Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂന്ന് ഭാര്യമാരിലായി കരുണാനിധിക്കുള്ളത് ആറ് മക്കൾ; ആദ്യ ഭാര്യ പത്മാവതിയുടെ മകനെ നടനാക്കി രാഷ്ട്രീയത്തിൽ ഇറങ്ങിയ നീക്കം വിജയിക്കാതെ പോയപ്പോൾ ബുദ്ധികൂർമ്മതയിൽ പാർട്ടി പിടിച്ചത് സ്റ്റാലിൻ; 'മധുരരാജ'യായ അഴഗിരിക്ക് പിന്നാലെ കവിതയിൽ താൽപ്പര്യമുള്ള കനിമൊഴിയും രാഷ്ട്രീയത്തിൽ സജീവം; മക്കളിൽ അഞ്ചാമൻ തമിഴ് അരശിന് താൽപ്പര്യം ബിസിനസിൽ: കലൈഞ്ജറുടെ 'കുടുംബ കഴകം' ഇങ്ങനെ

മൂന്ന് ഭാര്യമാരിലായി കരുണാനിധിക്കുള്ളത് ആറ് മക്കൾ; ആദ്യ ഭാര്യ പത്മാവതിയുടെ മകനെ നടനാക്കി രാഷ്ട്രീയത്തിൽ ഇറങ്ങിയ നീക്കം വിജയിക്കാതെ പോയപ്പോൾ ബുദ്ധികൂർമ്മതയിൽ പാർട്ടി പിടിച്ചത് സ്റ്റാലിൻ; 'മധുരരാജ'യായ അഴഗിരിക്ക് പിന്നാലെ കവിതയിൽ താൽപ്പര്യമുള്ള കനിമൊഴിയും രാഷ്ട്രീയത്തിൽ സജീവം; മക്കളിൽ അഞ്ചാമൻ തമിഴ് അരശിന് താൽപ്പര്യം ബിസിനസിൽ: കലൈഞ്ജറുടെ 'കുടുംബ കഴകം' ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: മക്കൾ രാഷ്ട്രീയത്തിന് പേരുകേട്ട ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറ്റവും അധികം ശ്രദ്ധിക്കുന്ന രാഷ്ട്രീയ കുടുംബമാണ് ഇന്ന് വിടപറഞ്ഞ ഡിഎംകെ അധ്യക്ഷൻ കരുണാനിധിയുടേത്. തമിഴ്‌നാട് രാഷ്ട്രീയത്തെ നിയന്ത്രിച്ച ഇച്ഛാശക്തിയുള്ള നേതാവായിരുന്നു അദ്ദേഹം. തമിഴ് മക്കളോട് എത്രത്തോളും സ്‌നേഹനിധിയും വാത്സല്യവാനായിരുന്നോ അദ്ദേഹം അത്രത്തോളം തന്നെ കുടുംബത്തെയും സ്‌നേഹിച്ചിരുന്നു. ഡിഎംകെ എന്നത് ദ്രാവിഡ മുന്നേറ്റ് കഴകം എന്നാണ് പറയുക എങ്കിലും 'കടുംബ കഴകം' തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. കാരണം കരുണാനിധി രാഷ്ട്രീയത്തിൽ എന്നും വളർത്തിയത് തന്റെ കുടുംബത്തെയും ബന്ധുക്കളെയും മാത്രമായിരുന്നു.

ദ്രാവിഡ മുന്നേറ്റ കഴകത്തിൽ മറ്റു പ്രമുഖരെയെല്ലാം തന്ത്രങ്ങൾ കൊണ്ട് വെട്ടിമാറ്റിയാണ് കരുണാനിധി സ്വന്തം കുടുംബത്തെ പ്രതിഷ്ഠിച്ചത്. ഡിഎംകെ സ്ഥാപകൻ അണ്ണാദുരൈക്ക് മക്കളുണ്ടായിരുന്നില്ല. അദ്ദേഹം ആദർശ നിഷ്ഠയിൽ ജീവിച്ചപ്പോൾ കരുണാനിധിയുടെ കാര്യം നേരെ തിരിച്ചായിരുന്നു. അദ്ദേഹം കുടുംബത്തെയാണ് പരിപോഷിപ്പിച്ചത്. മൂന്ന് ഭാര്യമായിരുന്നു കരുണാനിധിക്ക്. ഇതിൽ ആറ് മക്കളുമുണ്ട്. തന്റെ കാലശേഷവും ദ്രാവിഡ രാഷ്ട്രീയം ശക്തമായി നിലനിൽക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് കരുണാനിധി. അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ ആർക്കാണ് കഴിവെന്ന് തിരിച്ചറിഞ്ഞ് ഒടിവിൽ സ്റ്റാലിനെ പാർട്ടി ഏൽപ്പിച്ചാണ് മടങ്ങുന്നത്. മക്കളിൽ കലൈഞ്ജർക്ക് ഇഷ്ടവും സ്റ്റാലിനോടായിരുന്നു. ഡിഎംകെയുടെ ഉപാധ്യക്ഷ പദവി സ്റ്റാലിന് നൽകിയതിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.

എടുത്തു വളർത്തിയ മക്കളെ അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നതുമില്ല. കഴകമാണ് കുടുംബം എന്നായിരുന്നു അണ്ണായുടെ വിശ്വാസം. പക്ഷേ, ഇന്നിപ്പോൾ ഡി.എം.കെയിൽ മുത്തുവേൽ കരുണാനിധിയുടെ കുടുംബത്തിന്റെ അരിയിട്ടു വാഴ്ചയാണ്. ഡി.എം.കെ.യ്ക്കുള്ളിൽ. കരുണാനിധിയുടെ കുടുംബം പറയുന്നതിനപ്പുറത്ത് ഒന്നും നടക്കില്ല. ജനറൽ സെക്രട്ടറിയും പാർട്ടിയിൽ രണ്ടാമനുമായിരുന്ന കെ. അൻപഴകനെ മറികടന്നാണ് കരുണാനിധിയുടെ മകൻ എം.കെ. സ്റ്റാലിൻ ഡി.എം.കെ. വർക്കിങ് പ്രസിഡന്റായത്.

കരുണാനിധിയുടെ ആദ്യഭാര്യ പത്മാവതിയായിരുന്നു. ഇവർ ഇന്നു ജീവിച്ചിരിപ്പില്ല. പത്മാവതിയിൽ പിറന്ന മകൻ മുത്തുവിനെയാണ് കരുണാനിധി ആദ്യം രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. അക്കാലത്ത് എംജിആർ ആണ് ദ്രാവിഡ രാഷ്ട്രീയത്തിലെ കേമൻ എന്നറിഞ്ഞ് അദ്ദേഹത്തിന് ബദലായാണ് മുത്തുവിനെ അദ്ദേഹം വളർത്താൻ ശ്രമിച്ചത്. അതിന് എംജിആറിനെ പോലെ സിനിമയിൽ മകനെ ഇറക്കി. എന്നാൽ, വേണ്ടവിധത്തിൽ ശോഭിക്കാതെ വന്നതോടെ രാഷ്ട്രീയത്തിൽ പയറ്റാൻ മുത്തുവിനെ നിയോഗിച്ചു. ഈ നീക്കം എന്നാൽ വേണ്ടി വിധത്തിൽ ഗുണകരമായില്ല. മദ്യത്തിന് അടിമയായ മുത്തു പിതാവിന്റെ രാഷ്ട്രീയ തന്ത്രങ്ങളുടെ വഴിയേ പോയില്ല. മറിച്ച്, പിതാവുമായി ഉടക്കി മുത്തു ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയിലേക്ക് പോയി. ഒടുവിൽ രാഷ്ട്രീയം തന്നെ മതിയാക്കി പിതാവിന്റെ സംരക്ഷണയിൽ ഒതുങ്ങിക്കൂടുകയണ് ചെയ്തത്.

മുത്തുവിന്റെ മകൻ അറിവുനിധിക്ക് രാഷ്ട്രീയമോഹങ്ങൾ മുള പൊട്ടിയെങ്കിലും അത് സ്റ്റാലിൻ മുളയിലേ നുള്ളി. രണ്ടാമത്തെ ഭാര്യ ദയാലു അമ്മാളിൽ കരുണാനിധിക്ക് നാലു മക്കളാണ്. അഴഗിരി, സ്റ്റാലിൻ, ശെൽവി, തമിഴ് അരശ്. ഇതിൽ അഴഗിരിയും ശെൽവിയുടെ മക്കളും രാഷ്ട്രീയത്തിൽ സജീവമായപ്പോൾ അഞ്ചാമനായ തമിഴ് അരശ് ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ഉണ്ടായത്. അന്തരിച്ച കേന്ദ്രമന്ത്രി മുരശൊലി മാരന്റെ സഹോദരനെ വിവാഹം കഴിച്ച ശൈൽവി ബാംഗ്ലൂരിലാണ് താമസം.


അഴഗിരിയും സ്റ്റാലിനും ഒന്നിച്ച് ചെന്നൈയിൽ കഴിഞ്ഞാൽ പ്രശനമാവുമെന്ന് തിരിച്ചറിഞ്ഞാണ് കലൈഞ്ജർ എൺപതുകളുടെ തുടക്കത്തിൽ അഴഗിരിയെ മധുരയ്ക്ക് പറഞ്ഞുവിട്ടത്. മധുരയിലെ കിരീടം വെക്കാത്ത രാജാവ് തന്നെയാണ് അഴഗിരി ഇപ്പോഴും. എന്നാൽ, രാഷ്ട്രീയത്തിൽ വേണ്ട തന്ത്രങ്ങളുടെ കുറവു മൂലം അഴഗിരിക്ക് പാർട്ടിയിൽ സ്ഥാനം സ്റ്റാലിനും പിന്നിലായി. മധയിൽ ഡി.എം.കെയുടെ മുഖപത്രമായ മുരശൊലിയുടെ മധുര എഡിഷന്റെ ചുമതലയുമായി എത്തിയ അഴഗിരിക്ക് പക്ഷേ, ഡി.എം.കെയുടെ ചുമതലയിലായിരുന്നു കൂടുതൽ താൽപര്യം. മധുരയിൽ ഡി.എം.കെയുടെ തലപ്പത്ത് ഉണ്ടായിരുന്ന പ്രധാനികളെ മാറ്റി പാർട്ടിയുടെ മധുരരാജാവായ അദ്ദേഹം അനുയായികൾക്കും പ്രിയങ്കരനായി.

അഴഗിരി 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡി.എം.കെയുമായി ഉടക്കിലായിരുന്നു. അന്ന് അഴഗിരി നിർത്തിയ വിമത സ്ഥാനാർത്ഥികൾക്കു മുന്നിൽ ഡി.എം.കെയുടെ കരുത്തനായ മുൻ സ്പീക്കർ പഴനി വേൽ രാജൻ വരെ കാലിടറി വീണത് ചരിത്രമാണ്. ഡി.എം.കെയിൽ തിരിച്ചെത്തിയ ശേഷം അഴഗിരി തെക്കൻ ജില്ലകളിൽ ജയലളിതയ്ക്ക് കനത്ത വെല്ലുവിളിയായി. 2009 ജനവരിയിൽ മധുരയ്ക്കടുത്ത് തിരുമംഗലത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ പണത്തിന് പണവും ആളിന് ആളെയുമിറക്കി അഴഗിരി കളിച്ച കളിയാണ് പിന്നീട് തിരുമംഗലം ഫോർമുലയെന്ന പേരിൽ അറിയപ്പെട്ടത്.

പരമ്പരാഗതമായി എ.ഐ.എ.ഡി.എം.കെയുടെ കോട്ടയായിരുന്ന മണ്ഡലമാണ് അഴഗിരിയുടെ ഈ നീക്കത്തിൽ ഡി.എം.കെയുടെ കൈയിലേക്ക് പോന്നത്. താനും അനുജൻ സ്റ്റാലിനും ഇരട്ടക്കുഴൽ തോക്കു പോലെയായിരിക്കും പ്രവർത്തിക്കുക എന്നാണ് അഴഗിരി അന്ന് പറഞ്ഞത്. ആത്യന്തികമായി അഴഗിരിയുടെ നോട്ടം മുഖ്യമന്ത്രിക്കസേരയിലേക്കാണെന്ന് സ്റ്റാലിനറിയാം. 2014 മാർച്ചിൽ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഡി.എം.കെയിൽനിന്ന് പുറത്താക്കപ്പെട്ട ശേഷം അഴഗിരി ഇന്നിപ്പോൾ ഏറെക്കുറെ നിശ്ശബ്ദനാണ്.

കലൈഞ്ജർ അരങ്ങൊഴിഞ്ഞ സാഹചര്യത്തിൽ അഴഗിരി വീണ്ടും സ്റ്റാലിന് വെല്ലുവിളിയാവാനുള്ള സാദ്ധ്യത ഏറെയാണ്. കരുണാനിധിയുടെ മൂന്നാമത്തെ ഭാര്യ രാജാത്തി അമ്മാളിന്റെ മകളാണ് കനിമൊഴി. കനിമൊഴി സ്റ്റാലിൻ പക്ഷത്തു നിന്നു കൊണ്ടാണ് രാഷ്ട്രീയം കളിക്കുന്നത്. അതുകൊണ്ട് തന്നെ മക്കൾ പോരാട്ടത്തിൽ ഇരുവരും ഒരുമിച്ച് കൈകോർക്കാനാണ് സാധ്യത കൂടുതൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP