Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

15പേരുടെ ജീവനെടുത്ത പ്രസാദ ദുരന്തിന് പിന്നിലെ ചുരുളഴിയുന്നു; കൂട്ടക്കൊലയ്ക്ക് കാരണം പടലപ്പിണക്കവും വിവാഹേതര ബന്ധവും; മുൻ പൂജാരി ദൊഡ്ഡയ്യ പ്രസാദത്തിൽ ചേർത്തത് 15 കുപ്പി കീടനാശിനി; ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത് പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷം; ക്രൂരത വെളിപ്പെടുന്നത് ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദൊഡ്ഡയ്യയെ കസ്റ്റഡിയിൽ എടുത്തതോടെ; 120ഓളം പേർ ആശുപത്രിയിൽ

15പേരുടെ ജീവനെടുത്ത പ്രസാദ ദുരന്തിന് പിന്നിലെ ചുരുളഴിയുന്നു; കൂട്ടക്കൊലയ്ക്ക് കാരണം പടലപ്പിണക്കവും വിവാഹേതര ബന്ധവും; മുൻ പൂജാരി ദൊഡ്ഡയ്യ പ്രസാദത്തിൽ ചേർത്തത് 15 കുപ്പി കീടനാശിനി; ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത് പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷം; ക്രൂരത വെളിപ്പെടുന്നത് ഭക്ഷ്യവിഷബാധയേറ്റെന്ന മട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ദൊഡ്ഡയ്യയെ കസ്റ്റഡിയിൽ എടുത്തതോടെ; 120ഓളം പേർ ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

ബെംഗളൂരു ; ചാമരാജനഗർ സുൽവഡി കിച്ചുഗുട്ടി മാരമ്മ ക്ഷേത്രത്തിലെ പ്രസാദത്തിൽ മുൻ പൂജാരി ദൊഡ്ഡയ്യ 15 കുപ്പി കീടനാശിനി ചേർത്തിരുന്നുവെന്നു പൊലീസ്. ഈ പ്രസാദം കഴിച്ചതിനെ തുടർന്നു ഭക്ഷ്യവിഷബാധ മൂലം 15 പേരാണു മരിച്ചത്. 120 പേരോളം ആശുപത്രിയിൽ ചികിത്സയിലാണ്. ദൊഡ്ഡയ്യയെയും ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു സഹായികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

ക്ഷേത്രത്തിൽ നിർമ്മിച്ച പുലാവിലാണു കീടനാശിനി ചേർത്തത്. പാചകക്കാരെ തന്ത്രപൂർവം ഒഴിവാക്കിയ ശേഷമാണ് ദൊഡ്ഡയ്യയും കൂട്ടുകാരനും ഓർഗാനോ ഫോസ്ഫേറ്റ് പ്രസാദത്തിൽ കലർത്തിയത്. പാചകക്കാർ തിരികെയെത്തിയപ്പോൾ ദുർഗന്ധം അനുഭവപ്പെട്ടെങ്കിലും കർപ്പൂരത്തിന്റെ മണമാണെന്ന് ഇവർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. പുലാവിൽ കീടനാശിനി കലർത്തിയതു ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റും സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശ പ്രകാരമാണിതെന്നു ദൊഡ്ഡയ്യ സമ്മതിച്ചു.

ട്രസ്റ്റ് മേധാവിയായ ഹിമ്മാടി മഹാദേവസ്വാമിയുടെ നിർദ്ദേശത്തെത്തുടർന്നാണ് പ്രസാദത്തിൽ കീടനാശിനി കലർത്തിയതെന്നായിരുന്നു ദൊഡ്ഡയ്യയുടെ വെളിപ്പെടുത്തൽ. സംഭവവുമായി ബന്ധപ്പെട്ട് ഹിമ്മാടി മഹാദേവ സ്വാമി, പൂജാരി ദൊഡ്ഡയ്യ, ഗൂഢാലോചനയിൽ പങ്കാളികളായ മദേഷ്, ഭാര്യ അംബിക, എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര മാനേജരാണ് മദേഷ്. അംബികയും മഹാദേവസ്വാമിയും ഒരേ ഗ്രാമത്തിൽനിന്നുള്ളവരാണെന്നും ഇവർ തമ്മിൽ വിവാഹേതരബന്ധമുണ്ടായിരുന്നെന്നും ഐ ജി കെ വി ശരത്ചന്ദ്ര വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ക്ഷേത്രത്തിൽ തയ്യാറാക്കിയ പ്രസാദത്തിൽ കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന കീടനാശിനി കലർത്തിയതിനെ തുടർന്നായിരുന്നു ദുരന്തം.

നേരത്തേ മാരമ്മ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന ദൊഡ്ഡയ്യയെ കഞ്ചാവു കേസിൽ പ്രതിയായതിനെ തുടർന്ന് ജനുവരിയിൽ പിരിച്ചുവിട്ടിരുന്നു. പിന്നീട് സമീപ ഗ്രാമത്തിലെ നാഗർകോവിൽ ക്ഷേത്രത്തിൽ പൂജാരിയായ ദൊഡ്ഡയ്യയെ മഹാദേവസ്വാമി വിളിച്ചു വരുത്തുകയായിരുന്നു. ക്ഷേത്ര ഗോപുര നിർമ്മാണവുമായി ബന്ധപ്പെട്ട് മഹാദേവസ്വാമിക്കു ട്രസ്റ്റ് അംഗങ്ങളുമായുള്ള അഭിപ്രായ ഭിന്നതയാണു ക്രൂരതയ്ക്കു പിന്നിലെന്ന് ഐജി ശരത് ചന്ദ്ര വിശദീകരിച്ചു. ദൊഡ്ഡയ്യയ്ക്കും മഹാദേവസ്വാമിക്കും പുറമേ ക്ഷേത്ര സെക്രട്ടറി മാതേഷ്, ഭാര്യ അംബിക എന്നിവരെയും പ്രതികളാക്കി രാമപുര പൊലീസ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

എല്ലാം മുൻപേ കണക്ക് കൂട്ടി

സംഭവത്തിന് എട്ടുദിവസം മുമ്പ്, അംബികയുടെ വീട്ടിൽ ഒരു കൃഷി ഓഫീസർ എത്തിയിരുന്നു. ഇതേ കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുറിച്ച് വ്യക്തമായ ധാരണ ലഭിക്കാൻ പൊലീസിന് സഹായകമായത്. അംബികയുടെ ബന്ധു കൂടിയായിരുന്നു ഈ കൃഷി ഓഫീസർ. അഞ്ഞൂറുമില്ലിയുള്ള കീടനാശിനിയുടെ രണ്ടുകുപ്പികൾ അംബികയ്ക്കു നൽകിയതായി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ സമ്മതിച്ചിരുന്നു. കീടനാശിനി പൂന്തോട്ടത്തിലെ ആവശ്യത്തിനു വേണ്ടിയാണെന്നായിരുന്നു കൃഷി ഓഫീസറിനോട് അംബിക പറഞ്ഞിരുന്നത്. ദിവസങ്ങൾക്കു ശേഷം ദുരന്ത വാർത്ത അറിഞ്ഞപ്പോൾ അംബികയെ ഇയാൾ വിളിച്ചിരുന്നു. മഹാദേവസ്വാമിയുടെ നിർദ്ദേശപ്രകാരമായിരുന്നു താൻ അങ്ങനെ ചെയ്തതെന്നായിരുന്നു അംബികയുടെ മറുപടി.

വയറുവേദന അഭിനയിച്ച് ദൊഡ്ഡയ്യ

പ്രസാദം കഴിച്ച ഭക്തർ മരിച്ചെന്ന വാർത്ത പുറത്തറിഞ്ഞതോടെ ദൊഡ്ഡയ്യ വയറുവേദന നടിച്ച് മൈസൂരുവിലെ കെ.ആർ. ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. എന്നാൽ, ദൊഡ്ഡയ്യയ്ക്ക് എന്തെങ്കിലും കുഴപ്പമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയില്ല. ഇക്കാര്യം ഡോക്ടർമാർ പൊലീസിനെ അറിയിച്ചതിനെത്തുടർന്നാണ് ദൊഡ്ഡയ്യയെ അറസ്റ്റുചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നിലുള്ള ഗൂഢാലോചന പുറത്തുവന്നത്. ക്ഷേത്രവരുമാനത്തിന്റെ കാര്യത്തിൽ ട്രസ്റ്റ് മേധാവി ഹിമ്മാടി മഹാദേവസ്വാമിയും ഭരണസമിതിയിലെ മറ്റ് അംഗങ്ങളും തമ്മിലാണ് ഭിന്നത ഉണ്ടായിരുന്നത്. 1.2 കോടി രൂപ ചെലവഴിച്ച് ക്ഷേത്രഗോപുരം പണികഴിപ്പിക്കാൻ മഹാദേവസ്വാമി തീരുമാനിച്ചിരുന്നു. ഇതിന്റെ കരാർ അനുയായിക്ക് നൽകിയതും തർക്കം രൂക്ഷമാക്കിയെന്ന് ഐ.ജി. ശരത് ചന്ദ്ര പറഞ്ഞു.

കണക്കുകൾ വേണമെന്നാ ആവശ്യം പകയിലേക്ക്

സാലൂരു മഠത്തിലെ ഹിമ്മാടി മഹാദേവ സ്വാമിയുടെ നേതൃത്വത്തിലാണ് കിച്ചു മാരമ്മ ക്ഷേത്രം ട്രസ്റ്റ് പ്രവർത്തിക്കുന്നത്. ക്ഷേത്രത്തിന്റെ ട്രസ്റ്റിമാർ തമ്മിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങളായി തിരിഞ്ഞിരുന്നു. ക്ഷേത്രവരുമാനത്തിൽ നിന്ന് മഹാദേവസ്വാമി അനധികൃതമായി പണം കവരുന്നെന്ന ആരോപണം ട്രസ്റ്റിലെ മറുവിഭാഗത്തിന്റെ എതിർപ്പിനിടയാക്കി. പണം ചെലവഴിക്കുന്നതിന്റെ കൃത്യമായ കണക്കുകൾ വേണമെന്ന് ആവശ്യപ്പെട്ട ഇവർ ക്ഷേത്രത്തിന്റെ സാമ്പത്തിക ഇടപാടുകൾ ഓഡിറ്റ് ചെയ്യാനും തുടങ്ങി. ഇത് മഹാദേവസ്വാമിക്ക് ഇഷ്ടപ്പെട്ടില്ല.

കഴിഞ്ഞ ഒക്ടോബറിലാണ് ട്രസ്റ്റ് പുതിയ ഗോപുരം നിർമ്മിക്കാൻ പദ്ധതിയിട്ടത്. ട്രസ്റ്റിലെ മറ്റംഗങ്ങൾ ഇതിനെ എതിർത്തു. ട്രസ്റ്റിന് ആകെ 34 ലക്ഷം രൂപ മാത്രം കൈവശമുള്ളപ്പോൾ 1.2 കോടി രൂപയുടെ പദ്ധതി സാധ്യമല്ലെന്ന് ഇവർ അഭിപ്രായപ്പെട്ടു. ഇതേത്തുടർന്ന് എതിർവിഭാഗം കുറഞ്ഞ നിരക്കിൽ കരാർ കൊടുത്തു. ഗോപുരം നിർമ്മാണത്തിന്റെ തറക്കല്ലിടൽ ചടങ്ങ് ആഘോഷമാക്കാനും തീരുമാനിച്ചു. ചടങ്ങ് നടക്കുമെന്നായപ്പോൾ മഹാദേവ സ്വാമി പ്രസാദത്തിൽ വിഷം കലർത്താൻ തീരുമാനിച്ചെന്നാണ് പൊലീസ് പറയുന്നത്. ചോറു വേവിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ കീടനാശിനി കലർത്താനായിരുന്നു തീരുമാനം. ഭക്തർക്ക് പ്രശ്നമുണ്ടായാൽ ട്രസ്റ്റ് നിയന്ത്രണത്തിലാക്കാമെന്നാണ് ഹിമ്മാടി മഹാദേവസ്വാമി കരുതിയതെന്ന് പൊലീസ് പറഞ്ഞു.

പാചകക്കാരെ തന്ത്രത്തിൽ മാറ്റി കീടനാശിനി പ്രസാദത്തിൽ കലർത്തുന്നു

തറക്കല്ലിടൽ ചടങ്ങിന് ക്ഷണം ലഭിച്ചപ്പോൾ മഹാദേവസ്വാമി, മാദേഷും ഭാര്യ അംബികയുമായി ഗൂഢാലോചന നടത്തി. മാദേഷും അംബികയുമാണ് നാഗർകോവിൽ ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യയ്ക്ക് കീടനാശിനി കൈമാറിയതെന്ന് പൊലീസ് പറഞ്ഞു. ഡിസംബർ 14-ന് രാവിലെ ദൊഡ്ഡയ്യ കിച്ചു മാരമ്മ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തിന്റെ അടുക്കളയിലെത്തിയപ്പോൾ പ്രസാദം പാചകം ചെയ്തു കഴിഞ്ഞതായി കണ്ടു. എല്ലാവരും ചടങ്ങിൽ പങ്കെടുക്കുന്ന സമയത്ത് ദൊഡ്ഡയ്യ പുലാവിൽ കീടനാശിനി കലർത്തി. ഈ വിവരം അറിയാതെ ക്ഷേത്രം ഭാരവാഹികൾ പ്രസാദം ഭക്തർക്ക് വിതരണം ചെയ്യുകയായിരുന്നു.

മുഖ്യപാചകക്കാരൻ കുളിക്കാൻ പോയ സമയത്തായിരുന്നു ഇവർ കീടനാശിനി പ്രസാദത്തിൽ കലർത്തിയത്. തിരിച്ചെത്തിയ പാചകക്കാരൻ പ്രസാദത്തിൽനിന്ന് അസാധാരണഗന്ധം പുറപ്പെടുന്നത് ശ്രദ്ധിച്ചു. എന്നാൽ ചേരുവ കൂടിപ്പോയതാകാം ഇതിനു കാരണമെന്നു വിചാരിച്ചിരുന്നതായി ഇയാൾ പൊലീസിനോടു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP