1 usd = 70.99 inr 1 gbp = 92.82 inr 1 eur = 79.06 inr 1 aed = 19.33 inr 1 sar = 18.92 inr 1 kwd = 234.00 inr

Jan / 2020
17
Friday

ശരത്ത് വഴിയരികിൽ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയ ജീപ്പിൽ ഉണ്ടായിരുന്ന സഹോദരിയും സംഘവും; ജീവച്ഛവമായ ശരത്തിനെ എടുത്തുകൊണ്ടു പോകുമ്പോൾ എല്ലാവരും തിരക്കിയത് കൃപേഷ് എവിടെ എന്നു മാത്രം; പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന ചെറുപ്പക്കാരെ വെട്ടിനുറുക്കിയ കാപാലികന്മാർ വണ്ടിയിടിച്ചെങ്കിലും ചാകണേ എന്നുപ്രാകി ഒരു സമൂഹം

February 19, 2019 | 07:31 AM IST | Permalinkശരത്ത് വഴിയരികിൽ വെട്ടേറ്റ് കിടക്കുന്നത് ആദ്യം കണ്ടത് വിവാഹ സൽക്കാരം കഴിഞ്ഞു മടങ്ങിയ ജീപ്പിൽ ഉണ്ടായിരുന്ന സഹോദരിയും സംഘവും; ജീവച്ഛവമായ ശരത്തിനെ എടുത്തുകൊണ്ടു പോകുമ്പോൾ എല്ലാവരും തിരക്കിയത് കൃപേഷ് എവിടെ എന്നു മാത്രം; പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങളുമായി നടന്ന ചെറുപ്പക്കാരെ വെട്ടിനുറുക്കിയ കാപാലികന്മാർ വണ്ടിയിടിച്ചെങ്കിലും ചാകണേ എന്നുപ്രാകി ഒരു സമൂഹം

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: കല്യോട്ട് പെരുങ്കളിയാട്ടത്തിന്റെ ഒരുക്കങ്ങലുായി നടന്ന രണ്ട് യുവാക്കളെയാണ് രാഷ്ട്രീയ വൈരത്തിന്റെ പേരിൽ നിഷ്‌ക്കരുണം വെട്ടിക്കൊലപ്പെടുത്തിയത്. സ്വാഗതസംഘം രൂപവത്കരണമായിരുന്ന ഞായറാഴ്ച നാടാകെ വലിയ ആഘോഷത്തിമിർപ്പിലായിരുന്നു. എല്ലാവരിലും ഉണ്ടായിരുന്നത് കളിയാട്ടത്തിന്റെ ലഹരി. പതിനയ്യായിരത്തോളം പേർ പങ്കെടുത്ത പരിപാടിയിൽ സദ്യ വിളമ്പാനും മറ്റും ഓടിനടന്നതായിരുന്നു കൊല്ലപ്പെട്ട ശരത്തും കൃപേഷും. ഇരുവരും ഉറ്റചങ്ങാതിമാർ ആയിരുന്നതിനാൽ എല്ലാ കാര്യങ്ങളിലും ഇവർ ഒരുമിച്ചാണ് ചെയ്തിരുന്നത്. ശരത്തിന്റെ സഹോദരിയും കൂട്ടരുമായിരുന്നു ജീവച്ഛവമായ നിലയിൽ ശരത്തിനെ ആദ്യം കണ്ടത്. ഇതിന്റെ ഞെട്ടൽ മാറാത്ത അവസ്ഥയിലാണ് ഈ കുടുംബം.

വൈകീട്ട് ശരത്തിന്റെ വീട്ടുകാർ മുന്നാട് ജയപുരത്ത് വിവാഹസത്കാരത്തിന് പോയിരുന്നു. മൂന്നുനാല് ജീപ്പുകളിലായി പോയ ഇവർ സന്ധ്യയ്ക്ക് ഏഴരയോടെയാണ് കൂരാങ്കരയിൽ തിരിച്ചെത്തിയത്. ആദ്യസംഘത്തിന്റെ ജീപ്പ് എത്തുമ്പോൾ അസാധാരണമായി ഒന്നുമില്ല. അതിൽ നിന്നിറങ്ങിയവർ വീടുകളിലേക്കുപോയി. പത്തുമിനിറ്റ് വ്യത്യാസത്തിൽ 7.40 ഓടെയാണ് ശരത്തിന്റെ സഹോദരി അമൃതയും അച്ഛന്റെ ജ്യേഷ്ഠൻ ദാമോദരനും ബന്ധുക്കളും അടങ്ങുന്ന രണ്ടാമത്തെ ജീപ്പ് വന്നു. അവർ കൂരങ്കരയിലെത്തിയപ്പോൾ കാണുന്നത് റോഡരികിൽ ഒരു ബൈക്ക് അല്പം ചെരിഞ്ഞ് നിൽക്കുന്നതും സമാന്തരമായി ശരത്ത് കിടക്കുന്നതുമാണ്.

ബെക്കപകടമാണെന്ന് അവർ കരുതി. ഇതോട ഇറങ്ങിയ ശരത്തിന്റെ സഹോദരി അമൃതയടക്കം ജീപ്പിലുണ്ടായിരുന്ന സ്ത്രീകളെ ദാമോദരൻ വീടുകളിലേക്ക് പറഞ്ഞുവിട്ട് തിരികെ എത്തി. തുടർന്ന് ശരത്തിനെ പെട്ടെന്ന് കോരിയെടുത്തു. ഇവർ വന്ന ജീപ്പിൽ കയറ്റിയപ്പോൾ തന്നെ കാര്യങ്ങൾ കൈവിട്ടു പോയെന്ന തോന്നൽ ഉണ്ടായിരുന്നു. ''എടുക്കുമ്പോൾത്തന്നെ ഒരു കാല് നഷ്ടപ്പെട്ടിരുന്നതായി തോന്നി. കഴുത്തിനും ആഴമുള്ള മുറിവ്. ഞാനെന്റെ കൈയിലെ തോർത്തുമുണ്ടുകൊണ്ട് മുറിവിൽ അമർത്തിപ്പിടിക്കാൻ നോക്കി. ചോര നിൽക്കുന്നില്ല. ഇടയ്ക്ക് ശരത്ത് എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന കൃപേഷിനെയായിരുന്നു തിരക്കിയത്. എന്നാൽ, ശബ്ദം പുറത്തേക്ക് വന്നിരുന്നില്ല.-ദാമോദരൻ പറയുന്നു.

ചോരചിന്തുന്ന കാലുകളുമായി ജീപ്പിൽ കയറ്റുമ്പോൾ ജീവൻ കിട്ടുമോ എന്ന് ഇവർക്ക് സംശയമായിരുന്നു. ജീപ്പിൽ പതിനഞ്ചുമിനിറ്റുകൊണ്ട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രഥമശുശ്രൂഷ നൽകിയ അവർ നില ഗുരുതരമായതിനാൽ മംഗളൂരുവിലേക്ക് കൊണ്ടുപോകണമെന്ന് നിർദ്ദേശിച്ചു. ഉള്ളാളിൽ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. ശരത്ത് ലാലിന്റെ അന്ത്യനിമിഷങ്ങളെ ദാമോദരൻ വിതുമ്പിക്കരഞ്ഞു കൊണ്ട് പറയുന്നത് ഇങ്ങനെയാണ്. മരിച്ചെന്ന് വ്യക്തമായതോടെ നാട്ടിലേക്ക് തിരികെ പോകുകയാണ് ഉണ്ടായത്.

കൃപേഷിനൊപ്പം ശരത്ത് പോകുന്നത് പലരും കണ്ടിരുന്നു. ശരത്തിന് വെട്ടേറ്റ വിവരം നാട്ടിൽ പരന്നതോടെ കൃപേഷിന് എന്തു സംഭവിച്ചു എന്ന ചോദ്യമായിരുന്നു എല്ലായിടത്തും. ഇതോടെ കൃപേഷിന് വേണ്ടി തിരച്ചിലും ആരംഭിച്ചു. ഇതിനിടെയാണ് കൊളത്തിനാട് എന്ന സ്ഥലത്ത് വെട്ടേറ്റുകിടക്കുന്നത് കണ്ടത്. തലയുടെ പിൻഭാഗത്ത് വേട്ടേറ്റ കൃപേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. തലച്ചോറ് പിളർന്ന് ഒറ്റവെട്ടിലായിരുന്നു ഈ കൃത്യം നിർവഹിച്ചത്.

ശരത്തിന്റെ വീടിരിക്കുന്ന കൂരാങ്കരയ്ക്ക് ഒന്നരക്കിലോമീറ്റർ അകലെ ടാറിങ് തീരും. കൊല നടന്നത് ഈ ടാറിങ് അവസാനിക്കുന്ന സ്ഥലത്താണ്. ബൈക്കിലായിരുന്നു ഇരുവരും. കൃപേഷാണ് ഓടിച്ചിരുന്നത്. പിന്നിലിരുന്ന ശരത്ത് ഇവിടെ വെട്ടേറ്റ് വീണു. കൃപേഷ് അല്പം അകലെ കൊളത്തിനാട് എന്ന സ്ഥലത്തും. വീട്ടിലേക്ക് അഭയംതേടി ഓടിയ കൃപേഷിനെ പിന്നാലെ ചെന്ന് വെട്ടി വീഴ്‌ത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നു.

അതിക്രൂരമായ രീതിയിലാണ് കൃപേഷിനെയും ശരത്തിനെയും കൊലപ്പെടുത്തിയത്. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. നെറ്റിയുടെ മുകളിലായാണ് വെട്ട്. 11 സെന്റിമീറ്റർ നീളത്തിലും രണ്ടു സെന്റിമീറ്റർ ആഴത്തിലും മുറിവുണ്ടായെന്നും ഇതാണ് മരണകാരണമെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. ആഴത്തിലുള്ള വെട്ടിൽ തലയോട് തകർന്നു. ശരത്തിന് കഴുത്തിന്റെ വലതുവശത്ത് ആഴത്തിലുള്ള വെട്ടേറ്റിട്ടുണ്ട്. അഞ്ച് വെട്ടുകളാണേറ്റത്. ഇരു കാലുകളിലും അസ്ഥിയും മാംസവും കൂടിക്കലർന്ന രീതിയിലായിരുന്നു. കൊടുവാൾ പോലെയുള്ള മൂർച്ചയുള്ള ആയുധമാണ് ഉപയോഗിച്ചതെന്നും മൃതദേഹ പരിശോധനാ റിപ്പോർട്ടിലുണ്ട്. ആയുധപരിശീലനം ലഭിച്ചവരോ മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരോ ആണ് കൊലപാതകം നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണോദ്യോഗസ്ഥർ.

കൂരങ്കര പരിസരത്തുനിന്ന് മൂന്നു മൊബൈൽഫോണുകൾ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഓരോന്ന് ശരത്തിന്റേതും കൃപേഷിന്റേതുമാണ്. മൂന്നാമത്തേത് അക്രമിസംഘത്തിന്റെ പക്കൽനിന്ന് കളഞ്ഞുപോയതാണോയെന്ന് സംശയിക്കുന്നു. ഇതിലെ സിംകാർഡ് സൈബർ സെല്ലിന് കൈമാറി. സ്ഥലത്തുനിന്ന് അക്രമികൾ ഉപയോഗിച്ചെന്നുകരുതുന്ന രണ്ടു ബൈക്കുകളും വെട്ടുകത്തിയുടെ പിടിയും കണ്ടെടുത്തു.

കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസ് കരുതുന്നത്. താന്നിത്തര-കല്യോട്ട് റോഡ് ടാറിങ് അവസാനിക്കുന്ന ഭാഗത്താണ് കൊല നടന്നത്. ഈ റോഡിന് ഒരുഭാഗം ചെറിയ മലഞ്ചെരിവും മറുഭാഗം പരന്ന പ്രദേശവുമാണ്. മലഞ്ചെരിവുള്ള ഭാഗത്ത് കുറ്റിക്കാടുണ്ട്. ഇവിടെ മറഞ്ഞിരിക്കുകയായിരുന്നു കൊലപാതകസംഘമെന്ന് സംശയിക്കുന്നു. ശരത്തും കൃപേഷും ബൈക്കിൽ കല്യോട്ട് ഭാഗത്തുനിന്ന് പുറപ്പെട്ടതായി കൃത്യമായ വിവരം ഈ സംഘത്തിന് കിട്ടിയിരുന്നെന്നാണ് സൂചന. ബൈക്കിലാണെങ്കിൽ ഏതാനും മിനിറ്റുകൾ മതി കല്യോട്ടുനിന്ന് കൂരങ്കരയെത്താൻ. ഇവർ ഇവിടെ എത്തുന്നതിന് പത്തുമിനിറ്റ് മുമ്പ് ശരത്തിന്റെ ബന്ധുക്കളിൽ ഏതാനുംപേർ മുന്നാട് ജയപുരത്ത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് കൂരങ്കരയിലെ വീടുകളിൽ മടങ്ങിയെത്തിയിരുന്നു. ഇവർക്കൊപ്പം പോയ മറ്റൊരുസംഘം പത്തുമിനിറ്റ് കഴിഞ്ഞ് എത്തുമ്പോഴേക്ക് ശരത്തും കൃപേഷും വെട്ടേറ്റ് വീണുകിടക്കുകയായിരുന്നു. ഈ പത്തുമിനിറ്റ് ഇടവേളയിൽ കൃത്യം നടത്തി സംഘം മുങ്ങി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കന്യാസ്ത്രീയെ കാണാൻ ഇല്ലെന്ന് ആർത്തുങ്കലിലെ മഠം അധികൃതർ പരാതി നൽകിയതോടെ അന്വേഷണവുമായി പൊലീസ്; തൃശൂരിലെ ക്ഷേത്രത്തിൽ ഫെയ്‌സ് ബുക്ക് സുഹൃത്തിനെ ഹിന്ദു ആചാര പ്രകാരം വിവാഹം ചെയ്‌തെന്ന് പറഞ്ഞ് സഭാ വസ്ത്രം ഉപേക്ഷിച്ച് കന്യാസ്ത്രീയും ഭർത്താവും സ്റ്റേഷനിൽ; ഒരു കന്യാസ്ത്രീയുടെ ഫെയ്‌സ് ബുക്ക് പ്രണയം സഫലമാകുന്നത് ഇങ്ങനെ
പാലിയിൽ വാസുവിന് ഉണ്ടായിരുന്നത് അൻപതേക്കർ ഭൂമി; 1984ൽ ആത്മഹത്യാ സമയത്ത് ശേഷിച്ചത് ഏഴ് ഏക്കറും; അച്ഛനെ പോലെ മകനും ധൂർത്തടിച്ചപ്പോൾ അമ്മ ഉടക്കുമായെത്തി; കൂട്ടുകാരനൊപ്പം അമ്മയെ സാരിയിൽ കെട്ടിത്തൂക്കിയത് വെറും ഏഴ് ലക്ഷം കൈക്കലാക്കാൻ; ഇസ്മായിലിന്റെ കൊലപാതകിയെ തേടി ഇറങ്ങിയപ്പോൾ കണ്ടെത്തിയത് നീലഗിരിയിലെ ജോർജുകുട്ടിയെ; നിർണ്ണായകമായത് ക്രിസ്ത്യാനിയായ ഭാര്യയുടെ അച്ചായൻ വിളിയും ബൈക്ക് കണ്ടെത്തലും; മണാശ്ശേരിയിലെ ബിർജുവിനെ കുടുക്കിയത് ക്രൈംബ്രാഞ്ചിന്റെ തന്ത്രങ്ങൾ
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'ദേ 1750 രൂപയാ ഈ പന്തിന്..എന്തിനാ ആ ചേച്ചി കുത്തിപ്പൊട്ടിച്ച് കളഞ്ഞേ..അതും മീൻ വെട്ടുന്ന പിച്ചാത്തി കൊണ്ട്; മാന്യമായിട്ട് പറഞ്ഞാൽ പോരെ ഇനി ഇങ്ങോട്ട് പന്ത് അടിക്കരുതെന്ന്; നിങ്ങൾ ഇതു കണ്ടോ.. ഈ പന്ത് കണ്ടോ': ഫുട്‌ബോൾ കുത്തിക്കീറിയ വീട്ടമ്മയ്‌ക്കെതിരെ ആറാം ക്ലാസുകാരന്റെ ഫേസ്‌ബുക്ക് ലൈവ്; വിളിക്കെടാ മക്കളെ..പന്തു ഞാൻ വാങ്ങിത്തരാം എന്ന് കുറിച്ച് സോഷ്യൽ മീഡിയയിൽ സഹായപ്രവാഹം
പൾസർ സുനി ക്വട്ടേഷൻ ഏറ്റെടുത്തത് താരരാജാവിന്റെ സ്വാധീന ശക്തിയിൽ വിശ്വാസം അർപ്പിച്ച്; രണ്ടും കൽപ്പിച്ചുള്ള നടിയുടെ പരാതിയിൽ എല്ലാം പ്ലാനും തവിടുപൊടി; പകർത്തിയ അശ്ലീല ചിത്രങ്ങൾ ഫോറൻസിക് പരിശോധന കഴിഞ്ഞ് എത്തുന്നതോടെ ദിലീപിന്റെ കണ്ടകശനി തുടങ്ങുമോ? അതോ പേരുമാറ്റ ഭാഗ്യം കൊണ്ടുവന്ന വീണ്ടും സൂപ്പർതാരം ആക്കുമോ? സുപ്രീം കോടതിയിലും കൈവിട്ടതോടെ മലയാള സിനിമക്ക് ഇനി 'വിചാരണക്കാലം'; നടിയെ ആക്രമിച്ച കേസിന് ആറ് മാസത്തിനുള്ളിൽ ക്ലൈമാക്‌സ് ഉറപ്പ്
മലയാള സിനിമയിൽ നിന്നും പത്ത് വർഷം തന്നെ പുറത്ത് നിർത്തിയത് ദിലീപ്; കാരണം ഒരു സംവിധായകനിൽ നിന്നും 40 ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിക്കാൻ തയ്യാറാകാതിരുന്നത് ചോദ്യം ചെയ്തതിലെ പക; മലയാള സിനിമാ വ്യവസായത്തിൽ നിന്നും പുറത്താക്കുമെന്നു ദിലീപ് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ വിലക്കും വന്നു: സിനിമാ മേഖലയിൽ താൻ അനുഭവിച്ചതിനെല്ലാം കാരണക്കാരൻ ദിലീപെന്നു വെളിപ്പെടുത്തി സംവിധായകൻ വിനയൻ
തീവ്രവാദികളെ ജാമ്യത്തിലെടുക്കാൻ എത്തിയത് തിരുനെൽവേലിയിലെ മൂന്ന് അഭിഭാഷകർ; നാട്ടുകാർ എതിർത്തതോടെ നാണം കെട്ട് മടങ്ങി വക്കീലന്മാർ; കൊലപാതകികൾക്ക് സാമ്പത്തിക സഹായം നൽകിയ രണ്ട് പ്രമുഖ വ്യാപാരികളും പൊലീസ് നിരീക്ഷണത്തിൽ; പുന്നയ്ക്കാട്ടുവിളയിലെ പൂട്ടികിടക്കുന്ന വീട്ടിൽ രാത്രി റെയ്ഡ്; കസ്റ്റഡിയിലുള്ളത് 18 പേർ; എല്ലാം രഹസ്യമാക്കി ക്യൂ ബ്രാഞ്ച്; കളിയിക്കാവിളയിൽ എസ് ഐയെ വെടിവച്ച് കൊന്നത് ഐസിസുകാരെന്ന നിഗമനത്തിലേക്ക് പൊലീസ്
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്
രവി പിള്ളയുടെ റാവിസ്, മരടിലെ ക്രൗൺപ്ലാസ, യൂസഫലിയുടെ വൻകിട കെട്ടിടം; മരടിലെ ഫ്ളാറ്റുകൾ പൊളിപ്പിച്ച സുപ്രീംകോടതിയുടെ കാർകശ്യത്തിൽ ഞെട്ടുന്നവരിൽ വമ്പന്മാരും; തീരദേശ നിയമം ലംഘിച്ചത് 65 വൻകിടക്കാരെന്ന റിപ്പോർട്ടിൽ അടയിരിക്കാൻ ഇനി സർക്കാരിനും കഴിയില്ല; മിനി മുത്തൂറ്റിന്റെ കാപ്പിക്കോ റിസോർട്ടിന് പിന്നാലെ താജ് വിവാന്ത ഹോട്ടലുകളും പൊളിക്കേണ്ടി വരുമോ? തീരദേശ പരിപാലന ചട്ട ലംഘംനത്തിന്റെ പരിധിയിൽ കേരളത്തിലെ 20,000 കെട്ടിടങ്ങൾ
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
ഞാൻ പോകുമെന്ന് ഉറപ്പായപ്പോൾ അവൾ ഇട്ടിരുന്ന ബ്രൗൺ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, 'എന്നാൽ ഇതുംകൂടി കണ്ടിട്ട് പൊക്കോ' എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി'; ഭാര്യയുടെ അബോർഷന്റെ വിചിത്രകഥ പറഞ്ഞ് ബിഗ്‌ബോസ് ഹൗസിൽ രജിത് കുമാർ; ക്രോണിക്ക് ബാച്ചിലറാണെന്ന് ആദ്യദിവസം തള്ളി; രണ്ടാം ദിവസം ഭാര്യയും കുഞ്ഞും അപകടത്തിൽ മരിച്ചെന്ന് വെളിപ്പെടുത്തലും; ഇപ്പോൾ അബോർഷൻ കഥയും; രജിത് കുമാറിന്റെ കഥകൾ കേട്ട് കിളിപോയി പ്രേക്ഷകർ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ
ഈ പാതിരാക്ക് ഇവിടെ മലർന്ന് കിടന്ന് നീയും ഇവന്മാരും കൂടി എന്ത് ഉണ്ടാക്കുവാ! രാത്രി പതിനൊന്നരയ്ക്കും പതിനൊന്നേ മുക്കാലിനുമിടയിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം ശഖുമുഖത്തെ ബീച്ചിൽ ഇരുന്ന യുവതിക്കും സുഹൃത്തുക്കൾക്കും നേരെ സദാചാര ഗുണ്ടാ ആക്രണം; പരാതിയുമായി പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയേയും; ഇന്നലെ രാത്രിയുണ്ടായ മോശം അനുഭവം വീഡിയോ സഹിതം പങ്കുവച്ച് ശ്രീലക്ഷ്മി അറയ്ക്കൽ; നൈറ്റ് വാക്കിന്റെ നാട്ടിൽ നടക്കുന്നത്