Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം; കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതു പോലെ അംഗീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം; പരിസ്ഥിതി ലോല പ്രദേശത്തെ വില്ലേജുകളുടെ എണ്ണം 94 ആയി ചുരുങ്ങി; പുതിയ ക്വാറികൾക്കും പാറമടകൾക്കും ഇനി പ്രവർത്തനാനുമതി ഉടൻ നൽകില്ല; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി ഇടപെടൽ; വിജ്ഞാപന തീരുമാനത്തിലെ മാറ്റങ്ങൾ ആശ്വാസമാകുന്നത് കേരളത്തിലെ മലയോരമേഖലയ്ക്ക്

കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം; കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതു പോലെ അംഗീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം; പരിസ്ഥിതി ലോല പ്രദേശത്തെ വില്ലേജുകളുടെ എണ്ണം 94 ആയി ചുരുങ്ങി; പുതിയ ക്വാറികൾക്കും പാറമടകൾക്കും ഇനി പ്രവർത്തനാനുമതി ഉടൻ നൽകില്ല; സംസ്ഥാനത്തോട് റിപ്പോർട്ട് തേടി ഇടപെടൽ; വിജ്ഞാപന തീരുമാനത്തിലെ മാറ്റങ്ങൾ ആശ്വാസമാകുന്നത് കേരളത്തിലെ മലയോരമേഖലയ്ക്ക്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഒടുവിൽ കേരളത്തിന്റെ ആശങ്കകൾ ഉൾക്കൊണ്ട് കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് മാറ്റങ്ങളോടെ കേന്ദ്ര സർക്കാരിന്റെ അംഗീകാരം. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നൽകിയത്. കേരളം ആവശ്യപ്പെട്ട മാറ്റങ്ങൾ അതേപടി ഉൾപ്പെടുത്തി. പരിസ്ഥിതി ലോല വില്ലേജുകൾ 123ൽ നിന്ന് 94 ആയി ചുരുങ്ങും. 4,452 ച.കി.മീ. ജനവാസ കേന്ദ്രം ഇഎഫ്എൽ പരിധിയിൽ നിന്ന് ഒഴിവാക്കി.

കസ്തൂരി രംഗൻ ശുപാർശകൾ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി. സംസ്ഥാന സാഹചര്യങ്ങൾ പരിഗണിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു. ഇക്കാര്യം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിക്കുമെന്നും മന്ത്രാലയം വിശദമാക്കി. ഇതിനായി പരിസ്ഥിതി മന്ത്രാലയം നിയമ മന്ത്രാലയത്തിന്റെ ഉപദേശം തേടി. കേരളത്തിലെ പ്രളയ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കസ്തൂരി രംഗൻ ഉടൻ നടപ്പാക്കണമെന്ന് പല കോണുകളിൽ നിന്നും അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം കേന്ദ്രം എടുത്തതും വിജ്ഞാപനത്തിന് അംഗീകാരം നൽകിയതും.

അതേസമയം കേരളത്തിൽ പുതിയ ക്വാറികൾക്കും ഖനനത്തിനും അനുമതി നൽകുന്നത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നിർത്തിവച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പരിസ്ഥിതി അനുമതി തേടിയുള്ള അപേക്ഷകൾ ഇപ്പോൾ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയ വിദഗ്ദ സമിതി തീരുമാനം. ഖനനവും പ്രളയത്തിന് കാരണമായെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. കേരളത്തിൽ നടക്കുന്ന ഖനനത്തിന്റെ സമഗ്ര വിവരങ്ങൾ ലഭ്യമാക്കാൻ നിർദ്ദേശം. വിവരങ്ങൾ സമർപ്പിക്കാൻ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടേക്കും. വിവരങ്ങൾ വിലയിരുത്തിയ ശേഷമേ പുതിയ ക്വാറികൾക്കും ഖനനത്തിനും പരിസ്ഥിതി അനുമതിക്കയുള്ള അപേക്ഷകൾ പരിഗണിക്കൂ.

കസ്തൂരി രംഗൻ റിപ്പോർട്ട് അത്പോലെ നടപ്പിലാക്കാൻ കഴിയില്ലെന്ന് സംസ്ഥാന സർക്കാർ നേരത്തെ നിലപാട് എടുത്തിരുന്നു. ഇതുൾക്കൊണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യം കൂടി ഉൾപ്പെടുത്തി അവർ പറയുന്നത് കൂടി കേൾക്കേണ്ടതുണ്ടെന്ന് മന്ത്രാലയം കോടതിയെ അറിയിച്ചു. കസ്തൂരിരംഗൻ റിപ്പോർട്ട് അത്പോലെ തന്നെ നടപ്പിലാക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന മാറ്റങ്ങൾ കേന്ദ്രം ഉൾക്കൊള്ളുകയായിരുന്നു. സമീപകാലത്തെ പ്രളയത്തെകൂടി കണക്കിലെടുത്ത് പരിസ്ഥിതി ലോലപ്രദേശങ്ങളിൽ ഒരു മാറ്റവും പാടില്ലെന്ന വാദമാണ് ഇപ്പോൾ ലമന്ത്രാലയം ഇടപെട്ട് മാറ്റിയിരിക്കുന്നത്.

കേരളത്തിലെ ജനവാസല മേഖലകളെ പരിസ്ഥിതി ലോല മേഖലയിൽ നിന്നും ഒഴിവാക്കിയതു കൊണ്ട് തന്നെ എതിർപ്പുകൾ കുറയും. കസ്തൂരി രംഗൻ കരട് വിജ്ഞാപനത്തിന് അംഗീകാരം; കേരളം ആവശ്യപ്പെടുന്ന മാറ്റങ്ങൾ അത്പോലെ അംഗീകരിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം; പരിസ്ഥിതി ലോല പ്രദേശത്തെ വില്ലേജുകളുടെ എണ്ണം 94 ആയി ചുരുങ്ങി; പുതിയ ക്വാറികൾക്കും പാറമടകൾക്കും അംഗീകാരം നൽകേണ്ടതില്ലെന്നും വനം പരിസ്ഥിതി മന്ത്രാലയം; സർ്ക്കാർ തീരുമാനത്തില് ആശ്വാസമാകുന്നത് കേരളത്തിലെ മലയോരമേഖലയ്ക്കാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP