Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പണ്ഡിറ്റുകളെ കാശ്മീരിലേക്ക് തിരികെ എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത മോദിയെ അമേരിക്കയിലെ പണ്ഡിറ്റുകൾ സ്വീകരിച്ചത് വൈകാരികമായി; സർക്കാരിനോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് മോദിയുടെ കൈയിൽ മുത്തി; പുതിയ കാശ്മീർ നിർമ്മിക്കുമെന്നും പണ്ഡിറ്റ് സംഘത്തിന് മോദിയുടെ ഉറപ്പ്; കാശ്മീരിലെ തീവ്രവാദികളാൾ പിറന്ന നാട്ടിൽ നിന്നും ആട്ടിയകറ്റപ്പെട്ട പണ്ഡിറ്റുകൾക്ക് പ്രധാനമന്ത്രി നൽകിയത് പുതു പ്രതീക്ഷ

പണ്ഡിറ്റുകളെ കാശ്മീരിലേക്ക് തിരികെ എത്തിക്കുമെന്ന് പ്രതിജ്ഞ ചെയ്ത മോദിയെ അമേരിക്കയിലെ പണ്ഡിറ്റുകൾ സ്വീകരിച്ചത് വൈകാരികമായി; സർക്കാരിനോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് പറഞ്ഞ് മോദിയുടെ കൈയിൽ മുത്തി; പുതിയ കാശ്മീർ നിർമ്മിക്കുമെന്നും പണ്ഡിറ്റ് സംഘത്തിന് മോദിയുടെ ഉറപ്പ്; കാശ്മീരിലെ തീവ്രവാദികളാൾ പിറന്ന നാട്ടിൽ നിന്നും ആട്ടിയകറ്റപ്പെട്ട പണ്ഡിറ്റുകൾക്ക് പ്രധാനമന്ത്രി നൽകിയത് പുതു പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

ഹൂസ്റ്റൺ: ജമ്മു കാശ്മീരിന് പ്രത്യേക പരിഗണ നൽകുന്ന ആർട്ടിക്കിൾ 370 സർക്കാർ എടുത്തുകളഞ്ഞ മോദി സർക്കാർ വാഗ്ദാനം ചെയ്യുന്നത് കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കും എന്നതാണ്. ഇതോടെ, പണ്ഡിറ്റ് സമൂഹം കേന്ദ്രസർക്കാറിൽ വലിയ പ്രതീക്ഷ വെക്കുന്നു. നാനൂറിലേറെ കുടുംബങ്ങൾ ഇതിനോടകം കാശ്മീരിലേക്ക് കുടിയേറി താമസിച്ചു കഴിഞ്ഞു. പുതിയ സാഹചര്യത്തിൽ അമേരിക്കൻ സന്ദർശനത്തിന് എത്തിയ മോദിയെ കണ്ട് വൈകാരികമായ പ്രതികരണമാണ് അമേരിക്കയിലേക്ക് കുടിയേറിയ പണ്ഡിറ്റുകൾ നടത്തിയത്. ഒരു പുതിയ കാശ്മീർ നിർമ്മിക്കുമെന്ന വാഗ്ദാനം ഹൂസ്റ്റണിലും അദ്ദേഹം ആവർത്തിച്ചു.

ഹൂസ്റ്റണിൽ മോദിയെ കാണാനെത്തിയ 17അംഗ കാശ്മീരി പണ്ഡിറ്റ് സംഘത്തോടാണ് ഇക്കാര്യം മോദി വീണ്ടും പറഞ്ഞത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കുകയും ചെയ്ത കേന്ദ്രസർക്കാർ നടപടിക്ക് പിന്നാലെയാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ പണ്ഡിറ്റുകൾ മോദിയെ കാണാനെത്തിയത്. സർക്കാരിനോട് തങ്ങൾ കടപ്പെട്ടിരിക്കുന്നുവെന്ന് സംഘം മോദിയെ അറിയിച്ചു.

കാശ്മീരിലേക്ക് പണ്ഡിറ്റുകൾക്ക് തിരിച്ചു പോകാനുള്ള സാഹചര്യമൊരുക്കണമെന്നും ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിൽ ഒരു ദൗത്യസംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെടുന്ന നിവേദനം അവർ പ്രധാനമന്ത്രിക്ക് സമർപ്പിച്ചു. പണ്ഡിറ്റുകൾ വളരെ വൈകാരികമായാണ് മോദിയുമായി സംസാരിച്ചതെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. മോദി അവരുടെ കൈകളിൽ പിടിക്കുന്നതും സംഘത്തിലെ ഒരാൾ അദ്ദേഹത്തിന്റെ കൈകളിൽ മുത്തമിടുന്നതും കാണാം.

ആഹ്ലാദത്തോടെയാണ് മോദി നിവേദനം സ്വീകരിച്ചതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അവർ മാധ്യമങ്ങളെ അറിയിച്ചു. പ്രതിനിധി സംഘത്തോടൊപ്പം മോദി ഒരു സംസ്‌കൃതശ്ലോകം ചൊല്ലുകയുംചെയ്തു. ''നമസ്‌തേ ശാരദാദേവി കാശ്മീരാ പുര വാസിനീ'' (കാശ്മീരപുരത്തിൽ വസിക്കുന്ന ശാരദാദേവിക്ക് വന്ദനം) എന്നു തുടങ്ങുന്ന ശ്ലോകമാണ് ചൊല്ലിയത്. കാശ്മീരി പണ്ഡിറ്റുകളുമായി മോദി കൂടിക്കാഴ്ച നടത്തിയെന്നും ഇന്ത്യയുടെയും ഓരോ ഇന്ത്യക്കാരുടെയും വികസനത്തിനു അവരൊന്നടങ്കം പിന്തുണ അറിയിച്ചെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തു.

കാശ്മീരിൽ വിഘടനവാദം 1990കളിൽ ശക്തിപ്രാപിച്ച വേളയിലാണ് കാശ്മീരി പണ്ഡിറ്റുകൾ നാടുവിടേണ്ട അവസ്ഥ ഉണ്ടായത്. അതിന്റെ പരിണിത ഫലം ഏകദേശം മൂന്ന് ലക്ഷം കാശ്മീരി പണ്ഡിറ്റുകൾ കാശ്മീരിൽനിന്ന് അപ്രത്യക്ഷരായി എന്നതാണ്. സ്വന്തം നാട്ടിൽ അഭയാർഥികളായി കഴിയുന്ന പണ്ഡിറ്റുകൾ തിങ്ങിപ്പാർക്കുന്ന ചേരികളിൽ, ജീവിതം എന്നത്, മിക്കവാറും രണ്ടടിയിൽ ഒതുങ്ങേണ്ടുന്ന അവസ്ഥയുണ്ടായി.
.
തീവ്രവാദികളെ ഭയന്ന് നാടുവിടേണ്ടി വന്ന പണ്ഡിറ്റുകളിൽ ചിലർ വർഷങ്ങൾക്ക് ശേഷം ശ്രീനഗറിൽ തിരിച്ചെത്തിയത് അടുത്തിടെയാണ് പണ്ഡിറ്റുകൾ തിരിച്ചെത്തിയപ്പോൾ ആവേശപൂർവ്വമാണ് അവരെ സ്വീകരിക്കാൻ കാശ്മീരികൾ തയ്യാറായത്. മുസ്ലീങ്ങൾ അടക്കമുള്ളവർ പണ്ഡിറ്റുകളെ സ്വീകരിക്കാൻ എത്തിയിരുന്നു.

ഇപ്പോൾ കാശ്മീർ ശാന്തമാകുന്ന മുറയ്ക്ക് കൂടുതൽ പണ്ഡിറ്റുകളെ കാശ്മീരിലേക്ക് പുനരധിവസിപ്പിക്കാനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. കാശ്മീർ താഴ്‌വവരയിൽ പണ്ഡിറ്റുകൾക്കായി പ്രത്യേകം ടൗൺഷിപ്പ് നിർമ്മിക്കുന്നതിനെ കുറിച്ചാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ഇങ്ങനെ സൗകര്യം ഒരുക്കുുമെങ്കൽ 419 കുടുംബങ്ങൾ കാശ്മീരിലേക്ക് ചേക്കേറാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 1990നുണ്ടായ ലഹളയെ തുടർന്ന് ജമ്മുവിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും പണ്ഡിറ്റുകൾ ചേക്കേറിയിരുന്നു. മൂന്ന് ലക്ഷത്തോളം പണ്ഡിറ്റുകൾ ഇങ്ങനെ പലായനം ചെയ്യുകയുണ്ടായി. ഇവരെ മടക്കി കൊണ്ടുവരികയാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

ഇക്കാര്യത്തിൽ കേന്ദ്രം അയഞ്ഞ സമീപനം സ്വീകരിക്കുന്നു എന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. അതേസമയം ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അമിത്ഷാ പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുമെന്ന ഉറച്ച നിലപാടിൽ തന്നെയാണുള്ളത്. കാശമീർ താഴ് വരയിൽ തന്നെ അവർക്ക് ടൗൺഷിപ്പുണ്ടാക്കിയ സുരക്ഷ അടക്കം നൽകുന്ന വിധത്തിലേക്ക് മാറ്റുമെന്നാണ് കേന്ദ്ര നിലപാട്. കാശ്മീരി പണ്ഡിറ്റ് അഭയാർത്ഥി കുടുംബത്തിന് 13,000 രൂപ മാസം സഹായം നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP