1 usd = 71.80 inr 1 gbp = 89.18 inr 1 eur = 79.07 inr 1 aed = 19.55 inr 1 sar = 19.14 inr 1 kwd = 236.10 inr

Sep / 2019
17
Tuesday

പാക്കിസ്ഥാൻ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിർത്ത് ഇന്ത്യൻ സേന; രണ്ട് പേർ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാൻ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീർ വിഷയത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോർട്ടുകൾ; പാക്കിസ്ഥാൻ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരിൽ ചിലയിടങ്ങിൽ വീണ്ടും നിശാനിയമം

August 20, 2019 | 06:43 AM IST | Permalinkപാക്കിസ്ഥാൻ നിയന്ത്രിത കാശ്മീരിലേക്ക് വെടിയുതിർത്ത് ഇന്ത്യൻ സേന; രണ്ട് പേർ കൊല്ലപ്പെട്ടെന്ന് തുറന്ന് സമ്മതിച്ച് പാക്കിസ്ഥാനും; പാക് പിന്തുണയോടെ പ്രതിഷേധിക്കാൻ ശ്രമിച്ച 4000 പേരെ തടവിലാക്കി; കാശ്മീർ വിഷയത്തിൽ വിട്ടു വീഴ്ചയില്ലെന്ന നിലപാടുമായി ഇന്ത്യ മുന്നോട്ട്; കാര്യങ്ങൾ വിശദീകരിച്ചപ്പോൾ ട്രംപും പച്ചക്കൊടി കാണിച്ചെന്ന് റിപ്പോർട്ടുകൾ; പാക്കിസ്ഥാൻ നിലപാടുകളെ പരസ്യമായി തള്ളി അഫ്ഗാനും; കാശ്മീരിൽ ചിലയിടങ്ങിൽ വീണ്ടും നിശാനിയമം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇനി ചർച്ച പാക് അധീന കാശ്മീരിനെ കുറിച്ചാകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ വിട്ടു വീഴ്ച ഇല്ലാത്ത നടപടികൾ ഇന്ത്യ തുടരുകയാണ്. ജമ്മു കശ്മീരിൽ നിശാനിയമത്തിൽ ഇളവു നൽകിയ ചില സ്ഥലങ്ങളിൽ വീണ്ടും നിയമം കർശനമാക്കി. ചിലയിടങ്ങളിൽ കല്ലേറും അക്രമങ്ങളുമുണ്ടായതായി റിപ്പോർട്ടുണ്ട്. കശ്മീരിൽനിന്ന് സുരക്ഷാ സേന ഒഴിവാക്കിയ പെല്ലറ്റ് തോക്കുകൾ വീണ്ടും ഉപയോഗിച്ചതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതിനിടെ പാക് അധിനിവേശ കാശ്മീരിലേക്ക് ഇന്ത്യൻ സൈന്യം അക്രമം നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. രണ്ട് പേർ ഇന്ത്യൻ വെടിവയ്‌പ്പിൽ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാനും സ്ഥിരീകരിച്ചു.

ഇന്ത്യയിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നുണ്ട്. കാശ്മീരിൽ കേന്ദ്ര ഭരണം ഏർപ്പെടുത്തിയതോടെ പ്രകോപനവുമായി പാക്കിസ്ഥാൻ രംഗത്ത് എത്തിയിരുന്നു. ഇതിനൊപ്പം അന്താരാഷ്ട്ര സമ്മർദ്ദത്തിനും ശ്രമിച്ചു. എന്നാൽ കാശ്മീരിലേത് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന നിലപാടാണ് അമേരിക്കയും റഷ്യയും അറബ് രാജ്യങ്ങളും സ്വീകരിച്ചത്. ഇതോടെയാണ് വീണ്ടും പാക് പിന്തുണയുള്ളവർ കാശ്മീരിൽ സജീവമായത്. നിയമങ്ങളിൽ ഇളവ് വരുത്തിയത് ഇവർ അനുകൂലമാക്കാൻ ശ്രമിച്ചു. ഇതോടെയാണ് വീണ്ടും കാശ്മീരിൽ പ്രതിഷേധം തുടങ്ങിയത്. ഇതിനെ കർശനമായി തന്നെ ഇന്ത്യൻ സേന നേരിട്ടു. മുഹമ്മദ് സിദ്ദിഖ് ദലാൽ (78), സമീർ ഹുസൈൻ ഖുദ്‌രി (46) എന്നിവരെ പെല്ലറ്റ് ഏറ്റ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീനഗറിൽ കല്ലേറു നടത്തിയവരെ പിരിച്ചു വിടുന്നതിനിടെയാണു സമീപത്തുണ്ടായിരുന്ന ഇവർക്കു പരുക്കേറ്റതെന്നാണ് റിപ്പോർട്ടുകൾ. പ്രതിഷേധിക്കാൻ ഇറങ്ങിയ 4000 പേരെ സേന അറസ്റ്റ ്‌ചെയ്തതായാണ് റിപ്പോർട്ട്.

നിർത്തിവച്ചിരുന്ന ഇന്റർനെറ്റ് സേവനം ഞായറാഴ്ചയോടെ ഭാഗികമായി ആരംഭിച്ചിരുന്നെങ്കിലും അക്രമ സംഭവങ്ങളെത്തുടർന്നു വീണ്ടും നിർത്തി. വാട്‌സാപ്പിലൂടെയാണ് അക്രമത്തിന് കാശ്മീരിൽ ആളെ കൂട്ടുന്നത്. ഇത് കാരണമാണ് ഇൻർനെറ്റ് സേവനങ്ങൾ നിർത്തി വയ്‌ക്കേണ്ടി വന്നത്. അക്രമങ്ങൾക്ക് പാക് അനുകൂലികളായ ന്യൂനപക്ഷം ശ്രമിക്കുന്നതിനാൽ വീണ്ടും നിയന്ത്രണങ്ങൾ കൊണ്ടു വന്നു. പാക് അധിനിവേശ കാശ്മീരിൽ നിന്ന് നുഴഞ്ഞു കയറ്റത്തിനും ശ്രമമുണ്ടായി. ഇതിനേയും സൈന്യം തകർത്തു. കനത്ത ജാഗ്രതയാണ് ഏവിടേയും പുലർത്തുന്നത്. കശ്മീർ താഴ്‌വരയിലെ 190 സ്‌കൂളുകൾ ഇന്നലെ തുറന്നെങ്കിലും അധികം വിദ്യാർത്ഥികളെത്തിയില്ല. പലയിടത്തും അദ്ധ്യാപകർ എത്തി. ശ്രീനഗറിലും താഴ്‌വരയുടെ മറ്റു ഭാഗങ്ങളിലും കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. അപൂർവം വാഹനങ്ങളാണു നിരത്തിലിറങ്ങിയത്.

അതിർത്തി ജില്ലകളിലെ സ്‌കൂളുകളുടെ പ്രവർത്തനം പൂർണമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. കോളജുകളും ഹയർ സെക്കൻഡറി സ്‌കൂളുകളും പ്രവർത്തിച്ചതായി ഡപ്യൂട്ടി കമ്മിഷണർ ഐജാസ് ആസാദ് പറഞ്ഞു. രജൗരി, പൂഞ്ച്, റംബാൻ, ദോഡ, കിഷ്ത്വാർ എന്നിവിടങ്ങളിൽ സ്‌കൂളുകൾ പ്രവർത്തിച്ചു. മേഖലയിൽ സ്ഥിതി ശാന്തമാണ്. രജൗരിയിൽ കമ്പോളങ്ങൾ പ്രവർത്തിച്ചതായും അധികൃതർ പറഞ്ഞു. ജമ്മു, കത്വ, സംബ, ഉധംപുർ, റിയാസി എന്നിവിടങ്ങളിലെ സ്‌കൂളുകൾ 10നു തുറന്നിരുന്നു. ബാരാമുള്ള, സോപോർ, സിങ്പുര, പൽഹാലൻ, പഠാൻ എന്നിവിടങ്ങളിൽ ഇളവുകളൊന്നും നൽകിയിട്ടില്ല. മറ്റിടങ്ങളിൽ നിശാനിയമത്തിൽ ഇളവു നൽകിയെങ്കിലും അതീവ ജാഗ്രത തുടരുകയാണ്. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ ജിഎസ്ടി റിട്ടേണുകൾ നൽകാനുള്ള സമയം കശ്മീരിൽ നീട്ടണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

കാശ്മീർ ശാന്തമെന്ന് ഡോവൽ

അതിനിടെ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷമുള്ള അവിടത്തെ സ്ഥിതിഗതികൾ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ധരിപ്പിച്ചു. കശ്മീരിന്റെ പദവി എടുത്തു കളഞ്ഞ അന്നു മുതൽ 10 ദിവസം ഡോവൽ കശ്മീരിലുണ്ടായിരുന്നു. താഴ്‌വരയിലെ ജനജീവിതം സാധാരണ നിലയിലായെന്നും അക്രമ സംഭവങ്ങൾ ഒന്നുമില്ലെന്നും ഡോവൽ കേന്ദ്ര ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.

കഴിഞ്ഞയാഴ്ച ഒന്നോ രണ്ടോ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അതൊഴിച്ചാൽ സ്ഥിതിഗതികൾ പൊതുവെ ശാന്തമാണ്. ജമ്മു മേഖലയിലെ ഏതാനും ചില സ്ഥലങ്ങളിൽ മാത്രമാണ് ഇന്റർനെറ്റ് സേവനങ്ങൾ ഇപ്പോൾ നിർത്തിവച്ചിരിക്കുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥർ ആഭ്യന്തരമന്ത്രിയെ ധരിപ്പിച്ചതായി എ.എൻ.ഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. അനന്തനാഗ്, ഷോപിയാൻ, ശ്രീനഗർ തുടങ്ങിയ സ്ഥലങ്ങൾ ഡോവൽ സന്ദർശിച്ചിരുന്നു. പ്രദേശവാസികളുമായി അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ അതിനിടെ പുറത്തുവന്നിരുന്നു. കശ്മീർ പൊലീസ്, സിആർപിഎഫ്, കരസേന തുടങ്ങിയവയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഡോവൽ ആശയവിനിമയം നടത്തിയിരുന്നു.

കാശ്മീരിൽ ട്രംപ്-മോദി ടെലിഫോൺ ചർച്ച

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിത്. മേഖലയിലെ ചില നേതാക്കൾ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ സമാധാനം നിലനിർത്തുന്നതിന് ചേർന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കശ്മീർ വിഷയത്തിൽ പാക് നേതാക്കൾ നടത്തിയ പരാമർശങ്ങൾ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ത്യൻ നിലപാടുകളെ ട്രംപ് അംഗീകരിച്ചിട്ടുണ്ട്. ഉറച്ച നിലപാടുമായി മുമ്പോട്ട് പോകാനും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

30 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിനിടെ വ്യാപാര തർക്കം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികൾ ചർച്ച നടത്താനും തീരുമാനമായി. അതിർത്തി കടന്നുള്ള ഭീകരവാദം ഒഴിവാക്കുന്നതിന്റെയും ഭീകരതയിൽ നിന്നും അക്രമത്തിൽ നിന്നും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം സംഭാഷണത്തിനിടെ മോദി എടുത്തുപറഞ്ഞു. പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ട് കാശ്മീരിൽ വികസനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം യുഎൻ രക്ഷാസമിതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയും ട്രംപും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതെന്നും ശ്രദ്ധേയമാണ്. ജൂണിൽ ഒസാകയിൽ നടന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ അഫ്ഗാനിസ്ഥാനിലെ സമാധാനപ്രക്രിയയെ കശ്മീർ പ്രശ്‌നവുമായി ബന്ധിപ്പിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ യുഎസിലെ അഫ്ഗാൻ അംബാസഡർ റോയ റഹ്മാനി നിശിതമായി വിമർശിച്ചു. അഫ്ഗാനിസ്ഥാനിൽ അക്രമം തുടരുന്നത് പ്രോത്സാഹിപ്പിക്കാനുള്ള പാക്ക് തന്ത്രമാണിത്. കശ്മീർ പ്രശ്‌നം മൂലം അഫ്ഗാൻ അതിർത്തിയിലുള്ള പാക്ക് സൈന്യത്തെ ഇന്ത്യപാക്ക് അതിർത്തിയിലേക്കു മാറ്റേണ്ടിവന്നാൽ അത് അഫ്ഗാൻ സമാധാനനീക്കം അപകടത്തിലാക്കുമെന്ന് പാക്ക് അംബാസഡർ ആസാദ് മജീദ് ഖാൻ കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

കശ്മീർ ഇന്ത്യ-പാക്ക് ഉഭയകക്ഷിപ്രശ്‌നമാണ്. താലിബാനെതിരായ നടപടി സ്വീകരിക്കാതിരിക്കുന്നതു മറച്ചുപിടിക്കാൻ പാക്കിസ്ഥാൻ നടത്തുന്ന ശ്രമമാണിതെന്ന് റഹ്മാനി കുറ്റപ്പെടുത്തി. ഇതും പാക്കിസ്ഥാന് വലിയ തിരിച്ചടിയാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രതിനിർവേദം പുറത്തു വന്നതോടെ ഹരി പോത്തനുമായി പിണങ്ങിയ എഴുപതുകളിലെ താര സുന്ദരിക്ക് ജീവിതം നൽകിയ 'വില്ലൻ'; മമ്മൂട്ടിയെ കണ്ട് പഠിക്കാതെ ലക്ഷ്യബോധമില്ലാതെ പ്രവർത്തിച്ചതു കൊണ്ടാണ് തനിക്കും രതീഷിനുമൊക്കെ തിരിച്ചടി നേരിട്ടതെന്ന് തിരിച്ചറിഞ്ഞ് വിലപിച്ച താരം; ബിസിനസ്സിലെ ചുവടുവയ്‌പ്പ് എത്തിച്ചത് കേസിലും പുലിവാലിലും; സീരിയൽ നടിയുമായുള്ള വിവാഹം തകർന്നതോടെ വീണ്ടും ജയഭാരതിയുമായി അടുക്കാൻ ആഗ്രഹിച്ച 'ഭർത്താവ്'; സത്താർ ഓർമ്മയാകുമ്പോൾ
താൻ എന്തിനാണ് വന്നതെന്ന് നഗരസഭാ സെക്രട്ടറിയോട് ആക്രോശിച്ച് സ്വരാജ്; വിധി നടപ്പാക്കാനെന്ന മറുപടിക്ക് മുമ്പിൽ ചൂളി പോയി തൃപ്പുണിത്തുറ എംഎൽഎ; നിർമ്മാതാക്കളുടെ കള്ളക്കളികൾ ഓരോന്നായി തകരുമ്പോൾ വെട്ടിലാകുന്നത് ഇടത് നേതാവ് തന്നെ; വി എസ് പൊളിക്കുന്നത് 350 കോടിയോളം രൂപ സ്വന്തമാക്കിയ നിർമ്മാതാക്കളുടെ രാഷ്ട്രീയ പിന്തുണയോടെയുള്ള തലയൂരൽ കളി; ബിൽഡർമാക്കെതിരെ കേസ് കൊടുക്കാൻ ഉടമകളോട് നിർദ്ദേശിക്കാൻ സർക്കാരിൽ സമ്മർദ്ദം; മരട് സമരം എത്തുക ആന്റി ക്ലൈമാക്സിൽ?
അരമണി കിലുക്കി തൃശൂരിന്റെ ഹൃദയം കയ്യിലെടുത്ത സുന്ദരി ഇവിടെയുണ്ട്; പെൺ പുലികളിൽ വൈറലായ പാർവ്വതി അറിയപ്പെടുന്ന മോഡലും നർത്തകിയും; ചെറുപ്പം മുതലുള്ള ആഗ്രഹ സഫലീകരണത്തിന് പിന്തുണ നൽകിയത് വിയ്യൂർ ദേശത്തിന്റെ പുലിക്കളി സംഘം; മൂന്ന് ദിവസത്തെ പരിശീലനം കൊണ്ട് തൃശിവപേരുറിന്റെ മനസുകീഴടക്കിയ പാർവ്വതി വി നായരുടെ കഥ
ബിസിഎം കോളേജിലെ അദ്ധ്യാപകനായിരിക്കെ ഫാ.തോമസ് കോട്ടൂർ വിദ്യാർത്ഥിനികളുടെ കാലിൽ തുറിച്ചുനോക്കുമായിരുന്നു; പല വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ തന്നോട് പരാതി പറഞ്ഞു; അഭയ മരിച്ച ദിവസം പയസ് ടെൻത് കോൺവെന്റിലെ കിണറിന്റെ അടുത്ത് ബെഡ്ഷീറ്റ് മാറ്റി ഒരുകൂസലുമില്ലാതെ മൃതദേഹം തന്നെ കാണിച്ചത് ഫാ.ജോസ് പുതൃക്കയിൽ; കേസിനെ കുറിച്ച് തങ്ങൾ അദ്ധ്യാപകർ കോളേജിൽ സംസാരിക്കുമ്പോൾ പുതൃക്കയിൽ ഇറങ്ങിപ്പോകുമായിരുന്നു; പ്രതിഭാഗത്തെ ഞെട്ടിച്ച് പ്രൊഫ.ത്രേസ്യാമ്മയുടെ മൊഴി
എണ്ണപ്പാടത്തിന് ബോംബിട്ടത് ഇറാൻ തന്നെയെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യ; ഇറാന്റെ പങ്ക് സ്ഥിരീകരിച്ച് സാറ്റലൈറ്റ് ദൃശ്യങ്ങൾ; അമേരിക്കൻ ഭീകരതയെന്ന് പ്രഖ്യാപിച്ച് ഇറാൻ; യുദ്ധഭീഷണി ഉയർത്തി ട്രംപും ഖൊമയ്നിയും; ഇറാഖ് യുദ്ധകാലത്തെ മറികടന്ന എണ്ണവില വർധന; എങ്ങും തയ്യാറെടുപ്പുകളും സൈനിക നീക്കവും; ലോകം നീങ്ങുന്നത് കനത്ത വില നൽകേണ്ടി വരുന്ന യുദ്ധ ഭൂമിയിലേക്ക് തന്നെ
ഭർത്താവ് ഗൾഫിൽ നിന്ന് പലപ്പോഴായി അയച്ച് കൊടുത്ത പണം ഭാര്യ നൽകിയത് ആൺസുഹൃത്തിന്; സ്വർണം ബാങ്കിൽ പണയം വെച്ച് പണം എടുത്തതും സ്വന്തം ആവശ്യത്തിന്; പൊലീസിൽ പരാതി നൽകിയപ്പോൾ ഭർത്താവ് തന്നെ പീഡിപ്പിക്കുകയും സ്വർണം മുക്കിയ ആളായും മാറി; ഏഴ് വർഷത്തിന് ശേഷം എല്ലാ പണിയും ഒപ്പിച്ചത് ഭാര്യയാണെന്ന് കണ്ടെത്തിയത് കോടതി; കോഴിക്കോട് സ്വദേശിക്ക് കേസ് കാരണം നഷ്ടമായത് ഗൾഫിലെ ജോലിയും ഏഴ് വർഷവും
കുട്ടികളെ സ്‌കൂളിൽ പഠിപ്പിക്കുന്നത് മോറൽ സയൻസ്; എന്നിട്ടും പയസ് ടെൻത് കോൺവെന്റിലെ പെരുമാറ്റച്ചട്ടം വായിച്ചത് കേട്ടപ്പോൾ ഇംഗ്ലീഷ് അറിയില്ലെന്ന അദ്ധ്യാപികയുടെ മൊഴി കേട്ട് ഞെട്ടിയത് കോടതിയും; അഭയ പൂരിപ്പിച്ച് നൽകിയ അപേക്ഷയോടൊപ്പം ഇംഗ്ലീഷിലെ പെരുമാറ്റചട്ടവും തന്ത്രപരമായി നൽകിയപ്പോൾ സിസ്റ്റർ സുദീപ വായിച്ചത് കള്ളക്കളിക്ക് തെളിവായി; സിസ്റ്റർമാരുടെ ഒളിച്ചോട്ടം സ്ഥിരമെന്ന് പറഞ്ഞ ആനി ജോണിനും കിട്ടി താക്കീത്; അഭയക്കേസിൽ പ്രതീക്ഷ കന്യാസ്ത്രീകളുടെ കള്ളത്തരം പൊളിച്ച സിബിഐ കോടതിയിൽ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
പ്രവാസിയുടെ ഭാര്യയുമായുള്ള അവിഹിതം ചെലവ് കൂട്ടി; യുവതിയുമായുള്ള ബന്ധം ദൃഢമാക്കാൻ വാങ്ങി കൊടുക്കേണ്ടി വന്നത് പുതുപുത്തൻ കാർ; ഏഴാംമൈലിലെ കാമുകിയുടെ ബന്ധുക്കൾ കൈയോടി പിടികൂടി തല്ലി ചതച്ചിട്ടും പിന്മാറാതെ പ്രണയം തുടർന്നു; തളിപ്പറമ്പിലെ കൂറ്റൻ ഷോപ്പിങ് മാൾ ഉടമയ്ക്കുള്ളത് ഏക്കറു കണക്കിന് എസ്റ്റേറ്റും ഐസ്‌ക്രീം കമ്പനിയിൽ പാർട്ണർഷിപ്പും; സ്‌കെയിൽ ഉപയോഗിച്ച് കാർ ഡോറു തുറക്കാനുള്ള വിദ്യ പഠിച്ചത് യുട്യൂബിൽ നിന്നും; കോടീശ്വരനായ അബ്ദുൾ മുജീബ് ബണ്ടിചോർ ആയത് ഇങ്ങനെ
ആദ്യ പ്രണയമെത്തിച്ചത് വിവാഹത്തിൽ; നടുവണ്ണൂരുകാരിയുടെ രണ്ടാം പ്രണയം കൊണ്ടെത്തിച്ചത് ജയിലിലും! നീണ്ട അവധിയായതിനാൽ ബാലുശ്ശേരിക്കാരുടെ അടിപൊളി പാട്ടുകാരനും കാമുകിക്കും അഴിക്കുള്ളിൽ കഴിയേണ്ടി വരും; വിവാഹ വീട്ടിൽ പാട്ടുകാരനോട് തോന്നിയ പ്രണയം പടർന്ന് പന്തലിച്ചപ്പോൾ ഇതര മതസ്ഥരായ കമിതാക്കൾ ചെന്നു പെട്ടത് ഊരാക്കുടുക്കിൽ; നാൻ ഓട്ടോക്കാരനും തുംസെ മിൽനെ കി തമന്നാഹേയും പാടി ആരാധകരെ സൃഷ്ടിച്ച ഷമ്മാസ് കിനാലൂരും പ്രണയിനി ഷിബിനയും കഴിയുന്നത് രണ്ട് ജയിലുകളിൽ
വിദ്യയും യുകേഷും തമ്മിലുണ്ടായിരുന്നത് എത്ര ശ്രമിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്‌നങ്ങൾ; ദാമ്പത്യ പ്രശ്‌നങ്ങളിൽ ആകെ തളർന്ന വിദ്യക്ക് തുണയായത് ബന്ധുക്കൾ നൽകിയ സ്‌നേഹം മാത്രം; രണ്ട് വർഷങ്ങൾക്ക് ശേഷം അടുത്തപ്പോൾ വീണ്ടും പ്രതീക്ഷകൾ; എല്ലാം പരിഹരിക്കാൻ ദുബായിലെത്തിയ യുകേഷ് ഭാര്യയെ അരുംകൊല ചെയ്ത വാർത്തയിൽ നടുങ്ങി ബന്ധുക്കൾ; ഉത്രാട ദിനത്തിൽ നിനച്ചിരിക്കാതെ വന്ന ദുരന്തത്തിൽ ഞെട്ടി കൊല്ലം തിരുമുല്ലാവാരം നിവാസികൾ
ഉത്രാടനാളിലെ കരുനാഗപ്പള്ളിയിലെ അരുംകൊലയ്ക്ക് പിന്നിൽ എസ്ഡിപിഐയുടെ കുടിപ്പകയോ? അയൽവാസിയുമായുള്ള തർക്കത്തിനിടെ ആസൂത്രിത കൊലപാതകത്തിലേക്ക് വഴിയൊരുക്കിയെന്ന് ആരോപണം; പടക്കം പൊട്ടിച്ചുണ്ടാക്കിയ പ്രകോപനവും കൂട്ടുപ്രതികളെ വിളിച്ചുവരുത്തിയുള്ള സംഘർഷ നാടകവും; പിടിച്ചുമാറ്റാനെത്തിയ സുജിത്തിനെ കൊന്നത് അഭിമന്യു മോഡലിൽ ചങ്കിൽ കത്തി കുത്തിയിറക്കി; ഒളിവിൽ പോയവർ എസ്.ഡി.പി.ഐയുടെ സജീവപ്രവർത്തകർ; സംഘർഷ സാധ്യതയിൽ കരുനാഗപ്പള്ളിയിൽ വൻ പൊലീസ് സന്നാഹം
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങൾ ആർഎസ്എസിന്റെ സ്വകാര്യ സ്വത്തായത്? മനസ്സ് വേദനിക്കുകയാണ്.. എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിൻ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതിൽ.. ഓടിക്കളിച്ചു വളർന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആർ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതിൽ.. സ്വന്തം നാട്ടിലും അന്യതാബോധം; ഓണ ദിവസം ഉണ്ടായ ദുരനുഭവത്തെ കുറിച്ച് ജ്യോതി വിജയകുമാർ
ഇടത് ഭാഗത്ത് ചേർന്ന് പോയ സ്‌കൂട്ടി ഇടിച്ചത് ഇടത് ഭാഗത്തെ പോസ്റ്റിൽ; പരുക്കുകൾ മുഴുവൻ വലത് ഭാഗത്തും; വാഹനം ഓടിച്ച അബ്ദുൽ വാഹിദിന്റെ നാവ് പുറത്തു വന്ന നിലയിൽ,ഫോട്ടോയിൽ തെളിഞ്ഞത് രണ്ടു കൈകളിലും കഴുത്തിൽ കുടുക്കിട്ട പാടുകൾ; പ്ലസ് ടു വിദ്യാർത്ഥികളായ നജീബുദ്ധീന്റെയും അബ്ദുൽ വാഹിദിന്റെയും അപകടമരണം അവയവ മാഫിയ 'ജോസഫ്' സ്‌റ്റൈലിൽ നടത്തിയ കൊലപാതകമോ? തൃശൂർ അമല ആശുപത്രിയ്‌ക്കെതിരെ പരാതി; പൂവിനെപോലും നുള്ളി നോവിക്കാത്ത ആശുപത്രിയെന്ന് ആക്ഷേപത്തിന് അമലയുടെ മറുപടിയും
അച്ചൻ ധ്യാനിക്കാൻ പോയപ്പോൾ ഒൻപതാം ക്ലാസുകാരനായ കപ്പിയാർക്ക് മൊബൈൽ കിട്ടി; വാട്സാപ്പിലെ ചാറ്റ് കണ്ടു ഞെട്ടിയ കുട്ടി സ്‌ക്രീൻ ഷോട്ടുകൾ അതിവേഗം കൂട്ടുകാർക്ക് അയച്ചു; പ്രാദേശിക ചാനലിലെ വാർത്ത ഗ്രൂപ്പുകളിൽ വൈറലായപ്പോൾ 'ധ്യാന ഗുരു' പള്ളിയുപേക്ഷിച്ച് അർദ്ധ രാത്രി ഓടി; വിവാദത്തിൽ കുടുങ്ങിയത് പ്രാർത്ഥിച്ച് ചാമ്പക്കാ വിളയിക്കുന്ന അച്ചൻ! വിവാദ നായിക സൺഡേ സ്‌കൂൾ അദ്ധ്യാപികയും; ശ്രീകണ്ഠാപുരത്തിന് സമീപമുള്ള ഒരു ഇടവകക്കാരെ ഞെട്ടിച്ച കഥ ഇങ്ങനെ
2000ൽ നാവായിക്കുളത്ത് നിക്കാഹ്; രണ്ടാം ഗർഭം അലസിപ്പിച്ചത് തന്നിഷ്ട പ്രകാരം; പുരുഷ സുഹൃത്തുക്കളുമായുള്ള ഭാര്യയുടെ സൗഹൃദം ബഹറിനിലെ ബിസിനസിനെ തകർത്തു; യുഎഇയിൽ നിഷേധിച്ചത് ഭർത്താവിന്റെ അവകാശങ്ങൾ; തിരുവനന്തപുരത്ത് നിശാ ക്ലബ്ബുകളിൽ ഉല്ലസിപ്പിച്ചപ്പോൾ തകർന്നത് തന്റെ ജീവിതം; ശ്രീറാമുമായുള്ള അപകടത്തെ കുറിച്ച് ചോദിച്ചപ്പോൾ കിട്ടിയത് അസഭ്യം; വഫായ്‌ക്കെതിരെ വിവാഹ മോചന ഹർജിയിൽ ഭർത്താവ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങൾ; ഏഷ്യാനെറ്റ് ന്യൂസിലെ അഭിമുഖ വാദമെല്ലാം പൊളിയുമ്പോൾ
മെക്കാനിക്കിനെ ലൈംഗിക ബന്ധത്തിനായി യുവതി വീട്ടിലേക്ക് ക്ഷണിച്ചത് നിരവധി തവണ; താനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ ശിവാനി ചിത്രീകരിച്ചത് യുവാവ് അറിയാതെ; 40 ലക്ഷം രൂപ തന്നില്ലെങ്കിൽ വീഡിയോ പുറത്തുവിടും എന്നും ബലാത്സംഗത്തിന് കേസ് കൊടുക്കും എന്നും പറഞ്ഞതോടെ എട്ടിന്റെ പണി കൊടുത്ത് യുവാവും
മോഷണ ശ്രമത്തിനിടയിൽ ജീവനക്കാർക്ക് വെടിയേറ്റ വീഡിയോയും സിഐടിയുവിന്റെ തലയിൽ; നാലുവർഷം മുൻപ് നെടുങ്കണ്ടം ബ്രാഞ്ചിൽ ബന്ദ് നടത്തിയവർ ഉണ്ടാക്കിയ അക്രമവും തൊഴിലാളി സമരത്തിന്റെ ഭാഗമാക്കി; മുത്തൂറ്റ് സ്ഥാപനങ്ങളിൽ സിസിടിവി ദൃശ്യങ്ങൾ എഡിറ്റ് ചെയ്തത് തൊഴിലാളി വിരുദ്ധമാക്കാൻ പ്രത്യേക സംഘം പ്രവർത്തിക്കുന്നു; കാള പെറ്റെന്നു കേട്ടയുടനെ കയറെടുക്കുന്ന സോഷ്യൽ മീഡിയയും; മുത്തൂറ്റിലെ ജീവനക്കാരെ ഒറ്റപ്പെടുത്താൻ മാനേജ്മെന്റും മാധ്യമങ്ങളും ചേർത്തു നടത്തുന്ന കള്ളക്കളികൾ
ഈ സ്ത്രീയുണ്ടല്ലോ... ഷാനി പ്രഭാകരൻ താങ്കളിലേക്ക് ചീറ്റിയത് ദേശീയ മാധ്യമങ്ങൾ എല്ലാം ചേർന്ന് ചീറ്റിയതതിലും അധികം വിഷമാണ്! താങ്കളെ കുറിച്ച് സ്വാഗത പ്രസംഗത്തിൽ ഇവർ നല്ലത് പറയുന്നത് കേട്ടാൽ ഞങ്ങൾക്ക് ചർദ്ദിക്കാൻ വരും! മനോരമ കോൺക്ലേവിൽ പങ്കെടുക്കാൻ മോദി എത്തുമെന്ന നിഷാ പുരുഷോത്തമന്റെ ട്വീറ്റ് പിൻവലിച്ചതിലും ആശ്വാസം കണ്ട് പരിവാറുകാർ; മനോരമ ന്യൂസിന്റെ പരിപാടിയിൽ പ്രധാനമന്ത്രി എത്തുമോ? ആർഎസ്എസ് ഉയർത്തുന്നത് അതിശക്തമായ പ്രതിഷേധം
അമ്മയുടെ ശസ്ത്രക്രിയക്കുള്ള മരുന്നുകൾ വാങ്ങാൻ വിപിൻ പണം കണ്ടെത്തിയത് മൊബൈലും മാലയും പണയം വെച്ച്; മെഡിക്കൽ സ്റ്റോറിലെത്തി ഡ്യൂപ്ലിക്കേറ്റ് ബിൽ ചോദിച്ചപ്പോൾ അറിഞ്ഞത് ബിൽ തിരികെ നൽകി പണം മറ്റൊരാൾ കൈപ്പറ്റിയെന്ന്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ കണ്ടത് 10793 രൂപ കൈപ്പറ്റുന്ന നഴ്‌സിനേയും; പാവങ്ങളുടെ ആശ്രയമായ മെഡിക്കൽ കോളേജിൽ പോലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന പിശാചുകൾ; രണ്ട് മെയിൽ നഴ്‌സുമാർ പൊലീസ് കസ്റ്റഡിയിൽ
കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയിൽ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാൻ നിങ്ങളെ വിലയിരുത്തിയിരുന്നു; പരസ്യപ്പെടുത്താൻ മേലാത്ത നിങ്ങൾ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ... വെല്ലുവിളിക്കുന്നു; ചാനലിൽ വന്ന് അലക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അധികാരികളുടെയും തന്റെയും കൈവശമുണ്ടെന്ന് വാദിച്ച ഫാ.ജോസഫ് പുത്തൻപുരയ്ക്കലിനെതിരെ സിസ്റ്റർ ലൂസി കളപ്പുര