Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രത്യേക അധികാരം ഇല്ലാതാകുന്നതോടെ നഷ്ടമാകുന്നത് കശ്മീരികൾക്ക് മാത്രമായിരുന്ന സർക്കാർ ഉദ്യോഗവും ഭൂമിയിലെ ഉടമാവകാശവും; ഏതൊരു ഇന്ത്യൻ പൗരനും കശ്മീർ പ്രാപ്യമാകാനുതകുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ നിലകൊള്ളുമ്പോൾ ഇല്ലാതാകുന്നത് കശ്മീരിന് മാത്രമായ പതാകയും ഭരണഘടനയും നിയമനിർമ്മാണ സഭയുടെ സവിശേഷമായ അധികാരങ്ങളും; രാജ്യത്തെങ്ങുമില്ലാത്ത നിയമങ്ങൾ ഇല്ലാതാകുന്നതോടെ നിലവിൽ വരുന്നത് ഒരൊറ്റ രാജ്യവും ഒരൊറ്റ നിയമവും

പ്രത്യേക അധികാരം ഇല്ലാതാകുന്നതോടെ നഷ്ടമാകുന്നത് കശ്മീരികൾക്ക് മാത്രമായിരുന്ന സർക്കാർ ഉദ്യോഗവും ഭൂമിയിലെ ഉടമാവകാശവും; ഏതൊരു ഇന്ത്യൻ പൗരനും കശ്മീർ പ്രാപ്യമാകാനുതകുന്ന തീരുമാനവുമായി കേന്ദ്രസർക്കാർ നിലകൊള്ളുമ്പോൾ ഇല്ലാതാകുന്നത് കശ്മീരിന് മാത്രമായ പതാകയും ഭരണഘടനയും നിയമനിർമ്മാണ സഭയുടെ സവിശേഷമായ അധികാരങ്ങളും; രാജ്യത്തെങ്ങുമില്ലാത്ത നിയമങ്ങൾ ഇല്ലാതാകുന്നതോടെ നിലവിൽ വരുന്നത് ഒരൊറ്റ രാജ്യവും ഒരൊറ്റ നിയമവും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: രാജ്യവും ലോകവും രണ്ട് ചേരികളായി നിന്ന് ചർച്ച ചെയ്യുന്ന വിഷയമാണ് കശ്മീരിന്റെ പ്രത്യേക അധികാരങ്ങൾ. പ്രത്യേകമായ സവിശേഷതകളും ഭൂമിശാസ്ത്രപരമായ പ്രധാന്യവും സുരക്ഷാപരമായ കാരണങ്ങളുമായിരുന്നു കശ്മീരിന് പ്രത്യേക പദവി ഭരണഘടന ഉറപ്പ് നൽകിയിരുന്നത്. ആറ് പതിറ്റാണ്ട് കശ്മീർ അനുഭവിച്ചതും ഇപ്പോൾ അറുതി വന്നതുമായ രണ്ട് വ്യവസ്ഥകൾ എന്തായിരുന്നു എന്നും എന്തിനായിരുന്നു എന്നുമാണ് ഇപ്പോൾ ലോകം പൊതുവെയും രാജ്യം പ്രത്യേകിച്ചും ചർച്ച ചെയ്യുന്നത്. 1954ൽ നെഹ്രു സർക്കാരിന്റെ നിർദ്ദേശപ്രകാരം അന്നത്തെ രാഷ്ട്രപതി രാജേന്ദ്രപ്രസാദാണ് ഉത്തരവ് വഴി ആർട്ടിക്കിൾ 35A പ്രാബല്യത്തിലാക്കി വിജ്ഞാപനമിറക്കിയത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉണ്ടാക്കിയ കരാർപ്രകാരം കശ്മീർ രാജാവായിരുന്ന ഹരിസിങ്, കാശ്മീരിനെ സ്വതന്ത്രരാജ്യമായി നിലനിർത്തുവാൻ ആഗ്രഹിച്ചു. എന്നാൽ പാക്കിസ്ഥാൻ പിന്തുണയോടെ തീവ്രവാദികൾ കശ്മീർ ആക്രമിച്ചു. ഇതിനെതുടർന്ന് രാജ്യത്തിന്റെ സംരക്ഷണത്തിനായി കശ്മീർ രാജാവ് ഹരിസിങ്ങും ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവും തമ്മിൽ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കാശ്മീർ ഇന്ത്യയുടെ ഭാഗമായി.

പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നിവയായിരുന്നു അത്. ഇന്ത്യൻ ഭരണഘടനയുടെ 370-ാം വകുപ്പനുസരിച്ച് പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്. അന്ന് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കശ്മീരിന് സ്വന്തന്ത്രമായി ഒരു നിയമ നിർമ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്റെ ആന്തരീക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്റെ ഫലമായുണ്ടായതാണ് ആർട്ടിക്കിൾ 370. കാശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി

ആർട്ടിക്കിൾ 35A

ജമ്മു, കശ്മീർ, ലഡാക് എന്നീ സംസ്ഥാനമേഖലകളിലെ സ്ഥിരതാമസക്കാർക്ക് പ്രത്യേക അവകാശം നൽകുന്നതാണ് ഭരണഘടനയിലെ 35എ വകുപ്പ്. 1954 മെയ്‌ 14ന് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ ഭരണഘടനയിൽ ഉൾപ്പെടുത്തിയതാണിത്. ജമ്മു കശ്മീരിൽ സ്ഥിരമായി വസിക്കുന്നവരെ നിർവചിക്കുകയും സംസ്ഥാനത്തെ ഭൂമിയുടെ അവകാശവും സർക്കാർ സർവീസുകളിൽ തൊഴിലവകാശവും സംസ്ഥാനനിവാസികളുടെ മാത്രം അവകാശമാക്കുന്നതുമാണു വകുപ്പ്. മറ്റു സംസ്ഥാനക്കാർക്ക് ജമ്മു കശ്മീരിലെ സ്‌കോളർഷിപ്പിനു പോലും അപേക്ഷിക്കുക സാധ്യമല്ല. ഭരണഘടനയിലെ താൽക്കാലിക വ്യവസ്ഥ എന്ന നിലയിൽ കൊണ്ടുവന്നതാണു 370ാം വകുപ്പെങ്കിലും 35എ വകുപ്പ് സ്ഥിരം വകുപ്പാണ്.

ജമ്മു കശ്മീർ നിവാസികൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പാണിത്. ഭൂമി വാങ്ങുന്നതിനും താമസത്തിനുമുള്ള അവകാശം, സർക്കാരുദ്യോഗങ്ങളിൽ സംവരണം, പഠനത്തിനുള്ള സർക്കാർ ധനസഹായം എന്നിവ സംസ്ഥാനത്തെ സ്ഥിരം നിവാസികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു. രാജ്യത്തെ മറ്റ് പൗരന്മാരുടെ അവകാശങ്ങളെ ഹനിക്കുന്ന വിധത്തിൽ ആർട്ടിക്കിൾ 35A വർത്തിക്കുന്ന പക്ഷം ഇത് റദ്ദ് ചെയ്യാമെന്നും വകുപ്പ് നിഷ്‌കർഷിക്കുന്നു.

ആർട്ടിക്കിൾ 370

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മേൽ കേന്ദ്രസർക്കാരിനുള്ള അധികാരങ്ങൾ ഈ വകുപ്പ് പ്രകാരം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ജമ്മു കശ്മീർ സർക്കാരിന്റെ അനുവാദത്തോടെ മാത്രമേ കേന്ദ്രസർക്കാരിന് സംസ്ഥാനത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനാവൂ. കൂടാതെ ആർട്ടിക്കിൾ 370 റദ്ദാക്കണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ നിർദ്ദേശം ആവശ്യമാണെന്നും നിഷ്‌കർച്ചിട്ടിട്ടുണ്ട്. 1956 ൽ നിലവിൽ വന്ന ഭരണഘടന അനുസരിച്ച് നിലവിൽ വന്ന സംസ്ഥാനങ്ങൾക്കുള്ളതിൽ നിന്ന് തികച്ചും വ്യത്യസ്തമായ പദവിയാണ് ജമ്മു കശ്മീരിന് നൽകിയത്. പാർലമെന്റിന് ജമ്മു കശ്മീരിന്റെ അതിർത്തി കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാൻ അധികാരമില്ലായിരുന്നു.

പ്രധാന വ്യവസ്ഥകൾ

1) കശ്മീർ ഇന്ത്യയിലെ ഒരു കൺസ്റ്റിറ്റിയൂന്റ് സ്റ്റേറ്റ് ആണ് .അതിനു സ്വന്തമായി ഒരു ഉപ ഭരണഘടനയുണ്ട്. ഇന്ത്യൻ യൂണിയൻ മാതൃകയിൽ രണ്ട് നിയമനിർമ്മാണ സഭകളുമുണ്ട്. ഇവയിലൊന്നിനും ഇന്ത്യയുമായുള്ള ബന്ധം നിശ്ചയിക്കുന്ന ബില്ലുകൾ കൊണ്ട് വരാനുള്ള അധികാരമില്ല.

2) ഇന്ത്യൻ യൂണിയനിൽ അംഗമാണ് കശ്മീർ. യൂണിയൻ എന്നത് ഒരു കരാറിന്റെയും പുറത്ത് ഉണ്ടാക്കിയതല്ല, അതുകൊണ്ട് അതിൽ നിന്നും ഒരു സംസ്ഥാനത്തിനും വിട്ട് പോകാനാവില്ല.

3) പർലമെന്റിന് യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉള്ള വിഷയങ്ങളിൽ നിയമം ഉണ്ടാക്കാം; പക്ഷെ സ്റ്റേറ്റിന്റെ അനുവാദത്തോടെയെ നടപ്പിലാക്കാൻ കഴിയുകകയുള്ളൂ. വിവേചനാധികാരം സ്റ്റേറ്റിനാണ്.

4) ഇന്ത്യൻ മൗലിക അവകാശങ്ങൾ കാശ്മീരിനു ബാധകമാണ്.ഇതിൽ സ്വത്തിനുള്ള അവകാശം കശ്മീരിൽ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികൾക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിർവചിക്കാനുള്ള അധികാരം കാശ്മീർ സ്റ്റേറ്റിനാണ്.

5) ഇന്ത്യൻ സുപ്രീം കോടതിയുടെ അധികാരം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരം, സിഎജിയുടെ അധികാരം ഇവ കാശ്മീരിനും ബാധകമാണ് .

6) ഒരു കശ്മീരി സ്ഥിരനിവാസി പാക്കിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാക്കിസ്ഥാനിൽ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താൽ അദ്ദേഹം ഇന്ത്യൻ പൗരത്വത്തിന് അർഹനാണ് .

7) കാശ്മീരിനു പ്രത്യേക പൗരത്വം ഇല്ല, അവിടെ ഒറ്റ പൗരത്വമേയുള്ളൂ ഇന്ത്യൻ പൗരത്വം.

8) കശ്മീരിൽ പഞ്ചായത്തീരാജ് ഉണ്ട്

നിയമനിർമ്മാണത്തിന് പിന്നിൽ

സ്വാതന്ത്ര്യത്തിന് മുമ്പ് ജമ്മു കശ്മീരിൽ നിലവിലിരുന്ന നിയമത്തിന്റെ തുടർച്ചയെന്നോളമാണ് സംസ്ഥാനജനതയ്ക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന വകുപ്പ് ഭരണഘടനയിൽ കൂട്ടിച്ചേർത്തത്. 1947 ൽ കോളനി വാഴ്ച അവസാനിച്ചുവെങ്കിലും 1952 വരെ ഷെയ്ഖ് അബ്ദുള്ള ഭരണാധികാരിയായി തുടർന്നു. തുടർന്ന് ജവഹർലാൽ നെഹ്രുവും ഷെയ്ഖ് അബ്ദുള്ളയും ചേർന്ന് ഒപ്പു വെച്ച് ഡൽഹി കരാർ അനുസരിച്ച് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുകയായിരുന്നു. കേന്ദ്രമന്ത്രിയായിരുന്ന ഗോപാലസ്വാമി അയ്യങ്കാറാണ് ആർട്ടിക്കിൾ 370 ന്റെ കരട് തയ്യാറാക്കിയത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP