Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കാട്ടാക്കടയിൽ റോഡരികിൽ വിൽക്കാൻ സൂക്ഷിച്ചത് പട്ടിപോലും കഴിക്കാൻ കൂട്ടാക്കാത്ത മത്സ്യം; സോഡിയം ബെൻസോ കാർബണേറ്റ് ചേർത്താൽ ചീഞ്ഞ മണം ഉണ്ടാവില്ല, ഈച്ചപോലും അടുക്കില്ല; വിൽപ്പന നല്ല മീനുകളുമായി കലർത്തി

കാട്ടാക്കടയിൽ റോഡരികിൽ വിൽക്കാൻ സൂക്ഷിച്ചത് പട്ടിപോലും കഴിക്കാൻ കൂട്ടാക്കാത്ത മത്സ്യം; സോഡിയം ബെൻസോ കാർബണേറ്റ് ചേർത്താൽ ചീഞ്ഞ മണം ഉണ്ടാവില്ല, ഈച്ചപോലും അടുക്കില്ല; വിൽപ്പന നല്ല മീനുകളുമായി കലർത്തി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗുരുത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന സോഡിയം ബെൻസോ കാർബണേറ്റ് എന്ന രാസവസ്തു ചേർത്തു വിൽപ്പനയ്ക്കായി സൂക്ഷിച്ച ചീഞ്ഞ മീനുകൾ നാട്ടുകാർ പിടികൂടി. ശനിയാഴ്ച രാവിലെ കാട്ടാക്കട അഞ്ചുതെങ്ങിന്മൂട് പെട്രോൾപമ്പിനു സമീപത്തു നിന്നാണ് പട്ടിപോലും കഴിക്കാൻ കൂട്ടാക്കാത്ത മീനുകൾ കണ്ടെത്തിയത്.

അയില, ചൂര, വങ്കട, കൊഴിയാള ഇനങ്ങളിൽപ്പെട്ട മീനുകൾ മൂന്നു പ്ലാസ്റ്റിക് ട്രേകളിലും ഒരു അലുമിനിയം പാത്രത്തിലുമായാണു സൂക്ഷിച്ചിരുന്നത്. ദിവസങ്ങളുടെ പഴക്കമുള്ളവയായിരുന്നു മത്സ്യങ്ങൾ. പകലും രാത്രിയിലും റോഡരുകിൽ സൂക്ഷിച്ചിരുന്ന ഈ മീനുകൾ പട്ടികൾ പോലും കഴിക്കാൻ കൂട്ടാക്കിയിരുന്നില്ലെന്നതാണു സത്യം. അതേസമയം ദിവസങ്ങളുടെ പഴക്കം ഉണ്ടെങ്കിലും ചീഞ്ഞ നാറ്റം മീനിനില്ലെന്നതു ശ്രദ്ധേയമാണ്. ഈച്ചയുടെ ശല്യവും ഉണ്ടായിരുന്നില്ല.

കാട്ടാക്കട കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മത്സ്യവിൽപ്പന നടത്തുന്ന സ്ത്രീകളാണ് ഈ ചീഞ്ഞ മീനുകൾ ഇവിടെ സൂക്ഷിച്ചിരുന്നത്. കടപ്പുറത്തുനിന്നും രാസപദാർത്ഥം ചേർത്തു വാഹനത്തിൽ കൊണ്ടുവരുന്ന മീനുകളാണ് ആളൊഴിഞ്ഞ സ്ഥലത്തു റോഡരുകിൽ സൂക്ഷിച്ചിരുന്നത്. ദിവസേന ഇവയ്‌ക്കൊപ്പം കുറച്ചു നല്ല മീനുകൾ കലർത്തിയാണു വിൽപ്പന നടത്തിയിരുന്നത്.

ശനിയാഴ്ച രാവിലെ ഒരു മത്സ്യവിൽപ്പനക്കാരി ഒരു പെട്ടി നല്ല മത്സ്യവുമായി എത്തി റോഡരുകിൽ സൂക്ഷിച്ചിരുന്ന ചീഞ്ഞവയുമായി കൂട്ടിക്കലർത്തുന്നതു കണ്ട നാട്ടുകാർ വിവരം പഞ്ചായത്ത് അധികൃതരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു. തുടർന്ന് ഭക്ഷ്യസുരക്ഷാ വിജിലൻസ് അസിസ്റ്റൻഡ് കമ്മീഷണർ അടക്കമുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മത്സ്യത്തിന്റെയും ഐസ് കട്ടയുടെയും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ഇതിനിടെ മത്സ്യവിൽപ്പനക്കാരി മുങ്ങി.

മത്സ്യത്തിൽ ചേർത്തിരുന്ന രാസപഥാർത്ഥത്തിന്റെ ശക്തികൊണ്ടാണ് ചീഞ്ഞ മണം ഉണ്ടാകാതിരുന്നതും ഈച്ച അടുക്കാതിരുന്നതെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്ന സോഡിയം ബെൻസോ കാർബണേറ്റ് എന്ന രാസപദാർത്ഥം വിതറിയാണു മത്സ്യം സൂക്ഷിച്ചിരുന്നത്.

പിടികൂടിയ മത്സ്യം പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ കുഴിച്ചുമൂടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP