. ഇനി ഹിസ്റ്ററി, പൊളിറ്റിക്സ്, എക്കണോമിക്സ് എന്നിവയിൽ ബിഎ ഡിഗ്രിക്ക് പഠിക്കാനാണ് പെൺകുട്ടി ഒരുങ്ങുന്നത്. രേഖ കഠിനാധ്വാനിയാണെന്നും അവരെ സിഡബ്ല്യൂസി രക്ഷിച്ച് തങ്ങൾക്കടുത്തെത്തിക്കുകയായിരുന്നുവെന്നുമാണ് സ്പാർഷ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായ ആർ. ഗോപിനാഥൻ വെളിപ്പെടുത്തുന്നത്.

തനിക്ക് ചെറുപ്പത്തിൽ തന്നെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ബാലവിവാഹത്തിന് നിർബന്ധിച്ചതിനെ തുടർന്ന് താൻ നാട് വിടുകയായിരുന്നുവെന്നും തന്റെ പഠനം തുടരാൻ ആഗ്രഹമേറെയുണ്ടായിരുന്നുവെന്നും അത് ഇപ്പോൾ ലക്ഷ്യം കണ്ട് തുടങ്ങിയിരിക്കുന്നുവെന്നുമാണ് രേഖ പറയുന്നത്.  തനിക്കിപ്പോൾ ജീവിതത്തിൽ വ്യക്തമായ ലക്ഷ്യമുണ്ടെന്നും ആദ്യം ഒരു അഡ്വക്കേറ്റാകാനും തുടർന്ന് സിവിൽ സർവീസ് എഴുതാൻ ആഗ്രഹിക്കുന്നുവെന്നും പെൺകുട്ടി ദൃഢനിശ്ചയത്തോടെ വെളിപ്പെടുത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP