1 usd = 71.20 inr 1 gbp = 92.56 inr 1 eur = 78.38 inr 1 aed = 19.38 inr 1 sar = 18.98 inr 1 kwd = 234.35 inr

Jan / 2020
29
Wednesday

പാവങ്ങൾക്ക് കാരുണ്യം അരുളുന്ന കെ എം മാണിയുടെ പദ്ധതി മാറ്റി സർക്കാർ കൊണ്ടുവന്ന ആരോഗ്യ ഇൻഷുറൻസ് കൊണ്ട് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥ; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമാകാൻ 80 ആശുപത്രികൾ മാത്രം; സർക്കാർ സ്ഥാപനങ്ങളായ ശ്രീചിത്രയും ആർസിസിയും മലബാർ കാൻസർ സെന്ററും പദ്ധതിയിൽ ഭാഗമായില്ല; രോഗികളുടെ പേരു പറഞ്ഞ് ലോട്ടറി വിറ്റ് കോടികൾ പോക്കറ്റലിക്കുന്ന സർക്കാർ പാവങ്ങളെ കണ്ണീരു കുടിപ്പിക്കുന്നു

July 08, 2019 | 06:40 AM IST | Permalinkപാവങ്ങൾക്ക് കാരുണ്യം അരുളുന്ന കെ എം മാണിയുടെ പദ്ധതി മാറ്റി സർക്കാർ കൊണ്ടുവന്ന ആരോഗ്യ ഇൻഷുറൻസ് കൊണ്ട് ആർക്കും പ്രയോജനമില്ലാത്ത അവസ്ഥ; സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഭാഗമാകാൻ 80 ആശുപത്രികൾ മാത്രം; സർക്കാർ സ്ഥാപനങ്ങളായ ശ്രീചിത്രയും ആർസിസിയും മലബാർ കാൻസർ സെന്ററും പദ്ധതിയിൽ ഭാഗമായില്ല; രോഗികളുടെ പേരു പറഞ്ഞ് ലോട്ടറി വിറ്റ് കോടികൾ പോക്കറ്റലിക്കുന്ന സർക്കാർ പാവങ്ങളെ കണ്ണീരു കുടിപ്പിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പാവങ്ങളുടെ കണ്ണീരുകണ്ടാണ് മുൻധനമന്ത്രി കെ എം മാണി കാരുണ്യ ലോട്ടറി ആരംഭിച്ചത്. ഈ ലോട്ടറിയിൽ നിന്നുള്ള വരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത് നിർദ്ധനരായ രോഗികൾക്ക് ആശ്രയം അരുളുക എന്നതായിരുന്നു. എന്നാൽ, രോഗികളുടെ പേരു പറഞ്ഞുള്ള ലോട്ടറി നിലനിർത്തിയതിനൊപ്പം ലോട്ടറിയിലെ വരുമാനം സ്വന്തം പോക്കറ്റിലാക്കാനുള്ള ശ്രമമാണ് ഇപ്പോൾ ഇടതു സർക്കാർ നടത്തുന്നത്. കാരുണ്യ ലോട്ടറി നിർത്തലാക്കിയതോടെ സാധാരണക്കാർക്ക് എളുപ്പം ചികിത്സാതുക ലഭിക്കാനുള്ള വഴികളാണ് ഇല്ലാതായത്. ഇതോടെ ചികിത്സിക്കുന്ന ഡോക്ടറുടെ കത്തുണ്ടെങ്കിൽ പണം അനുവദിക്കുന്ന അവസ്ഥയും ഇല്ലാതായി. പതിനായിരങ്ങളാണ് ഇതോടെ ദുരിതത്തിലായത്.

കാരുണ്യ ബെനവലന്റ് പദ്ധതിയുടെ സഹായം പ്രതീക്ഷിച്ച് അൻപത്തിയാറര കോടി രൂപയുടെ സഹായം തേടിയുള്ള അപേക്ഷകൾ ലോട്ടറി ഓഫീസുകളിലും മെഡിക്കൽ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുകയാണ്. വൃക്ക മാറ്റി വച്ച ഓരോ രോഗിക്കും തുടർന്ന് പ്രതിമാസം ആറായിരം മുതൽ പന്തീരായിരം രൂപയുടെ വരെ മരുന്നു വേണം. കാരുണ്യ പദ്ധതിയിൽ നിന്നു ലഭിച്ച സാമ്പത്തിക സഹായമായിരുന്നു ഇതുവരെയുള്ള ആശ്വാസം. ചികിൽസിക്കുന്ന ഡോക്ടർമാർ പറയുന്ന മരുന്ന് സർക്കാർ ആശുപത്രികളിലും പ്രധാനമന്ത്രി ജൻ ഔഷധിയിലുമുണ്ടാകാറില്ല. പകരം മറ്റു മരുന്നുകൾ വാങ്ങി സ്വയം പരീക്ഷിക്കപ്പെടാനും ഇവർക്കാകില്ല.

കേന്ദ്ര സർക്കാരിന്റെ പദ്ധതി കൂടി വരുന്നതുകൊണ്ട് ഒരേ സമയം രണ്ടു ഇൻഷുറൻസ് പദ്ധതികൾ വേണ്ടെന്ന് പറഞ്ഞാണ് കാരുണ്യ പദ്ധതി നിർത്തലാക്കിയത്. അതേസമയം ഇൻഷുറൻസ് പദ്ധതി നിലവിൽ കൊണ്ടുവരാതെ ജനങ്ങളെ ദുരിതത്തിലാക്കുകയാണ് സർക്കാർ ചെയ്തത്. നിലവിൽ പെൻഷൻകാർക്കും സർക്കാർ ജീവനക്കാർക്കുമായി ഏർപ്പെടുത്തിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് ആളെ പാളിയ അവസ്ഥയാണ്. സമാനമായ അവസ്ഥായകും കാരുണ്യക്ക് പകരം വരുന്ന പദ്ധതിക്കെന്നും ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്.

80 സ്വകാര്യ ആശുപത്രികളേ മെഡിസെപ് പദ്ധതിയുടെ ഭാഗമാകാൻ തയാറായിട്ടുള്ളൂ. വൻകിട സ്വകാര്യ ആശുപത്രികൾ പലതും ചേർന്നിട്ടില്ല. സർക്കാർ സ്ഥാപനങ്ങളായ തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, തിരുവനന്തപുരം റീജനൽ കാൻസർ സെന്റർ (ആർസിസി), മലബാർ കാൻസർ സെന്റർ (എംസിസി) എന്നിവയും വിട്ടുനിൽക്കുന്നു. കാരുണ്യ അവസാനിപ്പിച്ചവർക്ക് സർക്കാർ ഉദ്യോഗസ്ഥർക്കായി തുടങ്ങിയ ഇൻഷുറൻസ് പദ്ധതി പോലും നേരാംവണ്ണം കൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ. പിന്നെ എങ്ങനെ പൊതുജനങ്ങൾക്കായി ഏർപ്പെടുത്തുന്ന പദ്ധതി ഗുണം ചെയ്യുമെന്നാണ് ചോദ്യം.

പ്രതിസന്ധി പരിഹരിക്കാൻ ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. ജൂൺ ഒന്നിന് ആരംഭിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന പദ്ധതി അടുത്ത മാസമെങ്കിലും പ്രാബല്യത്തിലാക്കാനുള്ള മാർഗങ്ങൾ തേടുകയാണു സർക്കാർ. കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്) പോലെ ഈ പദ്ധതിയുടെയും നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷുറൻസിനെയാണ് ഏൽപിച്ചിരിക്കുന്നത്. കാസ്പിൽ 340 സ്വകാര്യ ആശുപത്രികളെ ചേർക്കാനായി. ഏറെ സമ്മർദങ്ങൾക്കൊടുവിൽ ആർസിസി, എംസിസി എന്നിവയെയും ചേർത്തു. എന്നാൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ശ്രീചിത്ര ഇപ്പോഴും ചേർന്നിട്ടില്ല. റിലയൻസ് നടത്തുന്ന കാരുണ്യ സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി എത്രകണ്ട് ഗുണം ചെയ്യുമെന്നാണ് ചോദ്യം. ഇതിലെ നൂലാമാലകളും സാധാരണക്കാരെ വെട്ടിലാക്കുമെന്ന് ഉറപ്പാണ്.

ഈ 3 സ്ഥാപനങ്ങളെയും മെഡിസെപ്പിന്റെ ഭാഗമാക്കിയില്ലെങ്കിൽ പദ്ധതി ഫലപ്രദമാകില്ല. വ്യാഴാഴ്ചത്തെ യോഗം ഇക്കാര്യം പരിശോധിക്കും. ഇൻഷുറൻസ് കമ്പനിയാണ് ആശുപത്രികളെ കണ്ടെത്തേണ്ടതെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരും വേണ്ട സഹായം നൽകും. മെഡിസെപ് യാഥാർഥ്യമാകാതിരിക്കാൻ മറ്റു സ്വകാര്യ ഇൻഷുറൻസ് കമ്പനികൾ ശ്രമിക്കുന്നതായി ആരോപണമുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരും പെൻഷൻകാരും ഉൾപ്പെടുന്ന 11 ലക്ഷം കുടുംബങ്ങൾ നിലവിൽ വിവിധ സ്വകാര്യ ഇൻഷുറൻസ് കമ്പനികളുടെ പോളിസി എടുത്തിട്ടുണ്ട്.

സർക്കാരിന്റെ പദ്ധതി ആരംഭിച്ചാൽ ഇവർ കൂട്ടത്തോടെ പിൻവാങ്ങുമെന്നു മനസ്സിലാക്കിയാണ് മെഡിസെപ്പിനെതിരെ ആസൂത്രിത നീക്കം. പദ്ധതിയോടു സ്വകാര്യ ആശുപത്രികൾക്കും താൽപര്യമില്ല. ആയിരത്തഞ്ഞൂറിലേറെ ചികിത്സകൾക്കു സർക്കാർ നിരക്ക് നിശ്ചയിച്ചിട്ടുള്ളതിനാൽ അതിലേറെ തുക ഈടാക്കാനാവില്ല. 250 രൂപ പ്രീമിയത്തിൽ ആറ് ലക്ഷം രൂപ പരിരക്ഷ കിട്ടുന്ന ചികിത്സാ പദ്ധതിയാണിത്. മെഡിസെപ്പിൽ ജീവനക്കാരും പെൻഷൻകാരും മാസം 250 രൂപ പ്രീമിയം അടയ്ക്കണം. 3 വർഷത്തേക്ക് 6 ലക്ഷം രൂപയാണു പരിരക്ഷ.

അതിനിടെ കേരള സർക്കാർ കാരുണ്യ ആരോഗ്യ പദ്ധതി നിർത്തിയ തോടെ കാരുണ്യ ലോട്ടറി ടിക്കറ്റ് വില്പനയും നേർ പകുതിയിൽ ആയ തോടെ ലോട്ടറി വിൽപനക്കാർ വെട്ടിലായി. ഇതു മൂലം വരും നാളുകളിൽ സർക്കാരിന് വൻ സാമ്പത്തിക തകർച്ച ഉണ്ടാകാൻ ഇടയുള്ളതായിട്ടാണ് സൂചന. കാരുണ്യ ലോട്ടറി മറ്റുള്ള ലോട്ടറി യെക്കാൾ വലിയ വില്പന യാണ് നടന്നു കൊണ്ടിരിക്കുന്നത്. ജനങ്ങളുടെ മനസ്സിൽ വളരെ സ്വീകാര്യത ഈ ലോട്ടറിക്ക് ഉണ്ടായിരുന്നു. എന്നാൽ കാരുണ്യ പദ്ധതി നിർത്തിയ തോടെ ജനങ്ങൾ വെട്ടിലായിരിക്കുകയാണ്. അവരുടെ മനം മാറ്റം തന്നെയാണ് ഇപ്പോൾ ലോട്ടറി വിൽപ്പന് കുത്തന ഇടിഞ്ഞതിന്റെ പിന്നിലും.

കെഎം മാണിക്ക് വലിയ സൽപ്പേര് കിട്ടുന്നു എന്നതാണ് സർക്കാർ ഈ പദ്ധതി പിൻവലിച്ചതിന് പിന്നിൽ എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോൾ ഇത്തരം ഒരു പ്രവർത്തി ചെയ്തതിന് സർക്കാർ വ്യക്തമായ കാരണവും പറയുന്നില്ല.എന്നാൽ ജനങ്ങൾക്കിടയിൽ വലിയ അമർഷം തന്നെ ഉണ്ട്. പാവപ്പെട്ട രോഗികളുടെ ശാപവും ഖജനാവിന് നഷ്ടവും മാത്രമാണ് ഇങ്ങനെ ഒരു തീരുമാനത്തിലൂടെ സർക്കാരിന് ലഭിക്കുന്നത്. പദ്ധതി തിരിച്ചുകൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനിൽ കേസും പുരോഗമിക്കുന്നുണ്ട്. ഇനി അതിൽ മാത്രമാണ് ജനങ്ങളുടെ പ്രതീക്ഷ.

കാരുണ്യ നിർത്തലാക്കി കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ മാണിയുടെ പേരുപോലും ഇല്ലാതാക്കാനായിരുന്നു ഇടത് ശ്രമമെന്നാണ് കാരുണ്യ നിർത്തലാക്കിയതിന്റെ പേരിൽ യുഡിഎഫിൽ നിന്നും ഉയരുന്ന രാഷ്ട്രീയ ആരോപണം. കാരുണ്യ നിലനിർത്തിക്കൊണ്ട് തന്നെ പുതിയ പദ്ധതിയിൽ കേരളത്തിനു അംഗത്വം എടുക്കാമായിരുന്നു എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നും ജനങ്ങളിൽ നിന്നും ഉയരുന്ന ആവശ്യം. നിരാലംബരായ രോഗികൾക്ക് രോഗികൾക്ക് പുനരുജ്ജീവനം നൽകുന്ന പദ്ധതിയാണ് അവതാളത്തിൽ. സാന്റിയാഗോ മാർട്ടിനെ പോലുള്ള ലോട്ടറി രാജാക്കന്മാരെ പടിക്ക് പുറത്ത് നൽകി ലോട്ടറി കൊണ്ട് ജനങ്ങൾക്ക് സഹായമെത്തിച്ച പദ്ധതിയാണിത്.

പുതിയ ഇൻഷൂറൻസ് പദ്ധതിക്ക് പ്രീമിയം വേണം. ഒന്നുകിൽ ജനങ്ങൾ അടയ്ക്കണം. അല്ലെങ്കിൽ സർക്കാർ അടയ്ക്കണം. ഇവിടെ സ്‌കീം ഏറ്റെടുത്ത റിലയൻസ് കമ്പനിക്ക് സർക്കാർ ആണ് പ്രീമിയം അടിക്കുന്നത്. ഇപ്പോൾ 1600 രൂപ ഒരു കുടുംബത്തിൽ നിന്നും വിഹിതം അടയ്ക്കേണ്ടതുണ്ട്. അത് സർക്കാർ കയ്യിൽ നിന്നും നൽകും. കാരുണ്യ പദ്ധതിക്ക് പ്രീമിയം വേണ്ട. ഒരു ലോട്ടറി വരുമാനം കൊണ്ട് ജനങ്ങളെ, നിരാലംബരെ സഹായിക്കുന്ന പദ്ധതിയാണ്. അതുകൊണ്ട് തന്നെ ജനപ്രിയ പദ്ധതിയുമായിരുന്നു. അപേക്ഷിച്ചാൽ കുറഞ്ഞ സമയത്തിനുള്ളിൽ സഹായം ലഭിക്കും എന്നതാണ് കാരുണ്യയുടെ പ്രത്യേകത. ഇതുവരെ 2318 കോടി രൂപ ചെലവിട്ട് 289000 പേർക്കു കാരുണ്യ സ്‌കീമിൽ നിന്നും സർക്കാർ സഹായമെത്തി. ഇത് കാരുണ്യയെ വേറിട്ട് തന്നെ നിർത്തുന്നു.

കേരളവും കേന്ദ്രവും കൈകോർക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) ആരംഭിച്ചതിനെ തുടർന്നാണ് രണ്ടു ദിവസം മുൻപ് കാരുണ്യ അധികൃതർ പൂർണമായി നിർത്തിയത്. ഇതോടെ കാരുണ്യയുടെ തണലിൽ ആർസിസിയും ശ്രീചിത്രയിലും അടക്കം ചികിത്സ തേടിയിരുന്ന രോഗികൾ പൂർണമായി ദുരിതത്തിലായി. കാരുണ്യ നിർത്തുകയും ചെയ്തു, പുതിയ പദ്ധതി നടപ്പിലായതുമില്ല, ഇതാണ് ഇപ്പോഴത്തെ സാഹചര്യം. ഇതോടെ കേരളമാകമാനം ഡയാലിസിസ് അടക്കമുള്ള രോഗങ്ങളിൽ ചികിത്സ തേടിയിരുന്ന ആയിരക്കണക്കിന് രോഗികളാണ് ദുരിതത്തിലായത്. ആരും പുതിയ പദ്ധതിയിൽ അംഗത്വം എടുത്തില്ല. കാരുണ്യ നിർത്തലാക്കുകയും ചെയ്തു. ഇതോടെയാണ് പാവപ്പെട്ട രോഗികൾ ത്രിശങ്കു സ്വർഗ്ഗത്തിലായത്. എന്നാൽ കാരുണ്യ നിർത്തേണ്ട പദ്ധതി തന്നെയാണ് എന്ന തീരുമാനത്തിലാണ് ധനവകുപ്പ്. രണ്ടു പദ്ധതികൾ ഒന്നും തുടർന്ന് കൊണ്ട് പോവുക പ്രായോഗികമല്ല. കാരുണ്യ നിർത്തി. കേരളവും കേന്ദ്രവും കൈകോർക്കുന്ന പദ്ധതി പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി ആരംഭിച്ചു- ധനമന്ത്രി തോമസ് ഐസക്കിന്റെ ഓഫീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

കാരുണ്യ നിർത്തിയതുകൊണ്ട് ജനങ്ങൾക്ക് ബാധ്യതയില്ല. പോളിസി പ്രീമിയം സർക്കാർ ആണ് അടയ്ക്കുക. ജനങ്ങൾ പുതിയ സ്‌കീമിൽ ചേർന്നാൽ മാത്രം മതി. എല്ലാ ആശുപത്രികളും ഈ സ്‌കീമിൽ ചേരും. ശ്രീചിത്ര ചേർന്നിട്ടില്ല. പക്ഷെ ആർസിസി ചേർന്നിട്ടുണ്ട്. ശ്രീചിത്ര കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ അതിനു കുറച്ചു താമസം വരും. ഒരു റേഷൻ കാർഡിൽ രണ്ടു ലക്ഷം രൂപ മാത്രമാണ് കാരുണ്യയിൽ അനുവദിക്കപ്പെടുന്നത്. ഇത് ഒരു ലൈഫ് ടൈമിലാണ്. ഈ സ്‌കീം എല്ലാ വർഷവും ഇൻഷൂറൻസ് ലഭിക്കും. കാരുണ്യ നിർത്തിയത് ആശുപത്രികൾ ഈ സ്‌കീം പൂർണമായി ഒഴിവാക്കാൻ വേണ്ടിയാണ്. പുതിയ സ്‌കീം എല്ലാ ആശുപത്രികളും നടപ്പിലാക്കും. പുതിയ ആരോഗ്യ പദ്ധതിയിൽ ഡൽഹിയിലെ എയിംസ് ആശുപത്രിയുടെ നിരക്കുകൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. വിവിധ നിരക്കുകൾക്ക് ഏകീകരണമുണ്ട്. കാരുണ്യയിൽ അതുപോലെയായിരുന്നില്ല. സ്വകാര്യ ആശുപത്രികൾ പറയുന്നതാണ് നിരക്കായി അനുവദിച്ചിരുന്നത്. ആശുപത്രികൾക്ക് ഇനി അവർ പറയുന്ന നിരക്ക് നൽകാൻ കഴിയില്ല. സർക്കാർ നിർദ്ദേശിച്ച നിരക്ക് മാത്രമേ ഈടാക്കാൻ കഴിയൂ. ഈ ദുരിതം തത്ക്കാലത്തേക്ക് മാത്രമാണ്-മന്ത്രിയുടെ ഓഫീസ് പ്രതികരിക്കുന്നു.

 

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
അന്വേഷണ ഏജൻസികളെ കബളിപ്പിക്കാൻ വേണ്ടി നിക്ഷേപ തുക എല്ലായ്‌പോഴും 50,000 ത്തിൽ താഴെ; ജനുവരി ആറ് വരെ ഇങ്ങനെ ഒഴുകിയത് 1.04 കോടി; പണം നിക്ഷേപിച്ചത് എടിഎമ്മോ നെഫ്റ്റ് വഴിയോ; 1.34 കോടിയോളം പിൻവലിച്ചത് പൗരത്വ നിയമപ്രക്ഷോഭത്തിന്റെ അന്നോ തലേന്നോ; പോപ്പുലർ ഫ്രണ്ടിന്റെ പണം പിൻവലിക്കലും പ്രക്ഷോഭവും തമ്മിൽ ബന്ധമെന്ന് എൻഫോഴ്‌സ്‌മെന്റ്; കള്ളപ്പണം വെളുപ്പിക്കലിൽ പോപ്പുലർ ഫ്രണ്ടിന് സമൻസ്
'നായയുമായി വല്ലാതെ അടുക്കേണ്ടെന്നായിരുന്നു അയാൾ പറഞ്ഞത്.; പിന്നീട് പാന്റ്സിന്റെ സിബ് അഴിച്ച് ലൈംഗികാവയവം കാട്ടിയ ശേഷം സ്പർശിക്കാൻ ആവശ്യപ്പെട്ടു; കൈ പിടിച്ച് അതിന് ശ്രമിക്കുകയും ചെയ്തതോടെ ശക്തമായി പ്രതികരിച്ചു'; ബെംഗലൂരുവിൽ പ്രഭാത സവാരിക്കിറങ്ങിയ യുവതിക്ക് നേരെ അശ്ലീല പ്രദർശനം; പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനിൽ
'ചങ്ങനാശ്ശേരിയിലെ പെൺകുട്ടി' തുഷാറിന്റെ വിശ്വസ്തന്റെ അടുപ്പക്കാരി; പ്രണയചതിയിൽ വീഴ്‌ത്തി കൂട്ടുകാരന് കാമുകൻ കാഴ്ച വച്ചതോടെ തകർന്നത് ആത്മാഭിമാനം; ഇരുപത്തിയഞ്ച് കൊല്ലം മുമ്പത്തെ ആത്മഹത്യയിൽ സുഭാഷ് വാസു ചർച്ചയാക്കുന്നത് ബിഡിജെഎസിനെ പൊളിച്ചടുക്കാൻ; ആ പഴയ ആത്മഹത്യാ കുറിപ്പ് പുറത്തുവരുമോ? സുഭാഷ് വാസുവും തുഷാറും നേർക്ക് നേർ ഏറ്റുമുട്ടുമ്പോൾ തെളിയുന്നത് പഴയ കേസ് ഫയലുകൾ വീണ്ടും ചർച്ചയാകാനുള്ള സാധ്യത; മിഷൻ 90 ഡേയ്സ് എസ് എൻ ഡി പിയെ പിടിച്ചുലയ്ക്കുമോ?
ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
ബാലഭാസ്‌കറിന്റെ അപകടമരണത്തിൽ കുടുംബം വിരൽ ചൂണ്ടുന്നവരിൽ ഒരാൾ; ബാലുവിന്റെ ട്രൂപ്പിന്റെ ഫിനാൻസ് മാനേജരായിരിക്കെ പണം ഏറെ അടിച്ചുമാറ്റിയ വില്ലൻ; സംശയനിഴലിൽ ആയത് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ആയതോടെ; ഡിആർഐക്ക് മുമ്പാകെ ജൂണിൽ കീഴടങ്ങിയിട്ട് ജാമ്യമെടുത്ത് മുങ്ങിയ സൂത്രക്കാരൻ; ഒളിവിൽ കഴിഞ്ഞ വിഷ്ണു സോമസുന്ദരം കോടതിയിൽ കീഴടങ്ങി; എറണാകുളം സിജെഎം കോടതിയിൽ കീഴടങ്ങിയത് സിബിഐ അറസ്റ്റ് ഭയന്ന്; വിഷ്ണു ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലും
ലീഡറുടെ മകന്റെ നോട്ടം ഐ ഗ്രൂപ്പിന്റെ ചെങ്കോൽ; കെപിസിസി പട്ടികയെ ചൊല്ലി മുല്ലപ്പള്ളിയോട് കലഹിക്കുമ്പോൾ ലക്ഷ്യമിടുന്നത് ചെന്നിത്തലയെ തന്നെ; പ്രതിപക്ഷ നേതാവിനെതിരെ പടയൊരുക്കത്തിന് തീപ്പൊരി പകർന്നത് ജംബോ പട്ടികയിൽ ഐ ഗ്രൂപ്പ് എന്ന പേരിൽ തിരുത്തൽവാദികളെ തിരുകി കയറ്റിയത്; ഒറിജിനൽ ഐക്കാരുടെ പിന്തുണയിൽ കെ.മുരളീധരൻ ഇടയുമ്പോൾ വെള്ളം കോരുന്നതും വിറക് വെട്ടുന്നതും ഭാരവാഹി പട്ടികയിൽ ഇടം പിടിക്കാത്തവരും; കോൺഗസിൽ പട്ടിക പുറത്തുവന്നതോടെ ഗ്രൂപ്പുപോരും മറനീക്കി പുറത്ത്
'കനയ്യ കുമാറിനെ പോലുള്ള ആളുകൾ അവിടെ പോയി ഇങ്ക്വിലാബ് വിളിക്കും..ഫോട്ടോ എടുത്ത് തിരിച്ചുവരും; നമ്മുടെ ആളുകൾ കൈയടിക്കും. എന്നാൽ, അയാളുടെ പടം വരും; ജെഎൻയുവിലും ജാമിയയിലും ഉള്ളവർ ആഹ്വാനം ചെയ്യുന്ന പോലെ പൗരത്വ നിയമത്തിനെതിരെ എല്ലാവരെയും കൂട്ടിയുള്ള സമരമൊന്നും വേണ്ട; ഒരഞ്ചുലക്ഷം പേരെ സംഘടിപ്പിച്ചാൽ അസമിനെ ഒരുമാസത്തേക്കെങ്കിലും ഇന്ത്യയിൽ നിന്ന് മുറിച്ചുമാറ്റാം': രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റിലായ ഷർജീൽ ഇമാം ആരാണ്?
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ
മോഡലിങ് നിർമ്മിച്ച് നൽകി പരിചയമുണ്ടാക്കി; ചരിത്രാധ്യാപികയെ വലയിൽ വീഴ്‌ത്തിയത് വശീകരണ ക്രിയകളിലൂടെ; അടുത്ത സ്‌കൂളിലെ അദ്ധ്യാപകനുമായി ബന്ധം തുടങ്ങിയ കാമുകിയെ കൊല്ലുന്നതിന് മുമ്പ് ആഭിചാരത്തിലൂടെ ശക്തി ഇരട്ടിപ്പിച്ചു; പഞ്ചാരവാക്കിൽ വീഴ്‌ത്തി വീട്ടിൽ കൊണ്ടു വന്ന് തന്ത്രത്തിൽ ബോധം കെടുത്തി; വസ്ത്രങ്ങൾ അഴിച്ചുമാറ്റിയത് നാരീ നഗ്ന പൂജയിലൂടെ അന്വേഷണത്തെ വഴി തെറ്റിക്കാൻ; രൂപശ്രീയുടെ മരണത്തിൽ അവിഹിതത്തിനൊപ്പം ആഭിചാരവും; ഡ്രോയിങ് മാഷ് വെങ്കിട്ട രമണ കാരന്ത ആളു ചില്ലറക്കാരനല്ല
പോരുന്നോ എന്റെ കൂടെ... ഹോട്ടലിൽ മുറി ബുക്കു ചെയ്യാം...! സുവിശേഷം കഴിഞ്ഞ് രാത്രിയിൽ കാറിൽ വരവേ റോഡരുകിൽ രണ്ട് യുവതികളെ 'പിക്ക് ചെയ്യാൻ' ശ്രമിച്ച പാസ്റ്ററുടെ ചോദ്യം ഇങ്ങനെ; ലൈംഗികച്ചുവയോടെ സംസാരിച്ച് പാസ്റ്റർ അടുത്തുകൂടിയത് നൈറ്റ് പട്രോളിങ്ങിന് ഇറങ്ങിയ ഷാഡോ വനിത പൊലീസിന് മുമ്പിൽ; കൈയോടെ തൂക്കിയെടുത്ത് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റു ചെയ്ത് ഉദ്യോഗസ്ഥരും; തീക്കട്ടയിൽ ഉറുമ്പരിക്കാൻ ശ്രമിച്ച് എട്ടിന്റെ പണി കിട്ടിയത് മതപരിവർത്തനത്തിലൂടെ പെന്തക്കോസ്തിലെത്തിയ ഷമീർ പാസ്റ്റർക്ക്
കാമാസക്തനായി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വ്യാമോഹിപ്പിച്ച് ഇണ ചേർന്ന് ഗർഭം ധരിപ്പിച്ച് സകല സൗഭാഗ്യങ്ങളോടും ജീവിക്കേണ്ട ഒരു കുഞ്ഞിനെ ചിന്നഭിന്നമാക്കി ചോരയാക്കി ഒഴുക്കി കളഞ്ഞതിന്റെ ശാപത്തിൽ കൂട്ടുനിന്നതിന്റെ ശിക്ഷ! ഭാര്യയുടെ മാനസ പുത്രനായ ആ നിഷ്ഠൂരനെ പറഞ്ഞതിന്റെ ഫലം പിറ്റേ പ്രഭാതത്തിൽ ഞാൻ അറിഞ്ഞു; സുനിൽ പരമേശ്വരനെ ചതിച്ച 'മാധ്യമ സുഹൃത്ത്' ആര്? അനന്തഭദ്രത്തിന്റെ തിരക്കഥാകൃത്ത് എങ്ങനെ സന്യാസിയായി; 'ഒരു കപട സന്യാസിയുടെ ആത്മകഥ' വീണ്ടും ചർച്ചയാകുമ്പോൾ
പ്രതി അത്യന്തം ക്രൂരമായ തരത്തിൽ ഒരു അറക്കവാൾ ഉപയോഗിച്ച് ആ ഹിന്ദുവിന്റെ തലയോട്ടി അറുക്കാൻ തുടങ്ങി; അതിനുശേഷം ഒരു അമ്പലത്തിലെ ഒരു ബ്രാഹ്മണനെ കൊണ്ടുവന്നു; ഇദ്ദേഹം വിശുദ്ധമായ പൂണൂൽ ധരിച്ചിട്ടുള്ളതുകൊണ്ട് തങ്ങൾ തന്നെ അദ്ദേഹത്തെ വധിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു; മറ്റു ഹിന്ദുക്കളെ കൊല്ലാൻ മാപ്പിളമാർക്കിടയിൽ ഭീകരമായ മത്സരം തന്നെ നടന്നു; മലബാർ കലാപം കർഷക സമരമല്ല വർഗീയ ലഹളതന്നെ; മാപ്പിള കലാപത്തിലെ കോടതി വിധിയുടെ തർജ്ജമ വായിച്ചാൽ നടുങ്ങും
സഹാധ്യാപകന്റെ കാറിലെ ഫോറൻസിക് പരിശോധനയിൽ മുടി കണ്ടത് നിർണ്ണായകമായി; കൊലപ്പെടുത്തിയത് ബക്കറ്റിലെ വെള്ളത്തിൽ ബലപ്രയോഗത്തിലൂടെ തല മുക്കി; കൊന്ന ശേഷം തെളിവ് നശിപ്പിക്കാൻ കൊണ്ടു തള്ളിയത് കടലിലും; വാഹനത്തിൽ മൃതദേഹം കൊണ്ടു പോയത് ഡ്രോയിങ് മാഷെ കുടുക്കി; മഞ്ചേശ്വരം മിയാപദവ് എച്ച് എസ് എസിലെ അദ്ധ്യാപികയെ കൊന്നത് വെങ്കിട്ട രമണൻ തന്നെ; അതിവേഗം കൊലപാതകത്തിന്റെ ചുരുൾ അഴിച്ച് കേരളാ പൊലീസ്; പ്രതി അറസ്റ്റിൽ
'നിങ്ങൾക്ക് എന്തിനാണ് ജോലി? ഡൽഹിയിലേക്ക് പൊയ്ക്കൂടെ..അവിടെ ഷഹീൻബാഗിൽ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണല്ലോ! എല്ലാ ദിവസവും നിങ്ങൾക്ക് 1000 രൂപ വീതം കിട്ടും...സൗജന്യ ഭക്ഷണം.. അതും ബിരിയാണി.. ഇഷ്ടം പോലെ ചായയും പാലും.. ചില നേരത്ത് മധുരവും..പോരേ പൊടിപൂരം': മലയാളി യുവാവ് ദുബായിൽ ജോലിക്ക് അപേക്ഷിച്ചപ്പോൾ ഇന്ത്യൻ പ്രവാസി വ്യവസായി നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ
ആദ്യം രജത് കുമാറുമായി കട്ട ഉടക്ക്.. പിന്നാലെ കെട്ടിപ്പിടിച്ച് സ്‌നേഹ പ്രകടനം! എന്നാൽ എന്നോട് 'ഐ ലവ് യു പറ' എന്ന് പറഞ്ഞ് കൊണ്ട് രജിത്തിനെ ഇക്കിളി കൂട്ടി ജസ്ല; 'അദ്ധ്യാപകന് പ്രണയമില്ലേ, നിങ്ങൾ ഒരു ബയോളജി സാറല്ലേ.. ഈ പ്രണയം എന്നുള്ളത് മനുഷ്യന്റെ വികാരമല്ലേ' എന്നു ചോദിച്ചു പിന്നാലെ വട്ടം കൂടി; അഭിപ്രായങ്ങൾ തുറന്നു പറഞ്ഞു കൊണ്ട് ബിഗ് ബോസ് ഹൗസിനെ ഇളക്കിമറിച്ച് ജസ്ല മാടശ്ശേരി; പ്രോത്സാഹനവുമായി ജസ്ലയുടെ സൈബർ ഫാൻസുകാരും
ഞാൻ ഇപ്പോൾ പഴയ സുനിൽ പരമേശ്വരനല്ല.... ഉഗ്ര ശക്തിയുള്ള എന്റെ ദേവി തന്നെ പറയുന്നത് ശത്രുവിനോട് ക്ഷമിക്കൂ എന്നാണ്.....; എന്റെ കുടുംബം കുളം തോണ്ടിയത് അജന്താലയം അജിത് കുമാർ; അജിത്തിന് എന്റെ കുടുബത്തിൽ സൗഹൃദം ശക്തമായപ്പോൾ വീട്ടിൽ നിന്ന് ഞാൻ പുറന്തള്ളപ്പെട്ടു; 'ഒരു കപട സന്യാസിയുടെ ആത്മകഥ'യിലെ 'മാധ്യമ സുഹൃത്ത്' ആരെന്ന് മറുനാടനോട് വെളിപ്പെടുത്തി അനന്തഭദ്രം തിരക്കഥാകൃത്ത്; തിരുവനന്തപുരത്ത് നിന്ന് ആട്ടിയോടിച്ച കഥ മറയൂരിലെ 'സുനിൽ സ്വാമി' വെളിപ്പെടുത്തുമ്പോൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
എല്ലാ പ്രശ്നത്തിനും അവസാനം ഉണ്ടാക്കമെന്ന പഞ്ചാരവാക്കിൽ വീട്ടിലെത്തിച്ചു; വിവസ്ത്രയായി മൃതദേഹം കണ്ടത് വിരൽ ചൂണ്ടുന്നത് ബലാത്സംഗ സാധ്യതയിലേക്ക്; ക്രൂര പീഡനത്തിന് ശേഷം കലി തീരാതെ തലമുടി വെട്ടിക്കളഞ്ഞും ഡ്രോയിങ് മാഷുടെ സൈക്കോ മനസ്സ്; ബക്കറ്റിൽ തലമുക്കി അദ്ധ്യാപികയെ വെങ്കിട രമണ കൊന്നത് അതിക്രൂരമായി; മൃതദേഹം കടത്തിയത് വെളുത്ത സ്വിഫ്റ്റ് കാറിൽ; കാസർഗോട്ടെ രൂപശ്രീയുടെ കൊലപാതകത്തിൽ നിറയുന്നതും അവിഹിതവും ദുരൂഹ സാമ്പത്തിക ഇടപാടുകളും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
കേരളം ഞെട്ടിയ പെൺക്രിമിനൽ ബുദ്ധി സിനിമയാക്കാൻ ഇറങ്ങിയവർ പോക്‌സോ കേസിൽ കുടുങ്ങി; കൂടത്തായി സിനിമയുടെ തിരക്കഥാകൃത്ത് ഡിനി ഡാനിയേലിനും ജീവിത പങ്കാളിക്കുമെതിരെ പ്ലസ്ടുകാരിയെ പീഡിപ്പിച്ചതിന് കേസ്; കുടുംബ സുഹൃത്തായി അടുത്തുകൂടി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് സിനിമാ പ്രവർത്തകൻ ചമഞ്ഞെത്തിയ എസ് ജി വിനയൻ; ചിത്രങ്ങളുണ്ടെന്ന് കാണിച്ചും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി; ലിവിങ് ടുഗെദർ പാർട്ട്‌നർക്ക് പെൺകുട്ടിയെ പിച്ചിച്ചീന്താൻ എല്ലാ ഒത്താശയും ചെയ്തത് ഡിനി ഡാനിയേൽ