Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൈനിക വാഹനത്തെ തകർക്കാൻ ജമ്മു മുതൽ പിന്നാലെ കൂടി; സ്‌ഫോടനം നടത്തിയത് ചുവന്ന ഇക്കോ കാറിലെന്ന് ദൃക്‌സാക്ഷി മൊഴി; അവസാന ബസിൽ ഇടിച്ച് കയറ്റാനുള്ള നീക്കം ഉപേക്ഷിച്ചത് സൈനിക വ്യൂഹത്തിൽ നിന്ന് ദൂരം പാലിക്കാൻ സൈനികർ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ; ജവാന്മാരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റിയത് ഓവർ ടേക്കിങ് ചെയ്യുന്നതിനിടയിലെന്നും സാക്ഷികൾ; ആദിലിന് സ്‌ഫോടന വസ്തുക്കൾ നൽകിയവരും ഒരു വർഷം മുൻപ് മറ്റൊരു യുവാവിനെ സമീപിച്ചവരും തമ്മിലുള്ള ബന്ധവും അന്വേഷിച്ച് പൊലീസ്

സൈനിക വാഹനത്തെ തകർക്കാൻ ജമ്മു മുതൽ പിന്നാലെ കൂടി; സ്‌ഫോടനം നടത്തിയത് ചുവന്ന ഇക്കോ കാറിലെന്ന് ദൃക്‌സാക്ഷി മൊഴി; അവസാന ബസിൽ ഇടിച്ച് കയറ്റാനുള്ള നീക്കം ഉപേക്ഷിച്ചത് സൈനിക വ്യൂഹത്തിൽ നിന്ന് ദൂരം പാലിക്കാൻ സൈനികർ ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ; ജവാന്മാരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റിയത് ഓവർ ടേക്കിങ് ചെയ്യുന്നതിനിടയിലെന്നും സാക്ഷികൾ; ആദിലിന് സ്‌ഫോടന വസ്തുക്കൾ നൽകിയവരും ഒരു വർഷം മുൻപ് മറ്റൊരു യുവാവിനെ സമീപിച്ചവരും തമ്മിലുള്ള ബന്ധവും അന്വേഷിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ശ്രീനഗർ: ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യം നടുങ്ങിയ പുൽവാമ ഭീകര അക്രമത്തിൽ നിർണായക വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി മൊഴി. പുൽവാമയിൽ സിആർപിഎഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്നാണ് ദൃക്സാക്ഷി പൊലീസിൽ മൊഴി നൽകിയിരിക്കുന്നത്.. ചാവേറാക്രമണം നടത്തിയ ആദിൽ ദർ ചുവന്ന ഇക്കോ കാറിലാണ് വാഹനവ്യൂഹത്തെ ആക്രമിച്ചതെന്നും നിമിഷങ്ങൾക്കകം കാറും സൈനികവാഹനങ്ങളും പൊട്ടിത്തെറിച്ചെന്നുമാണ് സംഭവത്തിന്റെ ദൃക്സാക്ഷി അന്വേഷണസംഘത്തിന് മൊഴി നൽകിയത്.

ആദിൽ ജമ്മു മുതൽ തന്നേ ചുവന്ന കാറിൽ ജവാന്മാരുടെ വാഹനവ്യൂഹത്തെ പിന്തുടർന്നിരുന്നുവെന്ന് സൈനിക വാഹനങ്ങളിലുണ്ടായിരുന്ന ജവാനും അന്വേഷണസംഘത്തെ അറിയിച്ചു. വാഹനവ്യൂഹത്തിലെ അവസാന ബസിനെ ഇടിക്കാനായിരുന്നു ആദിൽ ആദ്യം ശ്രമിച്ചത്. എന്നാൽ പെട്ടന്ന് തീരുമാനം മാറ്റിയ ഇയാൾ മൂന്നാം നമ്പർ ബസിന് നേരേ കാർ ഇടിച്ചുകയറ്റുകയായിരുന്നു. വമ്പൻ പൊട്ടിത്തെറിയിൽ നാൽപത് വീരപുത്രന്മാരെയാണ് രാജ്യത്തിന് നഷ്ടമായതും. ഇയാൾ വാഹനത്തിൽ സൈനിക വ്യൂഹത്തെ പിന്തുടരുകയും ഇടയ്ക്ക് ഓവർടേക്ക് ചെയ്യാനും ശ്രമിച്ചപ്പോൾ അകലം പാലിക്കാൻ സൈനിക വാഹനത്തിലുണ്ടായിരുന്ന ജവാന്മാർ പറയുകയും ചെയ്തിരുന്നു. അപ്പോഴാണ് അവസാന വാഹനത്തിൽ ഇടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് ഇയാൾ മൂന്നാമത്തെ വാഹനത്തിലേക്ക് സ്‌ഫോടനവസ്തുക്കൾ നിറച്ച വണ്ടി ഇടിച്ച് കയറ്റിയത്.

ദൃക്സാക്ഷി മൊഴി ശരിയാണെന്ന് സ്ഥിരീകരണം ഒന്നും തന്നെ ഇതുവരെ വന്നില്ലെങ്കിലും സംഭവ സ്ഥലത്ത് നിന്ന് ഇക്കോ കാറിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ജമ്മു കശ്മീർ പൊലീസും അറിയിച്ചു. പ്രാഥമിക നിഗമനം അനുസരിച്ച് ഇത് അക്രമത്തിനുപയോഗിച്ച കാറിന്റേതാണെന്നും എന്നാൽ സ്ഥിരീകരിക്കാൻ ഇപ്പോൾ കഴിയാത്ത അവസ്ഥയാണെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞതായിട്ടാണ് വിവരം.ആദിൽ ദറിന് സ്ഫോടകവസ്തുക്കൾ കൈമാറിയവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയതിനിടെ ഒരുവർഷം മുൻപ് പൊലീസിന് ലഭിച്ച ഒരു യുവാവിന്റെ വെളിപ്പെടുത്തലുകളെ കുറിച്ചും വിശദമായി അന്വേഷണത്തിന് ഒരുങ്ങുകയാണ് സംഘം.

2017-ൽ ജെയ്ഷെ മുഹമ്മദ് ഭീകരസംഘം തന്നെ സമീപിച്ചതായി കശ്മീർ സ്വദേശിയായ അർജു ബഷീർ പൊലീസിനെ അറിയിച്ചിരുന്നു. സൈന്യത്തിന്റെ വാഹനവ്യൂഹത്തിന് നേരേ മറ്റൊരു വാഹനം ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു അവരുടെ നിർദ്ദേശം. ഈ വിവരം ബഷീർ പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബഷീറിനെ സമീപിച്ചവരും ആദിലിന് സ്ഫോടകവസ്തുക്കൾ നൽകിയവരും തമ്മിൽ ബന്ധമുണ്ടെന്നാണ് പൊലീസിന്റെ സംശയം. ഇതുസംബന്ധിച്ചും പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

മസൂദ് അസറിന്റെ മരുമക്കളെ കൊന്നതിന്റെ പ്രതികാരമാണ് ഇന്ത്യയോട് ജയ്‌ഷെ മുഹമ്മദ് ഇപ്പോൾ തീർക്കുന്നത്. ഇന്ത്യക്ക് എതിരെ നിരന്തരം അതിർത്തിയിൽ അക്രമം അഴിച്ച് വിടാനാണ് അസർ അനുയായികളോട് നിർദ്ദേശിക്കുന്നത്. ഇതിന്റെ ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിട്ടുണ്ട്. പാക് സൈനിക ആശുപത്രിയിൽ വച്ചാണ് ചികിത്സയിലുള്ള അസർ സംസാരിക്കുന്നത്. വളരെ അവശനായിട്ടാണ് ഭീകരനേതാവ് സംസാരിക്കുന്നത്.

കഴിഞ്ഞവർഷം ഒക്ടോബറിൽ മരുമകൻ ഉസ്മാനെ കൊലപ്പെടുത്തിയതിന് പകരം ചോദിക്കണമെന്നാണ് സന്ദേശത്തിൽ മസൂദ് അസർ ആവശ്യപ്പെടുന്നത്. ഈ യുദ്ധത്തിൽ മരണത്തെക്കാൾ ആനന്ദകരമായി മറ്റൊന്നുമില്ലെന്നും മസൂദ് പറയുന്നുണ്ട്. ചിലരിതിനെ ഭീകരതയെന്നും പാപമെന്നും സമാധാനത്തിന് വിഘാതമെന്നുമൊക്കെ വിളിക്കും. അതൊന്നും കണക്കിലെടുക്കാതെ അതിർത്തിയിൽ പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടേയിരിക്കുകയെന്നും സന്ദേശത്തിൽ പറയുന്നു.

നാലുമാസമായി റാവൽപിണ്ടി ആശുപത്രിയിൽ ചികിത്സയിലാണ് മസൂദ് അസർ. പാക്കിസ്ഥാനിൽ പ്രവർത്തിക്കുന്ന ഭീകര സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ജിഹാദ് കൗൺസിലിന്റെ കഴിഞ്ഞ ആറ് യോഗങ്ങളിലും ഇയാൾ പങ്കെടുത്തിട്ടില്ല. പുൽവാമയിൽ ചാവേറാക്രമണം നടക്കുന്നതിന് എട്ടുദിവസം മുമ്പാണ് മസൂദിന്റെ ശബ്ദസന്ദേശം ഭീകരർക്ക് ലഭിക്കുന്നത്. മറ്റു ഭീകരസംഘടനകളോട് തന്റെ പദ്ധതി മസൂദ് വെളിപ്പെടുത്തിയിരുന്നില്ലെന്നാണ് കരുതുന്നത്.

അതേസമയം പാക്കിസ്ഥാനും ഭീകരർക്കും തിരിച്ചടി നൽകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ഇന്ത്യ. ഇറാനുമായി നിർണായക കൂടിക്കാഴ്‌ച്ചകൾ നടത്തി ശത്രുവിന്റെ ശത്രു മിത്രം എന്ന നിലപാടിലാണ് ഇന്ത്യ ഉള്ളത്. മസൂദ് അസർ വിഷയം ഐക്യരാഷ്ട്ര സഭയിൽ ശക്തമായി ഉന്നയിക്കാൻ തന്നെയാണ് ഇന്ത്യയുടെ തീരുമാനം. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയുടെ കരിമ്പട്ടികയിൽ മസൂദ് അസറിനെയും ഉൾപ്പെടുത്താൻ എല്ലാ രാജ്യങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP